നമ്മുടെ ഡിജിറ്റല്‍ ജീവിതം

നമ്മുടെ ഡിജിറ്റല്‍ ജീവിതം

ബോബി ജോര്‍ജ്ജ്

കോവിഡും ലോക്ക്ഡൗ ണും നമ്മെ കൂടുതല്‍ ഡിജിറ്റല്‍ ജീവികളാക്കി എന്നത് ഒരു യാ ഥാര്‍ത്ഥ്യമാണ്. ഓണ്‍ലൈന്‍ ക്ലാ സുകള്‍ തുടങ്ങിയതോടു കൂടി കുട്ടികള്‍ ഏതാണ്ട് മുഴുവന്‍ സമ യവും ഫോണ്‍/കമ്പ്യൂട്ടര്‍-ന്റെ മു ന്നിലാണ്. അനുദിന ക്രയവിക്ര യങ്ങള്‍ ഒരുപാട് ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞു. മറ്റു വിനോദ ങ്ങള്‍ കുറവായതുകൊണ്ട് സോ ഷ്യല്‍ മീഡിയയ്ക്കു നീക്കി വ യ്ക്കാന്‍ എല്ലാവര്‍ക്കും സമയം ധാരാളം. ഇങ്ങനെ എല്ലാം കൊ ണ്ടും, ഫോണ്‍/കമ്പ്യൂട്ടര്‍ സ്‌ക്രീ നിന്റെ മുന്നില്‍ ആളുകള്‍ അവരു ടെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു കാലമാണിത്. ഡിജിറ്റല്‍ ജീ വിതം നമ്മെ എങ്ങനെയാണ് മാ റ്റി മറിക്കുന്നത്? ഇതില്‍ എന്തെ ങ്കിലും നിയന്ത്രണങ്ങള്‍ക്ക് പ്രസ ക്തിയുണ്ടോ? ഒരുപക്ഷെ ഇക്കാ ര്യങ്ങളെക്കുറിച്ച് അല്‍പ്പം ചിന്തി ക്കാനുള്ള ഏറ്റവും അനുയോജ്യ മായ ഒരു സമയവുമാണിത്. ഈ അടുത്ത കാലത്തു പുറത്തി റങ്ങിയ ഒരു പുസ്തകത്തെ മുന്‍ നിര്‍ത്തി നമ്മള്‍ ഈ ചോദ്യങ്ങ ളെ ചെറുതായി പരിശോധിക്കു ന്നു. കുട്ടികളെയും മുതിര്‍ന്നവരെ യും ഡിജിറ്റല്‍ ജീവിതം ഒരുപോ ലെ സ്വാധീനിക്കുമ്പോള്‍ ഇത്ത രം ഒരു അന്വേഷണത്തിന് പ്രസ ക്തി ഏറെയാണ്.

കാള്‍ ന്യൂപോര്‍ട് അമേരിക്ക യില്‍ ജോര്‍ജ്ടൗണ്‍ യൂണിവേ ഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ്. നമ്മുടെ ഡിജി റ്റല്‍ ജീവിതങ്ങളെ ചിട്ടപ്പെടു ത്താന്‍ ഉതകുന്ന വളരെ ശ്രദ്ധേ യമായ ഒരു പുസ്തകം, 'ഡിജി റ്റല്‍ മിനിമലിസം' എന്ന പേരില്‍ ന്യൂപോര്‍ട് അവതരിപ്പിക്കുന്നു. ഒരുപക്ഷെ ഇതുപോലെ ഒരു പു സ്തകം എഴുതാന്‍ ഏറ്റവും യോ ഗ്യനായ ഒരാള്‍ തന്നെയാണ് ന്യൂ പോര്‍ട്. ഇന്നത്തെ കാലത്തു യാ തൊരു സോഷ്യല്‍ മീഡിയയി ലും ഇല്ലാതെ ഇരിക്കുക എന്ന ഒരു പ്രത്യേകത കൂടി ന്യൂപോര്‍ ട്ടിനുണ്ട്. തന്റെ അക്കാഡമിക് താല്‍പ്പര്യങ്ങള്‍ക്ക് പുറത്തു, കു ടുംബത്തോടോപ്പവും, തന്റെ രച നകള്‍ക്ക് വേണ്ടിയും മാത്രം സമ യം ചിലവഴിക്കുന്ന ന്യൂപോര്‍ട് ഈ പുസ്തകത്തില്‍ മുന്നോട്ടു വയ്ക്കുന്നത്, ഈ കാലഘട്ട ത്തില്‍ വളരെ പ്രസക്തമായ ചി ല നിര്‍ദ്ദേശങ്ങളാണ്. ഡിജിറ്റല്‍ ജീവിതരീതിക്ക് വല്ലാതെ അടിമ പ്പെട്ടിരിക്കുന്ന ഒരു സമൂഹത്തി നു തികച്ചും ഉപയോഗപ്രദമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിലു ണ്ട്. പുസ്തകത്തിലേക്ക് കടക്കു ന്നതിനു മുമ്പ് നാം മനസ്സിലാ ക്കേണ്ട ഒരു വസ്തുത, നമ്മള്‍ എത്രമാത്രം, ഇവയ്‌ക്കൊക്കെ അടിമപ്പെട്ടിരിക്കുന്നു എന്നുള്ളത് പലപ്പോഴും അറിയുന്നില്ല എന്നു ള്ളതാണ്. നമ്മെ സംബന്ധിച്ചിട ത്തോളം, അഡിക്ഷന്‍ എന്നുള്ള തിന് ഇപ്പോഴും വളരെ പരിമിത മായ ഒരു അര്‍ത്ഥം ആണുള്ളത്. മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ കുറച്ചു കാര്യങ്ങളില്‍ മാത്രം അ ത് ഒതുങ്ങും. സോഷ്യല്‍ മീഡി യ, ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഇവ യൊക്കെ ഇപ്പോഴും നമുക്ക് അം ഗീകരിക്കാന്‍ മടിയാണ്. നമ്മുടെ ഒട്ടുമിക്ക ടീനേജ് കുട്ടികള്‍ക്കും ഒന്ന് രണ്ടു ദിവസം സ്മാര്‍ട്ട് ഫോണ്‍ കൊടുക്കാതെ ഇരിക്കു മ്പോള്‍ അറിയാന്‍ സാധിക്കും അവര്‍ ഒരുപക്ഷെ എത്രമാത്രം ഇതിന്റെ സ്വാധീനത്തില്‍ ആണ് എന്നുള്ളത്. മുതിര്‍ന്നവരുടെ സ്ഥിതിയും ഭിന്നമല്ല. ഈ അഡി ക്ഷന്‍ അവരുടെ പഠനത്തെയും, ഏകാഗ്രതയെയും ഒക്കെ അപക ടകരമായി ബാധിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

