എടുത്തു വായിക്കുക

എടുത്തു വായിക്കുക

പോള്‍ തേലക്കാട്ട്

കാമാതുരമായ ജീവിതത്തിന്റെ ഏകാന്തതയില്‍ അഗസ്റ്റിന്‍ മിലാനിലെ തോട്ടത്തില്‍ ഏകാകിയായി അലയുന്നു. ഒരത്തിമരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ അയല്‍പക്കത്തുനിന്ന് ആണ്‍കുട്ടിയോ പെണ്‍കുട്ടിയെ ആവര്‍ത്തിക്കുന്നതു കേള്‍ക്കുന്നു, "എടുത്തുവായിക്കുക." അദ്ദേഹം ബൈബിള്‍ എടുത്തു വായിച്ചു. "സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹത്തിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുക. ദുര്‍മോഹങ്ങളിലേക്കു നയിക്ക ത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍" (റോമാ 13:14-15). ഈ "വചനങ്ങളുടെ അവസാനത്തില്‍ ശാന്തിയുടെ ഒരു വെളിവ് എന്റെ ഹൃദയത്തില്‍ നിറഞ്ഞു. സംശയത്തിന്റെ ഇരുട്ടു മുഴുവന്‍ മാഞ്ഞുപോയി." അഗസ്റ്റിന്റെ മാനസാന്തരകഥ പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍ എന്ന പുസ്തകത്തിലാണ് (confession 8.12.27-28).

വായന അത്ഭുതങ്ങള്‍ ഉണ്ടാക്കുന്നു. "നിയമം വായിച്ചു കേട്ട ജനം കര ഞ്ഞു" എന്ന് നെഹേമിയ എഴുതി (നെഹ. 8.9). യേശു വേദഗ്രന്ഥം വായിച്ച തിനെക്കുറിച്ചു ലൂക്കാ സുവിശേഷകന്‍ എഴുതി "പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു" (ലൂക്കാ 4:20). അഗസ്റ്റിന്റെ "എടുത്തു വായിക്കുക" എന്ന അനുഭവത്തെക്കുറിച്ചു പോള്‍ റിക്കല്‍ എഴുതി: "കൃതിയില്‍ ആരോ സംസാരിക്കുന്നു… കൃതിയുടെ ഒരു സന്ദര്‍ഭം ഒരു ശബ്ദമാകുന്നു, അതു പറയുന്നു." ഒരു കൃതി ഒരു വ്യക്തിയെപ്പോലെയാണ്. എന്റേതല്ലാത്ത ശബ്ദമാണ് ഞാന്‍ ശ്രവിക്കുന്നത്. ഇതു കൃതിയെക്കുറിച്ചു മാത്രമല്ല ഒരു കലാരൂപത്തെക്കുറിച്ചും പറയാം. മൈക്കിള്‍ ആഞ്ചലോയുടെ പിയാത്തയുടെ മുമ്പില്‍ നില്ക്കുമ്പോള്‍ ആ രൂപം സംസാരിക്കുന്നു. ബൈബിള്‍ വായന എന്നെ വ്യത്യസ്തനാക്കുന്നത് എന്തുകൊണ്ട്? വേദപുസ്തകത്തിന്റെ മുകുരത്തില്‍ ഞാന്‍ എന്തു കാണുന്നു? ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യത്തിന്റെ മുമ്പില്‍ നില്ക്കുന്നതും ഒരു വിളിക്കു മറുപടി നല്കുന്നതും ഭിന്നമാണ്.

കണ്ണാടി എന്നെ കാണിക്കു ന്നു എന്നതു മാത്രമല്ല എന്റെ ലോകവും കാണിക്കുന്നു. അങ്ങ നെ എന്റെ ഛായാചിത്രം കാണലല്ല സംഭവിക്കുന്നത്. ഞാന്‍ എ ന്നെ കാണുന്നത് ഏതോ പുതിയ വെളിവിലാണ്. എന്തിനേം ഉണ്ടാക്കുന്നത് ഒരു വെളിവാണ്, അതു വെളിപാടിന്റെ ഫലമായി ഞാന്‍ എന്നെ ഭിന്നമായി കാണുന്നു. അ തൊരു മുഖാമുഖത്തിന്റെ ഫലവുമാണ്. കൃതി എന്നോടു സംഭാഷിക്കുമ്പോള്‍, അത് എന്റെ ചോ ദ്യങ്ങള്‍ക്ക് ഉത്തരമായി വെളിവാകുന്നു. ഇതു സംഭവിക്കുന്നതു വായന എന്ന കര്‍മം സംഭാഷണമാകുമ്പോഴാണ്. എഴുത്തില്‍ നി ന്നാണ് അപരന്‍ സംസാരിക്കുന്നത്. അവിടെ അപരന്റെ വാക്കു കള്‍ മനഃസാക്ഷിയുമായി ഒന്നിക്കുന്നു. ആ മനഃസാക്ഷി എന്നെ സ്വീകരിക്കുന്നതും സംസാരിക്കുന്നതുമായ ശബ്ദം എന്നെ വിമു ക്തനാക്കി ധാര്‍മിക സൃഷ്ടിക്കു യോഗ്യനാക്കുന്നു. വായനയില്‍ കേട്ട വചനങ്ങള്‍ കല്‍പ്പലകകളില്‍ എഴുതപ്പെട്ട വചനമല്ല, ഹൃദയത്തിന്റെ മാംസപേശികളില്‍ എഴുതപ്പെട്ട വചനമായി, അതൊരിക്കലും നിര്‍ ജ്ജീവമായ വചനങ്ങളല്ല. അതു പ്രതീക്ഷയുടെ കര്‍മങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതാണ്. വെളിപാടുണ്ടായിട്ടും അതു സംഭവിക്കാത്തവനായിപ്പോയി വേദനയോടെ കേള്‍ക്കുന്നത് ഒരു വിളിയാണ്. വിളി കേള്‍ക്കുക പ്രതികരണവും പ്രത്യുത്തരവുമാണ്. മനുഷ്യചരിത്രത്തിന്റെ ഉത്പത്തിയുടെ വെളിപാടാണു സംഭവിച്ചത്. മറുപടി എന്നത് എന്റെ ചരിത്രം മനുഷ്യചരിത്രത്തിന്റ വെളിപാടാക്കാനുളളതാണ്. അതു ജീവിതമൂല്യങ്ങള്‍ സൃഷ്ടിക്കാനുള്ള ജീവിതവഴിയാണ്. അത് എന്റെ കഥ പ്രകാശിതമാകുന്നതാണ്, എന്റെ കഥയുടെ ലക്ഷ്യവും അര്‍ത്ഥവും വെളിവാകുന്നതാണ്.

