കേരളത്തില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോയെന്നു ചോദിക്കേണ്ട അവസ്ഥയാണ്. കാരണം ഇന്ത്യയില്‍ തന്നെ ഏറ്റവും മോശമായ രാഷ്ട്രീയം അരങ്ങേറുന്ന സംസ്ഥാനം എന്ന സ്ഥാനം കേരളത്തിനുള്ളതാണ്. രാഷ്ട്രീയക്കാര്‍ വെളിച്ചത്തില്‍ മൈക്കിനു മുന്നില്‍ ഘോഷിക്കുന്ന തത്വശാസ്ത്രങ്ങള്‍ക്കു കടകവിരുദ്ധമായ കാര്യങ്ങള്‍ ഇരുട്ടത്തു ചെയ്യുന്നു.
വ്യാവസായികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. തമിഴ്‌നാടും കര്‍ണ്ണാടകയും ആന്ധ്ര പ്രദേശും തെലങ്കാനയും പ്രതീക്ഷകള്‍ ഉണര്‍ത്തി മുന്നേറുമ്പോള്‍ കേരളത്തിലെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി നാടുവിടുകയാണ്. അങ്ങനെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി 'ഓള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി' (വൃദ്ധജനങ്ങളുടെ നാട്) ആകുന്നു.
ഇണ്ടനമ്മാവന്‍ ഇടം കാലിലെ ചെളി തൂത്തുകളയുവാന്‍ വലം കാലുകൊണ്ട് തുടച്ചു. അപ്പോള്‍ ചെളി വലം കാലിലായി. അത് കളയുവാന്‍ ഇടം കാലുകൊണ്ട് തുടച്ചു. ഇങ്ങനെ മാറി മാറി ചെയ്തപ്പോള്‍ ഇരുകാലുകളും ചെളിമയമായി. കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം കടമെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥയിതാണ്. സര്‍ക്കാര്‍ കടമെടുക്കുന്ന തുകയെ പറ്റി പത്രങ്ങള്‍ വെണ്ടക്ക നിരത്തുമ്പോള്‍, മാനം നോക്കി ജനം ചോദിക്കുന്നു: ഇതൊക്കെ തിരിച്ചടയ്ക്കണ്ടേ?! കടത്തില്‍ മുങ്ങിച്ചാകും മുമ്പ് രക്ഷപ്പെടാനാവണം ചെറുപ്പക്കാര്‍ നാടുവിടുന്നത്. നാട്ടിലുള്ളവരാകട്ടെ മദ്യത്തില്‍ മുങ്ങിക്കുളിക്കുന്നു. ഓരോ വര്‍ഷവും കാലവര്‍ഷം ഉയര്‍ത്തുന്ന കലാപം പേടിപ്പെടുത്തുന്നതാണ്. വയനാട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല. കുറച്ചു സമയം കൊണ്ട് കൂടുതല്‍ അളവ് പെയ്യുന്ന മഴ അപകടകാരിയാണ്. ഇപ്പോഴത്തെ മഴ അത്തരത്തിലുള്ളതാണ്. കാരണം കാലാവസ്ഥാവ്യതിയാനമാകാം. ചോദ്യമിതാണ്, ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഒന്നും ചെയ്യാനാവില്ലേ...
നമുക്കൊന്നും ചെയ്യാനില്ലേ... ഇതു വളരെ ശക്തമായി ഉന്നയിക്കേണ്ട ചോദ്യമാണ്. രാഷ്ട്രീയത്തിലും വ്യവസായത്തിലും കൃഷിയിലും സാഹിത്യത്തിലും കലയിലും വിദ്യാഭ്യാസത്തിലും ജീവിതത്തിന്റെ എല്ലായിടങ്ങളിലും ഉച്ചത്തില്‍ ഉയരേണ്ട ചോദ്യമാണ്.
കേരളത്തിന്റെ ക്രമ സമാധാന ചുമതലയുള്ള എ ഡി ജി പി, ആര്‍ എസ് എസ് നേതാവിനെ കണ്ടത് ഭരണനേതൃത്വത്തിന്റെ അനുമതിയോടെയാണോ എന്ന ചോദ്യത്തിന് മുഴക്കം ലഭിച്ചത് അതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന സംശയം മൂലമാണ്. ഭൂരിപക്ഷ ജനതയുടെ മതവികാരം ഉണര്‍ത്തി ഒരു വ്യക്തിയെ ജയിപ്പിക്കാനുള്ള കളി നടന്നുവോ എന്നതാണു ചോദ്യം.
