അറിയാം പ്രായോഗികമാക്കാം സ്‌ട്രെസ്സ് മാനേജ്‌മെന്റ്

അറിയാം പ്രായോഗികമാക്കാം	സ്‌ട്രെസ്സ് മാനേജ്‌മെന്റ്

ആലീസ് വളരെ തിരക്കിലാണ്, വീട്ടിലെ ജോലി കഴിഞ്ഞു കുട്ടികളെ സ്‌കൂളില്‍ പറഞ്ഞു വിട്ടു ഭര്‍ത്താവിനെ ജോലിസ്ഥലത്തേക്കു യാത്രയാക്കിയതിനുശേ ഷം വേണം ജോലിസ്ഥലത്തെത്താന്‍. ജോലിക്കായി ബാങ്കിലെത്തിയാല്‍ ടാര്‍ജറ്റുകളുടെ തിരക്കിലാണ്, അതുപോലെ തന്നെ ബാ ങ്കിലെ ഉന്നത ഉദേ്യാഗസ്ഥര്‍ ധാ രാളം ജോലികളാണ് മൂന്നു മാസം കൂടുമ്പോള്‍ പുതിയതായി കൊടുക്കുന്നത്. ബാങ്കിലെ ജോലി കഴി ഞ്ഞു വീട്ടിലെത്തിയാലും തിരക്കിലാണ്. ഇത്തരം ജീവിതശൈലി മൂലം ആലീസ് അമിതമായ സ്‌ട്രെ സ്സിലാണ്. നമ്മുടെ കാലഘട്ടത്തില്‍ അമിതമായ സമ്മര്‍ദങ്ങള്‍ മൂലം ധാരാളം പേര്‍ കഷ്ടപ്പെടുന്നുണ്ട്. ഇവിടെയാണ് സ്‌ട്രെസ്സ് മാനേജ്‌മെന്റിന്റെ പ്രസക്തി. മാനസിക സമ്മര്‍ദം നല്ലൊരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. ഒരിക്കല്‍ ചെയ്തു തുടങ്ങിയാല്‍പ്പി ന്നെ ശീലമാക്കാവുന്ന ചില കാര്യ ങ്ങള്‍ പരിശോധിക്കാം.

  • സ്വയം നിരീക്ഷണം

ഓരോരുത്തരും അവനവന്റെ തന്നെ നിരീക്ഷകനാവുക എന്ന തത്ത്വമാണിത്. ഇത് ആര്‍ക്കുവേ ണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ. ആദ്യമായി ഒരു ഡയറി സം ഘടിപ്പിക്കുക. അതില്‍ മൂന്നു കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. മാനസിക സമ്മര്‍ദമുണ്ടാക്കു ന്ന സാഹചര്യങ്ങള്‍, ആ സാഹചര്യങ്ങളോടുള്ള പ്രതികരണരീ തി, ആ സവിശേഷ പ്രതികരണത്തിന്റെ അനന്തരഫലം.

ഡയറിയില്‍ ഇത്തരത്തില്‍ രേ ഖപ്പെടുത്തുന്നതിന് പല ഗുണങ്ങളുണ്ട്. പലപ്പോഴും മാനസിക സ മ്മര്‍ദവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അവയോടുള്ള പ്രതികരണവും നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയെന്നു വരാം. അതിനെത്തുടര്‍ന്ന് അയാള്‍ സാമൂഹിക ചടങ്ങുകളിലേക്കുള്ള പലരുടെ യും ക്ഷണം നിരാകരിക്കുന്നു. മറ്റൊരാള്‍ ചടങ്ങുകള്‍ക്ക് വൈകി എത്തുകയും നേരത്തെ പോവുക യും ചെയ്യുന്നു. ഇത്തരത്തിലുള്ള പല പ്രതികരണങ്ങളും ഒരു ഡയ റി എഴുതുന്നതിലൂടെ നമ്മുടെ ശ്ര ദ്ധയില്‍പ്പെടുന്നു. ഡയറിയിലൂടെ ഒരാള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്നതാണ്.

