അധികാര തര്‍ക്കം

അധികാര തര്‍ക്കം

ക്രൈസ്തവസഭയില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതകളുടെയും സംഘര്‍ഷങ്ങളുടെയും പിന്നില്‍ അധികാരത്തെക്കുറിച്ചുള്ള വീക്ഷണ പ്രതിസന്ധികളും അധികാരികളുടെ ഏകാധിപത്യ പ്രവ ണതകളുമുണ്ടെന്നതു പകല്‍പോലെ വ്യക്തമാണ്. കേരളത്തിലെ സഭകളും ഈ വ്രണങ്ങള്‍ പേറുന്നു. സ്ഥാനമാനങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ യേശുവിന്റെ അപ്പസ്‌തോലന്മാരുടെ ഇടയിലുമുണ്ടായിരുന്നു എന്നു സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു.

മര്‍ക്കോസിന്റെ സുവിശേഷപ്രകാരം സെബദിയുടെ പുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയും ഇടുമുഴക്കത്തിന്റെ സഹോദരന്മാര്‍ എന്നാണ് യേശു വിളിക്കുന്നത്. അവര്‍ സാധാരണക്കാരല്ലായിരുന്നു. ഇഷ്ടമില്ലാത്തവരുടെ തലയില്‍ ഇടിവെട്ടിനെ അയച്ച കാര്യം നേരെയാക്കാന്‍ അവര്‍ ശ്രവിക്കുന്നതു കാണാം (ലൂക്കാ 9:1-4) മര്‍ക്കോസിന്റെ സുവിശേഷത്തിലാണ് യേശുവിന്റെ മഹത്വത്തിന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള അവകാശം അവര്‍ നേരിട്ട് യേശുവിേനാട് ചോദിക്കുന്നത് (മര്‍ക്കോ. 10:35). പച്ചയായി ഏറ്റവും ഉന്നതമായ സ്ഥാനത്തിനു വേണ്ടി നേരിട്ട് ചോ ദിക്കുന്ന അധികാരമോഹികള്‍. എന്നാല്‍ ഇതേ കാര്യം മത്തായിയുടെ സുവിശേഷത്തില്‍ ആവശ്യപ്പെടുന്നത് അവരുടെ അമ്മയാണ്. പച്ചയ്ക്ക് ഇതു ചോദിക്കുന്നത് വല്ലാത്ത അരോചകമായി മത്തായി മനസ്സിലാക്കിയതുകൊണ്ടായിരിക്കും ഈ മാറ്റം. പക്ഷെ അവിടെ യേശുവിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നത് അധികാര്‍ത്ഥികള്‍ തന്നെ. എന്നാല്‍ ഈ നാണക്കേട് പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് വിവാദത്തിലെ വ്യക്തികളെ ഒഴിവാക്കി വിവാദം മാത്രം പറയുന്നു ലൂക്കാ സുവിശേഷകന്‍.

എന്നാല്‍ ഏറെ ശ്രദ്ധേയും ഈ വിവരം മൂന്നു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്; എങ്കിലും, നാലാമത്തെ സുവിശേഷം ഈ വിവാദത്തെക്കുറിച്ച് നിശ്ശബ്ദനാണ്. ഈ വിഷയത്തിലെ പ്രതിയാണ് നാലാമത്തെ സുവിശേഷകന്‍. യോഹന്നാന്‍ ഈ വിഷയം വിട്ടുകളഞ്ഞോ? അഥവാ ഈ വിവാദമുണ്ടാക്കിയവരില്‍ ഒരുവന്‍ എഴുതിയ സുവിശേഷത്തില്‍ അധികാരത്തെക്കുറിച്ചു പുലര്‍ത്തുന്ന വീക്ഷണം എന്താണ്? യേശുവിന്റൈ അപ്പസ്‌തോലന് എന്തു മാറ്റമാണ് അധികാര കാഴ്ചപ്പാടില്‍ ഉണ്ടായത്?

