സത്യവും സൗഹൃദവും

സത്യവും സൗഹൃദവും

സത്യവും സൗഹൃദവും പരസ്പരം വിരുദ്ധമായി മാറുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ എന്തു ചെയ്യും? 1500-1650 കാലഘട്ടത്തില്‍ കത്തോലിക്കാസഭ പിശാചുവേട്ട നടത്തിയ ചരിത്രമുണ്ട്. പിശാചു ബാധിതരായി മുദ്രകുത്തി കൊല്ലപ്പെട്ടവര്‍ 80000 ആയിരുന്നു. അവരില്‍ 80%വും സ്ത്രീകളായിരുന്നു. മനുഷ്യരെ സ്‌നേഹിക്കാന്‍ നാം കടപ്പെട്ടവരാണ്. സത്യം അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം. പക്ഷേ, സത്യത്തിന്റെ പേരില്‍ മനുഷ്യ നെ കൊല്ലാനാണ് നാസി അധികാരം തീരുമാനിച്ചത്. ഇങ്ങനെ പിശാചു വേട്ടയ്ക്ക് ആധികാരികമായി മാറിയത് 1498-ല്‍ ജര്‍മ്മനിയില്‍ പ്രസിദ്ധീകൃതമായ Malleus Maleficarum എന്ന ഗ്രന്ഥമായിരുന്നു. പിശാചിനെതിരായ ചുറ്റിക അഥവാ തിന്മ പ്രവര്‍ത്തിക്കുന്ന വരെ ശിക്ഷിക്കുന്ന ചുറ്റിക എന്നാണ് ഈ ലത്തീന്‍ പേരിന്റെ അര്‍ ത്ഥം. ഈ പുസ്തകം പിശാചിന്റെ അസ്തിത്വത്തെക്കുറിച്ചും അതു മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ശാരീരിക പാടുകളെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചു. ആ ഗ്രന്ഥത്തെ ആരും ചോദ്യം ചെയ്തില്ല. ആ പുസ്തകപ്രകാരം മാനസിക വിഭ്രാന്തി ബാധിച്ചവരെ പിടികൂടി പിശാചുബാധിച്ചവരായി കത്തിച്ചു. ഇങ്ങ നെ കത്തിച്ചവരുടെ ശരീരത്തില്‍ പിശാചിന്റെ തെളിവുകള്‍ കണ്ടെ ത്തി ഉറപ്പുവരുത്തിയാണ് നടപടി. സഭ ഇന്ന് അതിനെക്കുറിച്ചു ക്ഷമ ചോദിക്കുന്നു. അത് എന്തു നമ്മെ പഠിപ്പിക്കുന്നു? സത്യമെന്നു കരുതിയതിന്റെ പേരില്‍ കൊന്നവര്‍ക്കു പറ്റിയ വലിയ അബദ്ധം എന്തായിരുന്നു? സത്യത്തിന്റെ പേരില്‍ വെറുക്കാനും വൈരം പടര്‍ ത്താനും പാടുണ്ടോ? അന്ന് പരമസത്യമായി പരിഗണിച്ചതിന് ഇന്ന് എന്തുപറ്റി?

പിശാചുവേട്ട പോലൊരു സാഹചര്യമായിരുന്നില്ലേ നാസി വേട്ട യും? ഒരു ഭരണകൂടം പ്രചരിപ്പിച്ചത് ഒരു കാഴ്ചപ്പാടായിരുന്നു - സത്യമായി അംഗീകരിക്കപ്പെട്ടത്. അത് ആര്യവര്‍ഗാധിപത്യത്തിന്റെ ബയോളജിയായിരുന്നു. അതു നാസ്സികളുടെ സത്യമായിരുന്നു. അതു സമൂഹത്തെ ഭരിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ സത്യം അംഗീകരിക്കാത്തവരെ പാര്‍ട്ടി കൊന്നു.