പഞ്ചവത്സര ആഘോഷമായ വോട്ടെടുപ്പ് നടക്കുമ്പോള്‍ പോലും യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനോ, നമുക്കൊന്നും ചെയ്യാനില്ലേയെന്നു ചോദിക്കാനോ ബഹുഭൂരിപക്ഷവും തയ്യാറാവുന്നില്ല. അതിനാല്‍ ആംബ്രോസ് ബിയേഴ്‌സ് വോട്ടിനെപ്പറ്റി എഴുതിയതു സത്യമായി മാറുന്നു: ''Vote: the instrument and symbol of a freeman's power to make a fool of himself and a wreck of his country.'' (വോട്ട്: സ്വയം വിഡ്ഢിയാക്കാനും തന്റെ രാജ്യത്തെ കുഴപ്പത്തിലാക്കാനും ഒരു സ്വതന്ത്ര മനുഷ്യനുള്ള അധികാരത്തിന്റെ ചിഹ്നവും ഉപകരണവും). നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ തണുത്തു മരവിച്ച ചായയില്‍ ചത്തുകിടക്കുന്ന ഈച്ചയ്ക്കു തുല്യമാണ്.
നിലവിലുള്ള വിദ്യാഭ്യാസ രീതി പ്രതീക്ഷയുണര്‍ത്തുന്നില്ല. അതിനു തെളിവാണ് എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അവരുടെ പഠനത്തിന് അനുസരിച്ചുള്ള തൊഴിലല്ല ലഭിക്കുന്നത്. കാരണം ഇന്ത്യയില്‍ വ്യവസായ മേഖലയെക്കാള്‍ തൊഴിലവസരങ്ങള്‍ സര്‍വീസ് മേഖലയിലാണ് എന്നതാണ്. ഐ ടി, റീട്ടെയില്‍, ടെലകോം, ഹോട്ടല്‍, കണ്‍സള്‍ട്ടിംഗ്, ബാങ്കിംഗ്, ആരോഗ്യസേവനം എന്നിങ്ങനെ അതിവിശാലമാണ് സര്‍വീസ് മേഖല. ഇവിടെയുള്ള തൊഴിലവസരങ്ങളിലേക്കാണ് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ചേക്കേറുന്നത്. പഠിച്ചതല്ല അവര്‍ അവിടെ പാടുന്നത്. എന്‍ജിനീയറിംഗ് ബിരുദം നേടിയിട്ടുള്ളവരില്‍ 57 ശതമാനത്തിനു മാത്രമേ തൊഴിലുള്ളൂവെന്ന വസ്തുതയും നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ബലഹീനത വെളിപ്പെടുത്തുന്നു.
സ്ത്രീപുരുഷ സമത്വത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ ടി വി ചാനലുകളുടെ റേറ്റിംഗ് കൂട്ടുന്ന വാര്‍ത്ത സിനിമാ മേഖലയിലെ ലൈംഗിക ചൂഷണമാണ്. കൂടുതല്‍ പ്രമുഖരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ മലയാളി കാത്തിരിക്കുന്നു. ചുമ വരാന്‍ കാത്തിരിക്കുന്ന കുടുംബം എന്നൊരു പരസ്യമുണ്ട്. സ്ത്രീ ചൂഷണം ചെയ്യപ്പെടുന്ന സ്ഥലം സിനിമ മാത്രമാണെന്നു നടിച്ച് മലയാളിപ്പൂച്ചകള്‍ പാല്‍ കുടിക്കുന്നു. ഇന്നത്തെ നിലയില്‍ പോയാല്‍ ലോകത്ത് സ്ത്രീപുരുഷ അസമത്വം അവസാനിക്കാന്‍ കുറഞ്ഞത് 131 വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം 2023 ജൂണ്‍ 20 ന് പ്രസിദ്ധീകരിച്ച Gender Gap Report ല്‍ പറയുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് 149 വര്‍ഷമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് 2023 ല്‍ പാസാക്കിയ വനിതാ സംവരണ ബില്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കാന്‍ പര്യാപ്തമാകുമോയെന്നു കണ്ടറിയണം.
