

ലോകത്തിനു പുറത്താണ് ജീവിതസത്യം. ലോകമോഹങ്ങളിൽ നിന്ന് ഒളിച്ചോട്ടമാണ് ജീവിതം.
മനുഷ്യജീവിതം ആരംഭിക്കുന്നതു ഒരു കോശത്തിൽ നിന്നാണ് ആ കോശം പലതായി മാറുന്നു. ഞാൻ ഇന്നു 3700000 കോടി കോശ ങ്ങളുടെ സംഘാതപ്രവർത്തനഫലമാണ്. എന്റെ കോശങ്ങളുടെ മാംസ ത്തിനുള്ളിലാണ് ഞാൻ ബോധപ്പെടുന്നത്. എന്റെ ബോധം സൂര്യന്റെ യോ ചന്ദ്രന്റെയോ മറ്റു വിളക്കുകളുടെയോ പ്രകാശമല്ല. ഞാൻ വിള ക്കാണ്. ഞാൻ വിലസിക്കുന്ന, വെളിവാകുന്ന, എന്റെ ബുദ്ധി, ഓർമ്മ, വിധി, സ്വപ്നങ്ങൾ എല്ലാം ഈ മാംസത്തിന്റെ ബോധത്തിൽ സംഭവിക്കുന്നു. “വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചു” എന്ന യേശുവിന്റെ ജന്മത്തെക്കുറിച്ച് യോഹന്നാൻ എഴുതി. ക്രിസ്തുവിലൂടെ സംസാരിച്ചതു ദൈവമാണ്. ജീവിതസത്യം അവനിൽ ആവിഷ്കൃതമായി. ഈ വെളിവാകൽ മാംസത്തിന്റെ പ്രതിഭാസികതയാണ്. “ശരീരം സ്വയം കാണുന്ന വസ്തു”വായി, അരിസ്റ്റോട്ടൽ നിർവചിച്ചു. ഞാൻ എന്നെ അറിയുകയാണ്, അനുഭവിക്കുകയാണ്. ഞാൻ എന്നെ കണ്ടെത്തുന്നു. യേശുക്രിസ്തുവിൽ മനുഷ്യസ്വഭാവവും ദൈവികസത്തയും ഒന്നിക്കുന്നു. യേശുവിൽ ദൈവമാണ് നല്കപ്പെട്ടത്. എന്റെ മാംസത്തിന്റ ബോധ ത്തിലാണ് ഞാൻ ദൈവത്തെ കണ്ടെത്തുന്നത്. “ഞാനും പിതാവും ഒന്നാകലാണ്” (യോഹ. 10:30). അദൃശ്യനായ ദൈവം ക്രിസ്തുവിൽ ദൃശ്യനായി. ദൈവത്തിന്റെ ഭാഷ ക്രിസ്തുവിലൂടെ കേട്ടു. ഇവിടെ മനുഷ്യ ജീവിതമാണ് വെളിവായത്.
വി. അഗസ്റ്റിൻ ആത്മകഥയിൽ എഴുതി, “ദൈവമേ, നീ എന്നിലാ യിരുന്നു, ഞാൻ പുറത്തായിപ്പോയി” (Confession, bk4). ഇതു വ്യക്ത മാക്കുന്നതു ജീവിതവും അതിന്റെ സത്യവും വെളിവാകുന്നതു ജീവിത ത്തിന്റെ ആന്തരികതയിലാണ്. അതു പുറത്തു അന്വേഷിക്കുന്നതാണ് അപകടം. പുറത്തുള്ള ലോകവും അതിലെ വസ്തുവകകളും ജീവിത ലക്ഷ്യമാകുമ്പോൾ ജീവിതം വ്യാജമാകുന്നു - അതു അകത്തിന്റെ സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടവും കാപട്യവുമാണ്.
ജീവിതം ലോകത്തെ വിധിച്ചുള്ളതാകണം. ലോകത്തിന്റെ നിയമ ങ്ങൾ അനുസരിച്ചല്ല ജീവിക്കേണ്ടത്. ജീവിതം സാധ്യമാകുന്നതു ലോകത്തെ അതിക്രമിച്ചുതന്നെയാണ്. ലോകത്തിനു പുറത്താണ് ജീവിതസത്യം. ലോകത്തിനു വിധേയമാകുന്നതല്ല ജീവിതം. ലോക ത്തിനതീതമാണത്. ലോകവുമായി സംഘർഷത്തിലായിരുന്നു യേശുക്രിസ്തു. അവന്റെ കഥ ചരിത്രമായി. ചരിത്രം അവൻ സൃഷ്ടിച്ചു.
