സഭയുടെ ഹയരാര്‍ക്കിക്കല്‍ അധികാരഘടന മാറുന്നു

സഭയുടെ ഹയരാര്‍ക്കിക്കല്‍ അധികാരഘടന മാറുന്നു
Published on

വത്തിക്കാന്‍ മെത്രാന്മാര്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിലേ ക്കു മൂന്നു കന്യാസ്ത്രീകളെ നിയമിച്ചതുവഴി ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ ചിരപുരാതനമായ ഹയരാര്‍ക്കിക്കല്‍ അധികാരഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഹയരാര്‍ക്കി എന്ന പദം സഭയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതു വ്യാജദിവന്നാസിയോസ് എന്ന് അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനില്‍ നിന്നാണ്. അതനുസരിച്ചു പട്ടക്കാരെ മാത്രം അധികാരസ്ഥാനങ്ങളില്‍ നിയമിക്കുന്നു. അരയോപാഗസുകാരന്‍ ദിവന്നാസിയോസ് നടപടി പുസ്തകത്തില്‍ പൗലോസിനോട് ആഥന്‍സില്‍ വച്ചു ചേര്‍ത്ത വ്യക്തിയാണ് (നടപടി 17:34). ആ പേര് പിന്നീട് അഞ്ച്-ആറ് നൂറ്റാണ്ടുകളില്‍ സ്വീകരിച്ച നവീന പ്ലേറ്റോണിക്ക് ചിന്തകനുമായ ഗ്രീക്കുകാരനാണ്. അദ്ദേഹം സിറിയായിലെ ഒരു സന്ന്യാസിയായിരുന്നു എന്നു പറയുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പഠനങ്ങളിലാണ് ഈ പദം വ്യക്തമായി സഭയുടെ അധികാരഘടനയെക്കുറിച്ച് ഉപയോഗിക്കുന്നത്. അദ്ദേഹം നവീന പ്ലേറ്റോണിക്ക് ചിന്തകനായ പ്രോക്കുലസിന്റെ (proclus) ശിഷ്യനായിരുന്നു എന്നും പറയപ്പെടുന്നു.

