സബര്‍മതി ആശ്രമം ടൂറിസ്റ്റ് കേന്ദ്രമാകുമ്പോള്‍

സബര്‍മതി ആശ്രമം ടൂറിസ്റ്റ് കേന്ദ്രമാകുമ്പോള്‍

1200 കോടി രൂപ മുടക്കി സബര്‍മതി ആശ്രമത്തെ മോടിപിടിപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി മഹാത്മജിയെ രണ്ടാമതും വധിക്കുന്നതിനു തുല്യമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

പദ്ധതിക്കെതിരേ ഗാന്ധിജിയുടെ പേരക്കുട്ടിയായ അരുണ്‍ മണിലാല്‍ ഗാന്ധിയുടെ മകനായ തുഷാര്‍ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു പുതിയ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ സംരംഭങ്ങള്‍ ആശ്രമത്തിന്റെ നിലവിലുള്ള ഭൗതിക ഘടനയ്ക്കു മാറ്റം വരുത്തുമെന്നും ലാളിത്യം, മിതവ്യയം തുടങ്ങിയ ഗാന്ധിയന്‍ ആശയങ്ങള്‍ക്കു കടകവിരുദ്ധമാകുമെന്നും ആശ്രമാന്തരീക്ഷത്തിന്റെ പ്രശാന്തത തകര്‍ക്കപ്പെടുമെന്നും പരാതിയില്‍ പറയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഈ സ്മരണകുടീരം വാണിജ്യവത്ക്കരിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറും.

പക്ഷേ, സര്‍ക്കാരുകള്‍ക്കു കുലുക്കമില്ല. അവര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നു. ടെന്‍ഡറുകളായി. ആശ്രമ പരിസരത്തു താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. വികസന പദ്ധതിയുടെ മേല്‍നോട്ടത്തിനും ആശ്രമത്തിന്റെയും പരിസരങ്ങളുടെയും നടത്തിപ്പിനും പുതിയ ട്രസ്റ്റിനു രൂപം നല്കി. തന്റെ ഇരുണ്ട ഭൂതകാലത്തിനു വെള്ള പൂശാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമമാണിതെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ആരോപിച്ചു.

അഹമ്മദാബാദില്‍ സബര്‍ മതിയിലുള്ള ഈ ആശ്രമത്തില്‍ 1917 മുതല്‍ 1930 വരെ ഗാന്ധിജിയും കസ്തൂര്‍ബയും താമസിച്ചിരുന്നു. മതവിശ്വാസത്തെയും ടൂറിസത്തെയും സ്വര്‍ണ്ണനൂലില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന ടൂറിസം ഇസ്രയേലും ശ്രീലങ്കയും വളരെ വിജയകരമായി ചെയ്യുന്ന കാര്യമാണ്. ഇസ്രയേല്‍ ക്രിസ്ത്യാനികളെയും ശ്രീലങ്ക, ഹൈന്ദവരെയും ബുദ്ധമതക്കാരെയും മുഖ്യമായി ആകര്‍ഷിക്കുന്നു. ഇസ്രയേലില്‍ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥാലങ്ങളിലെല്ലാം വലിയ പള്ളികളാണ് ഉയര്‍ന്നു നില്ക്കുന്നത്. പഴമയും യേശുവിന്റെ ലാളിത്യവുമാണ് അവ വെളിപ്പെടുത്തുന്നത് എന്നു പറയാനാവില്ല. നാളെ സബര്‍ മതിയിലും ഇതുതന്നയാവും സംഭവിക്കുക.

ഏറ്റവും പ്രസക്തമായ കാര്യം സര്‍ദാര്‍ പട്ടേലിന്റെ ഉത്തംഗ പ്രതിമയുടെ പ്രൗഢിയില്‍ നിന്ന് ഗാന്ധിജിയുടെ എളിയ ആശ്രമത്തിലേക്ക് മോദിക്ക് ഇറങ്ങിവരേണ്ടിവന്നു എന്നതാണ്. ഇന്ത്യയിലെ ഒരു നേതാവിനും രാഷ്ട്രീയ പാര്‍ട്ടിക്കും ഗാന്ധിജിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാനോ ചരിത്രമാകാനോ കഴിയില്ലെന്ന് ഇക്കാര്യംവെളിപ്പെടുന്നു.

ഗാന്ധിയെ ആദ്യം അവഗണിച്ചത് കോണ്‍ഗ്രസ്സുകാരാണ്. കാരണവരുടെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ആദര്‍ശനങ്ങളും ചവറ്റുകൊട്ടയില്‍ ഇട്ടിട്ട് നാട്ടുകാരെ ബോധിപ്പിക്കാന്‍ ഛായാപടം വീടിനു മുന്നില്‍ പ്രതിഷ്ഠിക്കുന്ന മക്കളെപ്പോലെയാണ് കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിച്ചത്.

മോദി പ്രതിനിധാനം ചെയ്യുന്ന ആര്‍.എസ്.എസ്. ആശയലോ കത്ത് ഗാന്ധിജിക്ക് ഒരുകാലത്തും ഇടമുണ്ടായിരുന്നില്ല. ഗോഡ്‌സെയെപ്പോലുള്ളവര്‍ അദ്ദേഹത്തെ കഠിനമായി വെറുത്തിരുന്നു. തുഷാര്‍ ഗാന്ധി വെളിപ്പെടുത്തിയ ഒരു സംഭവമുണ്ട്.

