ആയുധ കച്ചവടങ്ങളുടെ സുവര്‍ണകാലം

ആയുധ കച്ചവടങ്ങളുടെ സുവര്‍ണകാലം
Published on
യുദ്ധങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്യുന്നത് അത്യാധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും മറ്റും വില്ക്കുന്ന വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികളാണ്. മുട്ടനാടുകള്‍ തലയിടിച്ചു തകര്‍ക്കുന്നത് ആര്‍ ത്തിയോടെ കണ്ട് കാത്തിരിക്കുന്ന ചെന്നായ്ക്കളെപോലെയാണവര്‍.

ഇസ്രായേലിനെ യു എസ് അത്യാധുനിക ആയുധങ്ങളും ഫൈറ്റര്‍ വിമാനങ്ങളും നല്കി പിന്തുണയ്ക്കുന്നു എന്നതിനര്‍ത്ഥം ഇസ്രായേലിന്റെ പണം അമേരിക്കന്‍ കമ്പനികളുടെ കൈകളില്‍ എത്തുന്നു എന്നാണ്. സൗദി അറേബ്യയെ യു എസ് ആയുധവത്ക്കരിച്ചതാണ് ഏറ്റവും വലിയ കച്ചവടങ്ങളില്‍ ഒന്ന്. ഒബാമയുടെ ഭരണകാലത്ത് 2010-ല്‍ മാത്രം 60 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് സൗദി അറേബ്യയ്ക്കു വിറ്റത്. യുദ്ധവിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, ബോംബുകള്‍, മിസൈലുകള്‍, തോക്കുകള്‍ എന്നിങ്ങനെ എന്തൊക്കെ തരം ആയുധങ്ങളുണ്ടോ, അവയെല്ലാം. 2015-ല്‍ യമനുമായുണ്ടായ യുദ്ധത്തില്‍ സൗദി ഇതെല്ലാം പരീക്ഷിച്ചു. അന്തംവിട്ട രീതിയില്‍ നടത്തിയ ആകാശ ആക്രമണത്തില്‍ ആയിരക്കണക്കിനു സിവിലിയന്‍ യമനികള്‍ കൊല്ലപ്പെട്ടു. സൗദിയുടെ ഉപരോധം മൂലം മരിച്ചവര്‍ മൂന്നു ലക്ഷത്തോളം വരും.

അമേരിക്ക ആയുധങ്ങള്‍ വില്ക്കുക മാത്രമല്ല ചെയ്യുന്നത്. അമേരിക്കയിലെ കൊച്ചുകമ്പനികള്‍ പുതിയ വിദേശ കോണ്‍ട്രാക്ടുകള്‍ നേടിയെടുക്കുന്ന തിരക്കില്‍ രാജ്യാന്തര നിയമങ്ങള്‍ അവഗണിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് 'ബാക്ക് വാട്ടറിലെ' ഉദ്യോഗസ്ഥനായിരുന്ന വ്യക്തി സ്ഥാപിച്ച ടയര്‍ വണ്‍ ഗ്രൂപ്പ് പരിശീലിപ്പിച്ച നാലു സൗദി അറേബ്യന്‍ പൗരന്മാരാണ് അമേരിക്കയില്‍ വസിച്ചിരുന്ന സൗദി ജേര്‍ണലിസ്റ്റായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയത്. സൗദി സര്‍ക്കാരിന്റെ ധനസഹായം ഇതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്ന ആരോപണം ഉയരുകയുണ്ടായി. അമേരിക്കന്‍ താത്പര്യം സംരക്ഷിക്കേണ്ടതിനാല്‍ കൃത്യമായ അന്വേഷണം നടന്നില്ല.

