ജീവിതവികാരം, എന്ത്? എന്തിന്

ജീവിതവികാരം, എന്ത്? എന്തിന്

''മഹത്തായ ഒന്നും ഈ ലോകത്തില്‍ വികാരാവേശമില്ലാതെ നേടിയിട്ടില്ല.'' ഹേഗല്‍ എഴുതി. മനുഷ്യജീവിതത്തെ ക്കുറിച്ചുള്ള ഏതു സാഹിത്യസംരംഭങ്ങളും എല്ലാക്കാലത്തും നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നതു മനുഷ്യജീവിത വികാര ത്തിന്റെ പാഷനാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ജീവിത വികാരം അടിസ്ഥാനപരമായ സ്വന്തം അഹത്തെ അഥവാ തന്നെത്തന്നെ പരിപാലിക്കുകയാണ്. ഇവിടെ അഹം സ്വാര്‍ത്ഥതയല്ല മറിച്ച് വ്യക്തിയാണ്. ജീവിതവികാരം മനുഷ്യന്റെ മനസ്സിന്റെ മരുന്നാ യി ഉത്തേജിപ്പിക്കുകയും ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ്.

ഗ്രീക്കു സാഹിത്യത്തിലെ ഇതിഹാസകൃതികളാണ് ഹോമര്‍ രചിച്ചത്. അതു രണ്ടാണ്. ട്രോയി നഗരം കീഴടക്കാന്‍ നടത്തിയ പത്തുവര്‍ഷത്തെ ഉപരോധത്തിന്റെ കഥയാണ് ഇലിയഡ്. ട്രോ ജന്‍ യുദ്ധത്തിനു ശേഷം സ്വന്തം നാടായ ഇത്താക്കയിലേക്കു മടങ്ങുന്ന യൂളീസിസ് എന്ന വീരപുരുഷന്റെ കപ്പല്‍യാത്രയുടെ കഥയാണ് ഒഡീസി. ഇലിയഡ് കോപം എന്ന വികാരത്തിന്റെ കഥയാണെങ്കില്‍ ഒഡീസി ''മനുഷ്യന്‍'' എന്ന വികാരത്തിന്റെ കഥയാണ്. യുദ്ധത്തിന്റെ വീരപുരുഷനായ അക്കില്ലസ് മരിക്കുന്നതിനു മുമ്പ് പറയുന്നു: ''കലഹം ദൈവത്തില്‍നിന്നും മനുഷ്യനില്‍നിന്നും തൂത്തുമാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' കാര ണം അരിശം മനുഷ്യഹൃദയത്തില്‍ പുകപോലെ കടന്നു അസ്വസ്ഥതയുണ്ടാക്കുന്നു. ഹെരാക്ലീറ്റസ് എഴുതി ''വികാരത്തെ എ തിര്‍ക്കുക വളരെ പ്രയാസകരമാണ്. അത് എന്ത് ആഗ്രഹിക്കുന്നുവോ, ജീവന്‍ പണയം വച്ചും അതു നേടുന്നു.'' എന്നാല്‍ മരുന്നു ശരീരത്തെ സുഖപ്പെടുത്തുന്നതുപോലെ വിജ്ഞാനം വികാരങ്ങളില്‍ നിന്നു മുക്തി തരുന്നു.

