
മനുഷ്യരാശിയും അതിന്റെ ആവാസവ്യവസ്ഥയും നേരിടുന്ന വലിയ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ശാസ്ത്രീയ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണം. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ദാരിദ്ര്യവുമായി കൈകോര്‍ത്തു നീങ്ങുന്നു. ഇതു വികസിത രാജ്യങ്ങളിലും നഗരങ്ങളിലും സംഭവിക്കുന്നുണ്ട്. ദുരിതം, ദാരിദ്ര്യം, അടിമത്തത്തിന്റെ നൂതനരൂപങ്ങള്‍ എന്നിവയെ അതിജീവിക്കാനും യുദ്ധങ്ങള്‍ ഒഴിവാക്കാനുമായി ശാസ്ത്രത്തിലും അനുഭവത്തിലുമധിഷ്ഠിതമായ എല്ലാ അറിവുകളും, ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
മരണോന്മുഖമായ ശാസ്ത്രഗവേഷണങ്ങളെ നിരസിക്കുക വഴി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ നിരായുധീകരിക്കാനും സമാധാനത്തിനായുള്ള ഒരു ശക്തി രൂപീകരിക്കാനുമുള്ള പൊതുവായ സംരംഭത്തില്‍ കൈകോര്‍ക്കാനാകും. എല്ലാ മനുഷ്യരെയും ആനന്ദം എന്ന പൊതു ഭാഗധേയത്തിനായി സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍, ഇന്ന് നമ്മള്‍, വിദ്വേഷം, പ്രതികാരം, ഭിന്നിപ്പ്, അക്രമം, യുദ്ധം എന്നിവ ഒഴിവാക്കുകയും സ്വാതന്ത്ര്യം, നീതി, സംഭാഷണം, കൂടിക്കാഴ്ച, സ്‌നേഹം, സമാധാനം എന്നിവയുള്‍ക്കൊള്ളുന്ന നമ്മുടെ സാഹോദര്യ സത്തയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണം, നമ്മുടെ പൊതുഭവനത്തെയും നമ്മുടെയും വരുംതലമുറകളുടെ ജീവനെയും രക്ഷിക്കാനാവശ്യമായ പാരിസ്ഥിതികപരിവര്‍ത്തനത്തിനും ശാസ്ത്രസമൂഹം വിളിക്കപ്പെട്ടിരിക്കുന്നു. സത്യം, സമാധാനം, സംഭാഷണം, സ്വാതന്ത്ര്യം, നീതി, എന്നിവയ്ക്കായുള്ള പ്രവര്‍ത്തനം ശാസ്ത്രജ്ഞര്‍ തുടരണം.
(ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്ത എണ്‍പതോളം ശാസ്ത്രജ്ഞരോടു നടത്തിയ സംഭാഷണത്തില്‍ നിന്ന്.)