ഈ അതിക്രമങ്ങളുടെ യഥാര്‍ത്ഥ കാരണം?

ഈ അതിക്രമങ്ങളുടെ യഥാര്‍ത്ഥ കാരണം?

അക്രമം എന്നതു ഭൗതികമോ ശാരീരികമോ മാത്രമല്ല. മനസ്സിനെയും ആത്മാ വിനെയും മുറിപ്പെടുത്തി വേദനിപ്പിക്കുന്ന എത്രയോ തരം ക്രൂരതകള്‍ മനുഷ്യന് അറിയാം. ഏശയ്യ പ്രവാചകന്‍ അതാണ് ചോദിക്കുന്നത്, ''നിങ്ങള്‍ എല്ലാവരും പുര മുകളില്‍ കയറുന്നത് എന്തിന്? നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായോ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല. നിങ്ങളുടെ അധിപന്മാര്‍ എല്ലാവരും ഒന്നുപോലെ ഒളിച്ചോടി യിരിക്കുന്നു. വില്ലു കുലയ്ക്കാതെ തന്നെ അവരെ ബന്ധിച്ചിരിക്കുന്നു... ഞാന്‍ കയ്പ് നിറഞ്ഞ കണ്ണീര്‍ ഒഴുക്കട്ടെ...'' (ഏശയ്യ 22:2-4) എറണാകുളം-അങ്കമാലി അതിരൂപത കണ്ണീര് വറ്റി കരയുകയാണ്. അതിന്റെ കത്തീഡ്രല്‍ പള്ളി അടച്ചുപൂട്ടിയിട്ട് മാസങ്ങ ളായി. വൈദികരും അല്മായരും സമരത്തിലാണ്. ഇപ്പോള്‍ നടക്കുന്ന ഈ അക്രമ ത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണ്?

ഇപ്പോഴത്തെ ഈ ആരാധനാക്രമ വിവാദം എന്തിനായിരുന്നു? സഭാധ്യക്ഷന്‍ നടത്തിയ അതിക്രമങ്ങള്‍ ഇവിടത്തെ വൈദികരും ജനങ്ങളും വായടച്ചു വിഴുങ്ങിയി രുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഈ ചോദ്യത്തില്‍ നിന്നു മാറി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാനാവുമോ? ഇതു സത്യസന്ധമായി കാണാന്‍ കുറെപ്പേരെ ങ്കിലും അധികാരപക്ഷത്തുണ്ടായിരുന്നല്ലോ. അപ്പോഴല്ലെ അധികാര സംരക്ഷണ ത്തിന്റെ അപ്പസ്‌തോലര്‍ പ്രത്യക്ഷമായത്. പ്രശ്‌നം എല്ലാവരുടെയും അധികാരത്തി ന്റെയായി. അതില്‍ ഒരു ചര്‍ച്ചയ്ക്കും സാധ്യതയില്ല. ''ഇതൊക്കെ എല്ലാവരും ചെയ്യു ന്നതാണ്, ഒരു ധാര്‍മ്മികപ്രശ്‌നവുമില്ല'' എന്ന പ്രസ്താവം ആകസ്മികമോ അപക്വ മോ ആനുഷംഗികമോ ആയിരുന്നില്ല. അതിനെതിരെ വന്ന എല്ലാ റിപ്പോര്‍ട്ടുകളും വിധികളും അവര്‍ നിഷേധിച്ചു.