ഗ്രീക്കു സാഹിത്യത്തില്‍ യുദ്ധവും ശത്രുക്കളും പ്രേമവും കൊലയും വൈരവും സ്‌നേഹവും എല്ലാം ഉണ്ടാക്കുന്ന ജീവിതാനുഭവത്തിന് അവര്‍ പാന്നോസ് എന്നാണ് വിളിക്കുന്നത്. അതു ജീവിതത്തില്‍ എല്ലാം ഏല്പിക്കുകയും അനുഭവിക്കുക യും ചെയ്യുന്ന മനുഷ്യന്റെ വേദനകളുടെയും സഹനത്തിന്റെയും വിശേഷസ്ഥിതിയാണ്. ''കൊല്ലുകയോ കൊല്ലപ്പെടുകയോ ചെ യ്യാത്തവന്റെ മാന്യമായ മനസ്സ് ശാന്തമാകില്ല. അവര്‍ തന്റെ വി കാരത്തിന്റെ പട്ടിയോടു കുരയ്ക്കരുത് എന്ന് പറയുന്ന ഇടയന്റെ സ്വരം കേള്‍ക്കാതെ.'' റിപ്പബ്ലിക്കില്‍ പ്ലേറ്റോ എഴുതി. ''കോപം പലപ്പോഴും മോഹത്തിനെതിരെ യുദ്ധത്തിനു പോകുന്നു - രണ്ടും രണ്ടാണ് എന്നു തെറ്റിദ്ധരിച്ച്.'' ഫലമായി കോപം കൊല്ലു ന്നത് സ്വയമാണ്. പ്ലേറ്റോയെ സംബന്ധിച്ചിടത്തോളം നീതി സ്വാ ഭാവിക ക്രമത്തിന്റെ സ്ഥാപനമാണ്. അനീതിയാകട്ടെ സ്വാഭാവിക ക്രമത്തിനെതിരായ പ്രവര്‍ത്തനവുമാണ്. എന്നാല്‍ അരിസ്‌റ്റോട്ടിലിന് സുകൃതമോ അകൃതമോ വികാരമല്ല സ്വഭാവമാണ് - മെരുക്കുകയോ മെരുക്കാതിരിക്കുകയോ ചെയ്യുന്ന വികാരങ്ങള്‍. നാം പ്രാഥമികമായി വികാരാവേശമാണ്. ഗ്രീക്കു ചിന്തയിലെ സ്‌റ്റോയിക്കുകളാണ് ക്രൈസ്തവ സുകൃതാഭ്യാസത്തി ന്റെ മാതൃകകളായി മാറിയത്. ദൈവത്തിന്റെ യുക്തി പ്രപഞ്ചം ഭരിക്കുന്നു. മനുഷ്യബുദ്ധി മനുഷ്യനെ ഭരിക്കുന്നതാണ്. മനുഷ്യപ്രകൃതി എല്ലാക്കാര്യങ്ങളിലും മിതത്വമാണ് സ്‌റ്റോയിക്കുകളുടെ ധര്‍മ്മം. ധര്‍മ്മം വികാരവിചാരങ്ങളുടെ മിതവ്യയാഭ്യാസമാണ്.

സോഫോക്ലീസ് അന്റഗണി നാടകത്തില്‍ എഴുതി ''അത്ഭുതങ്ങള്‍ പലതും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യനോളം അത്ഭുതകരമായത് ഞാന്‍ കണ്ടിട്ടില്ല.'' മനുഷ്യന്‍ എന്ന വികാരത്തിന്റെ അത്ഭുതമാണ് ഗ്രീക്ക് ദുരന്തനാടകങ്ങള്‍ അവതരിപ്പിച്ചത്. അവ ഗ്രീക്ക് പാഷന്റെ കഥകളായിരുന്നു. ഇവിടെ വികാ രം കാമ ക്രോധ മോദ മത മാത്സര്യങ്ങളുടെ വികാരമാണ്. ''എ ന്നിലുളള്ള ദൈവികശക്തിയുടെ ബലത്തില്‍ ഞാന്‍ എന്തും സഹിക്കും'' എന്നാണ് ആന്റഗണി എന്ന യുവതി സഹോദരന്റെ ശവമടക്കാന്‍ ശ്രമിക്കുന്നതിനെ മരണം കൊണ്ട് ഭീഷണിപ്പെടുത്തുന്ന രാജാവിനോട് പറയുന്നത്. മനുഷ്യനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് അഗ്നിമോഷ്ടിച്ചതിന്റെ പേരില്‍ പാറകളില്‍ തളയ്ക്കപ്പെട്ടു മരണത്തിന്റെ ആനുകൂല്യം പോലുമില്ലാതെ നിത്യമായി കഴുകന്മാര്‍ കരള്‍ കൊത്തിപ്പറിക്കുന്ന പീഡനത്തിന്റെ കഥയാണ് പ്രൊമിത്തിയൂസിന്റേത്. ഗ്രീക്ക് പാഷന്‍ എന്താണ് എന്നതാണ് നികോസ് കസാന്റ് സാക്കീസിന്റെ ഗ്രീക്കുകാരന്‍ ബര്‍മ്മയുടെ കഥയിലൂടെ പറയുന്നത്. അദ്ദേഹം എഴുതി ''മനുഷ്യനു നേടാവുന്ന ഏറ്റവും ഉയര്‍ന്ന ബിന്ദു അറിവല്ല, സുകൃതമല്ല, നന്മയല്ല വിജയവുമല്ല. ഇവയെക്കാളും മഹത്തരവും വീരോചിതവും എന്നാല്‍ നിരാശപ്പെടുത്തുന്നതും വിശുദ്ധമായ വിസ്മയമാണ്'' എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ വിഡ്ഢിത്തങ്ങളുണ്ട്. ഏറ്റവും വലിയ വിഡ്ഢിത്തം അങ്ങനെ ഒന്നുമില്ലാത്തതാണ്. വിഡ്ഢിത്തമെന്ന് ചിലര്‍ വിളിക്കുന്നതാണ് പരമസത്യമായി മറ്റുള്ളവര്‍ വിശ്വസിക്കുന്നതും ജീവിതമര്‍പ്പിക്കുന്നതും.

