ചിന്ത വെടിയുന്നവര്‍

ചിന്ത വെടിയുന്നവര്‍

സീറോ മലബാര്‍ സഭയ്ക്ക് ഒരു പാരമ്പര്യമുണ്ടായിരുന്നു. ചിന്തിച്ചും പറഞ്ഞും പരസ്പരം കേട്ടും മുന്നോട്ടുപോയ പാരമ്പ ര്യം. ചിലപ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എതിര്‍ക്കുന്നവരെ സഭാദ്രോഹികള്‍ എന്ന് ആക്ഷേപിച്ചിട്ടില്ല. അവരേയും കേള്‍ക്കുന്ന പിതാക്കന്മാരും സഭാ സംവിധാനങ്ങളുമുണ്ടായിരുന്നു. അതൊ ക്കെ ഉപേക്ഷിക്കുന്ന ഒരവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. പ്രസിദ്ധ യഹൂദ ചിന്തകനും രാഷ്ട്രീയ നിരീക്ഷകയുമായ ഹന്ന അറന്റ് ചോദിക്കുന്നു: ''ചിന്തയ്ക്കു തിന്മ ഒഴിവാക്കാന്‍ കഴിയുമോ?'' ദൈവം നമുക്കു തിന്മ ഒഴിവാക്കാന്‍ തന്നിരിക്കുന്ന ഏകമാര്‍ഗ്ഗം ചിന്തതന്നെയാണ്. ചിന്തയില്ലാത്ത സംസാരത്തിലാണ് ഫാസിസം പോലുള്ള ചിന്താഗതികള്‍ വളരുന്നതും വേരുപിടിക്കുന്നതും. അവര്‍ എഴുതി. ''ചിന്തയില്ലാത്തതും ലക്കില്ലാത്തതുമായ ഓട്ടം, പ്രതീക്ഷയില്ലാത്ത അമ്പരപ്പ്, അലോസരപ്പെടുത്തുന്ന ആവര്‍ത്തനങ്ങള്‍, വളരെ ശൂന്യവും ശരീരം തൊട്ടുതീണ്ടാത്ത ലാഘവവും നമ്മുടെ കാലഘട്ടത്തിന്റെ എടുത്തു പറയേണ്ട സവിശേഷതകളായിരിക്കുന്നു.''

നമ്മുടെ സമൂഹത്തിലോ സഭയിലോ തിന്മകള്‍ ഉണ്ടാക്കുന്നതു ചെകുത്താന്മാരല്ല - ചിന്തയില്ലാത്ത മനുഷ്യരാണ്. ഭീകരരോ ശുദ്ധ പിശാചുക്കളോ അല്ല നമ്മുടെ മധ്യത്തില്‍ നിരന്തരം തിന്മകള്‍ ഉണ്ടാക്കുന്നത്. നല്ലവരായി കാണപ്പെടുന്നവരും നന്മയില്‍ വളര്‍ന്നവരുമായ ചിലര്‍ യാതൊരു ചിന്തയുമില്ലാതെ തീരുമാനങ്ങള്‍ സ്വീകരിക്കുകയും അത് അടിച്ചേല്പിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ നിരന്തരം നാം നേരിടുന്നു. നമ്മുടെ ഇടയില്‍ വളര്‍ന്നിരിക്കുന്ന ഒരു ശൈലി അധികാരിക്ക് എന്തോ ദൈവികതയുടെ സ്വഭാവമുണ്ട് എന്നതാണ്. ദൈവികത എളിമയിലും വിശുദ്ധിയിലും നിരന്തരം സ്വന്തം അഹത്തെ ബലികഴിക്കാത്തവര്‍ക്ക് ഉണ്ടാകാനിടയില്ലാത്തതാണെന്ന് ഏത് സഭയും പഠിപ്പിക്കു ന്നത്. തീരുമാനങ്ങള്‍ക്കു പിന്നില്‍ ചര്‍ച്ചകളും പഠനങ്ങളും നിരന്തരമുണ്ടാകണമെന്നതാണ് സാധാരണമായി ജനാധിപത്യ മാര്‍ഗ്ഗം. സഭ ജനാധിപത്യമല്ല എന്ന് ആവര്‍ത്തിക്കുന്നവര്‍ സഭയുടെ തീരുമാനങ്ങളെക്കുറിച്ചു നിലനില്‍ക്കുന്ന ദൈവശാസ്ത്രം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അധികാരം തലയ്ക്കു പിടിച്ചവരുണ്ട്. ചിന്ത വെടിഞ്ഞ ഏകാധിപത്യമല്ല സഭയടേത്. അതു കുറെപ്പേരുടെ മൃഗീയമായ ഭൂരിപക്ഷാധിപത്യവുമല്ല.

