

ഗ്രീക്കു സംസ്കാരത്തിന്റെ സിനിക് ചിന്തകരിൽ പ്രധാനിയായിരുന്നു ഡയോജിനസ്. ഒരിക്കൽ അദ്ദേഹം ഡൽഫി ക്ഷേത്രത്തിൽ പോയി. ഏറ്റവും ശ്രേഷ്ഠമായ ജീവിതത്തിന് എന്തു ചെയ്യണമെന്ന് അന്വേഷിച്ചു. മരണനിറം അണിഞ്ഞു ജീവിക്കുക. ലോകകാര്യങ്ങളെ പരമപുച്ഛത്തോടെയാണ് അദ്ദേഹം വീക്ഷിച്ചിരുന്നത്. പ്ലേറ്റോയുടെ റിപ്പബ്ലിക്ക എന്ന പുസ്തകത്തിൽ നേസ്സൂസിന്റെ കുപ്പായത്തെക്കുറിച്ച് (Nessus Shirt) പ്രതിപാദിക്കുന്നു. ഗ്രീക്ക് പുരാണത്തിൽ ഹെർക്കുലിസിനു അയാ ളുടെ ഭാര്യ കൊടുത്ത ഒരു കുപ്പായമാണിത്. ഇതിൽ ഭീകര സർപ്പത്തിന്റെ വിഷമുണ്ട്. ഭർത്താവിന്റെ വിശ്വസ്തത സംശയിച്ചപ്പോഴാണ് ഈ കുപ്പായം കൊടുക്കുന്നത്. അതണിയുമ്പോൾ അയാൾക്കു വലിയ ചൂടും പരിഭ്രമവും ഉണ്ടാകുന്നു. അതു തന്നെ പൊള്ളിക്കുന്നു എന്നു തോന്നുന്നു.
നമ്മിൽ എല്ലാവരിലും സ്വന്തം വിളിയുടെ ധർമ്മബോധമുണ്ട്. അതു നാം അണിയുന്ന അങ്കിയാണ് - ഉത്തരവാദിത്വബോധത്തിന്റെ അങ്കി. അത് എന്നിലുള്ള അപരബോധമാണ്.
പ്ലേറ്റോ അതിൽ നന്മയുടെ അതിഭൗതിക വാഞ്ഛയുണ്ട് എന്നു പറയുന്നിടത്താണ് ഇതിന്റെ പ്രസക്തി. ഈ നന്മയിലേക്കുള്ള താത്പര്യമാണ് ധർമ്മത്തിനു സാധ്യത നല്കുന്നത്. സ്വാർത്ഥത നിഷേധി ക്കുന്നതു എന്നിലുണ്ട്. നന്മയെക്കുറിച്ചു പ്ലേറ്റോ പുലർത്തിയ താത്വികദർശനം ഗ്രീക്കു സംസ്കാര ത്തിനു പുറത്തേക്കു കടന്നു. ആധുനിക ധാർമ്മിക ചിന്തകനായ ലെവീനാസ് ഈ നേസ്സൂസിന്റെ കുപ്പായത്തെക്കുറിച്ചു പറയുന്നു. എന്തു തിരഞ്ഞെടുക്കണമെന്നു മനുഷ്യന് അറിയാം. പക്ഷെ, അതിനു സമർപ്പണം അനുഭവത്തിന്റെ ആന്തരികതയല്ല. അർക്കലിസിനെ കൊല്ലുന്ന കുപ്പായമായി ഇതു മാറുന്നു. 1984 ജൂലൈ 20-ന് ഹിറ്റ്ലറിനെ കൊല്ലാൻ നടന്ന ഉപജാപത്തിൽ മുഴുകിയവർ ഈ നേസ്സൂസ് കുപ്പായമണിഞ്ഞതായി പറയുന്നുണ്ട്. ലെവിനാസ് ഈ കുപ്പായത്തെ കാണുന്നത് ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നു എന്നാണ്.
ഈ കുപ്പായമാണ് എന്റെ വിധി എഴുതുന്നത്. അയ്യപ്പന്റെ ശബരിമലയിലേക്കു തീർഥാടനം നടത്തുന്നവർ കറുപ്പ് അണിയുന്നതു കാണാം. വൈദിക കുപ്പായം പണ്ട് കറുത്തതായിരുന്നു - മരണത്തിന്റെ നിറം. ഇന്നതു വെളുപ്പായി, പ്രബുദ്ധതയുടെ അടയാളമോ? ലെവീനാസ് ഉത്തരവാ ദിത്വം ഇങ്ങനെ നിർവചിക്കുന്നു, “അപരനിലൂടെ അപരനുവേണ്ടി അന്യവൽക്കരണമില്ലാതെ ഞാൻ അസ്തിത്വത്തിലായിരുന്നു. ഞാൻ പ്രചോദിതനാണ്” (inspired). അത് എന്റെ വിളിയാണ്. സകല മനുഷ്യർക്കും ബാധകമാകുന്ന ധാർമ്മികതയിൽ നിന്ന് ഉപരിയായി ഞാൻ വിളിക്കപ്പെട്ടു എന്നത് എന്നിലെ എന്റെ ബോധത്തിന്റെ ഒരു കാര്യമാണ്.
