
എന്റെ ആത്മാവിലെ എണ്ണ എത്രത്തോളമുണ്ട്? ഞാനതു നന്നായി നോക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടോ? വിളക്കുകളില്‍ എണ്ണയൊഴിച്ചു സൂക്ഷിച്ചവരും ഒഴിക്കാതിരുന്നവരുമായ കന്യകമാര്‍ തമ്മിലുള്ള വ്യത്യാസം 'സന്മനസ്സും' 'തയ്യാറെടുപ്പും' തമ്മിലുള്ളതാണ്. അതു നമ്മുടെ ആന്തരീകജീവിത ത്തെ ഓര്‍മ്മിപ്പിക്കുന്നു.
എന്താണ് എണ്ണയുടെ സവിശേഷതകള്‍? അതു വിളക്കുകള്‍ക്കുള്ളിലാണ്, കാണാനാവില്ല. അതു പ്രകടമല്ല, പക്ഷേ അതില്ലാതെ വിളക്കുകള്‍ പ്രകാശിക്കുകയുമില്ല. ഇതേ അപകടം നമുക്കും സംഭവിക്കാം. നാം നമ്മുടെ ബാഹ്യരൂപത്തെക്കുറിച്ച് വളരെ ശ്രദ്ധയുള്ളവരാണ്. പ്രതിച്ഛായകള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്നു. മറ്റുള്ളവരുടെ മുമ്പില്‍ നന്നായി കാണപ്പെടാന്‍ ശ്രമിക്കുന്നു.
എന്നാല്‍, ആരോഗ്യകരമായ ആത്മീയജീവിതം ഉണ്ടാകുന്നതിന് ആന്തരീകമായ ധ്യാനത്തിലും വിചിന്തനത്തിലും മുഴുകേണ്ടതുണ്ട്. ശ്രവണത്തിനൊപ്പം നിശബ്ദതയ്ക്കും ഇതില്‍ പ്രാധാന്യമുണ്ട്.
(സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)