തകര്‍ത്ത വിളക്കുകള്‍: വെളിച്ചത്തെ നാം മറച്ചു വയ്ക്കുന്നുവോ?

കാലിക ഇന്ത്യയുടെ കാല്‍വരിയാത്ര - 02
തകര്‍ത്ത വിളക്കുകള്‍:
വെളിച്ചത്തെ നാം
മറച്ചു വയ്ക്കുന്നുവോ?
Published on

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്‌

2025-ലെ ക്രിസ്മസ് രാവില്‍, ഛത്തീസ്ഗഡിലെ റായ്പൂരിലെ മാഗ്‌നെറ്റോ മാളില്‍, വടികളുമായി ആയുധധാരികളായ 40-50 പേരടങ്ങുന്ന ഒരു സംഘം ആളുകള്‍ കടന്നു കയറി ക്രിസ്മസ് ട്രീ, സാന്താക്ലോസ് രൂപങ്ങള്‍, മറ്റ് അലങ്കാരങ്ങള്‍ എന്നിവ തകര്‍ത്തു. മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനിടയില്‍ അവര്‍ ആളുകളുടെ മതത്തെയും ജാതിയെയും ചോദ്യം ചെയ്തു, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു, പൊതു ഇടങ്ങളില്‍ ക്രിസ്തീയ സന്തോഷ പ്രകടനങ്ങള്‍ സ്വാഗതാര്‍ഹമല്ല എന്ന ഭയം അവര്‍ പരത്തി.

നോമ്പുകാലം അകത്തും പുറത്തും ഇരുട്ടിനെ നേരിടാനുള്ള സമയമാണ്. ഇരുട്ടില്‍ പ്രകാശിക്കുന്ന വെളിച്ചമായും ഇരുട്ടിന് മറികടക്കാന്‍ കഴിയാത്ത വെളിച്ചമായും യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിനെ പ്രഖ്യാപിക്കുന്നു. എന്നിട്ടും ഇവിടെ, അക്ഷരാര്‍ഥത്തിലുള്ള ആഘോഷവിളക്കുകള്‍ തകര്‍ക്കപ്പെട്ടു.

നോമ്പുകാലം അകത്തും പുറത്തും ഇരുട്ടിനെ നേരിടാനുള്ള സമയമാണ്. ഇരുട്ടില്‍ പ്രകാശിക്കുന്ന വെളിച്ചമായും ഇരുട്ടിന് മറികടക്കാന്‍ കഴിയാത്ത വെളിച്ചമായും യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിനെ പ്രഖ്യാപിക്കുന്നു. എന്നിട്ടും ഇവിടെ, അക്ഷരാര്‍ഥത്തിലുള്ള ആഘോഷവിളക്കുകള്‍ തകര്‍ക്കപ്പെട്ടു.

ഈ നശീകരണം സ്വത്ത് നാശത്തേക്കാള്‍ ഉപരിയാണ്; അത് പ്രത്യാശയുടെ ദൃശ്യമായ അടയാളങ്ങള്‍ക്കെതിരായ ആക്രമണമാണ്. നിശബ്ദതയിലൂടെയോ നിസ്സംഗതയിലൂടെയോ വിവാദ ഭയത്തിലൂടെയോ വെളിച്ചം കെടുത്തുന്ന ഈ പ്രവണതയില്‍ നമുക്കെന്തു പങ്കുണ്ട് എന്നു സ്വയം പരിശോധിക്കാന്‍ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു.