ആ വിളി എന്റെ എല്ലാ മൗലിക അവ കാശങ്ങളും നിഷേധിക്കുന്നതും എന്റെ എല്ലാ കഴിവുകളേയും നിർവചിച്ചതുമാണ്. അതു ജീവിത ത്തെ വ്യവസ്ഥകളില്ലാത്ത വിളമ്പലായി മാറ്റി - വേലികളില്ലാത്ത വിളമ്പൽ. 77-ാം വയസ്സിലേക്കു കടന്നു ഞാൻ ശവക്കുഴിയുടെ ഓരത്ത് നില്ക്കുന്നു എന്നറിയുന്നു. സന്ധ്യയ്ക്കു പശുക്കൾ തൊഴു ത്തിൽനിന്നു പകൽ ഭക്ഷിച്ചതൊക്കെ വീണ്ടുമെടുത്തു അയവിറക്കുന്നു. ജീവിതത്തിന്റെ ജയപരാ ജയങ്ങളുടെ ഭൂതം വീണ്ടുമെടുത്തു ഞാൻ വീണ്ടും വീണ്ടും പരിശോധിക്കുന്നു. പഴയ പരാജയങ്ങൾ പലതും പരിശോധനയിൽ വിജയങ്ങളായി കാണുന്നു; വിജയങ്ങൾ പലതും പരാജയങ്ങളുമായി രിക്കുന്നു. ഉത്തരവാദിത്വത്തിന്റെ അങ്കിയിൽ നടത്തുന്ന വിധികൾ.
യേശു അഞ്ച് അപ്പവും രണ്ടു മീനും വിഭജിച്ച് അയ്യായിരം ആളുകൾക്ക് കൊടുത്തു. ബാക്കി പന്ത്രണ്ടു കുട്ടകൾ ശേഖരിച്ചു. ഇതു കണ്ട ജനം യേശുവിനെ ബലമായി പിടിച്ചു രാജാവാക്കാൻ ശ്രമിച്ചു എന്നു യോഹന്നാന്റെ സുവിശേഷം പറയുന്നു. യേശു അതിൽ നിന്നു കുതറി മാറി മലയി ലേക്കു പോയി. സുവർണ്ണാവസരം യേശു പാഴാക്കിയോ? പൗലോസിനെയും ബർണബാസിനെയും ജനങ്ങൾ ദേവന്മാരായിക്കണ്ട് ലിസ്ട്രയിലെ ക്ഷേത്രത്തിലേക്ക് ആനയിക്കുമ്പോൾ പൗലോസ് “മനുഷ്യരെ, ഞങ്ങൾ മനുഷ്യരാണ്, ദൈവങ്ങളല്ല” എന്നു പറഞ്ഞ് ആളുകളുടെ തല്ല് വാങ്ങിയ പ്പോൾ മിണ്ടാതിരിക്കുന്നതായിരുന്നില്ലേ വിവേകം? ഇങ്ങനെ ജീവിതം ലാഭകരമാക്കാൻ ശ്രമിക്കു മ്പോൾ എന്തു സംഭവിക്കുന്നു? ഞാൻ എന്റെ വിളിയുടെ കുപ്പായം ഊരുന്നു. ഉത്തരവാദിത്വത്തിൽ നിന്നു ഒഴിവാക്കുന്നു. എന്റെ ലോക വിജയങ്ങൾ പലതും ഇത്തരമല്ലായിരുന്നോ? ഞാൻ എന്റെ സ്വാർഥതയുടെ ഗുഹയിൽ ആയിരുന്നില്ലേ? സമുദായത്തിന്റെയും ചിലപ്പോൾ സഭയുടെയും വേലികൾ ലംഘിക്കേണ്ടിവരില്ലേ?
