

മലയാള സാഹിത്യത്തിന്റെ ഒരു ഏറ്റുപറച്ചിലിന്റെ കാവ്യമാണ് പി. കുഞ്ഞിരാമന്‍ നായരുടെ ‘കളിയച്ഛന്‍.’ കാപട്യത്തില്‍ കളിതകര്‍ന്നു പോയ കഥയാണ് ഏറ്റു പറയന്നത്.
‘ആശാപരമ്പരാദര്‍ശം തകര്‍ന്നുപോയി
കാര്യം മറന്ന വെറും കളിക്കാരനായി...’
ആദര്‍ശപാരമ്പര്യം അടിമുടി തകര്‍ന്നു എന്നു ഏറ്റു പറയുന്നു. മാത്രമല്ല,
‘വേദനാപൂര്‍ണ്ണമാണീക്കഥ, രാവണ
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയി.’
രാമലീലയിലെ ആട്ടത്തിനു പിന്‍പില്‍ അസ്സല്‍ രാവണന്‍ കെട്ടിയാടി. ഇതാണ് വിലാപത്തിനു കാരണമായ വൈരുദ്ധ്യം അതാണ് കാപട്യം.
‘കോലവും കെട്ടു, കൈവിട്ടുപോയ് ക്കൂട്ടരും
‘കാലവിചാര’ത്തിലുള്‍പ്പെട്ട ധൂര്‍ത്തനെ.’
ധൂര്‍ത്തന്‍ എന്തു തെറ്റാണ് ചെയ്തത്? കളികൊണ്ട് കളിപ്പിച്ചു നടത്തിയ കാപട്യം.
‘ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം.’ എന്നതു സെന്റ് പോള്‍ തിമോത്തിക്കു എഴുതിയ വാചകമാണ് (1 തിമോത്തി 6:10). ധനമോഹമാണ് എല്ലാ തിന്മകളുടെയും കാരണമെന്നു പറഞ്ഞതു മാര്‍ക്‌സുമാണ്. മാര്‍ക്‌സ് 1867-ലാണ് മൂലധനം എന്ന ഗ്രന്ഥം മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചത്. കാള്‍ മാര്‍ക്‌സിന്റെ തനിമയാര്‍ന്ന കണ്ടെത്തല്‍ അന്യവല്‍ക്കരണ സംബന്ധിയായിരുന്നു. തൊഴിലാളിയുടെ ഏറ്റവും ആന്തരികമായതും അവന്റെ ജീവിതത്തിനും തൊഴിലിനും അനിവാര്യമായതുമായ ശക്തിയാണ് മോഷ്ടിക്കപ്പെടുന്നത്. മുതലാളിത്തം തൊഴിലാളിയുടെ ആന്തരികമായ ശക്തിയെ അവന്റെ ഏതോ വസ്തു എന്നതുപോലെ അന്യാധീനപ്പെടുത്തുന്നതിനെതിരായ പ്രതിരോധമായിരുന്നു മാര്‍ക്‌സ് സങ്കല്പിച്ച കമ്മ്യൂണിസം.
മനുഷ്യനിലെ ആന്തരികവും അവന്റെ മനുഷ്യത്വത്തിന്റെ സത്തയുമാണ് അന്യവല്‍ക്ക രണത്തിന് ഇടയാകുന്നത്. അവന്റെ ആന്തരികതയുടെ സത്തയെ പുറ ത്തു വസ്തുനിഷ്ഠമായി സ്ഥിതി ചെയ്യുന്ന എന്തോ ആയി പുറത്തേക്ക് ഉദര്‍ശിച്ച് അതിനെ വില്ക്കുന്ന അവസ്ഥയാണിത്. മനുഷ്യന്റെ മാനു ഷിക കര്‍മ്മങ്ങള്‍ ഉണ്ടാക്കുന്ന മനുഷ്യന്റെ ആന്തരിക സത്ത ഒരു വസ്തു വോ ഒരു വിഷയമോ അല്ല. അതിനെ വസ്തുവാക്കുന്നതിലാണ് അന്യ വല്‍ക്കരണം നടക്കുന്നത്. എന്റെ ബോധത്തിന്റെ അടിസ്ഥാനത്തെ മറ്റുള്ളവരുടെ ബോധത്തിന്റെ വിഷയമാക്കി വസ്തുവാക്കുന്നു. അതു എന്നില്‍ നിന്ന് അപഹരിക്കപ്പെടുന്നു. എന്റെ സൃഷ്ടിയുടെ ആന്തരിക ശക്തി തികച്ചും ആന്തരികവും ആത്മീയവുമാണ്. അതാണ് കച്ചവട ത്തിന്റെ വെറും വസ്തുവാക്കപ്പെടുന്നത്. ഇത് ഒരു യക്ഷിബാധയായിട്ടാ ണ് മാര്‍ക്‌സ് കാണുന്നത്.