ജീവിതം വികാരം എന്ത് എന്തിന്? ഈ ചോദ്യത്തിന്റെ ഉത്ത രം നല്കാനുള്ള ശ്രമങ്ങള്‍ സാഹിത്യത്തില്‍ നടക്കുന്നു. പക്ഷേ, അതിനു വ്യക്തവും ഉദാത്തവും എന്നാല്‍ പിടികിട്ടാത്തതുമായ ഉത്തരമായി ചരിത്രത്തില്‍ യേശു നല്കുന്നതും യേശു ജീവിച്ച തും ഒരു ശാസ്ത്രവുമല്ല; ജീവിതത്തിന്റെ വെളിപാടാണ്. യേശുവിന്റെ ജീവിതമാണ് പാഷന്‍ അതു സഹനമാണ്. മരണത്തോളം വിധേയമാകലാണ്. യേശു മനുഷ്യജീവിതത്തിന്റെ പാഷന്റെ വെ ളിപാടുകാരനാണ്. കസാന്റ് സാക്കീസ് എഴുതി, ''ഞാന്‍ അറിയുന്ന ഏകകാര്യം. ഞാന്‍ സര്‍വ്വാംഗംമുറിവുകളാണ്. എന്നിട്ടും ഞാന്‍ നിലകൊള്ളുന്നു.'' അതായിരുന്നു യേശു. എല്ലായിടത്തും മുറിവുകളും വ്രണങ്ങളും എന്നിട്ടും അവന്‍ ലോകത്തില്‍ ധീരമായി നിന്നു. യഥാര്‍ത്ഥ അധ്യാപകന്‍ തന്നെത്തന്നെ പാലമാക്കുന്നവനാണ്. പാലം കടക്കാന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിക്കു ന്നു, പാലം കടക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് അധ്യാപകനാകുന്ന പാലം തകരുന്നു. പുതിയ പാലങ്ങള്‍ ഉണ്ടാക്കാന്‍ അങ്ങനെ പഠിപ്പിക്കുന്നു - എത്താനാകാത്തിടത്തേക്ക് എത്തുക. അങ്ങനെയുള്ള യാത്ര വ്രണങ്ങള്‍ ഉണ്ടാക്കുമെന്ന റിഞ്ഞ് യാത്ര ചെയ്യുന്നവന്‍ ഭാഗ്യവാന്‍. അവന്റെ ആത്മാവ് നിലവിളിയിലാണ്. പണ്ഡിതന്മാര്‍ ആ നിലവിളിക്കു വ്യാഖ്യാനമെഴുതുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org