തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍
Published on
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

എല്ലാവരും വിദേശരാജ്യത്ത് പോയി പഠിക്കുന്ന കാലത്ത് റിമി യുടെ അമ്മ അവളോട് പറഞ്ഞു. നീയും വിദേശത്ത് പഠിച്ച് നോക്കുക, നല്ല സാമ്പത്തിക അവസ്ഥയിലുള്ളതുകൊണ്ട് വീട്ടുകാര്‍തന്നെ മുന്‍കൈയെടുത്ത് വിദേശത്ത് രണ്ട് വര്‍ഷത്തെ കോഴ്‌സിന് പറഞ്ഞുവിട്ടു. വിദേശ ത്ത് പഠിക്കുവാന്‍ ചെന്ന റിമിക്ക് അവിടുത്തെ സാഹചര്യങ്ങളോട് ഒത്തുപോകാന്‍ സാധിച്ചില്ല. അവിടെ ചെന്ന റിമിക്ക് ഹോസ്റ്റല്‍ ജീവിതം, ജീവിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹ്യ ജീവിതശൈലിയും, അതുപോലെ കാലാവസ്ഥയും ഒട്ടും തന്നെ പൊരുത്തപ്പെട്ട് പോകാന്‍ സാധിച്ചില്ല.

റിമിക്ക് ആ വിദേശ രാജ്യത്തെ ഒട്ടും തന്നെ ഇഷ്ടപ്പെടു വാന്‍ കഴിഞ്ഞില്ല. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, മറ്റുള്ളവരോട് സൗഹൃദ പരമായി ഇടപെടുവാന്‍ സാധിക്കു ന്നില്ല, ഉള്‍വലിയുന്ന സ്വഭാവം, നേരത്തെ ഉണര്‍ന്നെഴുന്നേല്‍ക്കുക, എല്ലാം ഭാരമായി തോന്നുക തുടങ്ങിയവ അനുഭവപ്പെടുവാന്‍ ഇടയായി. ഒരു ദിവസം അവള്‍ വിദേശത്തു നിന്നും അമ്മയെ വിളിച്ചു പറഞ്ഞു. ഞാന്‍ തിരിച്ച് നാട്ടിലേക്കു പോരുകയാണ്, എനിക്ക് ഇവിടെ ജീവിക്കുവാന്‍ സാധിക്കുന്നില്ല. അങ്ങനെ ആറ് മാസം കഴിഞ്ഞപ്പോള്‍ വളരെ ക്ഷീണിതയായി വീട്ടില്‍ തിരിച്ചെ ത്തിയ ഉടനെ അമ്മ അവളെ മനശ്ശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചു. അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളാണ് പ്രധാനമായും നാം റിമിയില്‍ കാണുന്നത്.

വിദേശത്ത് പഠിക്കുവാന്‍ ചെന്ന റിമിക്ക് അവിടുത്തെ സാഹചര്യങ്ങളോട് ഒത്തുപോകാന്‍ സാധിച്ചില്ല. ഹോസ്റ്റല്‍ ജീവിതം, ജീവിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമൂഹ്യ ജീവിത ശൈലി, കാലാവസ്ഥ ഇവയോട് ഒട്ടും തന്നെ പൊരുത്തപ്പെട്ട് പോകാന്‍ സാധിച്ചില്ല.

പ്രധാനമായും നമ്മുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന പെരുമാറ്റ വ്യത്യാസങ്ങളും, പ്രയാസമുണ്ടാ കുന്ന സാഹചര്യങ്ങളോട് പൊരു ത്തപ്പെടാനുള്ള ഒരു വ്യക്തിയുടെ ശ്രമത്തിന്റെ ഭാഗമാണ്. സമൂഹ ത്തില്‍ അഞ്ച് ശതമാനം വ്യക്തി കള്‍ക്ക് ഈ പ്രശ്‌നമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെ ത്തുന്ന വ്യക്തികളില്‍ ഇരുപത് ശതമാനം പേര്‍ക്ക് ഈ പ്രശ്‌നമു ണ്ടെന്ന് കാണാം. പരീക്ഷയിലെ പരാജയം, പ്രണയപരാജയം, വീട്ടിലെ വഴക്ക്, ഉറ്റവരുടെ വേര്‍പാട് തുടങ്ങിയവ കൊണ്ടും ഇത്തരം അവസ്ഥ സംജാതമാകാം.

