ജനവിരുദ്ധമാണീ ഹര്‍ത്താല്‍

അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു രാജ്യത്തിലുടനീളം ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു രാ ഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധിക്കുകയാണ്. ഒരാഴ്ച പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. നവംബര്‍ 28-നു രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുന്നു. ജനങ്ങള്‍ക്കു തങ്ങളുടെ പ്ര തിഷേധം സ്വതന്ത്രമായി പ്രകടിപ്പിക്കാം. എന്നാല്‍ കേരളത്തില്‍ ഭരണമുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതു പ്രയോഗത്തില്‍ ബന്ദാകുമെന്ന് എല്ലാവര്‍ ക്കും അറിയാം. ഈ ബന്ദ് തീര്‍ ത്തും അനാവശ്യമാണെന്നതു നി സ്സംശയമത്രേ.
നോട്ടുകള്‍ പിന്‍വലിച്ചതു സാ ധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നതില്‍ സംശയമില്ല. ഭരണപക്ഷവും പ്രതിപക്ഷവും അതിനോടു യോജിക്കുന്നു. കേരളത്തി ലെ ബിജെപി പോലും ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നു. സഹകരണ ബാങ്കുകളില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാത്ത തും പ്രതിഷേധാര്‍ഹമാണ്. അതേപ്പറ്റി പരാതിപ്പെടാന്‍ സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോകാന്‍ തീ രുമാനമെടുത്തതാണ്. ആര്‍ക്കും തര്‍ക്കമില്ലാത്ത ഒരു കാര്യത്തെച്ചൊല്ലി എന്തിനാണു ഹര്‍ത്താല്‍ ആചരിക്കുന്നത് എന്ന് ഒട്ടും വ്യക്ത മല്ല.
ഇത്തരം ഹര്‍ത്താലുകള്‍ ജനജീവിതത്തെ എങ്ങനെ തടസ്സപ്പെടുത്തുമെന്നു ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ ആലോചിക്കുന്നുണ്ടോ? പ്രഖ്യാപനത്തിനുശേഷം ഉടനെ വ രുന്ന അറിയിപ്പുകള്‍ പരീക്ഷകള്‍, അതു സ്കൂള്‍ പരീക്ഷകളാകാം അല്ലെങ്കില്‍ യൂണിവേഴ്സിറ്റി പരീക്ഷകളാകാം മാറ്റിവച്ചു എന്നാണ്. ചിലപ്പോള്‍ പിഎസ്സി പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു. ഇപ്പോള്‍ ജില്ലകള്‍ തോറും ഹര്‍ ത്താല്‍ ആചരിക്കുന്ന രീതി നിലവില്‍ വന്നിരിക്കുകയാണ്. ഒരു ജില്ലയില്‍ ഹര്‍ത്താലാണെങ്കില്‍ സം സ്ഥാനമൊട്ടുക്ക് ചില പരീക്ഷകള്‍ നടത്താന്‍ കഴിയില്ല. ആ പരീക്ഷകള്‍ക്കു വേറെ ദിവസം കണ്ടെത്തണം. അന്നു ക്ലാസ്സ് നടക്കുകയില്ല. ഒരു വര്‍ഷം 209 സാദ്ധ്യായദിവസങ്ങള്‍ വേണമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അതു നടക്കാത്ത സ്ഥിതി സൃഷ്ടിക്കുകയാണ്.
പരീക്ഷകള്‍ ഒരു കാര്യം മാത്രമാണ്. വ്യക്തികളുടെ എത്രയോ ആവശ്യങ്ങളുണ്ട്! വിവാഹമാകാം, ചോറൂട്ടാകാം, അതുപോലുള്ള ച ടങ്ങുകളാകാം. അവയുടെയൊ ക്കെ താളം തെറ്റിക്കുന്ന ക്രൂരവിനോദമാണു ഹര്‍ത്താല്‍. ഹര്‍ ത്താല്‍ ടൂറിസം മേഖലയെ തളര്‍ ത്തുന്നുവെന്നു പാര്‍ട്ടിക്കാര്‍പോ ലും സമ്മതിക്കുന്നു. ടൂറിസത്തെ ബാധിക്കുമെങ്കിലും ഹര്‍ത്താല്‍ നടത്താതിരിക്കാന്‍ പറ്റില്ല എന്നാ ണു മുഖ്യമന്ത്രി പറഞ്ഞത്. നാടി നും നട്ടാര്‍ക്കും എന്തു സംഭവിച്ചാലും തങ്ങള്‍ ഈ പ്രാകൃതസമ രമുറ തുടരുമെന്നാണു പാര്‍ട്ടിക്കാര്‍ പറയുന്നത്.