കാലം 1946. ഗാന്ധിജി പൂനെയിലെ ആശ്രമത്തില്‍ രോഗബാധിതനായ സര്‍ദാര്‍ പട്ടേലിനെ ശുശ്രൂഷിക്കുന്ന തിരക്കിലാണ്. പുത്രന്‍ മണിലാലിന്റെ പത്‌നിയും മകനും ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയിട്ടുണ്ട്. അവരെ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നത്. മനോഹരമായി അലങ്കരിച്ച ഒരു കുട്ട കൈയിലുണ്ട്. അതു ഗാന്ധിജിയുടെ പേരക്കുട്ടിക്കു കൊടുത്തുകൊണ്ട് അയാള്‍ പറഞ്ഞു: ''ഇതു ഗാന്ധിജിക്കു കൊടുക്കാനുള്ള സമ്മാനമാണ്. തിരക്കുള്ളതിനാല്‍ ഞാന്‍ പോകുന്നു.''

വിദേശികള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഇന്ത്യക്കാരന്‍ മഹാത്മജിയാണ്. 6000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ചിട്ടും സര്‍ദാര്‍ പട്ടേലിനെ വിദേശത്തെ ആരുമറിയില്ല. ആര്‍.എസ്.എസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന ആരെയും വിദേശികള്‍ക്കറിയില്ല.

പിന്നീട് എല്ലാവരുടെയും മുന്നില്‍ ഗാന്ധിജി കുട്ട തുറന്നു. അതില്‍ തേഞ്ഞ ചെരിപ്പുകളും ജീര്‍ണ്ണിച്ച വസ്ത്രങ്ങളും... അപമാനിതനായ ആ സന്ദര്‍ഭത്തിലും ഗാന്ധിജി പൊട്ടിച്ചിരിച്ചു. വൈകുന്നേരത്തെ പ്രാര്‍ത്ഥനാ യോഗത്തില്‍ തനിക്കു സവിശേഷ സമ്മാനം നല്കിയ ചെറുപ്പക്കാരനു ഗാന്ധിജി നന്ദി പറഞ്ഞു.

ഗോഡ്‌സെ ആയിരുന്നു ആ ചെറുപ്പക്കാരന്‍. ഗാന്ധിജിയോടുള്ള വെറുപ്പ് അയാളുടെ മനസ്സില്‍ നീറിപ്പുകഞ്ഞു. അത് ആളിക്കത്തിയപ്പോള്‍ ഗാന്ധിജിയുടെ ഘാതകനായി. ഈ ഗോഡ്‌സെയെ തള്ളിപ്പറയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗാന്ധിഭക്തനായി പ്രത്യക്ഷപ്പെടേണ്ടി വന്നതിനു രാഷ്ട്രീയ ലക്ഷ്യത്തോടൊപ്പം, വ്യാപകമായ വിദേശയാത്രകളില്‍ കണ്ടെത്തിയ ഒരു വസ്തുതയും കാരണമാണ്. വിദേശികള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഇന്ത്യക്കാരന്‍ മഹാത്മജിയാണ്. 6000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ചിട്ടും സര്‍ദാര്‍ പട്ടേലിനെ വിദേശത്തെ ആരുമറിയില്ല. ആര്‍.എസ്.എസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന ആരെയും വിദേശികള്‍ക്കറിയില്ല.

മോദി അധികാരത്തില്‍ കയറിയപ്പോള്‍ ആദ്യം ചെയ്തത് ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവ ഒന്നൊന്നായി തകര്‍ക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമായി 'മഹാത്മഗാന്ധി ദേശീയ ഗ്രാമീണ്‍ തൊഴിലുറപ്പു പദ്ധതി'യുടെ പേര് ദീനദയാല്‍ ഉപാധ്യായ പദ്ധതിയെന്നു മാറ്റാന്‍ നോക്കി. വ്യാപകമായ എതിര്‍പ്പു വന്നപ്പോള്‍ ഉപേക്ഷിച്ചു. പിന്നെ മനസ്സിലായി ഗാന്ധിജിയെ തള്ളിക്കളയുന്നതിനേക്കാള്‍ ഉള്‍ക്കൊള്ളുന്നതാണ് ബുദ്ധിയെന്ന്. ഹിന്ദുമതം ബുദ്ധമതത്തോടും ജൈനമതത്തോടും വളരെ സമര്‍ത്ഥമായി പ്രയോഗിച്ച തന്ത്രം. ഗാന്ധിജിയുടെ കാര്യത്തില്‍ മോദി അതാണിപ്പോള്‍ ചെയ്യുന്നത്. ജൈന മതത്തിന്റെ കേന്ദ്രാശയമായ അ ഹിംസയെ ഹിന്ദുമതത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജി സ്വാതന്ത്ര്യ സമരത്തോടു ചേര്‍ത്തു നിര്‍ത്തി പ്രായോഗിക തലത്തില്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ ഉള്‍ക്കൊള്ളലിന്റെ വലിയ പാഠമായി. എന്നാല്‍ ഗാന്ധിജിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും എത്രത്തോളം സ്വീകാര്യമാണ്? ആശ്രമത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങളും അധികാര താത്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രകടമാണ്. ഗാന്ധിയന്മാരും സാംസ്‌കാരിക നായകന്മാരും 1200 കോടിയുടെ വികസനത്തെ എതിര്‍ക്കുന്നത് അതുകൊണ്ടാണ്.

ആഗോളതലത്തില്‍ നെഹ്‌റുവിന് ഉണ്ടായിരുന്ന സ്ഥാനമാണ് മോദി ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍പാപ്പ കെട്ടിപ്പിടിച്ചതോടെ പ്രതിച്ഛായ വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി മോദിയെ സൂര്യനോളമാണ് പുകഴ്ത്തിയത്!

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org