

ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
മദ്യം, മയക്കുമരുന്ന് എന്നിവയെ പോലെ ഡിജിറ്റല്‍ അഡിക്ഷനും കുട്ടികളിലും കുടുംബങ്ങളിലും സാമ്പത്തികം, തൊഴില്‍, പഠനം തുടങ്ങിയ മേഖലകളിലെല്ലാം പ്രശ്‌നമുണ്ടാക്കുന്നു.
മാതാപിതാക്കള്‍ പത്താംക്ലാസില്‍ പഠിക്കുന്ന അരുണിനെ സൈക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുവന്നത്, പരീക്ഷകളിലെ മോശം പ്രകടനവും ഉറക്കമില്ലായ്മയും, അമിതക്ഷീണവും, സാമൂഹിക പ്രവൃത്തികളില്‍ നിന്നും അകന്നുനില്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്പോഴാണ്. ഈ വിദ്യാര്‍ത്ഥി ദിവസത്തില്‍ ആറ് മണിക്കൂറില്‍ അധികം സമയമാണ് ഡിജിറ്റല്‍ ലോകത്ത് പല വിധത്തിലുള്ള സോഷ്യല്‍മീഡിയ ആപ്പുകളില്‍ സമയം കളഞ്ഞിരുന്നത്. ഇത്തരം പ്രവൃത്തികള്‍ വിദ്യാര്‍ത്ഥികളില്‍ കൊഗ്നിറ്റീവ് ലോഡ് വര്‍ദ്ധിപ്പിക്കുകയും, വൈകി ഉറങ്ങി തുടങ്ങുന്ന സ്വഭാവം, ക്ഷീണം വര്‍ധിപ്പിക്കുകയും ജീവിത ഗുണനിലവാരത്തെ സാരമായി ബാധിച്ചു തുടങ്ങിയിരുന്നു.
മദ്യം, മയക്കുമരുന്ന് എന്നിവയെ പോലെ ഡിജിറ്റല്‍ അഡിക്ഷനും കുട്ടികളിലും കുടുംബങ്ങളിലും സാമ്പത്തികം, തൊഴില്‍, പഠനം തുടങ്ങിയ മേഖലകളിലെല്ലാം പ്രശ്‌നമുണ്ടാക്കുന്നു. അമിതമായി ഡിജിറ്റല്‍ ലോകത്ത് മുഴുകുന്നവര്‍ വ്യക്തിബന്ധങ്ങള്‍ മറന്ന്, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുള്ള ജീവിതം നയിക്കുന്നവരായി മാറുന്നു. തലച്ചോറിന്റെ വളര്‍ച്ച പൂര്‍ണമല്ലാത്തതിനാല്‍ കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും അവരുടെ വികാര വിചാരങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് അവര്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലായി ഡിജിറ്റല്‍ അടിമക ളാകുന്നത്. ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ നാം ജീവിക്കു മ്പോള്‍ ഡിജിറ്റല്‍ ഫാസ്റ്റിംഗ് വളരെയേറെ പ്രാധാന്യമര്‍ഹി ക്കുന്നു. വിവരസാങ്കേതിക ഉപകര ണങ്ങള്‍, മൊബൈല്‍, സോഷ്യല്‍ മീഡിയ, ലാപ്‌ടോപ്പ്, ഗെയിംസ് ഇവയില്‍ നിന്ന് കുറച്ച് സമയം ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്ന താണ് ഡിജിറ്റല്‍ ഫാസ്റ്റിംഗ്. ശരീരത്തിന് ഉപവാസം പോലെ യാണ് ഇത് മനസ്സിനും മസ്തിഷ്‌ക്ക ത്തിനും നവോന്മേഷം നല്‍കുന്നത്.