ഒരു വൈദികന്‍ സഭയില്‍ തിരുത്തല്‍ ശക്തിയാകാന്‍ പള്ളിഭരണത്തില്‍ നിന്നു എല്ലാവരോടും പറഞ്ഞു മാറിനിന്നു. മെത്രാന്‍ അദ്ദേഹത്തെ എല്ലാ വൈദികാധി കാരത്തില്‍നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നു. എന്താ ചെയ്ത കുറ്റം? കാലിനു പാകമായ ചെരിപ്പില്ലെങ്കില്‍ ചെരിപ്പിന് പാകമായി കാല് ചെത്തുക. നിയമത്തിനു പാകത്തില്‍ വസ്തുതയില്ലെങ്കില്‍ വസ്തുത അഴിച്ചു പണിയുക. അതു ഭംഗിയായി ചെയ്തു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കാണിക്കുന്നുണ്ടല്ലോ. ആടിനെ പട്ടിയാക്കുന്ന മായാ ജാലം നടത്തുക. പാര്‍ട്ടിയാണ് സത്യം ഉണ്ടാക്കുന്നത്. 2+2=5 എന്നു പാര്‍ട്ടി പറ ഞ്ഞാല്‍ പിന്നെ അഞ്ച്, നാല് എന്നു പറയുന്നവന്‍ പ്രശ്‌നത്തിലാകും. ബിഷപ് ഫ്രാങ്കോ ഇപ്പോള്‍ എമിരറ്റസ് ബിഷപ്പാണ്. നിരപരാധിയെ എന്തിന് രാജിവയ്പിച്ചു? അദ്ദേഹത്തിനെതിരെ അദ്ദേഹത്തിന്റെ രൂപതയിലെ കന്യാസ്ത്രീകള്‍ സമരം ചെയ്ത പ്പോള്‍ കേരളത്തിലെ മെത്രാന്മാരും വൈദികരില്‍ ഭൂരിപക്ഷവും കന്യാസ്ത്രീകളും അദ്ദേഹത്തെയല്ലേ ഇരയായി കണ്ട് പിന്‍തുണച്ചത്. എന്തുകൊണ്ട്? വര്‍ഗബോധത്തി നെതിരെ ഒരു ധര്‍മ്മവുമില്ല. പക്ഷെ, പൊതുജനം മെച്ചപ്പെട്ട ധര്‍മ്മബോധം കാണി ച്ചില്ലേ? അദ്ദേഹത്തെ കുറ്റകൃത്യത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കിയ മജിസ്‌ട്രേറ്റിന്റെ വിധി വായിച്ചാല്‍ അതില്‍ പറയുന്നതിനിടയില്‍ പറയാതെ പറയുന്ന തു വളരെ വ്യക്തമാണ്. അതു വായിച്ചറിയാന്‍ പുതിയ ഡിഗ്രികളൊന്നും വേണ്ട. മാര്‍പാപ്പയ്ക്ക് അതു മനസ്സിലായി. ''എല്ലാവരും ചെയ്യുന്നതു ചെയ്യുന്ന'' ധര്‍മ്മം. അതില്‍ കൂടുതല്‍ ധര്‍മ്മം പറയുന്നവരെ ശിക്ഷിക്കേണ്ടി വരുന്നു... അധികം പറഞ്ഞ് ആരും മെച്ചപ്പെട്ടവരാകാന്‍ ശ്രമിക്കണ്ട; ശിക്ഷയുണ്ടാകും. ഞങ്ങളുടെ ശരാശരി ധര്‍മ്മ ത്തിനു മുകളില്‍ ആരേയും കയറാന്‍ അനുവദിക്കില്ല.

