മലയാളീ ജങ്ക ജഗ ജഗ! കണ്ടോ, വോട്ട് കാലത്തെ വാഗ്ദാനപ്പെരുമഴ!

മലയാളീ ജങ്ക ജഗ ജഗ! കണ്ടോ, വോട്ട് കാലത്തെ വാഗ്ദാനപ്പെരുമഴ!
Published on
'പഞ്ചാബി ഹൗസ്' (1998) എന്ന സിനിമ യില്‍ ഹരിശ്രീ അശോകന്‍ കടലില്‍പോയി ദിലീപിനെ രക്ഷപ്പെടുത്തിക്കൊണ്ടു വരുന്ന രംഗത്തിലെ ഡയലോഗാണ് മുതലാളീ, ജങ്ക ജഗ ജഗ എന്ന തട്ടുതകര്‍പ്പന്‍ വാക്കുകള്‍. വോട്ടുകാലത്ത് കേ ന്ദ്ര സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും വാരിക്കോരി നല്കുന്ന വാഗ്ദാ ന പെരുമഴയ്ക്കും ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതേ ഡയലോഗ് സൂപ്പറായിട്ട് ചേരും.
  • ഇലക്ഷന്‍ കമ്മീഷന് കൊടുകൈ

ഒരു കാര്യത്തില്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനോട് ഭാരതത്തിലെ വോട്ടര്‍മാര്‍ക്ക് പെരുത്ത് നന്ദിയുണ്ട്. കാരണം, ഈ മീനം മേടം മാസങ്ങളിലെ പൊരിവെയിലിലേക്ക് രാഷ്ട്രീയക്കാരെ പ്രചാരണ പരിപാടികള്‍ ക്കായി കൈപിടിച്ചിറക്കിയതിന്, സിനിമയിലെ ശങ്കരാടി ഡയലോഗ് പോലെ 'കൊടുകൈ'!

തിരഞ്ഞെടുപ്പ് എന്നായിരിക്കുമെന്ന് മോദിക്ക് അല്ലാതെ മറ്റാര്‍ക്കും അറിയാത്തവിധത്തില്‍ എയര്‍ടൈറ്റിലായിരുന്നു മാസ വും തീയതിയുമെല്ലാം ഇരു ചെവിയറിയാ തെ അധികൃതര്‍ സൂക്ഷിച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുമ്പേ മോദിജി വിദേശരാജ്യ റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നു. അയോധ്യ യ്ക്കുശേഷം, യി എ ഇ യിലും മോദിജി ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇനിയും ചരിത്രം തിരുത്തിയോ തുര ന്നു നോക്കിയോ മറ്റു ചില വിഭാഗക്കാരുടെ ആരാധനാലയങ്ങളുടെ മേലും ആധിപത്യം സ്ഥാപിച്ചേക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ ട്ടിയുടെ ചില നേതാക്കള്‍ സൂചന നല്കിയിട്ടുമുണ്ട്. മാത്രമല്ല, പ്രാദേശിക ബി ജെ പി നേതാക്കള്‍ ഒരു മതരാഷ്ട്രമാണ് ഇന്ത്യ എന്ന മട്ടില്‍ ചില ഉത്പന്നങ്ങള്‍ നടത്തുന്നുമുണ്ട്.

  • നിയമമറിയുന്നവര്‍ പോലും മിണ്ടുന്നില്ല!

കേന്ദ്ര ഭരണത്തിലെ വൈകല്യങ്ങള്‍ ഒന്നൊന്നായി സുപ്രീം കോടതി പുറത്തു കൊണ്ടുവരുന്നുണ്ട്. ഇലക്ട്രല്‍ ബോണ്ടി ന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ 'പിരിവ്' എത്രത്തോളം ജനാധിപത്യത്തെ അപകടപ്പെടുത്തിയിരിക്കാമെന്നതിനെപ്പറ്റി വേണ്ട വിധത്തിലുള്ള ഒരു ചര്‍ച്ച പോലും പൊതു സമൂഹത്തില്‍ നടന്നുവോ എന്ന് സംശയിക്കണം. സി എ എ (സിറ്റിസണ്‍ അമന്റ്‌മെന്റ് ആക്ട്) സംബന്ധിച്ച് മാര്‍ച്ച് 17-ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡി ന്റെ പുത്രന്‍ അഭിനവ് ചന്ദ്രചൂഡ് നടത്തിയ പ്ര സംഗം സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. നിയമബിരുദധാരികള്‍ പാര്‍ട്ടികളില്‍ ഏറെയുണ്ടെങ്കിലും അവരെല്ലാം പദവികള്‍ ക്കും സീറ്റുകള്‍ക്കുമെല്ലാം പിന്നാലെയാണെന്നു കുറ്റപ്പെടുത്തുന്നവരുണ്ട്. ആദര്‍ശധീരനായ ഏ കെ ആന്റണിയുടെ പുത്രനു പോലും സീറ്റായിരുന്നു പ്രധാന സ്വപ്നമെന്നത് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വം വ്യക്തമാക്കുന്നുണ്ട്.

  • റേഷനരിപോലും കിട്ടാത്ത കാലം!

വോട്ടുകാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ ട്ടികളും ജനപ്രീണനത്തിന്റെ വഴിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ തേങ്ങയുടയ്ക്കുമ്പോള്‍, ഇവിടെ ചിരട്ടയെങ്കിലും ഉടയ്‌ക്കേണ്ടേ എന്ന മട്ടിലാണ് മന്ത്രി ബാലഗോപാല്‍. എപ്രില്‍ 26-ന് നടക്കേണ്ട ലോക്‌സഭാ ഇലക്ഷനുവേണ്ടി ജനത്തിന്റെ പണമെടുത്ത് കേരളീയവും നവകേരള സദസ്സും നടത്തിയ മുഖ്യമന്ത്രിയുടെ 'ഓടുന്ന ഇലക്ഷന് ഒരു മുഴം മുമ്പേ' എന്ന രാ ഷ്ട്രീയ നീക്കം മൂലം പു കയാതെ പോയത് പട്ടിണിപ്പാവങ്ങളുടെ അടുപ്പുകളാണ്. ഇപ്പോള്‍ ഈ പോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീന്‍ തകരാറുമൂലം റേഷന്‍ വിതരണ വും സ്തംഭിച്ചിരിക്കുന്നു. 'അഴിമതി രഹിത മന്ത്രി'യാണ് ജി ആര്‍ അനില്‍. പക്ഷെ, മസ്റ്ററിങ്ങ് മുടങ്ങിയതിനോ ഈപോസ് മെഷീന്‍ പണിമുടക്കിയതിനോ കാരണം കണ്ടെത്താ നോ പരിഹരിക്കാനോ ഉള്ള ചങ്കൂറ്റം ആ പാവം മന്ത്രിക്കില്ല. സപ്ലൈകോയില്‍ സബ് സിഡി കുറച്ചിട്ടും പലവ്യഞ്ജനങ്ങളെത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ റൈസ് വിതരണവും മുടങ്ങിയിരിക്കുകയാണ്. ഒരു റേഷന്‍ കാര്‍ഡുടമയുടെ യാതനകള്‍ മന്ത്രിമാര്‍ക്ക് അറിയാ ഞ്ഞിട്ടല്ല. ഐ ടി സാക്ഷരതാ മിഷന്‍ സെര്‍ വറിന്റെ ശേഷി കൂട്ടാത്തതാണ് റേഷന്‍ മുടങ്ങുന്നതിനു കാരണമെന്ന് പത്രവാര്‍ത്ത ക ണ്ടു. റേഷന്‍ വാങ്ങാനുള്ള ധനശേഷിയോ ശാരീരികശേഷിയോ ഇല്ലാത്ത പാവങ്ങളോട് സെര്‍വറിന്റെ ശേഷിക്കുറവിനെപ്പറ്റി പറഞ്ഞിട്ട് എന്തുകാര്യം?

  • സംഘടന ഇതൊന്നും കാണുന്നില്ലേ?

കോവിഡിനു ശേഷം റേഷന്‍ അരി വാ ങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വരുമാനത്തില്‍ ഉണ്ടായ കുറവു മൂലം മിക്ക കുടുംബങ്ങളും റേഷന്‍ വിഭവങ്ങളെ കൂടുതല്‍ ആശ്രയിക്കുകയാണ്. എന്നാല്‍ റേഷന്‍ വിതരണം എല്ലാ മാസവും 25-നു മുമ്പ് അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന് കണക്ക് നല്കാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിനു കഴിയുന്നില്ല. കമ്പ്യൂട്ടര്‍ തകരാറുകളും, ട്രാന്‍സ്‌പോര്‍ട് കരാറുകാരുടെ മെല്ലെപ്പോക്കും റേഷന്‍ വിതരണം താറു മാറാക്കിക്കഴിഞ്ഞിട്ടുണ്ട്. കരാറുകാര്‍ക്ക് ഇ പ്പോള്‍ തന്നെ മൂന്നു മാസത്തെ കുടിശ്ശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ കുടിശ്ശിക നല്കിയതായും 19-ലെ പത്രങ്ങളിലുണ്ട്. ഇതിനിടെ കരാറുകാര്‍ക്ക് ചുമട്ടു തൊഴിലാ ളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള വിഹിത മടയ്ക്കണമെന്ന ഇണ്ടാസും ലഭിക്കുന്നുണ്ട്. കേരളത്തില്‍ 5.23 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത മൊബൈലുമായിട്ടല്ല പലരും റേഷന്‍ വാ ങ്ങാനെത്തുന്നത്. അതുകൊണ്ട് അങ്ങനെയുള്ള പാവങ്ങള്‍ക്കും റേഷന്‍ ലഭിച്ചില്ല. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ക മ്പ്യൂട്ടറിനെക്കുറിച്ചോ മൊബൈലുകളെക്കുറിച്ചോ ഒന്നുമറിയാത്ത പാവങ്ങളാണ് പെട്ടുപോകുന്നത്! റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സിനു സംഘടനയുണ്ടെന്നാണ് അറിവ്. അങ്ങനെയെങ്കില്‍ ആ സംഘടന നീതിപീഠങ്ങള്‍ക്കു മുമ്പില്‍ ഈ പാവങ്ങളുടെ സങ്ക ടം അറിയിക്കേണ്ടതല്ലേ?

