ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2024 തിരഞ്ഞെടുപ്പിന്റെ വര്‍ഷം ആയിരുന്നു. ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്. അതിനു പല കാരണങ്ങളുമുണ്ട്. സമ്പത്തും സാക്ഷരതയും ഒക്കെ കുറഞ്ഞ ഒരു രാജ്യം അതിന്റെ ഭരണാധി കാരികളെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്നു എന്നത് പലര്‍ക്കും അതിശയകര മാണ്. ജനാധിപത്യം എന്ന പേരില്‍ തികഞ്ഞ സ്വേച്ഛാധി പത്യ ഭരണം നടക്കുന്ന രാജ്യ ങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പ്രതിപക്ഷപാര്‍ട്ടികള്‍ പേരിനു പോലും ഇല്ലാത്ത അവസ്ഥ യിലാണ് പലയിടത്തും തിരഞ്ഞെടുപ്പു നാടകങ്ങള്‍ നടക്കുന്നത്. ഈ തിരഞ്ഞെടു പ്പില്‍ സാധാരണ ഇന്ത്യക്കാരന്‍ രാജ്യത്തിനു കൊടുക്കുന്ന ഒരു സന്ദേശം എന്താണ്?
പ്രതിപക്ഷ നിരകളില്‍ കൂടുതല്‍ പേരുമായി പുതുഭരണകാലം തുടങ്ങുമ്പോള്‍, ജനങ്ങളുടെ ശബ്ദം കൂടുതലായി പാര്‍ലമെന്റില്‍ ഉയരേണ്ടതുണ്ട്.
മറ്റു പാര്‍ട്ടികളുടെ സഹായത്തോടെയാണ് എന്‍ ഡി എ ഭൂരിപക്ഷം നേടി അധികാരത്തില്‍ കയറിയത്. സമ്പൂര്‍ണ്ണമായ അധികാരം അനിയന്ത്രിതമായ അഹങ്കാരത്തിലേക്കാണ് ഒരാളെ നയിക്കുക. രാഷ്ട്രീയ പാര്‍ട്ടി കളും ഇക്കാര്യത്തില്‍ ഭിന്നമല്ല. പ്രതിപക്ഷ മുക്ത ഭാരതം ബി ജെ പി യുടെ അജണ്ടയുടെ ഭാഗം തന്നെയായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ ത്തിന്റെ ശബ്ദം ഏറ്റവും ദുര്‍ബലമായ ഒരു കാലഘട്ടത്തി നായിരുന്നു നാം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം തന്നെ, ഈ തിരഞ്ഞെടുപ്പില്‍ പ്രതി പക്ഷം എതിര്‍ത്തതു, തങ്ങളെ ക്കാളും അനേകം മടങ്ങു സാമ്പ ത്തിക ശക്തിയുള്ള ബി ജെ പി യെ മാത്രമല്ല, ഭരണപക്ഷ ത്തിന്റെ അടുത്ത് ശക്തമായി നിലയുറപ്പിച്ചിരുന്ന, ഇന്ത്യയിലെ ഒട്ടു മിക്ക മാധ്യമങ്ങളെയും കൂടിയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും എല്ലാ ചട്ടങ്ങളും ലംഘിച്ചു ദുരുപയോഗം ചെയ്യപ്പെട്ടു. ഇതിനെയെല്ലാം ഒരു പക്ഷെ മറികടന്നത്, ഇന്ത്യയിലെ സാധാരണക്കാരന്റെ വോട്ടിന്റെ ശക്തിയിലാണ്. ഇന്ത്യയിലെ വോട്ടിംഗ് ശതമാനക്കണക്കു കളില്‍ പലപ്പോഴും കണ്ടു വരുന്ന ഒരു പ്രവണതയുണ്ട്. അത് നഗരങ്ങളില്‍ വോട്ടിംഗ് ശതമാനം കുറയുമ്പോള്‍, ഗ്രാമ പ്രദേശങ്ങളില്‍ കൂടുന്നു എന്നതാണ്. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഗ്രാമീണജനത തങ്ങളുടെ വോട്ടവകാശത്തെ ഗൗരവമായി എടുക്കുന്നു എന്നുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. ഒരു പക്ഷെ, പലപ്പോഴും വിദ്യാസമ്പ ന്നരായ, ധനികരായ നഗരവാസി യെക്കാളും, വ്യക്തമായ നില പാടുകള്‍ എടുത്തു, രാഷ്ട്രീയ വിവേകം കാണിക്കുന്നത് ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരനാണ്. വര്‍ഗീയത ആയാലും, വിലക്ക യറ്റം ആയാലും അതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവി ക്കുന്നത് സമൂഹത്തിന്റെ താഴെ ക്കിടയില്‍ ഉള്ളവരാണല്ലോ. ധനികര്‍ പലപ്പോഴും അധികാര ത്തോട് സന്ധി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് അവര്‍ക്കു സൗകര്യവുമാണ്.