അഡോള്‍ഫ് ഐക്മാന്‍ നാസി പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അയാളെ 60 ലക്ഷം യഹൂദരെ കൊന്നതില്‍ പിടികൂടി വിസ്തരിച്ചപ്പോള്‍ കോടതിയില്‍ ഒരു സാക്ഷ്യം നടന്നു. അതു യഹൂദനും പോളിഷ് പ്രതിരോധ യോദ്ധാവുമായിരുന്ന ആബാ കോവ്‌നര്‍ എന്ന യഹൂദകവി നടത്തിയ വെളിപ്പെടുത്തലായിരന്നു. അതു നാ സി ഉദ്യോഗസ്ഥനായ ആന്റോണ്‍ ഷ്മിറ്റ് എന്ന ജര്‍മ്മന്‍കാരന്‍ യഹൂദരെ സഹായിച്ച വിവരങ്ങളായിരുന്നു. ആ ജര്‍മ്മന്‍കാരനെ അനുസ്മരിച്ച് കോടതി രണ്ടു മിനിറ്റ് നിശബ്ദത പാലിച്ചു. നാസിയായിട്ടും ആ ജര്‍മ്മന്‍കാരന്‍ സ്വന്തം പ്രത്യയശാസ്ത്രം മറന്ന് യഹൂദരെ രക്ഷിക്കാന്‍ സഹായിച്ചത് എന്തുകൊണ്ട്? മുന്‍പറഞ്ഞ നാസി വേട്ടയും പിശാചുവേട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ കടക വിരു ദ്ധ സമീപനമായിരുന്നു. ചരിത്രപരമായ സംഘട്ടനങ്ങളില്‍ നാം പുലര്‍ത്തേണ്ട സമീപനമെന്താണ്? പിശാചുവേട്ടയും പാഷണ്ഡികളെ കൊല്ലലും നടത്തിയ ചരിത്രം നമുക്കു നല്കുന്ന പാഠമെന്ത്? ഈ കാലത്തിന്റെ അടയാളങ്ങള്‍ നല്കുന്ന ദൈവിക സന്ദേശമെ ന്ത്? പിശാചുവേട്ട നടത്തിയവരെയും പാഷണ്ഡികളെ കത്തിച്ചവരേയും കുരിശുയുദ്ധം നടത്തിയവരേയും വിശുദ്ധരാക്കുന്നതിനോട് നമ്മുടെ സമീപനം എന്താണ്? ഈ മനുഷ്യദുരന്തങ്ങളുടെ ചരിത്രത്തില്‍ അതില്‍ നിലനിന്ന അധികാരത്തെക്കുറിച്ച് എന്താണ് എന്ന് മനസ്സിലാക്കേണ്ടത്?

ജര്‍മ്മന്‍ സാഹിത്യകാരനും ചിന്തകനുമായ ലെസ്സിംഗി (1729-1781) ന്റെ ചിന്ത ഇവിടെ ശ്രദ്ധയമാകുന്നു. നാസ്സി അതിക്രമത്തെ നേരിട്ട ഹന്ന ആരന്റ് ലെസ്സിംഗിന്റെ നിര്‍ദ്ദശങ്ങള്‍ അനിവാര്യമാണെന്ന് എഴുതി. കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജീവിച്ച ''വിവേകിയായ നാഥാന്‍'' എന്ന യഹൂദന്റെ കഥയാണത്. അദ്ദേഹത്തിന്റെ നാടകം കുരിശുയുദ്ധക്കാരുമായി ഏറ്റുമുട്ടുന്ന സുല്‍ത്താന്‍ യഹൂദ, ക്രൈസ്തവ, മുസ്‌ലീം മതങ്ങളില്‍ ഏതു മതമാണ് ശ്രേ ഷ്ഠം എന്ന് വിവേകിയും പണക്കാരനും വ്യവസായിയുമായ നാഥാനോട് ചോദിക്കുന്നു. അയാള്‍ ചോദ്യത്തിനു നേരിട്ട് ഉത്തരം പറയാതെ ഒരു കഥ പറയുന്നു. കിഴക്കുദേശത്ത് ഒരുവന് അവന്റെ എല്ലാ ഐശ്വര്യത്തിന്റെയും കാരണമായി ഒരു മോതിരം കുടുംബപാരമ്പര്യമായി കിട്ടിയിരുന്നു. തനിക്കു മൂന്ന് ആണ്‍മക്കളായിരുന്നു. ഒരാള്‍ക്കു മാത്രം ഈ വിശിഷ്ട അനുഗ്രഹമായ മോതിരം കൊടുക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. ഒരു രത്‌നവ്യാപാരിക്കു കൊടുത്ത് മോതിരത്തിന്റെ രണ്ടു പതിപ്പുകൂടെ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു മക്കള്‍ക്കും ഓരോ മോതിരം കൊടുത്തു. അയാള്‍ മരണപ്പെട്ടു. പിന്നീടാണ് ഏതാണ് അസ്സല്‍മോതിരം എന്ന പ്രശ്‌നമുണ്ടാ യത്. ആര്‍ക്കും അതു പറയാനായില്ല. മദ്ധ്യസ്ഥനെ വച്ച് നിര്‍ദ്ദേശിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. ''ഇനി അതറിയാന്‍ കഴിയില്ല. തന്റെ കൈയിലുള്ള അസ്സലാണ് എന്നു ധരിച്ചു കൊണ്ടു നടക്കുക.''