ഡിജിറ്റല്‍ ടെക്‌നോളജിയെ നമ്മള്‍ എങ്ങനെയാണു
സമീപിക്കേണ്ടത് എന്ന ഒരു ആശയമാണ്
ഡിജിറ്റല്‍ മിനിമലിസം. ജീവിതത്തില്‍ നാം വിലമതിക്കുന്ന

വയെ സപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തികളില്‍
മാത്രം ശ്രദ്ധ വയ്ക്കുക, ബാക്കിയുള്ളതിനെ
തള്ളിക്കളയുക എന്ന് എളുപ്പത്തില്‍ പറയാം.

എന്താണ് ഡിജിറ്റല്‍ മിനിമ ലിസം? ഡിജിറ്റല്‍ ടെക്‌നോളജി യെ നമ്മള്‍ എങ്ങനെയാണു സ മീപിക്കേണ്ടത് എന്ന ഒരു ആശ യമാണ് ഡിജിറ്റല്‍ മിനിമലിസം. ജീവിതത്തില്‍ നാം വിലമതിക്കു ന്നവയെ സപ്പോര്‍ട്ട് ചെയ്യുന്ന ഓ ണ്‍ലൈന്‍ പ്രവര്‍ത്തികളില്‍ മാ ത്രം ശ്രദ്ധ വയ്ക്കുക, ബാക്കിയു ള്ളതിനെ തള്ളിക്കളയുക എന്ന് എളുപ്പത്തില്‍ പറയാം. ടെക്‌നോ ളജിയുടെ സാധ്യതകളും, പ്ര ലോഭനങ്ങളും എത്ര കൂടിയാ ലും, മനുഷ്യന്റെ സമയം പരിമിത മാണ് എന്നതാണ് വസ്തുത. ഓ രോ ദിവസവും കിട്ടുന്ന 24 മണി ക്കൂറില്‍നിന്നും ആണ് ഓരോ മനുഷ്യനും അവന്റെ എല്ലാ കാ ര്യങ്ങള്‍ക്കുമുള്ള സമയം കണ്ടെ ത്തേണ്ടത്. അതുകൊണ്ടു ത ന്നെ, വളരെ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന വ്യക്തി ഒരുപക്ഷെ തന്റെ കുടും ബത്തിനോ, വ്യായാമത്തിനോ, ജോലിക്കോ ഒക്കെയുള്ള സമയം ആണ് വിട്ടുവീഴ്ച ചെയ്യുന്നത്. ഡിജിറ്റല്‍ മിനിമലിസം അഭ്യസി ക്കാന്‍ ഒരു പ്രായോഗിക മാര്‍ഗ്ഗം ന്യൂപോര്‍ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു മുപ്പതു ദിവസത്തേക്ക് എല്ലാ ത്തരം ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ ക്കുക. (തൊഴിലിന്റെ ഭാഗമായി അവയെല്ലാം വളരെ അത്യാവ ശ്യം ഉള്ളവര്‍ അതനുസരിച്ചു പ്ര വര്‍ത്തിക്കുക.) ആ സമയത്തു ഓണ്‍ലൈന്‍ അല്ലാതെയുള്ള മറ്റു പ്രവര്‍ത്തികളില്‍ ധാരാളമാ യി മുഴുകുക. അതിനു ശേഷം, നമുക്ക് ഗുണകരമാണ് എന്ന് തോന്നുന്ന ഓണ്‍ലൈന്‍ പ്രവര്‍ ത്തികള്‍/സോഷ്യല്‍ മീഡിയ മാത്രം തിരിച്ചു കൊണ്ടുവരിക.