വായനയില്‍ വായനക്കാരനും എഴുത്തുകാരനും ഗ്രഹണം ബാധിക്കാം. എഴുത്തുകാരന്‍ എഴുതുമ്പോള്‍ വായനക്കാരനില്ല. വായനക്കാരന്‍ വായിക്കുമ്പോള്‍ എഴുത്തുകാരനുമില്ലാതാകും. ഇവര്‍ തമ്മിലുള്ള ബന്ധം ഒരു പ്രേതസ്വഭാവം എടുക്കാം. ഞാന്‍ പ്ലേറ്റോയെ വായിക്കുമ്പോള്‍ പ്ലേറ്റോ നൂറ്റാണ്ടുകള്‍ ക്കു പിന്നിലാണ്. ഞാന്‍ ഒരു പ്രേതലോകത്തിലാണ്. പക്ഷേ, അവര്‍ എന്നെ ആവസിക്കുന്നു. സുവിശേഷങ്ങളില്‍ ഞാന്‍ കടന്നിരിക്കുമ്പോള്‍ യേശുവിന്റെ സാന്നിദ്ധ്യം ഒരു പ്രേതസാന്നിദ്ധ്യം പോലെയാണ്. "ഭൂതത്തെയാണു കാണുന്നത് എന്നവര്‍ വിചാരിച്ചു" (ലൂക്കാ 24;37). വചനത്തിന്റെ കൃതിയില്‍ നിന്ന് അത് ഉണരുന്നു. വിശുദ്ധിയുടെ ചിന്ത വിശുദ്ധിയെ സൃഷ്ടിക്കും. വചനത്തിലൂടെ വെളിവാകുന്ന മൂല്യത്തിന്റെ വെളിപാടില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനു ദൈവം എന്ന പേരു കൊടുക്കുന്നവരും കൊടുക്കാത്തവരും ഉണ്ടാകും.

കൃതിയുടെ ഉളളിലില്‍നിന്ന് ഉണരുന്ന ഉദാത്തതയുടെ പിടിയിലാകുമ്പോള്‍ അതു ദൈവവിളിയായി വിശ്വാസി വ്യാഖ്യാനിക്കുന്നു. ഭാഷയുടെ അടിസ്ഥാനമായ വ്യാകരണം നിലകൊള്ളുന്നതുപോലെ ഉദാത്തമായ ജീവിതമൂല്യങ്ങളുടെ അടിസ്ഥാനം അനിവാര്യമാണു കാവ്യഭാഷയ്ക്ക്. ഈ കാവ്യഭാഷ ഉണ്ടാക്കുന്ന അതിഭൗതിക മിഥ്യയായി വ്യാഖ്യാനിക്കപ്പെട്ടു. മിഥ്യ എന്നതുകൊണ്ട് അതു ലോകത്തിലുള്ളവയുടെ അസ്തിത്വങ്ങളില്‍ ഒന്നല്ല എന്നാണു സൂചിപ്പിക്കുന്നത്. അത് അസ്തിത്വങ്ങളുടെ വിലാസം പ്രപഞ്ചത്തിന്റെ അടിസ്ഥാനവുമാണ്. ആത്യന്തികമായ വിശ്വാസം ഈ ലോകാത്തിനു പുറത്താണ്, അതു ഈ ലോകത്തിന്റെ ഭാഷയില്‍ പറയാനാവില്ല, പറയാതിരിക്കാനുമാകില്ല. അതു പറച്ചില്‍ ഉണ്ടാക്കുന്നു, അത് ആവസിക്കുന്നു, അതു വിശുദ്ധിയായി വെളിവാകുന്നു. ദൈവത്തെക്കുറിച്ചു പറയുന്നതും ദൈവികത പറയുന്നതും ഒന്നല്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org