
ദൈവവചനത്തിലൂടെയും വിശുദ്ധരിലൂടെയുമാ ണു പരിശുദ്ധാത്മാവു സഭയെ രൂപപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുക. വചനത്തെ സ്വജീവിതങ്ങളില്‍ പ്രായോഗികമാക്കുന്നവരാണു വിശുദ്ധര്‍. സഭയുടെ നവീകരണം ആരംഭിക്കേണ്ടത് ഓരോ വ്യക്തികളിലുമാണ്. മാര്‍ട്ടിന്‍ ലൂഥറിന്റെ സമകാലികനായ വി. കജെറ്റന്‍ കത്തോലിക്കാസഭയെ, വിശേഷിച്ചും പുരോഹിതസമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ അതു ചെയ്യാനാണ് അദ്ദേഹമാഗ്രഹിച്ചത്. പേപ്പല്‍ കൂരിയായില്‍ ജോലി ചെയ്യാന്‍ റോമില്‍ വന്നപ്പോഴാണ് വ്യാപകമായ ആത്മീയ-ധാര്‍മ്മിക അപചയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഓഫീ സ് ജോലി നിറവേറ്റുന്നതിനിടയില്‍ തന്നെ അദ്ദേഹം പ്രാര്‍ത്ഥനയും ആത്മീയപരിശീലനവും നടത്തുക യും ആശുപത്രിയില്‍ പോയി രോഗികളെ സഹായി ക്കുകയും ചെയ്തു. ഇപ്രകാരം സുവിശേഷം സ്വന്തം ജീവിതത്തില്‍ കൂടുതല്‍ ആഴത്തില്‍ ജീവിച്ചുകൊണ്ടു, തന്നില്‍ നിന്നു തന്നെയാണ് നാം തുടങ്ങേണ്ടത്. എല്ലാ വിശുദ്ധരും ഈ വഴിയാണു നമുക്കു കാണിച്ചു തരുന്നത്. സഭയുടെ യഥാര്‍ത്ഥ പരിഷ്‌കര്‍ ത്താക്കളാണ് അവര്‍. ചരിത്രത്തിന്റെ ഒരു സവിശേഷസന്ദര്‍ഭത്തില്‍ സുവിശേഷത്തിന്റെ ഏതെങ്കിലുമൊരു മാനം ആവിഷ്‌കരിക്കാനുള്ള പിതാവിന്റെ പദ്ധതിയാണ് ഓരോ വിശുദ്ധനും. വി. കജെറ്റന്‍ റോമിനെയും വെനീസിനെയും നേപ്പിള്‍സിനെയും സുവിശേഷവത്കരിച്ചു. എല്ലാത്തിലുമുപരി തന്റെ ജീവിതമാതൃകയിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയുമാണ് അതു ചെയ്തത്.
പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തോടെ നിങ്ങള്‍ മുന്നോട്ടു നീങ്ങുക. കര്‍ക്കശമായ കാര്യപരിപാടികള്‍ ആവശ്യമില്ല. പക്ഷേ, പ്രാര്‍ത്ഥന, സമൂഹജീവിതം, സാഹോദര്യം, കാരുണ്യം, ദരിദ്രര്‍ക്കുള്ള സേവനം തുടങ്ങിയ അവശ്യകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുക. എല്ലാത്തിലുമുപരിയായി ദൈവരാജ്യം തേടാനുള്ള സുവിശേഷാത്മകമായ തീക്ഷ്ണതയോടെയാണ് ഇതു ചെയ്യേണ്ടത്.
(വി. കജെറ്റന്‍ സ്ഥാപിച്ച സന്യാസസമൂഹത്തിലെ അംഗങ്ങളോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)