ശാസ്ത്ര സാങ്കേതിക വികാസത്തിന്റെ ഉല്‍പ്പന്നങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനി ക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയ മനസ്സോടെ ജീവിതത്തെ സമീപിക്കാന്‍ നമുക്കാവുന്നില്ല. അതുകൊണ്ട് ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചില വിശ്വാസങ്ങള്‍ പരമ്പരാഗത വിജ്ഞാനമായി അവതരിപ്പിക്ക പ്പെടുന്നു. പാരമ്പര്യ വിശ്വാസങ്ങള്‍ നാട്ടുശാസ്ത്രമായി വേഷം മാറിവരുന്നു. ശാസ്ത്ര വിജ്ഞാനം ലോകത്ത് എവിടെയും ഒരുപോലെ യാണെന്നും ആഫ്രിക്കയിലും അന്റാര്‍ട്ടിക്കയിലും ഒരുപോലെ പരീക്ഷിച്ച് ഒരേ ഫലം ലഭ്യമാകുന്നതാണെന്നുമുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുന്നു.
ശാസ്ത്രീയാടിത്തറ ഇല്ലാത്ത രാഷ്ട്രീയം അപകടകരമാണ്. വനിതാ സംവരണ ബില്ലിനെ എല്ലാ രാഷ്ട്രീയകക്ഷികളും ഒരുപോലെ പിന്തുണച്ചത് ശാസ്ത്രബോധത്തെ ക്കാള്‍ പിന്തിരിപ്പന്മാരെന്ന ലേബല്‍ വീഴാതിരിക്കാനാണ്. നെഗറ്റീവില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു നില്‍ക്കുന്ന സമീപനമാണിത്. മനുഷ്യനെ വിഭജിക്കുകയും ചൂഷണം ചെയ്യുകയും തരം താഴ്ത്തുകയും ചെയ്യുന്ന ഒരു ചിന്താപദ്ധതിയേയും അംഗീകരി ക്കില്ലെന്ന നിലപാടിലേക്ക് ഉയരാന്‍ കഴിഞ്ഞാലേ ശരിയായ ശാസ്ത്ര ബോധമുള്ള സമൂഹമെന്നു പറയാനാവൂ.
കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, ആര്‍ എസ് എസ് നേതാവിനെ കണ്ടത് ഭരണനേതൃത്വത്തിന്റെ അനുമതി യോടെയാണോ എന്ന ചോദ്യത്തിന് മുഴക്കം ലഭിച്ചത് അതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന സംശയം മൂലമാണ്. ഭൂരിപക്ഷ ജനതയുടെ മതവികാരം ഉണര്‍ത്തി ഒരു വ്യക്തിയെ ജയിപ്പിക്കാനുള്ള കളി നടന്നുവോയെന്നതാണു ചോദ്യം.
എ ഡി ജി പി എന്നല്ല ആര്‍ക്കും വ്യക്തിയെന്ന നിലയില്‍ ആര്‍ എസ് എസ് നേതാവിനെ കാണാം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ആര്‍ എസ് എസ് നേതൃത്വവുമായി അടുപ്പം നിലനിര്‍ത്തിയിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്‍മാരായ ലോഹ്യയും ജയപ്രകാശ് നാരായണനും ആര്‍ എസ് എസ്സിന്റെ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. അവരെയൊന്നും അതിന്റെ പേരില്‍ ആരും ആക്ഷേപിക്കാതിരുന്നതിനു കാരണം ആ ബന്ധങ്ങള്‍ എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നതാണ്.
പൂരം അലങ്കോലപ്പെടുത്താന്‍ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ഒരു സംഘടനയ്ക്കും കഴിയില്ല. എന്നാല്‍ പൊലീസ് പൂരം അലങ്കോലമാക്കിയെന്ന ആരോപണം ഉയരുമ്പോള്‍ ഭൂരിപക്ഷ മതവിശ്വാസികള്‍ ഭരണകക്ഷിക്ക് എതിരെ തിരിയുകയും പാര്‍ട്ടി ബന്ധം വിസ്മരിച്ച് അവരുടെ വോട്ടുകള്‍ ഹിന്ദുത്വ പെട്ടിയില്‍ വീഴും എന്നുമുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാന ത്തിലുള്ള കളി അരങ്ങേറിയോ എന്നതാണു ചോദ്യം.