ഗ്രീക്കുകാര്‍ക്ക് സൗഹൃദത്തിന്റെ സത്ത സംഭാഷണമാണ്. സംഭാഷണമാണ് സൗഹൃദം ഉണ്ടാക്കുന്നത്. നാഥാന്‍ എന്ന വിവേ കി കുരിശുയുദ്ധക്കാരനോട് നിരന്തരം പറയുന്നതു ''നാം സുഹൃത്തുക്കളാകണം'' എന്നാണ്. സൗഹൃദവും സത്യവും ഇടറുന്ന സാഹചര്യമുണ്ടാകും. സത്യവും സൗഹൃദവും ഇതില്‍ എന്താണ് പ്രഥ മം? സത്യത്തിനുവേണ്ടി സൗഹൃദം ബലി ചെയ്യാമോ? സൗഹൃദത്തിനുവേണ്ടി സത്യം ബലി ചെയ്യാമോ? ക്രൈസ്തവവിശ്വാസത്തി ന് ഗ്രീക്കുകാര്‍ പറഞ്ഞ പദം ഡോഗ്മ എന്നാണ്. അത് ഗ്രീക്കുഭാഷയില്‍ ഒരു അഭിപ്രായമാണ്. അഭിപ്രായങ്ങളും ബോധ്യങ്ങളും ഭിന്നമായാലും സൗഹൃദമാണ് പരമം എന്നാണ് ലെസ്സിംഗ് പഠിപ്പിച്ചത്, താനറിയാതെ ഭാര്യ ഗര്‍ഭിണിയായത് അറിഞ്ഞപ്പോള്‍ ജോ സഫ് എന്തു ചെയ്തു? സൗഹൃദം പരിത്യജിച്ചില്ല. എണ്ണമറ്റ നിലപാടുകള്‍ വ്യക്തികള്‍ക്കുണ്ടാകാം. സത്യം ചരിത്ര പരിണാമത്തിലൂടെയാണ് വെളിവാകുന്നത്. സത്യത്തിന്റെ ധാരണകളില്‍ വികാസമുണ്ടാകും.

സത്യം എത്ര തെളിയിക്കപ്പെട്ടാലും രണ്ടുപേരുടെ ഇടയിലെ സൗഹൃദം ബലി ചെയ്യാന്‍ കാരണമാകരുത്. സംഭാഷണം വെടിയാതെ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാം. ആരെയും ചെകു ത്താനാക്കുന്ന വീക്ഷണങ്ങളില്‍ അപകടം കാണണം. മനുഷ്യനെ വെറുക്കാന്‍ പഠിപ്പിക്കുന്ന എന്തിനേയും അകറ്റിനിറുത്തുക. ദൈവം സ്‌നേഹമാണ് എന്നു വിശ്വസിക്കുന്നവര്‍ക്ക് സനേഹത്തിനു വിരുദ്ധമാകുന്ന എന്തു സത്യവും സംശയിക്കണം. അതുകൊണ്ട് ലെസ്സിംഗ് എഴുതി: ''ഓരോ മനുഷ്യനും താന്‍ സത്യമെന്നു കരുതുന്നതു പറയട്ടെ. അയാള്‍ ആ സത്യം ദൈവത്തെ ഭാരമേല്പിക്കട്ടെ.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org