
ഫാ. സുരേഷ് പള്ളിവാതുക്കല്‍ OFM Cap
ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്‍ ബീഹാറിലെ വോട്ടര്‍ പട്ടിക ഗാഢമായ തിരുത്തലിനു (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) വിധേയമാക്കിയത് കാര്യമായ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൗരസംഘടനകളില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നു.
തുടക്കത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ കൃത്യതയും സമഗ്രതയും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ സുപ്രധാന പ്രക്രിയ, ബീഹാറിലെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍, പക്ഷപാതങ്ങള്‍, സുതാര്യതയുടെ വ്യക്തമായ അഭാവം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഈ വിഷയങ്ങള്‍ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയില്‍ കലാശിച്ചിരിക്കുകയാണ്.
രാഷ്ട്രീയ നിരീക്ഷകനും തിരഞ്ഞെടുപ്പു പരിഷ്‌കരണ വാദിയുമായ യോഗേന്ദ്ര യാദവ് വോട്ടര്‍ പട്ടികകളുടെ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (എസ് ഐ ആര്‍) നടത്താനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍,
തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് തങ്ങള്‍ അകറ്റപ്പെടുന്നതായി ജനസമൂഹത്തിനു തോന്നുമ്പോള്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ഭീഷണി നേരിടുകയാണ്. ഭരണത്തില്‍ പൗരന്മാര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന തത്വമാണ് ഇവിടെ ഹനിക്കപ്പെടുന്നത്.
ഈ തിരുത്തല്‍ 'വ്യക്തമായി ഏകപക്ഷീയവും, യുക്തിരഹിതവും, തിരഞ്ഞെടുപ്പു നിയമങ്ങളുടെ ലംഘനവുമാണ്' എന്നു വിശേഷിപ്പിച്ച് ഉടനടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കമ്മീഷന്റെ നീക്കം ദശലക്ഷക്കണക്കിനു വോട്ടര്‍മാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ദിവസ വേതന തൊഴിലാളികള്‍, കുടിയേറ്റക്കാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍, പട്ടികയില്‍ നിന്ന് അന്യായമായി പുറത്താക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഹര്‍ജി മുന്നറിയിപ്പു നല്‍കി.
ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍, ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡുകള്‍ എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കുന്നവയല്ലാത്ത മറ്റു 11 പരിമിതമായ രേഖകളില്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നുവെന്ന് യാദവ് പറയുന്നു.
ജൂലൈ 25 എന്ന സമയപരിധി പാലിക്കുവാന്‍ കഴിയാതെ വരുമ്പോള്‍, ശരിയായ അറിയിപ്പോ വിശദീകരണമോ ഇല്ലാതെ പട്ടികയില്‍ നിന്ന് പേരുകള്‍ സ്വയമേവ ഇല്ലാതാക്കപ്പെടുന്നതിന് ഇതു കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
സുതാര്യതയുടെ അഭാവം: ദുരന്തത്തിന്റെ ചേരുവ
ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്കകളിലൊന്ന് മുഴുവന്‍ പ്രക്രിയയെയും ചുറ്റിപ്പറ്റിയുള്ള അതാര്യതയാണ്. പരിഷ്‌കരണം നടത്താന്‍ ചുമതലപ്പെടുത്തിയ അധികാരികള്‍ക്ക് ആരോടും ഉത്തരവാദിത്തബോധമില്ലെന്ന് ആരോപിക്കപ്പെടുന്നു. അനവധി പൗരന്മാര്‍ക്കും പൗരസമൂഹസംഘടനകള്‍ക്കും ഇതുമൂലം ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. സുതാര്യതയുടെ
ഈ അഭാവം അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. വോട്ടവകാശം എന്നെന്നേക്കുമായി ഇല്ലാതാക്കപ്പെടുമോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് തങ്ങള്‍ അകറ്റപ്പെടുന്നതായി ജനസമൂഹത്തിനു തോന്നുമ്പോള്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ഭീഷണി നേരിടുകയാണ്. ഭരണത്തില്‍ പൗരന്മാര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന തത്വമാണ് ഇവിടെ ഹനിക്കപ്പെടുന്നത്.
ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍, ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡുകള്‍ എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കുന്നവയല്ലാത്ത മറ്റു 11 പരിമിതമായ രേഖകളില്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുന്നു...!
പൊതുജനങ്ങളുടെ ഇടപെടല്‍ തീരെ കുറവായോ, ഒട്ടുമില്ലാതെയോ, അടച്ചിട്ട വാതിലുകള്‍ക്കു പിന്നില്‍, തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന ജനാധിപത്യവിരുദ്ധ രീതികളെയാണ് നിലവിലെ സമീപനം ഓര്‍മ്മിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആവശ്യമായ വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കുവാന്‍, പലപ്പോഴും അധിക തടസ്സങ്ങള്‍ നേരിടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍തന്നെയുള്ള അവകാശനിഷേധത്തെ ഈ സമീപനം കൂടുതല്‍ വഷളാക്കുന്നു.