ഈ പദപ്രയോഗത്തിന്റെ സംജ്ഞയ്ക്ക് ചരിത്രപരമായ ചില സവിശേഷതകളുണ്ട്. റോമാ സാമ്രാജ്യത്തിന്റെ കേന്ദ്ര അധികാരഘടനയുമായി അതിനു ബന്ധമുണ്ട്. റോമാ സാമ്രാജ്യത്തിന്റെ സീസര്‍ ആരാധനയുടെ മൂര്‍ത്തിയുമായിരുന്നു. അദ്ദേഹത്തിനു ചുറ്റും പ്രതിഭകളായി നിലനിന്നവരാണ്, ജനങ്ങളും ചക്രവര്‍ത്തിയും തമ്മിലുള്ള ബന്ധത്തിന്റെ മധ്യവര്‍ത്തികള്‍. ഇവരെ ദേവന്മാരായി പരിഗണിച്ചിരുന്നു. മാത്രമല്ല ഗ്രീക്കു പ്ലേറ്റോണിക്ക് ചിന്തയില്‍ ഏകനായ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ വാനാരൂപികളുണ്ട്. ഈ വാനാരൂപികളുടെ ഘടനയിലാണ് ലോകത്തില്‍ അധികാരപദവികള്‍ ഉണ്ടാകേ ണ്ടതു ദൈവികമായ അധികാരഘടനയുടെ സ്വര്‍ഗ്ഗീയരൂപത്തിലാണ് സഭയുടെ അധികാരഘടനയുണ്ടാകേണ്ടത്. ദൈവദൂതന്മാരുടെ സ്ഥാനത്തേക്കാണ് വൈദിക ശ്രേണികളിലുള്ളവര്‍ പ്രവേശിക്കുന്നത്. ദൈവികകാര്യങ്ങളുടെ പരികര്‍മ്മത്തിനായി വിളിക്കപ്പെട്ടവരാണ് അവര്‍. ഇങ്ങനെയുള്ള ദൈവികാധികാരത്തിന്റെ ഘടനയാണ് മധ്യശതകങ്ങളില്‍ ക്രൈസ്തവസഭയില്‍ നിലവിലിരുന്നത്. ഹയരാര്‍ക്കി അര്‍ത്ഥമാക്കിയതു ദൈവത്തിനു ചുറ്റുമുള്ള അശരീരികളുടെ വൃന്ദമാണ്. ഈ അശരീരികളെ ഗ്രീക്കു ഭാഷയില്‍ Daimon - പിശാക്കള്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഈ ഗ്രീക്കു പദം റോമാ സാമ്രാജ്യത്തിന്റെ സെനറ്റ്, രാഷ്ട്രീയ വ്യവസ്ഥിതികള്‍ റോമന്‍ പൗരന്മാര്‍ അതിന്റെ വിവിധ സ്ഥാനക്കാര്‍ എന്നീ പ്രതിഭകളുടെ ഭരണ നടത്തി പ്പുകാരായിരുന്നു. റോമാ ചക്രവര്‍ത്തിക്ക് ആരാധനയര്‍പ്പിക്കണമായിരുന്നു ജനങ്ങള്‍. റോമന്‍ സൂര്യാരാധനയുടെ അനുഷ്ഠാന സംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചത് ഇവരായിരുന്നു. റോമാ ചക്ര വര്‍ത്തി Pater Palria - പിതൃഭൂമിയുടെ പിതാവ് എന്ന വിധത്തില്‍ ആരാധ്യനായിരുന്നു. ഇങ്ങനെ ചക്രവര്‍ത്തിയെ ആരാധിക്കണമെന്നു ശഠിച്ചവരായിരുന്നു - കലിഗുള, നീറോ, ഡൊമിഷ്യര്‍ തുടങ്ങിയവര്‍. രാജ്യത്തിന്റെ മതമായിരുന്നു രാജവാസികളുടെ മതവും. ചക്രവര്‍ത്തിയുടെ ആരാധനയുമായി ബന്ധപ്പെട്ട് ചക്രവര്‍ത്തിക്കു ചുറ്റും പ്രവര്‍ത്തിച്ചിരുന്ന പ്രതിഭകളായരുന്നു Daimon. അവരുടെ നിശ്ചയങ്ങളാണ് രാജ്യത്തിന്റെ വിധി - ദൈവികമായ പരിപാലനയുടെ വിധി. അലക്‌സാണ്ഡ്രിയായിലെ ഫിലോ എന്ന യഹൂദ ഗ്രീ ക്കു ചിന്തകനാണ് ഈ ''പിശാചുക്കളെ'' പഴയ നിയമത്തിലെ മാലാഖമാരുമായി ബന്ധപ്പെടുത്തിയത്. ക്രൈസ്തവര്‍ പിശാച് എന്നു വിളിച്ചിരുന്നവരെയാണ് മോസസ് മാലാഖമാര്‍ എന്നു വിളിച്ചത് എന്ന് അദ്ദേഹം പറയുന്നു. ദിവന്നായോസിന്റെ ഗുരു പ്രൊക്കുലോസ് (Proclus) ഈ വാനാരൂപികളായ മാലാഖമാര്‍ക്കു വലിയ പ്രാധാന്യം നല്കിയിരുന്നു.

