നാണയത്തേക്കാള്‍ ഒരുപടി കൂടി മുകളിലാണ് ആട്. അതിന് ജീവനുണ്ട്, അധികം ആലോചനാശക്തി ഇല്ല. പക്ഷെ, മൂല്യമുണ്ട്. എങ്ങനെയോ വഴി തെറ്റി എന്ന് അതിന് മനസ്സിലാകുന്നുണ്ട്. തിരികെ വരാന്‍ പറ്റുന്നില്ലെങ്കിലും യജമാനന്‍ കേള്‍ക്കെ നിലവിളിക്കാന്‍ ആകുന്നുണ്ട്. അങ്ങനെ നഷ്ടപ്പെട്ട ആടിന്റെ നിലവിളി തേടി, കാല്‍പാടുകള്‍ തേടി, നിശ്വാസം തേടി ഒടുവില്‍ ആടിന്റെ അരികില്‍ എത്തുന്ന ഇടയന്‍.