മാര്‍ക്‌സിന്റെ മൂലധനത്തില്‍ മൂന്നു പ്രാവശ്യം ഉപയോഗിക്കുന്ന ഒരു മിത്തിക്കല്‍ പദമാണ് യക്ഷി (Vampire). മനുഷ്യരക്തം കുടിച്ച് മനു ഷ്യന്റെ സത്ത ഊറ്റിക്കളയുന്ന ഏതോ ആത്മീയവും എന്നാല്‍ യാഥാർ ത്ഥ്യമല്ലാത്തതുമായ അശരീരി. ഏറെ പ്രധാനം ഈ യക്ഷി നമുക്കു കാണാനാവാത്തവിധം അദൃശ്യമാണ്. പക്ഷെ, അത് ആവസിച്ച് നമ്മെ നശിപ്പിക്കുന്നു. മനുഷ്യന്റെ ജീവിതസത്ത എന്നു പറയുന്ന ആന്തരികത കാണാനാവാത്തവിധം അദൃശ്യമാണ്. നമ്മുടെ മനസ്സ് എന്നു കരുതു ന്നതും നമ്മെ നയിക്കുന്നതുമായ ആന്തരിക ശക്തിയെങ്കിലും കാണാ നാവില്ല. മനുഷ്യന്റെ ആത്മാവ് എന്നു പറയുന്ന നമ്മുടെ ഉള്ളിലെ ‘ഞാന്‍’ എന്നതും കാണാനാകാത്തതാണ്. അതുകൊണ്ട് ‘ഞാന്‍’ ഇല്ല എന്ന വരുന്നില്ല. ഈ യക്ഷി ബാധിക്കുന്നത് ആന്തരികബോധത്തെയും ആത്മാവിനെയുമാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ചു ദൈവശാസ്ത്ര ചിന്തകനായ മിഷേല്‍ ഹെന്റി (1922-2002) എഴുതി ‘പാശ്ചാത്യനാടുകളിലെ ഏറ്റവും പ്രധാന പ്പെട്ട ക്രൈസ്തവചിന്തകരില്‍ ഒരുവനാണ് മാര്‍ക്‌സ്.’ മാര്‍ക്‌സിനെ ക്രൈസ്തവചിന്തകനായി അദ്ദേഹം പരിഗണിക്കുന്നു. അതിന്റെ മുഖ്യകാ രണം മനുഷ്യന്റെ ആന്തരികതയുടെ വസ്തുവല്‍ക്കരിക്കാനാവാത്ത സത്തയെ കണ്ടെത്തുന്ന ഒരു ചിന്തകനാണ് മാര്‍ക്‌സ് എന്നതാണ്. മാര്‍ക്‌സിന്റെ 1844-ലെ ‘സാമ്പത്തികവും ദാര്‍ശനികവുമായ കയ്യെഴു ത്തുപ്രതി’ എന്ന ഗ്രന്ഥവും ജര്‍മ്മന്‍ ഐഡിയോളജി എന്ന ഗ്രന്ഥവും മാര്‍ക്‌സിസത്തിന്റെ രൂപകല്പനയില്‍ ഉള്‍പ്പെടാതെപോയ കൃതികളാണ്. 1930-നുശേഷം മാത്രമാണ് ഈ കൃതികള്‍ വായനയ്ക്കു ലഭിച്ചത്. മാര്‍ക്‌സ് ഒരു മാര്‍ക്‌സിസ്റ്റാണ് എന്ന് മിഷേല്‍ ഹെന്റി കരുതുന്നില്ല.
മാര്‍ക്‌സ് ഒരു മാര്‍ക്‌സിസ്റ്റാണ് എന്ന് മിഷേല്‍ ഹെന്റി കരുതുന്നില്ല.
മതത്തിന്റെ മണ്ഡലം തീര്‍ത്തും ആത്മീയവും ആന്തരികവുമാണ് എന്നു ശഠിക്കുന്ന വ്യക്തിയാണ് മാര്‍ക്‌സ്. ഈ ആന്തരികചോദനകള്‍, അഥവാ ലക്ഷ്യങ്ങളാണ് മതത്തിന്റെ തലം. അതു മനുഷ്യന്റെ ബാഹ്യ പ്രവർത്തനങ്ങളല്ല. മനുഷ്യന്‍ അവന്റെ ശരീരത്തിന്റെ അടിമയാകാതെ അവന്റെ ആത്മീയസ്വതന്ത്ര്യം വികസിപ്പിക്കണം എന്നു കരുതുന്നു. യേശു മനുഷ്യന്റെ കര്‍മ്മങ്ങളല്ല നിഷേധിച്ചത് അവന്റെ ആന്തരികമായ ലക്ഷ്യമാണ് പ്രധാനം. ഈ ലക്ഷ്യങ്ങളിലെ വഞ്ചന മനുഷ്യന്റെ ആന്തരി കതലത്തില്‍ നടക്കുന്ന ആത്മവഞ്ചനയാണ്. അതാണ് ഏറ്റവും വലിയ മതനിഷേധമായി, കാപട്യമായി യേശു പരിഗണിച്ചത്.
മാര്‍ക്‌സ് 1844-ലെ കയ്യെഴുത്തു പ്രതിയില്‍ എഴുതി: മനുഷ്യന്‍ ‘പ്രകൃതിയുടെ പുനരു ത്ഥാന’മാണ്. മാര്‍ക്‌സ് മനുഷ്യനെ പ്രകൃതിയായി കാണുന്നില്ല. പ്രകൃ തിയില്‍ നിന്നുള്ള അതിലംഘനം അദ്ദേഹം വ്യക്തമാക്കിയോ? സ്വകാര്യ സ്വത്തും, അധികാരവും, കാമത്തിന്റെ തന്നെ വലിയ യക്ഷികളായി ആന്തരികതയില്‍ അട്ടിമറി നടത്താം. ശരിയായ കര്‍മ്മങ്ങള്‍ തെറ്റായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാപട്യം മതാവരണത്തില്‍ ഒളിഞ്ഞിരി ക്കാം. പി. കുഞ്ഞിരാമന്‍ നായര്‍ തന്റെ ഏറ്റുപറച്ചില്‍ നടത്തുന്നത് കളി യുടെ കാര്യം മറന്ന് കളിക്കുന്നവരെക്കുറിച്ചാണ്. ഈ മറവി മറഞ്ഞിരി ക്കുന്നത് ഒരുവന്റെ വക്ഷസ്സിന്റെ രഹസ്യത്തിലാണ്.