മനുഷ്യജീവിതങ്ങളുടെ വിലയിടിച്ചവര്‍

മനുഷ്യജീവിതങ്ങളുടെ വിലയിടിച്ചവര്‍

മാണി പയസ്

ഒരു രാത്രിയില്‍ കെയ്‌റോയില്‍ നൈല്‍ നദിയിലൂടെ ഒഴുകുന്ന യാനപാത്രത്തില്‍ ബെല്ലി ഡാന്‍സ് നടക്കുകയാണ്. ദ്രുതതാളവും അതിനെ വെല്ലുന്ന നിതംബ ചലനങ്ങളും. ഹരം പിടി ച്ച ഒരു ചൈനീസ് യുവാവ് സുന്ദരിയായ ഈജിപ്ഷ്യന്‍ പെണ്‍ കുട്ടിയുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി. കുട്ടി പിതാവിനു നേര്‍ക്ക് അനുവാദത്തിനായി നോക്കി. അയാള്‍ തലകുലുക്കിയപ്പോള്‍ അവള്‍ യുവാവിനൊപ്പം നൃത്തമാടി. ഒരു റൗണ്ട് കഴിഞ്ഞ് അവള്‍ പിതാവിനടുത്തുള്ള ഇരിപ്പിടത്തിലേക്കു മടങ്ങി. കുറച്ചുകഴിഞ്ഞ് ചൈനീസ് യുവാവ് വീണ്ടും എത്തിയപ്പോള്‍ പെണ്‍ കുട്ടിയുടെ പിതാവ് നിഷേധ ഭാവത്തില്‍ തലകുലുക്കി. ഓവര്‍ സ്മാര്‍ട്ടായ ആ ചൈനാക്കാരന്‍ ചെറുചിരിയില്‍ ചമ്മല്‍ ഒതുക്കി കൂട്ടുകാരുടെ ഇടയിലേക്കു മടങ്ങിപ്പോയി.
കോവിഡ് 19 പൊട്ടിപ്പുറപ്പെടുംമുമ്പ് ലോകത്തിന്റെ ഏതു കോണിലും ടൂറിസ്റ്റുകളായി ചൈനീസ് യുവതയെ കാണാമായിരുന്നു. ചെല്ലുന്ന സ്ഥലത്തെല്ലാം തങ്ങളുടെ പേരുകള്‍ കോറിയിടുന്ന ദുഃസ്വഭാവം അവര്‍ക്കുണ്ടായിരുന്നു. അര്‍ഹതയില്ലാത്തത് പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന പുതുപ്പണക്കാരെപ്പോലെയാണ് ഇക്കൂട്ടര്‍ പെരുമാറിയിരുന്നത്. ഓവര്‍ സ്മാര്‍ട്ട്‌നെ സും പുതുപ്പണക്കൊഴുപ്പും ഏ കാധിപതിയായ നേതാവിന്റെ അധികാര ദുര്‍മോഹവും ചൈ നയെ ഇന്നു ലോക സമാധാനത്തിനു ഭീഷണിയായ രാജ്യമാക്കിയിരിക്കുന്നു.
അമേരിക്കയില്‍ അഭയം തേ ടിയിരിക്കുന്ന ചൈനീസ് വൈറോളജിസ്റ്റ് ലി മെങ് യാന്‍ ആ വര്‍ത്തിച്ച് ഉന്നയിക്കുന്ന ആരോപണം ചൈനയ്‌ക്കെതിരേ ലോ ക ജനതയില്‍ വലിയ പങ്കിനു ള്ള സംശയത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. കോവിഡ് 19 വൈറസ് ചൈനയിലെ ലാ ബില്‍ നിര്‍മ്മിച്ചതാണെന്ന ആ രോപണം കഴിഞ്ഞ ജനുവരി മുതല്‍ ലി ഉന്നയിക്കുന്നുണ്ട്. അടുത്തകാലത്ത് അവര്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു.