ഹര്‍ത്താലിന് ആധാരമായ വി ഷയം ചിലപ്പോഴെങ്കിലും അങ്ങേയറ്റം പരിഹാസ്യമാണ്. കണ്ണൂരും മറ്റു ചിലയിടങ്ങളിലും പാര്‍ട്ടി ഗു ണ്ടകള്‍ തമ്മില്‍ കത്തിക്കുത്തും കൊലയും നടക്കുന്നു. അവരില്‍ ഒരു ഗുണ്ട കൊല്ലപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട പാര്‍ട്ടി ഹര്‍ ത്താല്‍ പ്രഖ്യാപിക്കും. അതിന്‍റെ ദുഷ്ഫലങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിച്ചുകൊള്ളണം. സമരം ചെയ്യാന്‍ പോയി നേതാവ് അടി മേടിച്ചാല്‍ ജനം ഹര്‍ത്താല്‍ ശിക്ഷ ഏറ്റുവാങ്ങണം. ഇങ്ങനെയുണ്ടോ ഒരു നാട്!
ജനങ്ങള്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസം നല്കുകയെന്നതു രാ ഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ ഉത്തരവാദിത്വമാണ്. മുമ്പൊക്കെ പാര്‍ ട്ടികള്‍ അതു നന്നായി ചെയ്തിരുന്നു. അവര്‍ കവലകള്‍ തോറും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. പദയാത്ര നടത്തും. സമ്മേളനങ്ങളും പൊതുയോഗങ്ങ ളും നടത്തും. അവ സംബന്ധിച്ചു വാര്‍ത്തകള്‍ പത്രങ്ങളില്‍ വരും. ഇതൊരു വിദ്യാഭ്യാസ പ്രക്രിയയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെ ല്ലാം ശ്രദ്ധാപൂര്‍വം അനുധാവനം ചെയ്തിരുന്നു. അങ്ങനെയാണു കേരളീയര്‍ രാഷ്ട്രീയപ്രബുദ്ധതയുള്ളവരായി മാറിയത്.
ഇന്നു പാര്‍ട്ടിക്കാര്‍ക്ക് അതിനൊന്നും സമയമില്ല, മനസ്സുമില്ല. വെയിലുകൊണ്ടു വഴിയില്‍ നടക്കാന്‍ ആരെ കിട്ടാനാണ്? ഇട ത്തരം നേതാക്കന്മാരാണെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും അ ത്യാവശ്യം ഗുണ്ടാപ്പണിയുമായി നടക്കുകയാണ്. കാര്യങ്ങള്‍ പഠിക്കാനോ അപഗ്രഥിക്കാനോ അ വര്‍ക്കു കഴിവോ മനസ്സോ ഇല്ല. അവര്‍ എങ്ങനെ ജനത്തെ പഠിപ്പി ക്കും? എന്നിട്ട് ഇവിടെ അരാഷ്ട്രീയവാദം വളരുകയാണെന്നു വലിയ നേതാക്കന്മാര്‍ തട്ടിവിടും.
പിന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ ക്ക് അവശേഷിച്ചിരിക്കുന്ന സമരമുറയാണു ഹര്‍ത്താല്‍. അതിനു പ്രത്യേകിച്ചു ബിദ്ധിമുട്ടേണ്ടതില്ല. ശീതീകരിച്ച മുറിയിലിരുന്ന് ഒരു പ്രഖ്യാപനമങ്ങു നടത്തിയാല്‍ മതി – നാളെ ആറു മുതല്‍ ആറു വരെ ഹര്‍ത്താലാണ്. അതോടെ കേരളം സ്തംഭിക്കുന്നു. ഹര്‍ത്താല്‍ വന്‍ വിജയമാണെന്നു മാധ്യമങ്ങള്‍ ഘോഷിക്കുന്നു. എല്ലാം ശുഭം.
അദ്ധ്വാനത്തോടു മുഖം തിരിക്കുന്ന ഒരു തലമുറയാണ് ഇവിടെ വളര്‍ന്നുവരുന്നത്. ഹര്‍ത്താലെന്നു കേട്ടാല്‍ അവര്‍ക്കു സന്തോഷമായി. അവര്‍ ഹര്‍ത്താല്‍ ആഘോഷിക്കുന്നു. ഹര്‍ത്താലിനെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നത്, വ്യാപാരികളാണെന്നു പറയുന്നു. അവര്‍ തലേദിവസംതന്നെ ബീവറേജില്‍ നിന്ന് ആവശ്യമുള്ളതെ ല്ലാം വാങ്ങി ഏതെങ്കിലും വിനോദകേന്ദ്രത്തിലേക്കു യാത്ര തിരിക്കുന്നു. അവര്‍ക്ക് ഓരോ ഹര്‍ത്താലും ഒരാഘോഷമാകുന്നു.
ഈ ഹര്‍ത്താല്‍ സംസ്കാരം നാടിനു വരുത്തിവയ്ക്കുന്ന വിപത്തിനെപ്പറ്റി ആരും ചിന്തിക്കുന്നി ല്ലെന്നതു ഖേദകരമാണ്. അലസതയുടെ ഈ സംസ്കാരമാണോ നാം വളരുന്ന തലമുറയ്ക്കു കൈ മാറേണ്ടതെന്ന് എല്ലാ പാര്‍ട്ടിക്കാ രും വീണ്ടുവിചാരപ്പെടേണ്ട സമ യം അതിക്രമിച്ചിരിക്കുകയാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org