എ ഡി ജി പി എന്നല്ല ആര്‍ക്കും വ്യക്തിയെന്ന നിലയില്‍ ആര്‍ എസ് എസ് നേതാവിനെ കാണാം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ആര്‍ എസ് എസ് നേതൃത്വവുമായി അടുപ്പം നിലനിര്‍ത്തിയിരുന്നു. സോഷ്യലിസ്റ്റ് ആചാര്യന്‍മാരായ ലോഹ്യയും ജയപ്രകാശ് നാരായണനും ആര്‍ എസ് എസ്സിന്റെ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. അവരെയൊന്നും അതിന്റെ പേരില്‍ ആരും ആക്ഷേപിക്കാതിരുന്നതിനു കാരണം ആ ബന്ധങ്ങള്‍ എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നതാണ് അഥവാ അതുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയത്തിന് നേട്ടം കിട്ടിയെന്ന് ആരും കരുതാതിരുന്നതു കൊണ്ടാണ്. ഏതു ബന്ധത്തെ ക്കുറിച്ചും കുറ്റബോധമില്ലാതെ ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തെ മാത്രമേ ജനങ്ങള്‍ വിശ്വസിക്കൂ.
കേരളത്തിലെ പൊലീസ് സേനയില്‍ വര്‍ധിച്ചുവരുന്നതായി സംശയിക്കപ്പെടുന്ന സംഘ പരിവാര്‍ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയാണ് എ ഡി ജി പി, ആര്‍ എസ് എസ് നേതാവിനെ കണ്ടുവെന്ന വസ്തുതയെ വേറൊരു തലത്തിലേക്ക് വളര്‍ത്തിയത്. അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ വലുതാണ്. മണിപ്പൂരിലെ വംശഹത്യകളില്‍ ഭൂരിപക്ഷമായ മെയ്‌തെയ് വിഭാഗത്തെ പിന്തുണ യ്ക്കുന്ന പൊലീസിന്റെ അതിക്രമങ്ങള്‍ ഇപ്പോഴും വാര്‍ത്തകളായി നിറയുമ്പോള്‍ ഈ ആശങ്കകള്‍ തള്ളിക്കളയാനാവില്ല.
കേരളത്തിലെ പൊലീസില്‍ സംഭവിക്കുന്നതായി ആരോപിക്ക പ്പെടുന്ന മാറ്റം മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ടോ? മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാല്‍ പാര്‍ട്ടി നേതൃത്വം തിരുത്തുന്ന രീതിയായിരുന്നു പണ്ട്. അന്ന് സര്‍ക്കാരിനെക്കാള്‍ മുകളിലായിരുന്നു പാര്‍ട്ടി. മുഖ്യമന്ത്രി യെക്കാള്‍ ശക്തനായിരുന്നു പാര്‍ട്ടി സെക്രട്ടറി, മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്‍ സി പി എമ്മിന്റെ നേതൃത്വം പിടിച്ചെടുത്തു. 2016 ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി യാകും എന്ന് കരുതിയിരുന്നപ്പോള്‍ പിണറായി മുഖ്യമന്ത്രിയായി. ഇതിനുശേഷം സര്‍ക്കാരിനുമേല്‍ പാര്‍ട്ടിക്കുള്ള മേല്‍ക്കൈ ഇല്ലാതായി. തുടര്‍ന്ന് പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ മുന്നേറിയ പിണറായി വിജയന്‍ അഭിമുഖീകരിച്ച വന്‍ മലയായിരുന്നോ എ ഡി ജി പി യുടെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍
2016-2021 ല്‍ ആദ്യതവണ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായിരുന്നപ്പോഴും പിണറായി പോലീസിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പോലീസിന്റെ അതിക്രമങ്ങളും ഏറ്റുമുട്ടല്‍ മരണങ്ങളും (Extra judicial killings), യു എ പി എ യുടെ ദുരുപയോഗങ്ങളും കടുത്ത വിവാദ ങ്ങള്‍ക്കിടയാക്കി. അക്കാലഘട്ടത്തില്‍ തന്നെ പൊലീസ് സേനയില്‍ കാവിവല്‍ക്കരണം നടക്കുന്നുവെന്ന ആരോപണം ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ തന്നെ ഉയര്‍ത്തിയിരുന്നു.
manipius59@gmail.com