  • കൊഗ്‌നിറ്റീവ് ചികിത്സ

ഓരോ സംഭവത്തെയും കുറി ച്ച് ഒരാള്‍ക്കുള്ള ചിന്തകളെയാണ് കൊഗ്‌നിറ്റീവ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് വേദന വരുമ്പോള്‍ അത് മാരകമായ ഒരസുഖത്തിന്റെ ലക്ഷണമാണെന്നുള്ള ചിന്ത ഒരു കൊഗ്‌നിറ്റീവ് രീതിയാണ്. അത് അങ്ങനെത്തന്നെ ആകണമെന്നില്ല എന്നുള്ളത് മറ്റൊരു കൊഗ്‌നിറ്റീവ് രീതി. ആദ്യം പറഞ്ഞ രീതിയുടെ ഫലമായി ഉത്ക്കണ്ഠയുണ്ടാകുന്നു. രണ്ടാമത്തേതില്‍ സമാധാനവും.

ഇത്തരം സാഹചര്യങ്ങളില്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ ചി ന്താരീതികള്‍ക്കും നമ്മുടെ നിഗമനങ്ങള്‍ക്കും എന്തുമാത്രം വ സ്തുതാപരമായ തെളിവുകളുണ്ട് എന്ന് പരിശോധിക്കുകയാണ്. നമ്മുടെ പല കൊഗ്‌നിറ്റീവ് രീതികളും യുക്തിപരമായി തെറ്റും വസ്തുതകളുടെ അടിസ്ഥാനം ഇല്ലാത്തവയുമാണെന്നും അ പ്പോള്‍ മനസ്സിലാകും.

  • ശാന്തത വരുത്തിയുള്ള രീതികള്‍

കഠിന മാനസികസമ്മര്‍ദമുള്ളപ്പോള്‍ നമ്മുടെ പേശികള്‍ വലിഞ്ഞുമുറുകിയിരിക്കും. പലപ്പോഴും ശ്വാസോച്ഛ്വാസം ദ്രുതഗതിയിലാകുന്നു. ഇവയെ നേരെ വിപരിതമാക്കുകയാണ് ശാന്തതയിലൂടെ ചെയ്യുന്നത്. ആദ്യം കൈയിലെ പേശികളെ ചുരുട്ടിപ്പിടിക്കുന്നു. ബലം കൊടുക്കുന്നു. പിന്നീട് അ വയ്ക്ക് അയവ് വരുത്തുന്നു, സാ വകാശം. ഈ അയവ് ശരിക്കും അനുഭവിക്കണം. അത് ശാന്തത യായി കാണണം. ഇത് ശരീരത്തി ലെ എല്ലാ പേശികള്‍ക്കും മാറിമാറി ചെയ്യാവുന്നതാണ്. മറ്റൊരു രീതി ശ്വാസം മൂന്നു സെക്കന്‍ഡുകള്‍കൊണ്ട് ഉള്ളിലേക്ക് വലിച്ച് അതുകഴിഞ്ഞ് മൂന്നു സെക്കന്‍ഡ് പിടിച്ചുവച്ച ശേഷം, മൂന്നു സെ ക്കന്‍ഡുകള്‍ കൊണ്ട് പുറത്തുവിടുന്നതാണ്. ഇവിടെ നെഞ്ചുവീര്‍ പ്പിച്ച് ശ്വസിക്കുന്നതിനു പകരം വയറ് വീര്‍പ്പിച്ച് ശ്വസിക്കുന്നതാണ്. ഇതിലൂടെ ഡയഫ്രം എന്ന പേശി ചുരുങ്ങുന്നതിലൂടെ ശരീരത്തിലെ പാരാ സിമ്പതറ്റിക് നാഡീ വ്യൂഹം ഉത്തേജിപ്പിക്കപ്പെടുകയും ശാന്തത കൈവരികയും ചെയ്യുന്നു.