നിരവധി കൃത്യതയില്ലായ്മകളും പിശകുകളും കാരണം വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ സമഗ്രതയ്‌ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. വ്യാജ വോട്ടിംഗ്, ആള്‍മാറാട്ടം തുടങ്ങിയ തിരഞ്ഞെടുപ്പ് ദുരുപയോഗസാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുക മാത്രമല്ല, തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെ അപകടത്തിലാക്കുകയും ചെയ്യുകയാണ് പട്ടിക പരിഷ്‌കരണത്തിലെ പൊരുത്തക്കേടുകള്‍.
ബീഹാറിന്റെ തിരഞ്ഞെടുപ്പ് പശ്ചാത്തലം പ്രത്യേകിച്ചും സെന്‍സിറ്റീവാണ്, അവിടെ ഏകദേശം 20% വോട്ടര്‍മാരും കുടിയേറ്റക്കാരാണ്, അവര്‍ക്ക് വളരെ തിടുക്കപ്പെട്ട പരിഷ്‌കരണപ്രക്രിയയ്ക്കിടെ സ്വന്തം സ്ഥിതി തെളിയിക്കാന്‍ കഴിഞ്ഞേക്കില്ല.
തങ്ങളുടെ പതിവു വസതിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്ന വ്യക്തികള്‍, അവിടേക്കു തിരികെ വരാനുള്ള ഉദേശ്യവും ശേഷിയും ഉണ്ടെങ്കില്‍, അവരെ യോഗ്യരായ വോട്ടര്‍മാരായി കണക്കാക്കണമെന്ന് 1950 ലെ ജനപ്രാതിനിധ്യ നിയമം പോലുള്ള നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. പക്ഷേ, നിലവിലെ പരിഷ്‌കരണ പ്രക്രിയ ഈ വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. ഇത് സകലരെയും ഉള്‍ക്കൊള്ളുകയെന്ന ജനാധിപത്യതത്വത്തെ ദുര്‍ബലപ്പെടുത്തും.
കൂടാതെ, വോട്ടര്‍ പട്ടികയിലെ പിശകുകള്‍ പോളിംഗ് ദിവസം അക്രമത്തിനും ബലപ്രയോഗത്തിനും ഇടയാക്കും. യഥാര്‍ഥ വോട്ടര്‍മാര്‍ തങ്ങള്‍ക്കു വോട്ടവകാശം നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയാല്‍, അത് അതൃപ്തിയും അസ്വസ്ഥതയും സൃഷ്ടിച്ചേക്കാം. ഇതിനകം തന്നെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അതു സാമൂഹിക ഐക്യത്തെ ദുര്‍ബലപ്പെടുത്തും.
പരിഷ്‌കരണ പ്രക്രിയ, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കു വിശേഷിച്ചും വലിയതോതില്‍ അപ്രാപ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതു വിമര്‍ശനങ്ങളെ വര്‍ധിപ്പിക്കുന്നു. പ്രക്രിയയുടെ ഉദ്യോഗസ്ഥാധിപത്യസ്വഭാവം മൂലം പൗരന്മാര്‍ക്ക് അതു നടത്തിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ളതായി.
ബീഹാറിന്റെ തിരഞ്ഞെടുപ്പ് പശ്ചാത്തലം പ്രത്യേകിച്ചും സെന്‍സിറ്റീവാണ്, അവിടെ ഏകദേശം 20% വോട്ടര്‍മാരും കുടിയേറ്റക്കാരാണ്, അവര്‍ക്ക് വളരെ തിടുക്കപ്പെട്ട പരിഷ്‌കരണപ്രക്രിയയ്ക്കിടെ സ്വന്തം സ്ഥിതി തെളിയിക്കാന്‍ കഴിഞ്ഞേക്കില്ല.
ആവശ്യമായ ഫോമുകളും രേഖകളുമെല്ലാം സമ്പാദിക്കുന്നത് പലപ്പോഴും വളരെ ദുഷ്‌കരമാണ്. സ്ത്രീകള്‍, താഴ്ന്ന വരുമാനക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ ഇപ്പോള്‍ തന്നെ ബലഹീനരായിരിക്കുന്ന വിഭാഗങ്ങളെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് ഈ പരിഷ്‌കരണം കൂടുതല്‍ അകറ്റുകയും അവരുടെ അവകാശനിഷേധങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുന്നു.