ഇതേ സമയം, യുദ്ധങ്ങളെ ആയുധക്കച്ചവടത്തിനുള്ള അവസരം മാത്രമായല്ല യു എസ് കാണുന്നത്. റഷ്യ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ആയുധങ്ങള്‍ കൊണ്ടും പണം കൊണ്ടും യു എസ് പിന്തുണച്ചത് അത് ഏകാധിപത്യത്തിനെതിരായ ജനാധിപത്യത്തിന്റെ പ്രതിരോധയുദ്ധമായി വ്യാഖ്യാനിച്ചാണ്. യുക്രെയിനില്‍ റഷ്യയെ പ്രതിരോധിച്ചില്ലെങ്കില്‍ റഷ്യ മറ്റ് നാറ്റോ രാജ്യങ്ങള്‍ക്കെതിരെ തിരിയും. റഷ്യ മുന്നേറിയാല്‍ അ തുപോലെ അവസരം പാര്‍ത്തിരിക്കുന്ന ചൈനയെപ്പോലുള്ള ഏകാധിപത്യരാഷ്ട്രങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് കൊച്ചുരാജ്യങ്ങളെ ആക്രമിക്കാന്‍ പ്രേരണയാകും. യുക്രെയ്‌നില്‍ റഷ്യയുടെ യുദ്ധം നീളുകയും റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുകയും ചെയ്യമ്പോള്‍ റഷ്യയുടെ ശക്തി ക്ഷയിക്കുമെന്ന കണക്കുകൂട്ടലും യു എസിനും പാശ്ചാത്യ സഖ്യകക്ഷികള്‍ ക്കുമുണ്ട്. ആയുധങ്ങള്‍ നല്കി മാത്രമല്ല യുദ്ധത്തില്‍ ഇടപെടുന്നത് തന്ത്രങ്ങളിലൂടെയുമാണ്.

ലോകത്ത് ജനാധിപത്യത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന സ്ഥാനം നിലനിര്‍ത്താന്‍ യു എസ് എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി വരുന്ന സാമ്പത്തിക നഷ്ടം പരിഗണിക്കാറില്ല. യുക്രെയ്‌നില്‍ നടക്കുന്നത് ജനാധിപത്യവും ഏകാധിപത്യവും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് യു എസ് പ്രസിഡന്റ് ബൈഡന്‍ വിശദീകരിച്ചത്.

ഹമാസ് എന്ന ഭീകര സംഘടനയെ തുടച്ചു നീക്കണമെന്ന കാര്യത്തില്‍ ബൈഡന് ഉറച്ച അഭിപ്രായമാണ്. അതിനിടയില്‍ ഒരു പലസ്തീന്‍ അധികാര കേന്ദ്രത്തിനുള്ള വഴി തെളിഞ്ഞു വരേണ്ടതുണ്ട്. ഇസ്രായേലിനു അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധപിന്തുണ ആവശ്യമുണ്ടെന്നു ബൈ ഡന്‍ കരുതുന്നില്ല. ലോകത്തിലേക്കും മികച്ച സൈന്യമാണ് ഇസ്രായേലിന്റേത്. എന്നാല്‍ അമേരിക്കന്‍ കപ്പല്‍ പടയെ അവിടേക്ക് നിയോഗിച്ചി ട്ടുള്ളത് ഈ യുദ്ധത്തില്‍ മറ്റു ഭീകര സംഘടനകളോ രാജ്യങ്ങളോ പങ്കെടുക്കാന്‍ തുനിഞ്ഞാലുള്ള മുന്‍ കരുതലായാണ്. വമ്പന്‍ വിമാന വാ ഹിനികള്‍ക്കു യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങ ളും അകമ്പടിയായുണ്ട്. ഹിസ്ബുള്ള എന്ന ഭീകര സംഘടനയ്ക്കും ഇറാനുമാണ് യു എസിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ യുദ്ധത്തെ ഒരു മേഖല മുഴുവന്‍ ബാധിക്കുന്ന ഒന്നാക്കി മാറ്റാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.

ഇറാന്‍ ഒരു വര്‍ഷം നൂറു മില്യണ്‍ ഡോളറിന്റെ സഹായം ഹമാസ് ഉള്‍പ്പെ ടെയുള്ള പലസ്തീനിയന്‍ ഭീകര സംഘടനകള്‍ക്കു ചെയ്യുന്നുണ്ടെന്നാണ് യു എസ് കണ്ടെത്തിയിട്ടുള്ളത്. ഷെല്‍ കമ്പനികളിലൂടെയും കപ്പല്‍ മാര്‍ഗേനയും വിലകൂടിയ ലോഹങ്ങളുടെ രൂപത്തിലുമാണ് ഈ സഹായം എത്തിക്കുന്നത്.

