ഒരു നാസിയുടെ കഥ

ഒരു നാസിയുടെ കഥ
Published on

മാർട്ടിൻ ഹൈഡഗർ (1889-1976) എന്ന ജർമ്മൻ ചിന്തകൻ 20-ാം നൂറ്റാണ്ടിലെ പ്രസിദ്ധനായ തത്വചിന്തകനാണ്. ഈശോസഭയിൽ പഠന മാരംഭിച്ച അദ്ദേഹത്തെ കത്തോലിക്കാ ചിന്തകരിൽ ഒരുവലിയ വിഭാഗം പിൻതുടരുന്നുണ്ട്. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ കൃതിയാണ് “അസ്തിത്വവും കാലവും” എന്ന പേരിൽ 1922-ൽ പ്രസിദ്ധീകരിച്ചത്. ആ പുസ്തകം അദ്ദേഹം സമർപ്പിച്ചത് അദ്ദേഹത്തിന്റെ ഗുരുവും യഹൂദനുമാ യിരുന്ന എഡ്മണ്ട് ഹുസ്സേലിനാണ്. എന്നാൽ 1933-ൽ ഹൈഡഗർ ജർമ്മനിയിലെ ഹിറ്റ്ലറിന്റെ പാർട്ടിയായ നാസ്സി പാർട്ടിയിൽ അംഗത്വമെടുത്തു (നമ്പർ 3125891). അങ്ങനെ അദ്ദേഹം ഫ്രൈബുർഗ് സർവകലാ ശാലയുടെ തലവനായി. എഡ്മണ്ട് ഹുസ്സേൽ സ്ഥാനത്തു നിന്നു നീക്കപ്പെട്ടു. ആ സർവകലാശാലയിലെ പുസ്തകശാലയിൽ പ്രവേശിക്കാനോ പുസ്തകങ്ങൾ വായിക്കാനോ അദ്ദേഹത്തിനു അനുവാദമില്ലാതായി യഹൂദനായിരുന്നതുകൊണ്ട്. 1941-ൽ ഹൈഡഗർ അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഹുസ്സേലിനുള്ള സമർപ്പണം പിൻവലിച്ചു. അദ്ദേഹത്തിന്റെ നാസ്സി പാർട്ടി പ്രവേശനവും അദ്ദേഹത്തിന്റെ തത്വചിന്തയുമായി ബന്ധമുണ്ടോ?

ജർമ്മനിയിലെ വളരെ പ്രസിദ്ധമായ സാംസ്കാരിക വാരികയാണ് (Der Spiegel) കണ്ണാടി എന്ന പ്രസിദ്ധീകരണം. ഹൈഡഗർ ഈ വാരികയ്ക്ക് ഒരു കത്തെഴുതുകയും അവർ അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുക്കുകയും ചെയ്തു. തന്റെ മരണശേഷമേ അതു പ്രസിദ്ധീകരിക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് 1976-ലാണ് അതു വെളിച്ചം കണ്ടത്. ആ അഭിമുഖത്തിൽ ഒരിടത്തും 60 ലക്ഷം യഹൂദരെ കൂട്ടക്കൊല നടത്തിയ നാസ്സി പാർട്ടിയെക്കുറിച്ചോ തന്റെ പാർട്ടി പ്രവേശനത്തെക്കുറിച്ചോ അദ്ദേഹം ഖേദപ്രകടനങ്ങൾ ഒന്നും നടത്തിയില്ല. അദ്ദേഹത്തിന്റെ വിദ്യാർഥിയായി രുന്ന യഹൂദനാണ് എമ്മാനുവേൽ ലെവിനാസ്. ലെവിനാസിന്റെ വളരെ പ്രസിദ്ധമായ പുസ്തകമാണ് “സമഗ്രതയും നിത്യതയും” (Totality and Infinity). അദ്ദേഹവും ഹൈഡഗറെ പഠിച്ചിട്ടുള്ള മറ്റു യഹൂദ ചിന്തകരും ഹൈഡഗറിന്റെ തത്വചിന്ത അസ്തിത്വത്തിൽ ആധാരമാക്കിയ ചിന്തയാണ് എന്നും അതിൽ ധർമ്മത്തിനു വലിയ പ്രസക്തിയില്ല എന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ തത്വചിന്ത സമഗ്രാധിപത്യ ചിന്തയായി മാറിയ ധർമ്മ നിഷേധ ചിന്തയാണ് എന്നു ലെവിനാസിന്റെ പുസ്തകം സ്ഥാപിക്കുന്നു.