ചിന്തയാണ് സമൂഹത്തില്‍ നിരാമയമായി അതിലംഘനങ്ങള്‍ ഉണ്ടാക്കുന്നത്. വിഘടനങ്ങളിലൂടെയാണ് വ്യത്യാസങ്ങള്‍ കടന്നു വരുന്നത്. അത് ഇന്നലെകളെ അവഗണിക്കാനല്ല, പരിഷ്‌ക്കരിക്കാനാണ് ആവശ്യപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവര്‍ തങ്ങള്‍ ക്കു കീഴിലുള്ളവരുടെ അഭിമതങ്ങളും ആശയങ്ങളും കേള്‍ക്കാനും വിവേചിക്കാനും ബാധ്യസ്ഥരാണ്. എന്നാല്‍ ഇന്നു കേരളത്തിലായാലും ഭാരതത്തില്‍ പൊതുവിലായാലും നില്‍നില്‍ക്കുന്നതു യാഥാര്‍ത്ഥ ജനാധിപത്യമാണ് എന്നു പറയാനാവാത്ത സ്ഥിതിയുണ്ട്. മാര്‍ക്‌സിന്റെ പാര്‍ട്ടി ജനാധിപത്യത്തിന്റെ മൗലിക തത്ത്വ ങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ എന്നതു സംശയമാണ്. അവര്‍ വോ ട്ടിംഗ് വ്യവസ്ഥിതിയില്‍ പങ്കുചേരുന്നതുകൊണ്ട് ജനാധിപത്യ വിശ്വാസികളാണ് എന്നു കരുതുകയാണ്. അതു പാര്‍ട്ടിയുടെ ആധിപത്യവും ഭരണവുമാണ്. ചൈനയിലും ഉത്തരകൊറിയ യിലും അതു സര്‍വ്വാധിപത്യമാണ്. ഭാരതത്തിന്റെ കേന്ദ്രം ഭരിക്കു ന്നവരും സമത്വത്തിലും സ്വാതന്ത്ര്യത്തിലും എത്ര കണ്ടു വിശ്വാ സികളാണ് എന്ന് ഉറപ്പില്ല. ആഢ്യജാതിയുടെ ആധിപത്യമാണ് അവിടെയും പരസ്യമായി പറയാത്ത വിശ്വാസം. ഇതൊക്കെ തീരുമാനങ്ങളില്‍ വേണ്ടത്ര ചിന്തയുടെ സാര്‍വ്വത്രികമായ ഉപയോഗം തത്വത്തില്‍ പോലുമില്ല. ഉല്‍ക്കണ്ഠാകുലമായ ചിന്തയില്‍ നിന്നു ഒഴിയാനുള്ള പ്രവണതകളാണ് എവിടെയും. ചോദ്യം ചെയ്യപ്പെടാത്ത ജീവിതം ജീവിതവുമല്ല എന്ന സോക്രട്ടിയ ചിന്ത നമുക്ക് ഇന്നും അന്യമാണ്.