ജോര്‍ജ് സ്റ്റെയിനര്‍ എഴുതിയ നോവലില്‍ ഇസ്രയേലി നാസിവിരുദ്ധ സംഘം ആമസോണ്‍ കാടുകളില്‍ നിന്നു 90 വയസ്സായ ഹിറ്റ്‌ലറിനെ പിടികൂടുന്ന കഥ പറയു ന്നു. അയാളെ നാട്ടില്‍കൊണ്ടു വിസ്തരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കാട്ടില്‍ത്ത ന്നെ വിസ്തരിക്കുന്നു. ഹിറ്റ്‌ലറിനുവേണ്ടി സംസാരിക്കുന്നതു ഹിറ്റ്‌ലര്‍ തന്നെ. നോ വല്‍ അവസാനിക്കുന്നതു യഹൂദരെ കൂട്ടക്കൊല ചെയ്യാനുള്ള തീരുമാനത്തെ ന്യായീ കരിച്ചുള്ള ഹിറ്റ്‌ലറിന്റെ ഉജ്ജ്വല പ്രസംഗത്തോടെയാണ്. ഹിറ്റ്‌ലര്‍ പറഞ്ഞു. ''നിങ്ങള്‍ യഹൂദര്‍ മനുഷ്യന് മനസ്സാക്ഷിയുണ്ടാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്, നിങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരമായ മനസ്സാക്ഷിഭാരത്തില്‍ സാധാരണക്കാര്‍ക്കു ജീവിതം ദുസ്സ ഹമായി. ഈ കുറ്റബോധത്തിന്റെ രോഗാണുക്കളെ ഇല്ലായ്മ ചെയ്യാനുള്ള വിധിയാണ് ഞങ്ങള്‍ നടപ്പിലാക്കിയത്. തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന് നിങ്ങള്‍ അവകാശപ്പെ ടുന്നു. അതിന്റെ മറുവശമാണ് ഞങ്ങള്‍. ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാകുന്നത് ജന്മത്തിലാണ്; നിങ്ങള്‍ കര്‍മ്മത്തിലും. ആഢ്യരായ ഞങ്ങള്‍ക്ക് മ്ലേച്ഛരെ ഒഴിവാക്കാന്‍ കഴിയും. അതാണ് ചെയ്യുന്നത്. അതു ബാക്കിയുള്ളവര്‍ക്ക് സമാധാനമായി ജീവി ക്കാന്‍ അത് ആവശ്യമായിരിക്കുന്നു.'' ഇതു ബ്രാഹ്മണ്യത്തിന്റെ വിജയഗാഥയാണ്. ഇസ്രയേല്‍ എന്ന നാട് ഉണ്ടാക്കിയതു താനാണ് എന്ന് ഹിറ്റ്‌ലര്‍ അവകാശപ്പെട്ടു. അയാളില്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ ഉണ്ടാകുമായിരുന്നില്ല. അയാള്‍ ഉണ്ടാക്കുന്ന താണ് വര്‍ഗീയത. നാടോടികളായ യഹൂദര്‍ വര്‍ഗീയരായി മാറിയോ? കൊല്ലപ്പെട്ടവര്‍ കൊല്ലുന്നവരായി മാറുന്നു.

സ്‌റ്റെയിനര്‍ മൂന്നു യഹൂദര്‍ മനുഷ്യനെയും ലോകത്തെയും നിര്‍വചിച്ചു എന്ന് എഴുതിയിട്ടുണ്ട്. അവരാണ് മോസസ്, ജീസസ്, മാര്‍ക്‌സ്. മൂന്നു പേരും മനുഷ്യനെ ധര്‍മ്മത്തില്‍ നിര്‍വചിച്ചവരായിരുന്നു. അതോടൊപ്പം മനുഷ്യന്റെ മഹത്വത്തിലും അവന്റെ മോചനത്തിലും വിശ്വസിച്ചവര്‍. യഹൂദര്‍ ദേശീയ വാദത്തെ എതിര്‍ക്കുന്ന വരായിരുന്നു. അവര്‍ നാടിടോകളായി ഒരിടത്തും വേരുപിടിക്കാതെ പുറപ്പാട് യാത്ര ചെയ്തു. അവര്‍ അവരുടെ ജീവിതം ദൈവവിളിയായി കാലദേശങ്ങളില്‍ കഴിഞ്ഞു. നിരന്തരമായ പുറപ്പാട്. എന്നില്‍ നിന്നു നിന്നിലേക്കും ദൈവത്തിലേക്കും. നൂറ്റാണ്ടു കള്‍ക്കുമുമ്പ് വി. അഗസ്റ്റിന്‍ എഴുതി, യഹൂദര്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ പുസ്ത കങ്ങളുടെ രക്ഷാധികാരിയും പുസ്തകശാലാ സൂക്ഷിപ്പുകാരനുമാണ്. യഹൂദനെ വി. അഗസ്റ്റിന്‍ വേദത്തിന്റെ കൃതി (text) ആയി കാണുന്നു. ലോകത്തിനു മോസസ് നല്കിയതു ധര്‍മ്മത്തിന്റെ പഴയ നിയമമായിരുന്നു. മതം അവര്‍ക്കു ധര്‍മ്മമായിരുന്നു. അതേ നിയമത്തെ ശത്രുവിനെയും സ്‌നേഹിക്കുക എന്നതാക്കി യേശു കൂടുതല്‍ മൗലികമാക്കി. ഇതു അര്‍ത്ഥശങ്കയില്ലാതെ മനുഷ്യന്റെ വിധി അവന്റെ ധര്‍മ്മത്തി ലാക്കുന്നു. അതില്‍ നിന്നുള്ള ഏതു മാറ്റവും വഞ്ചനയാകും. യഹൂദര്‍ ദേവാലയം നശിപ്പിക്കപ്പെട്ടിട്ട് അതു വീണ്ടും പണിതില്ല. ദേവാലയവുമായി ബന്ധപ്പെട്ട എല്ലാ അനുഷ്ഠാനങ്ങളും നിന്നു. അവര്‍ ആരംഭിച്ചതു വായനയുടെ അനുഷ്ഠാനമാണ് സിനഗോഗുകളില്‍ ധര്‍മ്മ നിയമത്തിന്റെ വായന. അതു സ്വന്തം ഹൃദയത്തില്‍ എഴുത പ്പെട്ടിരിക്കുന്നു എന്നു ജറമിയ എഴുതി. ബ്രട്ടനിലെ യഹൂദ റബിയായിരുന്ന ജൊനാ ഥന്‍ സാക്‌സ് എഴുതി ''നാടു കടത്തപ്പെട്ട യഹൂദന്‍ കൃതിയില്‍ വീടു കണ്ടെത്തിയെ ങ്കില്‍ അത് ഒരു തോറയായതുകൊണ്ടല്ല; മറിച്ച് അതു കൃതിയായതുകൊണ്ടാണ്. ദൈവിക ഉടമ്പടിയുടെ എഴുതപ്പെട്ട രേഖ; അതു യഹൂദനെ സ്ഥലകാലത്താക്കുന്നു, അവരെ ചിതറിക്കപ്പെട്ടവരെങ്കിലും ഒരു ജനമാക്കുന്നു. ഒരു ജീവിതക്രമവും സംസ്‌കാ രവുമുള്ളവര്‍.'' ജീവിതക്രമമാണ് മനുഷ്യന്റെ ധര്‍മ്മം. ധര്‍മ്മം മാറ്റിവച്ച് ജന്മത്തിന്റെ മഹത്വം പറയുന്ന പേഗനിസം നമ്മെ വേട്ടയാടുകയാണ്. ബ്രാഹ്മണ്യത്തിലേക്കും അതിന്റെ വര്‍ഗീയതയിലേക്കും ഈ സഭാസമൂഹം വഴുതിപ്പോകുന്നത് നേതൃത്വ ത്തിന്റെ ''എല്ലാവരും ചെയ്യുന്നതാണ്'' എന്ന പേഗന്‍ തത്വത്തിലാണ്. ബ്രാഹ്മണര്‍ മാര്‍ഗം കൂടിയതിന്റെ തഴമ്പു തലോടി ഭ്രമിക്കുന്നവര്‍ സ്വന്തം പൈതൃകം വിറ്റു തുല യ്ക്കുന്ന വലിയ പേഗനിസത്തിന്റെ പ്രതിസന്ധിയിലാണ് എന്നു തിരിച്ചറിയുമോ? ജാതിക്കോയ്മ ഫാസിസമാണ് എന്ന് തിരിച്ചറിയാന്‍ കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org