  • ലക്ഷണങ്ങള്‍

പ്രധാന ലക്ഷണങ്ങള്‍ (DSM-V) അനുസരിച്ച് വൈകാരിക, പെരുമാറ്റ ലക്ഷണങ്ങള്‍, മാനസിക സംഘര്‍ഷത്തിനുശേഷം മൂന്ന് മാസത്തിനുളളില്‍ പ്രത്യക്ഷപ്പെടുന്നു. തീവ്രമായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വ്യക്തിയുടെ സാമൂഹിക, വിദ്യാഭ്യാസ, ജോലിസംബന്ധമായ മേഖലകളെയും രോഗാവസ്ഥ ബാധിക്കുന്നു. ഇത്തരം അവസ്ഥ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി മാനസിക രോഗാവസ്ഥകളുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നു. ഇത്തരം വ്യക്തികള്‍ വിഷാദലക്ഷണങ്ങള്‍, സങ്കടം, കരച്ചില്‍, പ്രത്യാശ ഇല്ലായ്മ എന്നിവ പ്രകടിപ്പിക്കുന്നു. അമിത ഉല്‍ക്കണ്ഠ, കുട്ടികളാണെ ങ്കില്‍ മറ്റുള്ളവര്‍ തന്നെ ഉപേക്ഷിച്ചുപോകുമെന്ന ഭയം തുടങ്ങിയവ പ്രകടിപ്പിക്കാം. ഉല്‍ക്കണ്ഠയും വിഷാദവും ഒരുമിച്ച് ചിലപ്പോള്‍ കാണാവുന്നതാണ് (Mixed Anxiety and Depressed Mood). ഇത്തരം രോഗാവസ്ഥയില്‍ വ്യക്തികള്‍ പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഹനിക്കുക, പ്രായത്തിനനുസരിച്ച് സമൂഹത്തോട് പെരുമാറാതിരി ക്കുക തുടങ്ങിയവ പ്രകടിപ്പിക്കാം. അതുപോലെ കലുഷിതമായ വൈകാരിക അവസ്ഥയിലൂടെയും കടന്നുപോകുന്നു. പലപ്പോഴും ഇത്തരം അവസ്ഥകള്‍ തിരിച്ചറിയപ്പെടാതെ പോകുകയും അതേ തുടര്‍ന്ന് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം.

  • ചികിത്സാമാര്‍ഗങ്ങള്‍

പ്രയാസമനുഭവിക്കുന്ന വ്യക്തിയുടെ മനസ്സിന് ആശ്വാസവും, പിന്തുണയും നല്കുന്ന മനഃശാസ്ത്ര ചികിത്സ (Supportive Psychotherapy) ഇവര്‍ക്ക് പ്രയോജനപരമാണ്. സ്വന്തം മനഃപ്രയാസങ്ങള്‍ ആരോടെങ്കിലും തുറന്നുപറയാനുള്ള അവസരം (Ventillation)കിട്ടുന്നതും പ്രയോജനപരമാണ്. രോഗിക്കാവശ്യമായ സാമൂഹ്യ-സാമ്പത്തിക വൈകാരിക സഹായം കൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുന്നത് ഗുണം ചെയ്യും. അതുപോലെ കൊഗ്നിറ്റീവ് സൈക്കോതെറാപ്പി (CBT) വിഷാദ ലക്ഷണങ്ങളും അമിത ഉല്‍ക്കണ്ഠ ലഘൂകരിക്കാന്‍ സഹായിക്കുന്നു.

അതുപോലെ ഇന്റര്‍പേഴ്‌സണല്‍ തെറാപ്പി, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, മൈന്റ് ഫുള്‍നസ് അടിസ്ഥാനമാക്കിയുള്ള സ്‌ട്രെസ്സ് ലഘൂകരിക്കല്‍ (MBSR) തുടങ്ങിയവ പ്രയോഗിക്കാം. ഇവിടെ മനഃശാസ്ത്ര ചികിത്സയിലെ മൂന്നാം നിരയില്‍പ്പെട്ട ആക്‌സപ്റ്റന്‍സ് കമ്മിറ്റ്‌മെന്റ് തെറാപ്പി (ACT) എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. ലഹരി വസ്തുക്കളുടെ ദുരുപയോഗവും മദ്യാസക്തിയും ഇവരില്‍ കൂടുതലായി കാണാവുന്നതാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ചികിത്സ പ്രയോജനപ്പെടാതെ വരികയോ, രോഗലക്ഷണങ്ങള്‍ തീവ്രമാകുകയോ ആത്മഹത്യാ പ്രവണത തീവ്രമാകുകയോ ചെയ്താല്‍ മനോരോഗവിദഗ്ധന്റെ കീഴില്‍ ഔഷധചികിത്സയും വേണ്ടിവരും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org