കത്തോലിക്കാ സഭയുടെ ഏതു തീരുമാനങ്ങള്‍ക്കു മുമ്പും ഉണ്ടാകേണ്ട ചിന്തയുടെയും ചര്‍ച്ചയുടെയും അടിസ്ഥാനം യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യവാചകമാണ്. ''ആദിയില്‍ വചനമുണ്ടായിരുന്നു.'' വചനം (ഘീഴീ)െ ദൈവമായിരുന്നു എന്നു നാം വിശ്വസിക്കുന്നു. ഈ വാക്കിന്റെയും ഭാഷയുടെയും ചിന്തയും ചര്‍ച്ചയും ഏതു തീരുമാനത്തിന്റെ പിന്നില്‍ അനിവാര്യമാണ്. ഇത് ആരാധനാ ക്രമ സംബന്ധകാര്യങ്ങളില്‍ വേണോ എന്നു ചിലര്‍ സംശയിക്കുന്നതുപോലെ. എന്നാല്‍ ആരാധനാക്രമ കാര്യങ്ങളില്‍ ക്ലാസ്സിക് കൃതിയുടെ ആധികാരികതയുള്ളതാണ് റൊമാനോ ഗര്‍ദീനിയുടെ ''ആരാധനാക്രമത്തിന്റെ ചൈതന്യം'' എന്ന ഗ്രന്ഥം. അതിന്റെ അവസാനത്തെ അധ്യായം ''സംസ്‌ക്കാര ചൈതന്യ (ഋവേീ)െ ത്തിന്റെ മേല്‍ ചിന്ത(ഘീഴീ)െക്കു പ്രാഥമിത്വം'' എന്നതാണ്. അതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നത് അറിവിന് ഇച്ഛയുടെ മേലുണ്ടാകേണ്ട പ്രാഥമിക സ്ഥാനമാണ്. അദ്ദേഹം എഴുതി ''അവിടെ പ്രധാനം നടപടിയല്ല വികസനമാണ്.'' ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം വൈയക്തികമായ ഇച്ഛയല്ല ദൈവികമായ അറിവാണ്. ഈ സത്യം സമൂഹത്തിന്റെ നിതാന്തമായ ചൈതന്യത്തിന്റെ കര്‍മ്മങ്ങളില്‍ ഉണ്ടാകുന്നതാണ്.

ഇതിനു നേരെ വിപരീതമായ നിഷേയുടെ നിലപാട് അത് 'അധികാരത്തിന്റെ ഇച്ഛയുടെയാണ്.' അവിടെ ഇച്ഛയാണ് പ്രാഥമികം. അത് അവസാനിക്കുന്നത് മൗലികവാദത്തിലും. നിഷേയുടെ ചിന്ത ആ സമൂഹത്തെ ഗ്രസിച്ചുണ്ടായ നാസിസത്തിലുമാണ് എത്തിയത്. ഇവിടെ ചിന്തയുടെ ധ്യാനത്തിനു പ്രസക്തിയല്ലാത്ത പ്രായോഗികമായ ബുദ്ധിയുടെ തീരുമാനത്തില്‍ പ്രാമുഖ്യം ലഭിക്കുന്നു. ഈ നിലപാടാണ് ഗെഥേയുടെ ഡോ. ഫൗസ്റ്റസിന്റെ നാടകത്തിലെ നിലപാട്. സ്വന്തം ആത്മാവിനെ വിറ്റ് മന്ത്രവാദത്തില്‍ ചെന്നുപ്പെട്ടു. ഡോ. ഫൗസ്റ്റസ് യോഹന്നാന്റെ സുവിശേഷ വാചകം തിരുത്തിപ്പറഞ്ഞു ''ആദിയില്‍ കര്‍മ്മം ഉണ്ടായി.'' ഇതു പൈശാചികമായ വഴിയുടെ രീതി ശാസ്ത്രമാണ്. ക്രിസ്തുകേന്ദ്രീകൃതമായ വീക്ഷണം വചനകേന്ദ്രീകൃതമാകണം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുള്ളതും, ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ത്തീകരിച്ചതുമായ ഡോക്ടറേറ്റ് പ്രബന്ധം ഇതേ വിഷയത്തെക്കുറിച്ചായിരുന്നു. വചനത്തിന്റെ വഴിക്കു വിരുദ്ധമായ വഴി മനുഷ്യത്വത്തിന്റേതായിരിക്കില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org