ധ്രുവീകരിക്കപ്പെട്ട സഭയില്‍ മൈത്രി സ്ഥാപിക്കുന്നതിനായി പരിശുദ്ധാത്മാവിനെ വിളിക്കുക

ധ്രുവീകരിക്കപ്പെട്ട സഭയില്‍ മൈത്രി സ്ഥാപിക്കുന്നതിനായി പരിശുദ്ധാത്മാവിനെ വിളിക്കുക

ധ്രുവീകരിക്കപ്പെട്ട സഭയിലും വിഭജിതമായിരിക്കു ന്ന ലോകത്തിലും തകര്‍ന്ന ഹൃദയങ്ങളിലും മൈത്രി സ്ഥാപിക്കാന്‍ പരിശുദ്ധാത്മാവിനെ വിളിക്കുക. ലോകസൃഷ്ടി മുതല്‍ എല്ലാ കാലത്തും ക്രമരാഹിത്യ ത്തില്‍നിന്നു ക്രമവും ആശയക്കുഴപ്പത്തില്‍ നിന്നു മൈത്രിയും സൃഷ്ടിച്ചിരുന്നതു പരിശുദ്ധാത്മാവാണ്. ഇന്നു നമ്മുടെ ലോകത്തില്‍ ധാരാളം വിഭാഗീയതയും ഭിന്നതയും ഉണ്ട്. നാമെല്ലാം പരസ്പരം ബന്ധമുള്ള വരാണെങ്കിലും നിസ്സംഗതയും ഏകാന്തതയും നമ്മെ കീഴടക്കിയിരിക്കുന്നു. സഭ ധ്രുവീകൃതവും ലോകം വിഭജിതവും ഹൃദയങ്ങള്‍ ഭഗ്നവുമാണെങ്കില്‍ മറ്റുള്ള വരെ വിമര്‍ശിച്ചു സമയം പാഴാക്കാതെ നമുക്കു പരി ശുദ്ധാത്മാവിനെ വിളിക്കാം. അവിടുന്ന് ഇതെല്ലാം പരി ഹരിക്കാന്‍ പ്രാപ്തനാണ്.

പരിശുദ്ധാത്മാവില്ലെങ്കില്‍ സഭ ജീവരഹിതവും വിശ്വാസം വെറും ആശയവും ധാര്‍മ്മികത കടമയും അജപാലനം ജോലിയും മാത്രമായി മാറും. പരിശുദ്ധാ ത്മാവുണ്ടെങ്കില്‍ കര്‍ത്താവിന്റെ സ്‌നേഹം നമ്മെ കീഴ ടക്കുകയും പ്രത്യാശ പുനഃജനിക്കുകയും ചെയ്യും. പരി ശുദ്ധാത്മാവ് വീണ്ടും സഭയുടെ കേന്ദ്രത്തിലേക്ക് എ ത്തട്ടെ.

നമുക്ക് എന്നും പരിശുദ്ധാത്മാവിനെ വിളിക്കാം. നമ്മുടെ ഓരോ ദിനവും പരിശുദ്ധാത്മാവിനെ വിളിച്ചു കൊണ്ട് ആരംഭിക്കാം. നമുക്ക് പരിശുദ്ധാത്മാവിനോട് ഇണങ്ങിച്ചേരാം.

(പന്തക്കുസ്താ തിരുനാളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org