ക്രിസ്തുവിലൂടെ വെളിവായ ഈ ജീവിതസത്യം തത്വചിന്തയിൽ അവതരിപ്പിച്ച “പടിഞ്ഞാറിന്റെ ആദ്യചിന്തകരിൽ ഒരുവനാണ്” കാൾ മാർക്സ് എന്നു കാണുന്നത് ഫ്രഞ്ച് പ്രതിഭാസിക ചിന്തകനായ മിഷേൽ ഹെന്ററിയാണ് (1922-2002). എന്നാൽ മാർക്സിനെ മതവിരുദ്ധനും ക്രൈസ്തവവിരുദ്ധനുമായിട്ടാണ് സാധാരണമായി മനസ്സിലാക്കപ്പെടു ന്നത്. എന്നാൽ മിഷേൽ ഹെന്റ്റിയുടെ എഴുത്തിൽ പറയുന്നത് മാർക്സ് ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല എന്നതാണ്. ലോകചരിത്രത്തെ സ്വാധീനി ച്ചവനും ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടവനുമാണ് മാർക്സ്. മാർക്സിന്റെ എല്ലാ കൃതികളെയും ആസ്പദമാക്കിയല്ല മാർക്സിസം രൂപപ്പെടുത്തിയത്. മാർക്സിനെ തെറ്റിദ്ധരിക്കുന്നതു കാരണമായതു പ്രധാനമായും അദ്ദേഹ ത്തിന്റെ തന്നെ സുഹൃത്തായ ഏംഗൽസാണ്. മാർക്സിന്റെ രചനകളിൽ വെളിവാകുന്നതു മാർക്സ് മനുഷ്യവ്യക്തിയുടെ ജീവിതം എന്ത് എന്ന ആഴമേറിയ ചോദ്യത്താൽ പിടിക്കപ്പെട്ടവനാണ് എന്നതാണ്. മനുഷ്യ വ്യക്തിയെ സംബന്ധിച്ച അതിഭൗതിക ചിന്തയാണ് മാർക്സ് ലോക ത്തിനു നല്കിയത്. മാർക്സിന്റെ ഭൗതികവാദം വൈരുദ്ധ്യാധിഷ്ഠിതമാണ്. അതു ഫൊയർബാക്കിന്റെ ഭൗതികവാദമല്ല.
1918-ൽ നടന്ന ഒക്ടോബർ വിപ്ലവത്തിലാണ് ലെനിനും കൂട്ടരും റഷ്യയിൽ അധികാരം പിടിച്ചെടുക്കുന്നത്. 1883-ൽ മാർക്സ് മരിച്ചു. അദ്ദേഹത്തിന്റെ കൃതികളായ 1844-ൽ എഴുതിയ സാമ്പത്തികവും താത്വികവുമായ കയ്യെഴുത്തു പ്രതിയുടെ 1845-46-ൽ എഴുതിയ ജർമ്മൻ ഐഡിയോളജി എന്ന കൃതിയും വായനയ്ക്കു ലഭിക്കുന്നതു 1932-നുശേഷം മാത്രമാണ്. മാർക്സിന്റെ മരണശേഷം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജർമ്മൻ രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ഏംഗൽസ് എഴുതി, മാർക്സിന്റെ ദർശന ത്തിന്റെ കേന്ദ്രആശയം വർഗ്ഗ സമരമാണ് എന്ന്. ഇത് അതിലളിതവൽക്കരണവും തെറ്റിദ്ധാരണയു മായിരുന്നു. മാർക്സിസത്തിന്റെ കേന്ദ്ര വിപ്ലവ വിശ്വാസപ്രമാണമായി അതു പിന്നീട് മാറി. മാർക്സിന്റെ കൃതികൾ സത്യസന്ധമായി വായിച്ചാൽ അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്ര ആശയം വ്യക്തിയുടെ അന്യവൽ ക്കരണവും അതിനെക്കുറിച്ചുള്ള ചിന്തയുമാണ്. ലൂഥറിനെ ശ്ലാഘി ക്കുന്ന മാർക്സ് അതിനു കാരണമായി കാണുന്നത് ലൂഥർ ബാഹ്യമാത്ര മായ മതാത്മകതയെ അതിലംഘിച്ച് മതാത്മകത മനുഷ്യന്റെ ആന്ത രിക സത്ത”യാക്കുന്നു. “മൂലധനം” എന്ന കൃതിയിൽ ക്രൈസ്തവികത യാണ് “ഏറ്റവും യോജിച്ച മതം” എന്ന് എഴുതിയിട്ടുണ്ട്. ബാഹ്യമാത്ര മായ മതത്തെ പേഗനിസം എന്നു വിളിക്കുന്നു. കത്തോലിക്കാ വിശ്വാ സം ഈ പേഗനിസമായി എന്ന വിമർശനവും അദ്ദേഹം നടത്തുന്നു. പുറത്തിന്റെ മതം വസ്തുനിഷ്ഠമായ മതം യക്ഷിയായി മാറുന്നു എന്നും അദ്ദേഹം എഴുതി. മനുഷ്യരക്തം കുടിക്കുന്നതും മനുഷ്യനെ അവന്റെ സത്തയിൽ നിന്നു അകറ്റുന്നതുമാണ് യക്ഷി. അതിന്റെ ആവസത്തി ലാണ് മനുഷ്യൻ പണത്തിന്റെ അടിമയായി മുതലാളിത്ത ചൂഷകനാ കുന്നത്. മനുഷ്യനെ അവന്റെ ആന്തരികതയിൽ നിന്നു അകറ്റുന്ന ആത്മവഞ്ചനയാണ് തൊഴിലിന്റെ മണ്ഡലത്തിൽ നടക്കുന്നത്. അന്യ വൽക്കരണത്തിന്റെ യക്ഷിക്കു വിധേയമാകാതെ ധന്യമായ സാമൂഹിക ജീവിതമാണ് കമ്മ്യൂണിസം. അതു ആത്മീയമാണ്. അതിന്റെ പ്രായോ ഗികതകൾ മാർക്സ് ചിന്തിച്ചിട്ടില്ല. ബർലിൻ മതിലിന്റെ പതനത്തോടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എല്ലാം തന്നെ മുതലാളിത്തം സ്വീക രിച്ചതു തന്നെ മാർക്സിനെ തെറ്റിദ്ധരിച്ച മാർക്സിസത്തിന്റെ തെളിവാണ്.