യോഹന്നാന്റെ സുവിശേഷം പല നിശബ്ദതകളുടെയും അനന്യതയുള്ളതാണ്. യേശു അന്ത്യ അത്താഴത്തില്‍ കുര്‍ബാന സ്ഥാപിച്ചു എന്നതു മറ്റു മൂന്നു സുവിശേഷകരും എഴുതിയിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു അനുഷ്ഠാന സ്ഥാപനത്തെക്കുറിച്ചു യോഹന്നാന്‍ നിശബ്ദനാണ്. അനുഷ്ഠാന സ്ഥാപനത്തെക്കുറിച്ച് നിശബ്ദത കാണാം. യേശു മാമ്മോദീസ സ്വീകരിച്ചതു യോഹ ന്നാന്‍ വിട്ടുകളഞ്ഞിരിക്കുന്നു. അനുഷ്ഠാന വിരക്തി മൂലമാണോ? മറ്റു മതങ്ങളില്‍ അനുഷ്ഠാനങ്ങള്‍ മാന്ത്രികമായി മനസ്സിലാക്കിയതു കൊണ്ടാണോ ഈ ഉപേക്ഷ? നിക്കോദേമൂസിനോട് രണ്ടാ മതു ജനിക്കണമെന്നു പറയുമ്പോള്‍ പ്രത്യക്ഷമായി മാമ്മോദീസയുടെ ഒരു പശ്ചാത്തലമോ പരാമര്‍ശമോ ഇല്ല. കുര്‍ബാനയുടെ ദൈവശാസ്ത്രം യോഹന്നാന്‍ ആറാം അദ്ധ്യായത്തില്‍ വിവരിക്കു ന്നത് അപ്പം പങ്കുവച്ച പശ്ചാത്തലത്തിലാണ്. അതിന് അനുഷ്ഠാനവുമായി ബന്ധവുമില്ല.

എന്നാല്‍ കുര്‍ബാനയുടെ സ്ഥാനത്തു അന്ത്യ അത്താഴ പശ്ചാത്തലത്തില്‍ യോഹന്നാന്‍ പറയുന്നതു കാലുകഴുകലിനെക്കുറിച്ചാണ്. മറ്റൊരു സുവിശേഷത്തിലുമില്ലാത്ത വിവരം. ഇവിടെ വ്യക്തമായി യോഹന്നാനും എഴുതി, ''ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു'' (13:55). അവിടെ ഒരു അനുഷ്ഠാനത്തിന്റെ വ്യക്തമായ സൂചനയുണ്ട്. ളൂയിസ് മാരി ഷോവേ (Louis Marie Chauvet) എന്ന ഫ്രഞ്ച് കൗദാശിക ദൈവശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍ കാലുകഴുകല്‍ ഒരു അനുഷ്ഠാനമായിരുന്നു. അതു തുടരാന്‍ യേശു കല്പിക്കുകയും ചെയ്യുന്നു. കാലുകഴുകല്‍ മാതൃക (Sacramentum)യായി സ്ഥാപിക്കുന്നു. അതിന്റെ ആവര്‍ത്തനമാണ്, അതന്റെ മിമിക്രിയല്ല നടത്താന്‍ ആവശ്യപ്പെടുന്നത്. അത് അനുഷ്ഠാനപരമായ ആവര്‍ത്തനമാണ്, ഒപ്പം ധാര്‍മ്മികമായി, പ്രതീകാത്മക ആവര്‍ത്തനവുമാണ്. അത് അപരന്റെ കാലുകഴുകലാണ് - അത് എളിയ സേവനത്തിന്റെ നടപടിയുടെ ധര്‍മ്മമാണ്. പ്രതീകാത്മകമായി അനുഷ്ഠിക്കേണ്ടത്. ഈ അനുഷ്ഠാനം എന്തിനാ ണ്? അതിന്റെ സത്ത എന്താണ്? ഒറ്റക്കാര്യം പിതാവായ ദൈവവും ക്രിസ്തുവുമായുള്ള കൂട്ടായ്മ. ആ കൂട്ടായ്മ ഉണ്ടാക്കുന്ന സാഹോദര്യത്തിന്റെയും സംഭ്രാതൃത്വത്തിന്റെയും കൂട്ടായ്മയാണ്. അതാണ് യേശു സ്ഥാപിക്കുന്നത്. അതാണ് അന്ത്യഅത്താഴത്തില്‍ തന്റെ മരണത്തിന്റെയും, ജീവിതത്തിന്റെ പാഠമായി അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് സ്ഥാപിക്കുന്നത്. ഷോവേ എഴുതി ''പരസ്പരം കാലുകഴുകുന്നതു സത്താപരമായ യേശുവിന്റെ ഓര്‍മ്മിക്കലാണ്, അതു കുര്‍ബാന അനുഷ്ഠാനപരമായി ഉണ്ടാക്കുന്നു.'' സ്വയം ശൂന്യമാകുന്ന എളിയ സേവനത്തിന്റെ സമീപനമാണ് ക്രൈസ്തവ കൂട്ടാ യ്മ ഉണ്ടാക്കുന്നത്. ഇതാണ് യോഹന്നാന്‍ എന്ന സെബദി പുത്രന്‍ തന്റെ പൂര്‍വ്വകാല അധികാരത്തര്‍ക്കത്തിന്റെ വിഷയത്തില്‍ യേശുവിന്റെ സുവിശേഷമായി ലോകത്തിനു നല്കാനുള്ളത്.