ഭൂരിപക്ഷം ഇന്ത്യക്കാരും നിക്ഷേപങ്ങള്‍ നടത്താത്ത സ്റ്റോക്ക് മാര്‍ക്കറ്റ് വിപണിയിലെ ചലനങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്താ പ്രാധാന്യം പോലും പലപ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കിട്ടുന്നില്ല
രാഷ്ട്രീയത്തിന്റെ ചൂതാട്ടങ്ങള്‍ക്കപ്പുറം, ഈ രാജ്യം ഇവിടത്തെ സാധാരണക്കാര്‍ക്ക് കൊടുക്കുന്ന വാഗ്ദാനങ്ങള്‍ എന്താണ്? പലപ്പോഴും രാജ്യത്തിന്റെ കണക്കെടുപ്പുകളില്‍ അവര്‍ കടന്നു വരാറില്ല. പലപ്പോഴും പുരോഗതിയുടെ മാനദണ്ഡങ്ങള്‍ സാധാരണ മനുഷ്യന്റെ ജീവിതങ്ങളിലെ മാറ്റങ്ങളല്ല. പുതിയ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പ ത്തിക തീരുമാനങ്ങളും, പുരോഗതിയുടെ സൂചികകളും, ഒരു വരേണ്യ വര്‍ഗത്തിന്റെ ചുറ്റും മാത്രം തിരിയുന്ന സാഹചര്യ ത്തിനാണ് ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയി എന്നു പറഞ്ഞ് ഊറ്റം കൊള്ളു മ്പോഴും, ആളോഹരി വരുമാന ത്തില്‍ 142-ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യ ക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍, ഈ രാജ്യം ഇനിയും എത്ര മുന്നോട്ടു പോക ണം എന്നതിന്റെ സൂചനയാണ് അത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വളരെ ശ്രദ്ധേയ മായി കേട്ട ചില വാര്‍ത്തകള്‍ ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകള്‍ ആയിരുന്നു. ബി ജെ പിക്കു വന്‍ ഭൂരിപക്ഷം കിട്ടും എന്ന് പ്രവചിച്ച എക്‌സി റ്റ് പോളുകള്‍ക്കുശേഷം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതി ച്ചു ചാട്ടം ഉണ്ടായി. അവസാനം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാ പിച്ചതിനുശേഷം ഒരു വലിയ ഓഹരി വിപണി തകര്‍ച്ചയും നമ്മള്‍ കണ്ടു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഭൂരിപക്ഷം ഇന്ത്യക്കാരും നിക്ഷേപങ്ങള്‍ നടത്താത്ത സ്റ്റോക്ക് മാര്‍ക്കറ്റ് വിപണിയിലെ ചലനങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്താ പ്രാധാന്യം പോലും പലപ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കിട്ടുന്നില്ല എന്നുള്ളതാണ്.
ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന, ചെലവഴിക്കുന്ന പണത്തിനു കൂടുതല്‍ മൂല്യം കിട്ടുന്ന പദ്ധതികള്‍ക്കും, നയങ്ങള്‍ക്കും ഒക്കെയാണ് സാധാരണ നിലയില്‍ ഒരു രാജ്യം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിച്ചു തുടങ്ങിയ മുംബൈ അഹ മ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, പണി തീരുമ്പോഴേ ക്കും രണ്ടു ലക്ഷം കോടി ആകും എന്ന് പ്രതീക്ഷിക്കു ന്നു. ഒരു പക്ഷെ ലക്ഷക്കണ ക്കിന് ആളുകള്‍ ദിവസവും ഉപയോഗിക്കുന്ന സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നീക്കി വയ്ക്കുന്ന ബഡ്ജറ്റി ലൊക്കെ കുറവു വരുത്തിയാ ണ്, ബുള്ളറ്റ് ട്രെയിന്‍ പോലു ള്ള ഫാന്‍സി പ്രൊജക്ടുകളു ടെ പിന്നാലെ നാം പോകുന്ന ത്. ഇതിന്റെ അര്‍ഥം, നമ്മള്‍ വലിയ പ്രൊജക്ടുകള്‍ ഒരിക്ക ലും ഏറ്റെടുക്കരുത് എന്നല്ല, മറിച്ചു, ധനം ചെലവഴിക്കുന്ന തില്‍ കൂടുതല്‍ ജാഗ്രതയുള്ള വര്‍ ആകണമെന്നാണ്. പ്രതി പക്ഷ നിരകളില്‍ കൂടുതല്‍ പേരുമായി പുതുഭരണകാലം തുടങ്ങുമ്പോള്‍, ജനങ്ങളുടെ ശബ്ദം കൂടുതലായി പാര്‍ല മെന്റില്‍ ഉയരേണ്ടതുണ്ട്. കഴിഞ്ഞ ലോക്‌സഭയില്‍ സുപ്രധാനമായ അനേകം ബില്ലുകളാണ് ചര്‍ച്ച പോലും ഇല്ലാതെ പാസ്സാക്കിയത്. ഈ പ്രവണതകളൊക്കെയാണ് മാറേണ്ടത്. സര്‍ക്കാരിനെ നിര ന്തരമായി ചോദ്യം ചെയ്യുന്ന, സാധാരണ മനുഷ്യനുവേണ്ട തീരുമാനങ്ങള്‍ എടുപ്പിക്കുന്ന ഒരു പ്രതിപക്ഷമാകാന്‍ അവര്‍ ക്കു സാധിക്കണം. തങ്ങള്‍ക്കു കിട്ടിയ വോട്ടവകാശം ഏറ്റവും വിവേകപൂര്‍വം ഉപയോഗിച്ച ഇന്ത്യന്‍ പൗരന്റെ ഒരു അവ കാശം കൂടിയാണ് അത്. മാധ്യമങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളും ഒക്കെ തങ്ങളു ടെ കടമ മറന്നപ്പോള്‍, അത് ഏറ്റെടുത്ത സാധാരണ ജനങ്ങളോട് അങ്ങനെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ നന്ദി കാണിക്കേണ്ടത്.
ലേഖകന്റെ ബ്ലോഗ്:
www.bobygeorge.com