കുഞ്ഞുങ്ങളും വയോധികരും തമ്മിലുള്ള സഖ്യം മാനവകുടുംബത്തെ രക്ഷിക്കും

കുഞ്ഞുങ്ങളും വയോധികരും തമ്മിലുള്ള സഖ്യം മാനവകുടുംബത്തെ രക്ഷിക്കും

കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കുമിടയിലെ സഖ്യം മാനവകുടുംബത്തെ രക്ഷിക്കും. പുതിയ തലമുറയ്ക്കും വയോധികര്‍ക്കുമിടയിലെ സംഭാഷണം നടക്കുന്നില്ലെങ്കില്‍ നമ്മുടെ ഭാവി വ്യക്തമായി കാണാനാകില്ല. ജീവിതത്തില്‍ പ്രായത്തിന്റെ വിവിധ ഘട്ടങ്ങളെ വെവ്വേറെ ലോകങ്ങളായി കാണുന്നത് വേദനാജനകവും ഉപദ്രവകരവുമാണ്. പരസ്പരം മത്സരിക്കുമ്പോള്‍ ഓരോ വിഭാഗവും അപരരുടെ ചെലവില്‍ ജീവിക്കാനാണു ശ്രമിക്കുന്നത്. ഇതു ശരിയല്ല.

വാര്‍ദ്ധക്യം എപ്പോഴും സാക്ഷ്യം വഹിക്കണം. വാര്‍ദ്ധക്യത്തിന്റെ ഏറ്റവും മുഖ്യമായ ആഭിമുഖ്യം, ഉള്‍കാമ്പ് ഇതാണ്. വാര്‍ദ്ധക്യം കുഞ്ഞുങ്ങള്‍ക്കു മുമ്പില്‍ സാക്ഷ്യം വഹിക്കണം. കുഞ്ഞുങ്ങള്‍ ഒരനുഗ്രഹമാണെന്ന സാക്ഷ്യം. അതോടെ ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള നിഗൂഢതയിലേയ്ക്ക് അവര്‍ പ്രവേശിക്കുകയാണ്യ ആര്‍ക്കും, എന്തിനു മരണത്തിനു പോലും നശിപ്പിക്കാനാകാത്ത ഒരു ലക്ഷ്യസ്ഥാനമാണു ജീവിതത്തിന്റേത്. ഒരു കുട്ടിയ്ക്കു മുമ്പില്‍ വിശ്വാസത്തിന്റെ സാക്ഷ്യം നല്‍കുകയെന്നാല്‍ ജീവന്‍ വിതയ്ക്കുക എന്നാണര്‍ത്ഥം. ഇതാണു വയോധികരുടെ ദൈവവിളി.

വയോധികരുടെ സാക്ഷ്യം കുട്ടികള്‍ക്കു വിശ്വാസ്യമാണ്. വയോധികരെ പോലെ അത്രയും ആധികാരികവും ആര്‍ദ്രവും തീക്ഷ്ണവുമായ സാക്ഷ്യം നല്‍കാന്‍ യുവജനങ്ങള്‍ക്കു കഴിയില്ല.

പ്രായം കടന്നു പോകുന്നതില്‍ നിരാശ തോന്നേണ്ടതില്ല. നാം മുമ്പോട്ടു പോയേ പറ്റൂ. പഴയ വീഞ്ഞിന്റെ ആനന്ദം അതിലുണ്ട്. വര്‍ഷങ്ങള്‍ കൊണ്ടു ഗുണമേറുന്ന വീഞ്ഞിന്റെ ആനന്ദം. വയോധികരുടെ സാക്ഷ്യം തലമുറകളെ ഒന്നിപ്പിക്കുന്നു. സംസാരിക്കുകയും യുവജനങ്ങളോടു സ്വയം പ്രകാശിപ്പിക്കുകയും ചെയ്യുന്നതിന്റെ ആനന്ദം വയോധികര്‍ അനുഭവിക്കട്ടെ. ജീവിതത്തിന്റെ ജ്ഞാനം വയോധികരില്‍ നിന്നു യുവാക്കള്‍ തേടട്ടെ.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org