കൊറോണ വൈറസ് പൊ ട്ടിപ്പുറപ്പെട്ടത് തങ്ങളുടെ രാജ്യ ത്തു നിന്നാണെന്ന് ചൈനീസ് അധികാരികള്‍ സമ്മതിക്കുന്നുണ്ട്. അതിന്റെ യാത്ര മത്സ്യമാര്‍ ക്കറ്റില്‍ നിന്നാണു തുടങ്ങിയതെന്നാണ് അവരുടെ ഭാഷ്യം. ലാബില്‍ നിര്‍മ്മിച്ചതാണെന്ന ആരോപണത്തെ പിന്താങ്ങുന്നവര്‍ ചൈനയെ അതിനു പ്രേരിപ്പിച്ചത് എന്താവാമെന്നുള്ള ചോ ദ്യത്തിന് യുക്തിസഹമായ ഉ ത്തരം നല്കുന്നുണ്ടെന്ന കാ ര്യം തള്ളിക്കളയാന്‍ വയ്യ.
അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും സൈ നിക ശക്തിയും ആകുകയാണ് ഏകാധിപതിയായ ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപിത ല ക്ഷ്യം. കൊറോണാ വൈറസ് വ്യാപനത്തിലൂടെ ആ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇന്നു ലോക ത്ത് ജിഡിപി വളര്‍ച്ചാ നിരക്കുള്ള ഏക രാജ്യം ചൈനയാണ്. ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രം (ചൈനയിലെ കമ്മ്യൂണിസത്തി നു ആ പേരു ചേരുമോ എന്നു സംശയമാണ്) വൈറസ് വ്യാപനത്തിലൂടെ ലോകത്തിലെ മുതലാളിത്ത രാഷ്ട്രങ്ങളെ തകര്‍ ത്തിരിക്കുന്നു.
കൊറോണ വൈറസിന്റെ കാര്യത്തില്‍ ചൈനയെ സംശയത്തിന്റെ കുന്തമുനയില്‍ നിര്‍ ത്താന്‍ കാരണങ്ങള്‍ പലതുണ്ട്. ചൈനയില്‍ വൈറസ് ബാധ പെട്ടെന്നു പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഒരു കാര്യം. വൈ റസ് ഭീതിയില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ ആസൂത്രിതമെന്നോ ണം മികച്ച കോര്‍പ്പറേറ്റ് കമ്പനി കള്‍ പിടിച്ചടക്കാനുള്ള ആവേശത്തിലായിരുന്നു ചൈന. അ തിപ്പോഴും തീര്‍ന്നിട്ടില്ല. വന്‍ രാ ഷ്ട്രീയ ശക്തിയായി മാറുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള രാജ്യങ്ങള്‍ക്കു വന്‍തോതില്‍ പണം നല്കുന്ന തന്ത്രവും ചൈന പയറ്റുന്നുണ്ട്. പിന്നില്‍ ചങ്ങലകളുള്ള നിക്ഷേപങ്ങളാ ണ് ചൈന പാക്കിസ്ഥാനിലും ബര്‍മയിലും ശ്രീലങ്കയിലും മറ്റും നടത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളിലും ചൈനീ സ് വ്യാളിയുടെ കരങ്ങള്‍ എ ത്തുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്‌നാമിലും അമേരിക്കയുടെ എതിരാളിയായ ഇറാനിലും ചൈനയോട് അനുഭാവമുള്ള ശ്രീലങ്കയിലും കോവിഡ്-19 വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോള്‍ ഒരു സംശയം ഉണര്‍ന്നതാണ്, കടിച്ച പാമ്പു തന്നെ വിഷം ഇറക്കാനുള്ള വിദ്യപറഞ്ഞു കൊടുത്തുവോയെന്ന്. എന്നാല്‍ വിയറ്റ്‌നാമിലും ശ്രീലങ്കയിലും മാസങ്ങള്‍ നീണ്ട നിശബ്ദതയ്ക്കു ശേഷം കൊറോണ വൈറസ് ബാധ തി രിച്ചുവന്നത് ആരോഗ്യ വിദഗ്ദ്ധരില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. സ്‌പെയിന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിഭാസം സംഭവിച്ചിട്ടുണ്ട്. മാനവ കുലം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ശത്രുവിനെയാണ് നേരിടേണ്ടി വന്നിരിക്കു ന്നത്. ശ്രദ്ധക്കുറവ് ആയാലും, ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയത് ആ യാലും ഈ വൈറസിന്റെ പാപക്കറ ചൈനയുടെ കരങ്ങളില്‍ നിന്ന് മായില്ല. വിലകുറഞ്ഞ സാധനങ്ങള്‍ വിറ്റഴിച്ച് ലോകമാര്‍ക്കറ്റ് പിടിച്ചടക്കിയ ചൈന മനുഷ്യജീവിതത്തെ വിലയില്ലാത്തതായി മാറ്റിയിരിക്കുന്നു.
ഉത്തരകൊറിയയിലെ ഭ്രാ ന്തന്‍ ഭരണകൂടത്തെപ്പറ്റിയുള്ള ഒരു വാര്‍ത്ത കുറിക്കട്ടെ. കൊ റോണ ബാധിതരെന്നു കണ്ടെത്തുന്നവരെ വെടിവച്ചു കൊല്ലാനാണ് ഭരണകൂടം ആദ്യം ഉത്തരവിട്ടിരുന്നത്. പകര്‍ച്ചവ്യാധിയെന്ന പ്രശ്‌നം അതോടെ തീരുമെന്ന് അവിടത്തെ ഏകാധിപ തി കരുതി. രോഗികളെ വെടിവച്ചുകൊന്ന് സമൂഹത്തെ രക്ഷി ക്കാമെന്നു വിശ്വസിക്കുന്ന ഈ പ്രാകൃത ഭരണാധികാരിയും സ്വയം കരുതുന്നത് കമ്മ്യൂണിസ്റ്റ് എന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org