ഓര്‍മ, തിന്മകള്‍ക്കുള്ള മറുമരുന്ന്

ഓര്‍മ, തിന്മകള്‍ക്കുള്ള മറുമരുന്ന്

അപകടകരമായ തീവ്രവാദവും സംഘര്‍ഷങ്ങളും മൂലമുള്ള അരക്ഷിതത്വം വര്‍ദ്ധിച്ചുവരുമ്പോള്‍ ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മറുമരുന്നാണ്. വിഭാഗീയതകളും ദേശീയവാദവും ലോകസമാധാനത്തിനു ഭീഷണിയായിരിക്കുന്നു. സ്വാര്‍ത്ഥതാത്പര്യങ്ങളും കടിഞ്ഞാണില്ലാത്ത അത്യാര്‍ത്തിയുമാണ് ഇതിനു കാരണങ്ങള്‍. ഇവ വര്‍ദ്ധിക്കുമ്പോള്‍ മനുഷ്യാന്തസ്സും മനുഷ്യാവകാശങ്ങളും പുച്ഛിക്കപ്പെടുന്നു. അപ്പോള്‍ കഴിഞ്ഞ കാലത്തെയും ആ കാലത്തിന്റെ യുദ്ധങ്ങളെയും വംശഹത്യകളെയും മറ്റു ക്രൂരതകളെയും ഓര്‍ക്കുക.

അവഗണിക്കപ്പെടുന്ന സഹോദരങ്ങളെ പ്രത്യേകമായി സംരക്ഷിക്കുക. പാവങ്ങള്‍ക്കു വേണ്ടിയും സമാധാനത്തിനു വേണ്ടിയും നീതിയ്ക്കു വേണ്ടിയും സൃഷ്ടിജാലത്തിന്റെ സംരക്ഷണത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുക.

(അമേരിക്കയില്‍ നിന്നുള്ള ഒരു യഹൂദ പ്രതിനിധിസംഘത്തോടു നടത്തിയ സംഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org