അന്ധകാരത്തില്‍ പ്രകാശം തെളിക്കുന്നവരാകുക

അന്ധകാരത്തില്‍ പ്രകാശം തെളിക്കുന്നവരാകുക

ദുരന്തപൂര്‍ണമായ സാഹചര്യങ്ങളില്‍, നാം സന്തോഷത്തിന്റെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. കൂടുതല്‍ സാഹോദര്യമുള്ള ഒരു ലോകം പടുത്തുയര്‍ത്താന്‍ ശ്രമിക്കുക. നീതിക്കും നിയമസമാധാനപാലനത്തിനുമായി സ്വയം സമര്‍പ്പിക്കുക. ബലഹീനരുടെ പക്ഷത്തു നില്‍ക്കുക. അന്ധകാരത്തില്‍ പ്രകാശം തെളിക്കുക.

ലോകത്തില്‍ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന യുദ്ധവും ക്ഷാമവും ദാരിദ്ര്യവും പ്രകൃതിദുരന്തങ്ങളും പോലെയുള്ള പ്രതിസന്ധികളില്‍ നാം സ്വയം ഇരകളായി മാറുകയല്ല ചെയ്യേണ്ടത്. മറിച്ച്, സാദ്ധ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. ''ഇതു നിങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും'' എന്ന് ലൂക്കാ സുവിശേഷത്തില്‍ ക്രിസ്തു പറയുന്നുണ്ടല്ലോ. അവസരമെന്ന പദത്തി ന് ഊന്നലേകാന്‍ ഞാനാഗ്രഹിക്കുന്നു. നന്മ ചെ യ്യാനുള്ള അവസരം എന്നാണ് അതിനര്‍ത്ഥം. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് അതു തുടങ്ങുക. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും കര്‍ത്താവിന്റെ ശിഷ്യര്‍ നിരാശയ്ക്കു കീഴ്‌പ്പെടരുത്. പ്രതിസന്ധികളിലൂടെ കടന്നു പോ കുമ്പോള്‍, ഈ സമയത്ത് കര്‍ത്താവ് എന്തു പറയുന്നു എന്ന് സ്വയം ചോദിക്കുക.

നമ്മുടെ ഹൃദയം ഉദാസീനമാണെങ്കില്‍ പാവപ്പെട്ടവരുടെ കരച്ചില്‍ നമുക്കു കേള്‍ക്കാനാകില്ല. അവരോടൊപ്പമോ അവര്‍ക്കു വേണ്ടിയോ കരയാന്‍ നമുക്കു സാധിക്കില്ല. നമ്മുടെ നഗരങ്ങളുടെ മറക്കപ്പെട്ടതും മറഞ്ഞിരിക്കുന്നതുമായ മൂലകളില്‍ ഉള്ള ഏകാന്തതയും വേദനയും നമുക്കു കാണാനാകില്ല.

പ്രശ്‌നസമയങ്ങളില്‍ പിതാവായ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക. അവന്‍ നമ്മെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ഉറങ്ങാതെ നമ്മെ നിരീക്ഷിക്കുകയും കരുതലേകുകയും ചെയ്യുന്നു. അവനോട് അടുത്തു നിന്നാല്‍ നമ്മുടെ ഒരു തലമുടി പോലും നശിച്ചുപോകുകയില്ല. നമുക്കു വേ ണ്ടി ദരിദ്രനായി മാറിയ യേശുവിനെ ദരിദ്രരില്‍ നമു ക്കു കണ്ടെത്താനാകും. ദരിദ്രര്‍ക്കു കരുതലേകുക.

(ആറാമത് ലോക ദരിദ്രദിനാചരണവേളയില്‍ സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org