യേശു നടന്ന വഴികളുണ്ടോ കേരളത്തില്‍?

ലിറ്റി ചാക്കോ

മുമ്പെപ്പോഴൊക്കെയോ ഞാന്‍ കേ ട്ടിട്ടുള്ള ചില കൗതുകകരമായ നിരീക്ഷണങ്ങളുണ്ട്. വിശ്വസിക്കാന്‍ കൊതി തോ ന്നുന്ന ചിലത്. കൊടുങ്ങല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയ്ക്കോ എറണാകുളത്തേ യ്ക്കോ ഒക്കെ യാത്ര ചെയ്യുമ്പോള്‍ ചില പ്പോള്‍ കാറ്റുവന്നു മേലു തട്ടും. എന്നിട്ടു പതുക്കെ കുസൃതിയോടെ ചിരിച്ചൊഴി ഞ്ഞു പറയും, ക്ഷമിക്കണേ, മുമ്പും ഞാന്‍ ചിലരുടെ മേല്‍ തട്ടിയിട്ടുണ്ട്. അവരൊ ക്കെ എന്നോടു പൊറുത്തിട്ടുണ്ട്. അതിലൊരാള്‍ യേശുവായിരുന്നെന്ന്.
മേലാകെ തരിപ്പു കയറുന്ന ഒരു മാപ്പപേക്ഷ. സുഖകരമായ ഒരനുഭവം. പലരോടും പങ്കുവച്ചിട്ടുണ്ട് ഈ ആശയം. കൂടുതല്‍ പേരും പുച്ഛിച്ചു തള്ളി. എന്തി നാണ് ഈ വട്ടുകള്‍ക്കു കൂട്ടുനില്ക്കു ന്നത്? ചിലരൊക്കെ വളരെ സീരിയ സായി പറഞ്ഞു, തോമാ ശ്ലീഹാ കേരളത്തില്‍ പോയിട്ടേയില്ല! പിന്നല്ലേ യേശു?
എന്തോ നേരത്തെ പറഞ്ഞ ആ കൊതികൊണ്ടുതന്നെയാവണം ഇതിങ്ങനെ തന്നെയല്ലാതെ എനിക്കു വിശ്വസിക്കാനാവുന്നില്ല.
ജനിച്ചയുടന്‍ ഒരു നക്ഷത്രത്തിനു പി ന്നാലെ കേരളത്തില്‍ നിന്നൊരു രാജാവ് അവനെ കാണാന്‍ പോവുക. കാഴ്ചയര്‍ പ്പിച്ചു പ്രാര്‍ത്ഥിച്ചു നാട്ടിലേക്കു മടങ്ങുക. 12 വയസ്സായപ്പോള്‍ പരിചിതമായിരുന്ന വഴികളിലൂടെ കേരളത്തിന്‍റെ തീരം തേടി യേശു സഞ്ചരിക്കുക. 30 വയസ്സുവരെ ഈ നാട്ടില്‍ ചെലവഴിച്ച് ഇവിടത്തെ ദര്‍ശ നങ്ങളും വിചിന്തനങ്ങളും ഉള്‍ക്കൊ ള്ളുക. പിന്നെ പരസ്യജീവിതവും നൂതന ആശയപ്രഘോഷണങ്ങളും…. ഇനിയെ ല്ലാം സുവിശേഷത്തിലുണ്ട്.
എന്തിനാണിതെല്ലാം നാം തിടുക്കപ്പെട്ടു നിഷേധിക്കുന്നത്? നക്ഷത്രങ്ങളുടെ നിലയും അതുവഴി വികസിച്ച ജ്യോതിശാസ്ത്രവുമായിരുന്നില്ലേ യേശുവിന്‍റെ കാലത്തു കേരളത്തെ നയിച്ചത്. നക്ഷത്രഗതിയനുസരിച്ചു പോയ കിഴക്കുനിന്നുള്ള രാജാവ് നമ്മുടേതായിരുന്നില്ലെന്ന് എന്തിനു ശഠിക്കണം? സോളമന്‍ മുതല്‍ക്കുള്ള രാജാക്കന്മാര്‍ നിരവധി ആവശ്യങ്ങള്‍ക്കായി കേരളത്തെ ആശ്രയിച്ചിരുന്നതായി ബൈബിളും മുസിരിസ് ഗവേഷണങ്ങളും നമ്മോടു പറയുന്നു. പ്രബലമായിരുന്ന വാണിജ്യബന്ധങ്ങ ളും ഈ നാടും നമ്മളും തമ്മിലുണ്ടായിരുന്നു. പശ്ചിമഘട്ടം കടക്കാന്‍ വലിയ പരിശ്രമമൊന്നും നടത്താതിരുന്ന നമ്മള്‍ ക്കു കടല്‍ കടക്കാന്‍ വലിയ തിടുക്കമായിരുന്നെന്നും ചരിത്രം.