അധികാരം കാരുണ്യത്തിന്റെ സ്വയം ശൂന്യമാകുന്ന കാലു പിടുത്തത്തിന്റെ സ്വഭാവം സ്വീകരിക്കുന്നു. ഇതു സീസറിന്റെ അധികാരമല്ല, പിലാത്തോസിന്റെ അധികാരവുമല്ല. ഇതു കുറ്റവിചാരകന്റെ അപ്പം കൊണ്ടു അടിമകളെ ഉണ്ടാക്കുന്ന അധികാരവുമല്ല. ഇവിടെയാണ് സഭയ്ക്ക് എല്ലാക്കാലത്തും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന വ്രണങ്ങളുമായി സഭയില്‍നിന്നു ആളുകള്‍ ഇറങ്ങിപ്പോകുന്നതിന്റെ ഒരു കാരണം. ആധുനിക കാലഘട്ടത്തില്‍ പാപ്പമാര്‍ ലോകത്തില്‍ ധാര്‍മ്മിക അധികാരത്തിന്റെ ശബ്ദമായി മാറി. അതു പട്ടാള ത്തിന്റെ സാമ്പത്തിക ശക്തിയുടെ അധികാര സ്വരമല്ലായിരുന്നു. നന്മയുടെ ദൈവികതയുടെ സാന്നിദ്ധ്യവും സ്വരവുമായിരുന്നു. ഇതു പത്രോസിന്റെ പിന്‍മുറക്കാരന്‍ ഇന്നു സമൂഹത്തില്‍ നിലനില്ക്കുന്നത് ഈ ധാര്‍മ്മികാധികാരമായിട്ടാണ്. അതു ശുശ്രൂഷയുടെ വിനീതദാസന്റെ സാന്നിദ്ധ്യവും സാക്ഷ്യവുമാണ്.

ബൈബിള്‍ കോളേജിന് ഒരു പ്രിന്‍സിപ്പലുണ്ടായിരുന്നു, അദ്ദേ ഹം അതിന്റെ സര്‍വ്വാധികാരിയായി മാറി. അദ്ദേഹം ബൈബിള്‍ വായിച്ചിട്ടില്ല എന്ന പരാതിക്കാരുണ്ട്. പക്ഷെ, അതു പറയാന്‍ ആര്‍ ക്കും ധൈര്യമില്ലാതായി. കാരണം, പറയുന്നവര്‍ പുറത്താക്കപ്പെടും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org