
നമ്മെ രക്ഷിക്കുന്നതിന് വിജയത്തിന്റെയോ അധികാരത്തിന്റെയോ എളുപ്പവഴിയല്ല യേശു തിരഞ്ഞെടുത്തത്. കുരിശിന്റെ ഇടുങ്ങിയ വഴിയിലൂടെ നടക്കാന്‍ തയ്യാറാകുന്നിടത്തോളം അവിടുന്ന് നമ്മെ സ്‌നേഹിച്ചു.
ആ കര്‍ത്താവിനെ അനുഗമിക്കുമ്പോള്‍ ബുദ്ധിമുട്ടേറിയതും ജനപ്രിയമല്ലാത്തതുമായ തീരുമാനങ്ങള്‍ നമുക്ക് എടുക്കേണ്ടിവരും. നമ്മുടെ സ്വാര്‍ത്ഥമായ ആഭിമുഖ്യങ്ങളെ നമുക്ക് ചെറുക്കേണ്ടി വരും. തിന്മയുടെ യുക്തി നിലനില്‍ക്കുമ്പോള്‍ തന്നെ ശരിയായത് മാത്രം ചെയ്യേണ്ടിവരും.
മതാചാരങ്ങള്‍ നിവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം തങ്ങള്‍ രക്ഷിക്കപ്പെട്ട വരായി കഴിഞ്ഞു എന്ന് ചിന്തിക്കുന്ന ജനങ്ങളുടെ മുന്‍ധാരണയെ കര്‍ത്താവ് വെല്ലുവിളിക്കുകയാണ്, ഇടുങ്ങിയ വാതിലിനെ കുറിച്ച് പറയുമ്പോള്‍.
ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ആശ്ലേഷിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ വിശ്വാസം ആധികാരികമാകുന്നത്. അത് നമ്മുടെ തീരുമാനങ്ങളുടെ മാനദണ്ഡം ആകണം. യേശു ചെയ്തതുപോലെ റിസ്‌ക്കുകള്‍ എടുത്തുകൊണ്ടും ശരി ചെയ്യുവാന്‍ അത് നമ്മെ പ്രതിബദ്ധരാക്കണം.
(ആഗസ്റ്റ് 24 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നും)