  • ഇലക്ഷന്‍ കാലത്തു മാത്രം വികസനമോ?

പ്രധാനമന്ത്രി ഓടിനടന്നാണ് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുന്നത്. തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ മാത്രം നൂറു നൂറു തന്ത്രങ്ങളാണ് വോട്ടര്‍മാരെ പതപ്പിക്കാനും പുതപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തെടുക്കുന്നത്. ഇലക്ഷന്‍ കാലത്ത് കുറയ്ക്കാനായി ഇന്ധനവിലകള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിവച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലി നും രണ്ടു രൂപ കുറച്ചതിനെപ്പറ്റി പറയാവുന്നത്. വനിതാദിനത്തില്‍ പാചക വാതകത്തിന് 100 രൂപ കുറച്ചതും ഇലക്ഷന്‍ സ്റ്റ ണ്ടാണെന്ന് പ്രതിപക്ഷം പറഞ്ഞു കഴിഞ്ഞു.

ജനാധിപത്യത്തിന് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാവലാകുമോ എന്ന ചോദ്യത്തന് ഇനി പ്രസക്തിയില്ല. അതിനുപകരം, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ ജനാധിപത്യ ശൈലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ജനപക്ഷ പ്രസ്ഥാനങ്ങളാണ് വേണ്ടത്. ഉദാഹരണം പറയാം: വന്യജീവി ആക്രമണത്തെ ചെറുക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകഴിഞ്ഞു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നയാള്‍ക്ക് പത്തു ലക്ഷം രൂപ നല്കിയാല്‍ 'എല്ലാം കഴിഞ്ഞു'വെന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ലല്ലോ. മാത്രമല്ല, വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റ് ദുരിതക്കിടക്കയില്‍ കഴിയുന്ന എത്രയോ പേരുണ്ട്? ദീപിക ദിനപത്രം മാത്രമാണ് പരുക്കേറ്റവരുടെ പട്ടിക പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചത്. നമ്മുടെ രാഷ്ട്രീയേതര പ്രസ്ഥാനങ്ങള്‍ക്ക് പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്കായി സഹായധനം സ്വരൂപിച്ചു കൂടേ? ഓരോ കുടംബത്തിനും നല്‌കേണ്ട സഹായധനം നിശ്ചയിക്കാന്‍ ഒരു സ്വതന്ത്ര കമ്മിറ്റി വേണം. ഓരോ പഞ്ചായത്തിനും ആരാധനാലയങ്ങള്‍ക്കും മുമ്പില്‍ ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. സമരങ്ങളല്ല, ദുരിത ബാധിത കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് ഇന്നത്തെ ആവശ്യം. വനാതിര്‍ത്തികളില്‍ സര്‍ക്കാര്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് പര്‍ച്ചേസ് കമ്മീഷന്‍ ലാക്കാക്കിയാണ്. എറണാകുളം ജില്ലാതിര്‍ത്തിയിലെ കാഞ്ഞിരവേലിയില്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മുള്ളുവേലികള്‍ തന്നെയാണ് സര്‍ക്കാര്‍ അനാസ്ഥയുടെ കൊടിയടയാളം. രാഷ്ട്രീയം ഇല്ലാതാക്കാനല്ല, രാഷ്ട്രീയക്കാര്‍ ജനകീയ വഴികളില്‍ നിന്ന് അകന്നു പോകുന്നതിനെതിരെയാണ് സ്വതന്ത്ര കൂട്ടായ്മകള്‍ രൂപപ്പെടേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org