ശാസ്ത്രങ്ങൾക്കും സങ്കേതികവിദ്യകൾക്കും അദ്ദേഹം എതിരാണ്. നാസ്സി പാർട്ടി ജാതി ചിന്തയുടെ പാർട്ടിയായിരുന്നു - ആര്യവർഗാധിപത്യ മായിരുന്നു അവരുടെ ലക്ഷ്യം. അതിനു വിഘാതമായ ജാതികളെ അവർ ഉന്മൂലനം ചെയ്തു. അസ്തിത്വം എന്ന പ്രകൃതിയാണ് പ്രധാനം. മനുഷ്യന്റെ രക്തം, വംശം, ഗോത്രം തുടങ്ങിയ പ്രകൃതിയുമായി ബന്ധപ്പെട്ടവയിലാണ് ഈ ചിന്ത വേരുപിടിച്ചിരിക്കുന്നത്. വിചിത്രമെന്നു പറയട്ടെ നാസ്സികൾ തങ്ങളുടെ പാർട്ടിയുടെ തത്വമായി ഹൈഡഗറിനെ ഉപയോഗിച്ചില്ല. മറിച്ച് ജർമ്മൻ ചിന്തകനായ നിഷേയെയാണ് അവർ നാസ്സിസത്തിന്റെ തത്വചിന്തകനാക്കിയത്. നിഷേയുടെ “ഇച്ഛയുടെ അധികാര” (Will to power) ത്തിലാണ് നാസ്സിസം വേരുറപ്പിച്ചത്. അന്ധമായ ജാതിയുടെ, സംഘാതമായ ഇച്ഛയുടെ, അധികാരത്തിന്റെ തേരോട്ടമായിരുന്നു നാസ്സിസവും അതിന്റെ രാഷ്ട്രീയവും.

അന്ധമായ ജാതിയുടെ, സംഘാതമായ ഇച്ഛയുടെ, അധികാരത്തിന്റെ തേരോട്ടമായിരുന്നു നാസ്സിസവും അതിന്റെ രാഷ്ട്രീയവും.

ഹൈഡഗറിന്റെ തത്വചിന്തയെ വിമർശിക്കുന്നിടത്തു ലെവി നാസ് പറയുന്നതു ഹൈഡഗറിന്റെ നിരീശ്വരത്വമോ ധർമ്മനിഷേധമോ അല്ല മൗലികപ്രശ്നം എന്നതാണ്. ഹൈഡഗർ സഹ അസ്തിത്വത്തെക്കുറിച്ചു പറയുമ്പോഴും അത് ഒരു ധാർമ്മികതയോ അസ്തിത്വത്തെ ഭരിക്കുന്ന ധർമ്മ ത്തിലോ ഈശ്വരനിലോ ഉള്ള വിശ്വാസമല്ല. എന്റെ അഹത്തിന്റെ തുടർച്ച യായ ജാതിയിലെ മറ്റുള്ളവരുമായി ഞാൻ പുലർത്തുന്ന സ്വഭാവികമായ ബന്ധമാണത്. എന്റെ ആയിത്തീരലും എന്റെ സ്വാതന്ത്ര്യവും നിർണ്ണയിക്കപ്പെടുന്നത് എന്റെ ജന്മത്തിന്റെ അസ്തിത്വ വിധികളിലാണ്. അസ്തിത്വവിധികളെ ധർമ്മം ഒന്നും ചെയ്യുന്നില്ല. എന്റെ മഹത്വം എന്റെ ജന്മ മഹത്വമാണ്, കർമ്മ മഹത്വമല്ല. രാജാവിന്റെ മകൻ രാജാവാകുന്നു. അത് അസ്തിത്വവിധി യാണ്. ഒരുവന്റെ ജന്മദോഷങ്ങളും പരാധീനതകളും അവന്റെ വിധിയാണ്.