ഈ നാടിന്‍റെ കുരുമുളകും സമ്പ ത്തും മാത്രമല്ലായിരുന്നല്ലോ നാം വിദേശീയരുമായി വിനിമയം ചെയ്തിരുന്നത്. ബുദ്ധമതഗ്രന്ഥങ്ങളും പ്രമാണങ്ങളും തേടിയാണു വിദേശസഞ്ചാരികള്‍ പലരും ഇവിടെയെത്തിയത്. ലോകത്തെ കീഴ് മേല്‍ മറിച്ച ക്രൈസ്തവസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടനാവില്ലെന്നു ചിന്തിക്കുക വയ്യ. പ്രത്യേകിച്ചും പുതിയ നിയമത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന ബൗദ്ധദര്‍ശ നങ്ങള്‍ കാണുമ്പോള്‍.
ഏ.ഡി. നാലാം നൂറ്റാണ്ടില്‍ മത്തായി യുടെ സുവിശേഷം കേരളത്തില്‍നിന്നു കണ്ടെടുത്തതായും നിരീക്ഷണങ്ങളുണ്ട്. ക്രിസ്തുവുമായുള്ള അടുപ്പമാവില്ലേ, ഈ പുസ്തകം ഇവിടെയെത്താന്‍ ഒരു പ്രചോദനമായിട്ടുണ്ടാവുക? തോമസ് എന്ന ക്രിസ്തുശിഷ്യന്‍ കര്‍മമേഖലയാ യി കേരളം തിരഞ്ഞെടുത്തതിനും ഈ നാവികബന്ധങ്ങള്‍ ഹേതുവാണെന്നിരി ക്കേ ക്രിസ്തുവിന്‍റെ വരവിന്‍റെ സാദ്ധ്യ ത ഏറെയാണെന്നു ചിന്തിക്കാന്‍ ഒരു കൊതി!
വര്‍ത്തമാനപുസ്തകത്തില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്. 'നീയും നിന്‍റെ കാരണവന്മാരും ക്രിസ്തു എന്നും ക്രി സ്ത്യാനി എന്നും കേള്‍ക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പ്, ബൈബിള്‍ വായിക്കുമ്പോള്‍ പത്മാസനത്തിലിരിക്കണോ മുട്ടുകുത്തി നില്ക്കണോ എന്നു ചര്‍ച്ച ചെയ്യുകയായിരുന്നു, കേരളം എന്ന്. ആ ധിപത്യത്തെ ചെറുക്കാനുള്ള ഊര്‍ജ്ജം എവിടെനിന്നു കിട്ടിയതാണ്?
തോമാശ്ലീഹായും വിശ്വാസപൈതൃകവുമൊക്കെ ഇത്രത്തോളം മുറുകെപ്പിടിക്കുന്ന ഒരു നാട്. അപ്പോള്‍ അവിടത്ത ഇടവഴികളില്‍ ക്രിസ്തുകൂടിയും നടന്നിട്ടുണ്ടാവുമോ എന്ന മോഹം ഒരു മായാലോകത്തേക്കെന്നപോലെ നമ്മെ വലിച്ചുയര്‍ത്തുന്നുണ്ട്.
ചരിത്രം എന്തായിരുന്നാലും ഈ നിരീക്ഷണങ്ങള്‍ ഇപ്പോഴും കയ്യെത്തും ദൂരത്തുതന്നെയാണ് എന്ന സ്വപ്നം ത ന്നെ മുന്നോട്ടേക്കുള്ള ഒരു കുതിപ്പാണ്.
ഹരിതാഭമായ ഇടവഴികളില്‍ മണ്ണു വിരിച്ച പാതയില്‍ അവന്‍റെ കാലടികള്‍ കണ്ടെത്തുമ്പോള്‍ എന്തൊരാനന്ദമാണ്!
അവന്‍ നടന്നലിഞ്ഞ കാറ്റില്‍ ഒരു നൂറുവട്ടം ഊളിയിട്ട്, ക്രിസ്തുവേഗമാര്‍ ന്ന ഭാവിയിലേക്കു വെറുതെ, വെറുതെ ഒരു യാത്ര…!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org