മരിക്കുമെന്ന് ഉറപ്പാണ്, മാനവചരിത്രത്തിൽ നിന്നു പുറത്താകും എന്നത്. മരണാനന്തര ത്തെക്കുറിച്ചു വലിയ ആകുലത പുലർത്തേണ്ടതുണ്ടോ? എന്റെ ജീവിതം നിർണ്ണയിക്കുന്നത് എല്ലാവരേയും ബാധിക്കുന്ന പൊതു ധാർമ്മികത മാത്രമാണോ? വളരെ വ്യക്തിപരമായ സംഭവ ങ്ങളും അതിന്റെ സന്ദേശവും എനിക്കു മാത്രമായിരുന്നില്ലേ? എന്റെ വിളി ഞാൻ മനസ്സിലാക്കു ന്നുണ്ടോ? അതിഭൗതികമായി ചിന്തിക്കുമ്പോൾ അതിൽ വൈരുധ്യങ്ങൾ പ്രകടമാണ്. സഹന മില്ലാത്ത ജീവിതസത്ത സാധ്യമല്ല. “എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു” എന്ന പ്രാർഥന ആർക്കാണ് സ്വന്തമല്ലാത്ത ജീവിതമുള്ളത്? അറിഞ്ഞ ദൈവത്തിന്റെ വിഗ്രഹങ്ങൾ ഉടയുന്ന നിമിഷങ്ങൾ, നിരന്തരമായ നിരാകരണം, ജീവിതത്തിൽ അനുഭവിക്കുന്നു. ലോകത്തിലെ ഒരു വിജയവും സത്യസന്ധമായിരുന്നോ? നിന്നെത്തന്നെ നിഷേധിക്കണം എന്നതിൽ നിന്ന് ഒഴിവുണ്ടോ? ഈ നിഷേധമാണ് ലോകത്തിൽ ഭിന്നമായി പൂക്കാനും ജീവിതം വിളമ്പാനും കാരണമാകുന്നത്. ജീവിതം തന്നവനോട് നന്ദി പറയുന്നു. ബാക്കി എന്റെ കാര്യമല്ല. ഞാൻ എങ്ങനെ ഇനി തുടരുന്നു എന്നതു എന്റെ പ്രശ്നമേയല്ല. അതു ദൈവത്തിന്റെ കാര്യമാണ്.
നമ്മിൽ എല്ലാവരിലും സ്വന്തം വിളിയുടെ ധർമ്മബോധമുണ്ട്. അതു നാം അണിയുന്ന അങ്കിയാണ് - ഉത്തരവാദിത്വബോധത്തിന്റെ അങ്കി. അത് എന്നിലുള്ള അപരബോധമാണ്. അതുണ്ടാക്കുന്നത് സ്വയം ശൂന്യമാക്കുന്ന ഒരു ജീവിത വഴിയാണ്. അതു യാതനകളുടെ മനുഷ്യരുടെ ഇടയിലുള്ള ജീവിതം. അതു ബലിയാണ്. ജീവിതം വിളമ്പുന്നതു സ്വയം നഷ്ടമാക്കി ഒഴിവാക്കലാണ്. അവിടെ യാതന എന്നതു ഒരു വിരഹമായി - ദൈവവുമായുള്ള അകലം, അഥവാ ദൈവത്തിന്റെ അസാന്നിധ്യം. വെളിപാട് പുസ്തകം പറയുന്ന പ്രപഞ്ച ശക്തിയുടെ ഭീകരസത്വ ത്തിന്റെ സഹോദരിയാണ് പ്ലേറ്റോയുടെ ഭീകരമൃഗം. അതിനോട് പൊരുതി ജയിക്കൽ ഒരു ബലി യാണ് - ഒരു തോൽവിയാണ്. ഗുഹാജീവിതനിരാസം ഉണ്ടാക്കുന്നതു പരാജയങ്ങളാണ്. വിഗ്രഹ ധ്വംസനം നിഷേധ ജീവിതമാണ്. അതു ഭക്തിയുടെ വിമർശനമാണ്. അതായിരുന്നു യേശുവിന്റെ യഹൂദ മത വിമർശനം.
അത് ഒരേ ഒരു കാര്യത്തിലാണ്. അഭിനയത്തിന്റെ കാപട്യം. അതു വിജയ ത്തിന്റെ പാതയാണ്, ലോകത്തിന്റെ വഴി. യേശുവിന്റേതിനേക്കാൾ സുഖപ്രദമായ വഴി അന്വേഷി ക്കണോ? യേശു ശ്രദ്ധയുടെ ദൈവപുത്രനായിരുന്നു. അവൻ ശ്രദ്ധിച്ചതു തന്നിലെ പിതാവിനെ മാത്രമാണ്. തന്റെ ബോധത്തിന്റെ രഹസ്യത്തിൽ സന്നിഹിതനായിരിക്കുന്ന വിവേകത്തിന്റെയും വിധിയുടെയും സാന്നിധ്യം. പ്രാർഥനയ്ക്ക് ഒരർഥമേയുള്ളൂ-ശ്രദ്ധയും ശ്രവണവും; എന്നെ ശ്രദ്ധിക്കൂ. എന്നിൽ ഞാനല്ലാത്ത സാന്നിധ്യം. അതു ശ്രദ്ധിച്ചും ശ്രവിച്ചും ജീവിച്ചാൽ മതി. എന്റെ വൈദിക വേഷം നിരന്തരമായ ചൊറിച്ചിൽ എന്നിൽ ഉണ്ടാക്കുന്നു. ചൊറിയുന്ന വസ്തുവില്ലാത്ത ചൊറി ച്ചിൽ. ശരീരമാണ് ഉത്തരവാദിത്വത്തിന്റെ ഇടം. ഉത്തരവാദിത്വം ഇല്ലാതാക്കൽ ശരീരം ഉപേക്ഷി ക്കലായി മാറും - അസാധ്യം. അപരനെ സംബന്ധിച്ച് എന്നിൽ ഉണ്ടാക്കുന്ന കുറ്റബോധം കുപ്പായം പോലെ എന്നെ പൊതിയുന്നു.