ന്യൂപോര്‍ട് ഊന്നിപ്പറയുന്ന മറ്റൊരു ആശയം, മനുഷ്യര്‍ എ പ്പോഴും ഓണ്‍ലൈനില്‍/സോ ഷ്യല്‍ മീഡിയയില്‍ ഒക്കെ ആയി രിക്കുമ്പോള്‍ അവര്‍ക്കു അല്പ നേരമെങ്കിലും ഒറ്റയ്ക്ക് ഇരി ക്കാന്‍ ഉള്ള സാധ്യത ഇല്ലാതാ കുന്നു എന്നാണ്. എപ്പോഴും രീിിലരലേറ ആയി ഇരിക്കുന്ന മ നുഷ്യന് അവന്റെ ചിന്തകളോടു കൂടെ ഒറ്റയ്ക്ക് ഇരിക്കാന്‍ സാ ധിക്കുകയില്ല. ഒരു മനുഷ്യന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ ഈ ഒരു ഏകാന്തത വളരെ ആവശ്യ വുമാണ്. ഇന്റര്‍നെറ്റ് സൗഹൃദ ങ്ങള്‍ ന്യൂപോര്‍ട് വിശദമായി ചര്‍ ച്ച ചെയ്യുന്നുണ്ട്. ആയിരക്കണ ക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കി ലും, ഫലത്തില്‍ അടുത്ത സുഹൃ ത്തുക്കള്‍ ആയി ആരും ഇല്ലാത്ത ഒരവസ്ഥ പലര്‍ക്കും ഉണ്ട്. വള രെ ഗാഢമായ സൗഹൃദങ്ങള്‍ ഉ ണ്ടാക്കുന്നതില്‍ ഇന്റര്‍നെറ്റ് ന മ്മെ എത്രമാത്രം സഹായിക്കു ന്നുണ്ട് എന്നത് ചിന്തിക്കേണ്ട വി ഷയമാണ്. ഇന്റര്‍നെറ്റ് സൗഹൃദ ങ്ങള്‍ പലപ്പോഴും, പരസ്പരം അ യക്കുന്ന സന്ദേശങ്ങള്‍ വഴി ആ ണ് മുന്നോട്ടു പോകുന്നത്. സൗ ഹൃദങ്ങള്‍ നിലനിര്‍ത്തുന്നതില്‍, പരസ്പരം അറിയുന്നതില്‍, സം ഭാഷണത്തിന്റെ പങ്കു വളരെ വ ലുതാണ്. സോഷ്യല്‍ മീഡിയ യില്‍ മണിക്കൂറുകള്‍ ഇരിക്കുന്ന കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, എന്തും പങ്കുവയ്ക്കാവുന്ന, നമ്മ ളെ നന്നായി അറിയുന്ന എത്ര സുഹൃത്തുക്കള്‍ ഉണ്ട് എന്ന് ചി ന്തിക്കുന്നത് നന്നായിരിക്കും.
ഡിജിറ്റല്‍ മിനിമലിസം എന്ന പുസ്തകം മുന്നോട്ടു വയ്ക്കുന്ന ആശയം വളരെ ലളിതമാണ്. ഡി ജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ന മ്മുടെ ജീവിതത്തിന്റെ അവിഭാ ജ്യഘടകം ആയിക്കഴിഞ്ഞിരിക്കു ന്നു. പക്ഷെ അതിനെ നമുക്ക് ഗു ണപരമാവുന്ന രീതിയില്‍ ഉപ യോഗിച്ചില്ലെങ്കില്‍ അത് ഒരുപ ക്ഷെ ഗുണത്തേക്കാളും ദോഷമാ യിത്തീരാനുള്ള സാധ്യത കൂടുത ലാണ്. നമ്മുടെ വ്യക്തിബന്ധങ്ങ ളെ, കുടുംബ ജീവിതത്തെ ഒക്കെ മെച്ചപ്പെടുത്താന്‍ അതിനു സാ ധിക്കുന്നില്ലെങ്കില്‍ അതുകൊണ്ടു എന്ത് പ്രയോജനം. ഓരോ ദിവ സവും മോഹിപ്പിക്കുന്ന അനേ കം ഉപകരണങ്ങള്‍ക്കും, സാങ്കേ തിക വിദ്യകള്‍ക്കും ഇടയില്‍ ജീ വിക്കുന്ന ആധുനിക ഡിജിറ്റല്‍ മനുഷ്യന്, തന്റെ ഡിജിറ്റല്‍ ജീ വിതത്തെ ക്രമപ്പെടുത്താന്‍ ഉപ കരിക്കുന്ന നല്ലൊരു വായന ആ യിരിക്കും കാള്‍ ന്യൂപോര്‍ട്ടിന്റെ ഡിജിറ്റല്‍ മിനിമലിസം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org