പ്ലേറ്റോണിക്ക് അധികാരചിന്തയുടെ മൗലികബിംബം പ്ലേറ്റോയുടെ ഗുഹമനുഷ്യരെക്കുറിച്ചുള്ള കഥയാണ്. ഗുഹയില്‍ മനുഷ്യന്‍ ചങ്ങലക്കിട്ട വിധത്തിലാണ്. അവിടെ മുമ്പിലുള്ള ഭിത്തിയില്‍ പതിക്കുന്ന പിന്നില്‍ പോകന്നവയുടെ നിഴല്‍കൂത്തു കാണാന്‍ വിധിക്കപ്പെട്ടവര്‍. ഈ നിഴലുകളെ യാഥാര്‍ത്ഥ്യങ്ങളായി അവര്‍ പരിഗണിച്ചിരുന്നു. ഗുഹയ്ക്കു പുറത്തു കടന്നു സൂര്യനെ കാണുന്നതു ചിന്തകനാണ്. അയാളാണ് അധികാരി - അയാള്‍ പ്രബുദ്ധനാണ് - സത്യം കണ്ടവനാണ്. ഇങ്ങനെയുള്ള പ്രബുദ്ധരാണ് ഗുഹയിലെ മനുഷ്യരെ നയിക്കേണ്ടത്. ഗുഹയിലുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു ഒരു മൂല്യവുമില്ല. അതു പ്രബുദ്ധര്‍ കേള്‍ക്കേണ്ടതുമില്ല. മാത്രമല്ല ഈ മാലാഖമാര്‍ ദൈവികതയില്‍ പങ്കുപറ്റുന്നവരാണ്. അവര്‍ തങ്ങള്‍ക്കു ലഭിച്ച ദൈവികതയില്‍ നിന്നാണ് ജനങ്ങളെ നയിക്കുന്നത്.

ഈ അധികാര കാഴ്ചപ്പാടിന് ബൈബിളുമായി ബന്ധമില്ല. മാത്രമല്ല അതിനു ക്രിസ്തുവിന്റെ സുവിശേഷവുമായി ബന്ധമില്ലാത്തതായി മാറുന്നു. 2022 ജൂലൈ 6-7 തീയതികളില്‍ നടന്ന ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതിയും ദൈവശാസ്ത്രജ്ഞരുമായുള്ള സംയുക്ത യോഗത്തില്‍ പ്രബന്ധമവതരിപ്പിച്ച സിസ്റ്റര്‍ രേഖ ചേന്ദാട്ട് യോഗത്തിന്റെ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ അധികാരത്തെക്കുറിച്ചാണ് പ്രസംഗിച്ചത്. അതില്‍ അവര്‍ വ്യക്തമാക്കി ഹയരാര്‍ക്കിക്കു സുവിശേഷവുമായി ബന്ധമില്ല. മാത്രമല്ല ഹയാരാര്‍ക്കിയല്‍ സ്വഭാവം നിലനിറുത്തിയാല്‍ മാര്‍പാപ്പയുടെ ഭരണ കാര്യാലയത്തില്‍ വൈദികരല്ലാത്തവരെ നിയമിക്കാനാവില്ല. ഫ്രാന്‍സിസ്സ് മാര്‍പാപ്പ ആ പാരമ്പര്യവും ഘടനയുമാണ് മാറ്റാന്‍ ശ്രമിക്കുന്നത്. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശു അവരെ വിളിച്ചതു കൂട്ടുകാര്‍ എന്നാണ്. പത്രോസ് കാല് കഴുകപ്പെടാന്‍ അനുവദിക്കാതിരുന്നതു മേലാളരുടെ കാലുകള്‍ കീഴാളരാണ് കഴുകുന്നത് എന്ന പാരമ്പര്യമനുസരിച്ചാണ്. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്. ഈ സമത്വത്തിലാണ് ഉത്തരവാദിത്വ ങ്ങളുടെയും നിയോഗങ്ങളുടെയും വൈവിദ്ധ്യമുള്ളത്. യേശു കാലുകഴുകിയപ്പോള്‍ അധികാരം സേവനമാണ് എന്ന വിപ്ലവകരമായ നടപടിയാണ് നടത്തിയത്. അധികാരത്തിനുവേണ്ടി മത്സരിച്ച സെബദീ പുത്രന്മാരില്‍ ഒരുവനായ യോഹന്നാനാണ് സുവിശേഷം എഴുതിയ തെങ്കില്‍ ആ സുവിശേഷം അധികാരത്തെക്കുറിച്ച് യോഹന്നാന്റെ സാക്ഷ്യവുമാണ്. ''സത്യം കാലത്തിന്റെ മകളാണ്'' എന്ന കാര്‍ഡിനല്‍ ന്യൂമാന്‍ എഴുതിയത് അധികാരത്തിന്റെ സത്യത്തെക്കുറിച്ചും ശരിയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org