ഭീകര സംഘടനകള്‍ക്ക് കള്ളക്കടത്തായും ആയുധങ്ങള്‍ എത്തുന്നുണ്ട്. അതിനുള്ള പണം കണ്ടെത്താന്‍ അവര്‍ മയക്കുമരുന്നു കച്ചവടവും മറ്റും നടത്തുന്നു. ലോകത്ത് നൂറു കണക്കിനു ആയുധ കമ്പനികളുണ്ട്. അവര്‍ക്ക് ആയുധം വി ല്ക്കുകയാണു പ്രധാനം. അതിനു കിട്ടുന്ന പണം ഏതു മാര്‍ഗത്തില്‍ ഉണ്ടായതാണെന്ന അന്വേഷണമൊന്നുമില്ല.

ലോകത്ത് ആയുധങ്ങളും സൈനിക സേവനങ്ങളും നടത്തുന്ന 100 വമ്പന്‍ കമ്പനികളുടെ വില്പന 2020 ല്‍ 531 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2019 നേക്കാള്‍ 1.3 ശതമാനം കൂടുതലായിരുന്നു ഇത്. സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഇന്‍ര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2021 ഡിസംബര്‍ ആറിനു പുറത്തുവിട്ട കണക്കാണിത്. 2015 നേക്കാള്‍ 17 ശതമാനം ഉയര്‍ച്ച യാണ് 2020 ലെ ആയുധ വില്പന നേടിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകസാമ്പത്തിക നില 3.1 ശതമാനം ഇടിഞ്ഞപ്പോഴും ആയുധ വില്പന ഉയരുകയായിരുന്നു. ലോകമെമ്പാടും സൈനികച്ചെലവ് വര്‍ധിക്കുകയാണു ചെയ്തത്. ലോകത്തില്‍ ഏറ്റവും മുന്നില്‍ നില് ക്കുന്ന 100 ആയുധക്കമ്പനികളില്‍ 41 എണ്ണം യു എസ് കമ്പനികളാണ്. അവയുടെ മൊത്ത വില്പന 2020-ല്‍ 285 ബില്യണ്‍ ഡോളറിന്റെതായിരുന്നു. 2019 നേക്കാള്‍ 1.9 ശതമാനം വര്‍ധനയാണുണ്ടായത്. 2018 ല്‍ ലോകത്തിലെ ആദ്യത്തെ അഞ്ച് പ്രധാന ആയുധക്കമ്പനികളില്‍ അഞ്ചും യു എസ് കമ്പനികളായിരുന്നു. ലയനങ്ങളും ഏ റ്റെടുക്കലുമായി യു എസിലെ ആയുധ നിര്‍മ്മാണ കമ്പനികള്‍ വളരെ സജീവമാണ്. സ്‌പേസ് സാ ങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് കൂടുതല്‍ ചലനാത്മകത ദൃശ്യമാകുന്നത്.

ആയുധവില്പനയില്‍ ചൈനീസ് കമ്പനികളും പിന്നിലല്ല. നൂറ് പ്രമുഖ കമ്പനികളില്‍ ഉള്‍ പ്പെടുന്ന അഞ്ച് ചൈനീസ് കമ്പനികളുടെ 2020-ലെ വിറ്റുവരവ് 66.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2019 നേക്കാള്‍ 1.5 ശതമാനം കൂടുതലാണിത്. യു എസ് കമ്പനികള്‍ക്കു തൊട്ടുതാഴെയാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. മൂന്നാം സ്ഥാനം ബ്രിട്ടനാണ്.

ഈ കമ്പനികളെല്ലാം യുദ്ധങ്ങള്‍ ആഗ്രഹിക്കുന്നു. യുദ്ധങ്ങളില്ലെങ്കില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഏഷ്യയിലായാലും ആഫ്രിക്കയിലായാലും യൂറോപ്പിലായാലും അവര്‍ക്കു വേണ്ടത് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യങ്ങള്‍ ഉണ്ടാവുകയാണ്. അതിനായി ഭീകരസംഘടനകള്‍ വളരുന്നതു പോലും അവര്‍ ആഗ്രഹിക്കുന്നുണ്ടാകണം.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org