  • പ്രശ്‌ന പരിഹാര രീതി

പ്രശ്‌നങ്ങള്‍ നുരഞ്ഞുപൊങ്ങുമ്പോഴാണല്ലോ മാനസിക സ മ്മര്‍ദം തിളച്ചുമറിയുന്നത്. പ്രശ്‌നങ്ങളെ സമീപിക്കുന്നതിനുമുണ്ട് ഒരു ശാസ്ത്രീയ രീതി. മുന്‍പ് പറഞ്ഞതുപോലെ ഡയറിയെടുക്കുക. ഒന്നാം ഘട്ടത്തില്‍: എല്ലാ പ്ര ശ്‌നങ്ങളേയും ഓരോന്നായി എഴു തി പ്രശ്‌നങ്ങളുടെ പട്ടിക തയ്യാറാക്കുക. രണ്ടാം ഘട്ടത്തില്‍: ഇവയില്‍ മുഖ്യമായ പ്രശ്‌നം തിരഞ്ഞെടുക്കുക. മൂന്നാം ഘട്ടത്തില്‍: ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരം മാത്രം ചിന്തിക്കാതെ, സൂര്യനു താഴെ സാധ്യമാകുന്ന എന്തിനെയും കുറിച്ച് ചിന്തിക്കുക. ഈയവസരത്തില്‍ പരിഹാരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഇതില്‍ പ്രായോഗികമല്ലെന്നു തോന്നുന്ന പരിഹാരങ്ങളും ഉള്‍ പ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തില്‍ ഓരോ പരിഹാരത്തിന്റെയും സാധുതയെക്കുറി ച്ചോ അതിന്റെ ഗുണങ്ങളെക്കുറിച്ചോ ചിന്തിക്കരുത്. പരിഹാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണരുത്. നാലാംഘട്ടത്തില്‍: ഇനി ഓരോ പരിഹാരത്തിന്റെയും മികവും കുറവുകളും വേറെ വേ റെയായി രേഖപ്പെടുത്തുക. ഓരോ പരിഹാരത്തിനും കഴിയുന്നത്ര മേന്മകളും ദൗര്‍ബല്യങ്ങളും രേഖപ്പെടുത്തണം. ഇവിടെ വിമര്‍ശനബുദ്ധി പ്രയോഗിക്കുന്നു. ഏറെ ആലോചിക്കാനുള്ള ഘട്ടമാണിത്. അഞ്ചാംഘട്ടത്തില്‍: ഓരോ പരിഹാരത്തിന്റെയും മേന്മകളും കുറവുകളും പരിഗണിച്ച് ഏറ്റവും നല്ലതെന്ന് അവനവന് തോന്നുന്ന ഒരു പരിഹാരം തിരഞ്ഞെടുക്കുക. ആ റാംഘട്ടത്തില്‍: തിരഞ്ഞെടുത്ത പരിഹാരം പ്രയോഗത്തില്‍ വരുത്തിനോക്കുക. അത് എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തുക. ഏഴാംഘട്ടത്തില്‍: ഫലപ്രദമാണെങ്കില്‍ ഇതേ പരിഹാരം തുടര്‍ ന്നും പ്രയോഗിക്കുക. ഫലപ്രദമല്ലെങ്കില്‍ തൊട്ടടുത്ത ഏറ്റവും നല്ല പരിഹാരം ആണെന്ന് കരുതിയത് പ്രയോഗത്തില്‍ വരുത്തുക. സമയത്തെ ഏറ്റവും പ്രയോജനപരമായി മുന്‍ഗണനാക്രമത്തില്‍ ഉപയോഗിക്കുക എന്നതും സ്‌ട്രെസ്സ് മാനേജ്‌മെന്റിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org