നാസ്സിസവും ഒരു ആത്മീയതയെക്കുറിച്ചു പറയുന്നു. പഞ്ചഭൂതാദിക ളിൽ കേന്ദ്രീകൃതവും അസ്തിത്വത്തിൽ ആണിവച്ചതുമായ ജീവിതം. ദേശത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും വിധിയിൽ അടിയുറച്ചുള്ള ആഢ്യജാതിയുടെ അഥവാ ആര്യജാതിയുടെ ഇച്ഛയുടെ ആധിപത്യമാണ്. ഈ ആധിപത്യത്തിന്റെ ഇച്ഛയുടെ ഗ്യാസ്ചേമ്പറുകൾ അവർ ഉണ്ടാക്കി നടപ്പിലാക്കി. ദേശീയതയിലും - അതിന്റെ രക്ഷകനായ രാഷ്ട്രീയ നേതാ വിലും വേരുറപ്പിച്ചു മണ്ണിന്റെയും രക്തത്തിന്റെയും മഹത്വത്തിന്റെ വിധിയുടെ നടപ്പിലാക്കലായി അതു മാറി. അസ്തിത്വത്തിന്റെ ആവാസവ്യവസ്ഥയിലാണ് ധർമ്മചിന്തയുണ്ടാകുന്നത്. അതിനുപുരിയല്ല ഒന്നും. പശുമാംസം കൊണ്ടുപോകുന്നവരെ തല്ലിക്കൊല്ലുന്നതു ശരിയാകുന്നത് അവിടെയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളൊക്കെ ഈ അസ്തിത്വവിധിക്കു മുകളിലല്ല. ഇവിടെയാണ് തത്വചിന്ത പ്രഥമവും പ്രധാനവുമായി ധർമ്മചിന്തയാണ് എന്നു എമ്മാനുവേൽ കാന്റും ലെവിനാസും പറയുന്നതിന്റെ പ്രസക്തി. മനുഷ്യബുദ്ധിയുടെ വിവേചനം ധർമ്മചിന്തയാണ്.

അപരശ്രദ്ധയും പരി ചരണവും സ്വഭാവികമാണ്. അതാണ് ധർമ്മത്തിന്റെ ആദിസ്പന്ദനം. ഭാഷ ണം തന്നെ എന്നിലുള്ള അപരനോടുള്ള പ്രതികരണമാണ്. ശാസ്ത്രാവ ബോധം രാഷ്ട്രീയത്തിൽ തീരെ കുറഞ്ഞു വിശ്വാസത്തിലേക്ക് അന്ധത കടന്നുകൂടുന്നു. ജാതിവ്യവസ്ഥയുടെ ആഢ്യ ഭരണം പരോക്ഷമായി നട ക്കുന്നു. ഈ ജാതീയമായ മൗലികവാദം പരസ്യ മല്ല. അധിനിവേശാഭി മുഖ്യത്തെ ഹിന്ദുമത വികാരമായി ആവരണമിടുന്നു. ഇന്ത്യയിലെ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിൽ ഒളിച്ചുകളിയുണ്ട്. അതിനു ചരിത്രപരമായി നാസ്സി പാർട്ടിയുമായുണ്ടായിരുന്ന ബന്ധം മറച്ചുവയ്ക്കാനാവില്ല. ആ ഭാരം അവർ തിരിച്ചറിയുന്നു എന്നു കരുതുന്നു. പക്ഷെ വ്യക്തമായി ന്യൂനപക്ഷ ങ്ങളെ ശത്രുക്കളാക്കിയിരിക്കുന്നു. എത്രകാലം മൂടുപടത്തിനുള്ളിൽ കഴിയും - ജനാധിപത്യത്തെ വിദഗ്ദ്ധമായി ഭൂരിപക്ഷമതാധിപത്യമാക്കിയിരിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org