ബീഹാറില്‍, ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗം, പ്രത്യേകിച്ച് ജോലി ചെയ്യുന്ന പ്രായത്തിലുള്ള പുരുഷന്മാര്‍, തൊഴിലവസരങ്ങള്‍ക്കായി കുടിയേറുന്നവരാണ്. വിപുലമായ ഭരണനടപടികള്‍ക്കിടയില്‍ ഈ വ്യക്തികളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രത്യേകിച്ചും ശ്രദ്ധാലുവായിരിക്കണം. ഇപ്പോള്‍, സുതാര്യത, കൃത്യത, പ്രവേശനക്ഷമത എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിയമസാധുത തന്നെ അപകടത്തിലാണ്. ഇത് പൗരന്മാര്‍ക്കിടയില്‍ അവിശ്വാസവും സംശയവും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് അപകടകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിച്ചേക്കാം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലൂടെ, ഭരിക്കപ്പെടുന്നവര്‍ സ്ഥാപിക്കുന്ന സമ്മതത്തില്‍ നിന്നാണ് ഒരു ഭരണകൂടം അതിന്റെ നിയമസാധുത കരസ്ഥമാക്കുന്നത്.
വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണത്തെക്കുറിച്ച് ജൂലൈ 10 ന് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന് കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരിച്ചറിയല്‍ പരിശോധനയ്ക്കായി സ്വീകരിക്കാവുന്ന രേഖകളില്‍ ആധാര്‍, ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടുത്താനുള്ള കോടതിയുടെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സകലരുടെയും ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കുന്നതിനുള്ള ഒരു നിര്‍ണ്ണായക ചുവടുവയ്പാണ്. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, അവ ഉള്‍പ്പെടുത്തണമെന്നു തിരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
നിലവില്‍ പരിശോധനയ്ക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന 11 രേഖകള്‍ വോട്ടര്‍ രജിസ്‌ട്രേഷനെ പരിമിതപ്പെടുത്തുന്ന ഒരു ദുര്‍ഘടമാണെന്ന കോടതിയുടെ നിരീക്ഷണം ഇന്‍ക്ലുസീവ് സമീപനത്തിന്റെ ആവശ്യകതയെ എടുത്തു കാണിക്കുന്നു. ഐഡന്റിറ്റി പരിശോധനയെക്കുറിച്ചാണ് പരിഷ്‌കരണം പ്രധാനമായും പറയുന്നതെന്ന് അംഗീകരിച്ചുകൊണ്ട്, കൂടുതല്‍ രേഖകള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ഊന്നിപ്പറഞ്ഞു.
പൗരത്വത്തേക്കാള്‍ താമസസ്ഥലം തെളിയിക്കുന്ന രേഖയായി ആധാറിനെ അംഗീകരിക്കുന്നതിനോടു കമ്മീഷന്റെ എതിര്‍പ്പിനെ കോടതി ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍, പ്രത്യേകിച്ച് ബീഹാറില്‍ ആധാറിന്റെ വ്യാപകമായ ഉപയോഗം കണക്കിലെടുക്കുമ്പോള്‍, സ്ഥിരീകരണ പ്രക്രിയയില്‍ അതിന്റെ പ്രയോജനം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ബീഹാറിലെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിന് ആധാര്‍ കാര്‍ഡ് ഉണ്ടെന്നും പാസ്‌പോര്‍ട്ടുകള്‍ പോലുള്ള മറ്റു രേഖകള്‍ വളരെ കുറവാണെന്നും കാണിക്കുന്ന ഡാറ്റ കോടതിയുടെ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നു.
പൗരത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം മുന്‍ തിരഞ്ഞെടുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരില്‍ ചുമത്തരുതെന്ന് കോടതിയുടെ മുന്‍ വിധിന്യായങ്ങള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ജനാധിപത്യം അഭിവൃദ്ധിപ്പെടണമെങ്കില്‍, എല്ലാ പൗരന്മാര്‍ക്കും തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയെ യഥാര്‍ഥത്തിലുള്ള ഒരു ഇന്‍ക്ലുസീവ് പ്രവര്‍ത്തനമാക്കി മാറ്റാന്‍ കോടതിയുടെ നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മീഷന് അവസരം നല്‍കുന്നു. പരിശോധിക്കാവുന്ന രേഖകളുടെ പട്ടിക വിപുലീകരിക്കുന്നതിലൂടെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൗരന്മാര്‍ക്ക് അവകാശം നിഷേധിക്കപ്പെടുന്നില്ലെന്നും തിരഞ്ഞെടുപ്പു പ്രക്രിയ ജനസമൂഹത്തെ കൂടുതല്‍ പ്രതിനിധീകരിക്കുന്നുണ്ടെന്നും കമ്മീഷന് ഉറപ്പാക്കാന്‍ കഴിയും.
ഈ അടിയന്തിര ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന നടപടികള്‍ നടപ്പിലാക്കേണ്ടത് വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന അധികാരികളെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്.
വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ പ്രക്രിയയുടെ പിന്നിലെ ഉദേശ്യം തിരഞ്ഞെടുപ്പു കൃത്യത കാര്യക്ഷമമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കാമെങ്കിലും, നിലവിലെ നിര്‍വ്വഹണം അത് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അടിത്തറയെ തന്നെ ദുര്‍ബലപ്പെടുത്തുന്നു. ജനാധിപത്യം അഭിവൃദ്ധിപ്പെടണമെങ്കില്‍, ബന്ധപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാ പൗരന്മാര്‍ക്കും തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.