നമ്മുടെ വിശ്വാസം സ്വകാര്യമായി തുടരാന്‍, പൊതുജീവിതത്തില്‍ അതു പ്രകാശിപ്പിക്കാതിരിക്കാന്‍, അതുകൊണ്ടു മറ്റുള്ളവര്‍ പ്രകോപിതരാകാതിരിക്കാന്‍ നാം ഇടവരുത്തുന്നുണ്ടോ? രക്ഷകനെ കണ്ടെത്താന്‍ ജ്ഞാനികള്‍ ഒരു നക്ഷത്രത്തെ പിന്തുടര്‍ന്നുവെന്ന കാര്യം മറന്നുകൊണ്ട്, സുവിശേഷത്തിന്റെ പ്രകാശത്തെ നാം മെരുക്കിവച്ചിരിക്കുകയാണോ? സന്തോഷത്തെ ലക്ഷ്യം വയ്ക്കുമ്പോള്‍, നമ്മുടെ ശിഷ്യത്വം പ്രകാശിക്കുമോ അതോ മറയുമോ എന്ന് നോമ്പ് ചോദിക്കുന്നു. ഈ സംഭവം ആഴത്തിലുള്ള ഒരു പ്രലോഭനത്തെ പ്രതിഫലിപ്പിക്കുന്നു. സത്യം പ്രഘോഷിച്ച് അപകടത്തിലാകുന്നതിനേക്കാള്‍, സാക്ഷ്യം ഒഴിവാക്കി സമാധാനം നിലനിര്‍ത്തുക.

നമ്മള്‍ പീഠത്തില്‍ വച്ചിരിക്കുന്ന ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു പഠിപ്പിച്ചു. ക്രിസ്മസ് ചിഹ്നങ്ങളെ നശിപ്പിക്കുക എന്നാല്‍ ആ വെളിച്ചം കെടുത്താന്‍ ശ്രമിക്കുകയെന്നും അര്‍ത്ഥമാക്കുന്നു. നോമ്പ് അതു വീണ്ടും ജ്വലിപ്പിക്കാന്‍ നമ്മെ വിളിക്കുന്നു പ്രതികാരത്തിലൂടെയല്ല, മറിച്ച് ഉജ്ജ്വലമായ ഉപവിയിലൂടെ. ജീവിക്കുന്ന വിളക്കുകളാകാന്‍ നാം ക്ഷണിക്കപ്പെടുന്നു: സമാധാനപരമായി വിശ്വാസം ആഘോഷിക്കാനുള്ള അവകാശം സംരക്ഷിക്കുക, ഭീഷണി നേരിടുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുക, ഒരു ആള്‍ക്കൂട്ടത്തിനും ആത്യന്തികമായി നശിപ്പിക്കാന്‍ കഴിയാത്ത സന്തോഷത്തെ സാക്ഷാത്കരിക്കുക.

കുരിശ് വെളിച്ചത്തിന്റെ വൈരുധ്യം വെളിപ്പെടുത്തുന്നു: പ്രകടമായ പരാജയത്തില്‍ കെട്ടുപോകുന്ന അത് പുനരുത്ഥാനത്തില്‍ പൊട്ടിവിരിയുന്നു. അടയാളങ്ങള്‍ തകര്‍ക്കപ്പെടുമ്പോഴുള്ള നിരാശയെ തിരസ്‌കരിച്ചുകൊണ്ട്, പ്രത്യാശയില്‍ നിലനില്‍ക്കാന്‍ ഈ നോമ്പുകാലം നമ്മെ പ്രേരിപ്പിക്കുന്നു.

കുരിശ് വെളിച്ചത്തിന്റെ വൈരുധ്യം വെളിപ്പെടുത്തുന്നു: പ്രകടമായ പരാജയത്തില്‍ കെട്ടുപോകുന്ന അത് പുനരുത്ഥാനത്തില്‍ പൊട്ടിവിരിയുന്നു.

ക്രിസ്തുവിന്റെ വിജയം തകര്‍ന്ന ശകലങ്ങളെപ്പോലും മഹത്വത്തിന്റെ അടയാളങ്ങളാക്കി മാറ്റുന്നുവെന്ന് വിശ്വസിച്ചുകൊണ്ട്, വെളിച്ചത്തെ ഇരുളിടങ്ങളിലേക്കു കൊണ്ടുപോകുക എന്നതാണ് ശിഷ്യത്വം. നോമ്പിന്റെ ശിക്ഷണത്തില്‍, നാം സ്ഥിരമായി പ്രകാശിക്കാന്‍ പഠിക്കുന്നു, കരുണയും അചഞ്ചലമായ വിശ്വാസവും കൊണ്ട് അന്ധകാരത്തെ പ്രകാശിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org