പ്രയോജനങ്ങള്‍
ഡിജിറ്റല്‍ ഫാസ്റ്റിംഗിന്റെ ഫലമായി മസ്തിഷകത്തിന്റെ സൃഷ്ടിപരത പുനരുജ്ജീവിക്കുന്നു. ഉല്‍ക്കണ്ഠയും അമിതമായ സ്‌ട്രെസ്സും കുറയുന്നു. സോഷ്യല്‍മീഡിയയില്‍ മറ്റുള്ളവരുടെ ജീവിതം നോക്കുന്നത്, നമ്മെ അറിയാതെ താരതമ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വാര്‍ത്തകളും, റീല്‍സു കളും, മാനസിക ഉത്തേജനം വര്‍ദ്ധിപ്പി ക്കുന്നു. ഇത് പതുക്കെ അമിത ഉല്‍ക്കണ്ഠ യ്ക്കും, വിഷാദത്തിനും കാരണമാകുന്നു. ഇവിടെ ഡിജിറ്റല്‍ ഫാസ്റ്റിംഗ് പരിശീലിക്കു ന്നതിലൂടെ മനസ്സിന്റെ ആകുലതകള്‍ സ്വാഭാവികമായും കുറയുകയും ശ്രദ്ധയും ഉത്പാദനക്ഷമതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ ഫാസ്റ്റിംഗ് രാത്രി ഉറങ്ങുന്നതിന് മുന്‍പ് പരിശീലിക്കുമ്പോള്‍, ഡിജിറ്റല്‍ സ്‌ക്രീനില്‍ നിന്നും വരുന്ന ബ്ലൂ ലൈറ്റ് കുറയുന്നതിനാല്‍ ഉറക്കത്തെ സഹായിക്കുന്ന, തലച്ചോറില്‍ മെലാ ടോണിന്‍ എന്ന ഉറക്കഹോര്‍മോണ്‍ വര്‍ധിക്കുന്നു. ഇന്നത്തെ ലോകത്തില്‍ വിവരങ്ങളുടെ ഒരു പ്രവാഹമാണ്. ധാരാളം വാര്‍ത്തകള്‍, പകുതി കാണുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നുള്ള നിരന്തര ഉത്തേജനം ഇവയെല്ലാം മനസ്സിനെ അടിച്ചമര്‍ത്തുന്നു. നമ്മുടെ മസ്തിഷ്‌കം ഒരിക്കലും വിശ്രമി ക്കുന്നില്ല. ഇവിടെ ഡിജിറ്റല്‍ ഫാസ്റ്റിംഗ് നമുക്ക് വലിയ മനഃശാന്തി പ്രദാനം ചെയ്ത് ജീവിതഗുണനിലവാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളില്‍ ഒരു ശക്തമായ മാനസികനില സൃഷ്ടിക്കുകയും ആരോഗ്യകരമല്ലാത്ത ചിന്തകളെ ലഘൂകരിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ സമീപനങ്ങള്‍
രാവിലെ എഴുന്നേറ്റു ഉടനെ ഫോണില്‍ നോക്കിയിരിക്കാതെ മറ്റു പ്രവര്‍ത്തന മേഖലകളില്‍ വ്യാപൃതനാകുക. ഇത് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പ്രവഹി ക്കുന്ന അമിതമായ മാനസിക ഉത്തേജനം കുറച്ച് അതിശയകരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഭക്ഷണം കഴിക്കു മ്പോള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കുക. ദിവസത്തില്‍ ചില മണിക്കൂറുകളോ, ഇടവേളകളോ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പരിശ്രമിക്കുക. സമയത്തെപ്പറ്റി ബോധവാന്മാരായിരിക്കു ന്നത്, പലപ്പോഴും ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം നിയന്ത്രിക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ ലോകം നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്, അതിനെ നമ്മുടെ വളര്‍ച്ചയ്ക്കും ജീവിതവിജയ ത്തിനും വേണ്ടി ഉപയോഗിക്കാന്‍ വിവേകപൂര്‍വമായ തീരുമാനം എടുക്കുക.