കോപത്തിന്റെ പാനപാത്രം

കോപത്തിന്റെ പാനപാത്രം

ഫ്രെഡറിക് നീഷേ ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യത്തെക്കുറിച്ച് എഴുതി ''വികാരമില്ലാതെ മഹത്തായ ഒന്നും നടന്നിട്ടില്ല.'' ശരിയാണ് അക്കില്ല സിന്റെ വികാരം ഒരു നഗരം കത്തിക്കുകയും നഗരവാസികളെ നിഷ്‌ക്കരുണം വധിച്ച് അതിന്റെ നദി ശവങ്ങള്‍ തടഞ്ഞു വഴിമാറുകയും ചെയ്തു. ''വന്‍'' കാര്യ മാണ് നടന്നത്. ലെവിനാസ് എഴുതിയതുപോലെ കാവ്യം മരണത്തിന്റെ നിഷ്ഠൂ ര താണ്ഡവം വസന്തയുടെ സമയത്തെ സങ്കേഞ്ഞിപോലെ അസഭ്യമായി മാറുന്നു. ഹോമറിന്റെ ഈ മഹാകാവ്യം ഒരു വ്യക്തിയുടെ കഥയാണ്. ഒരു വ്യക്തി ഭീകരമായ കോപത്തിലും അതിന്റെ വൈരത്തിലും ദഹിച്ചുപോയ കഥ. അയാളുടെ അനുഭവം ഹോമര്‍ എഴുതി, ഇത് ഒരു യുദ്ധകഥയാണ്. ഒരു വ്യക്തിയുടെ കോപ കഥ.

അക്കില്ലസ് എന്ന പേര് രണ്ടു പദങ്ങളുടെ സന്ധിയാണ്. ഭീകരമായ ആകലു ത + ആളുകള്‍. ട്രോയ് നഗരത്തിലെ മനുഷ്യരുടെ മരണവും ക്രൂരതയും നഗ്നമായി നിറഞ്ഞാടിയ കഥ. ഈ യുദ്ധം അക്കില്ലസ് തുടങ്ങിയതല്ല. ട്രോജന്‍ രാജാവ് പാരീസ് സ്പാര്‍ട്ടയുടെ രാജ്ഞിയെ തട്ടിക്കൊണ്ടുപോയതില്‍ ആരംഭിച്ച യുദ്ധം. കനകം മൂലം കാമിനി മൂലം കലഹം. ഗ്രീക്കുകാര്‍ ട്രോയ് നഗരത്തിന്റെ ചുറ്റുപാടും അക്രമിച്ച് രണ്ടു സുന്ദരികളെ പിടികൂടി തങ്ങളുടെ വീരനേതാക്കള്‍ ക്കു കൊടുത്തു. രണ്ടു വീരപുരുഷന്മാരില്‍ ഒരുവനായ അക്കില്ലസിന് പെണ്ണിനെ നഷ്ടപ്പെട്ടു. അതിന്റെ പേരില്‍ ഉയര്‍ന്ന നേതാവുമായി യുദ്ധത്തിന്റെ കോപം പൊട്ടിത്തെറിച്ചു. പക്ഷേ, ആത്തേന ദേവത ഇടപെട്ട് കോപം ശമിപ്പിച്ചു, കോപം ഭാഷയാക്കാന്‍ ആവശ്യപ്പെട്ടു. ശാന്തനായി എങ്കിലും അക്കില്ലസ് യുദ്ധത്തില്‍ നിന്നു മാറിനിന്നു. ഫലമായി ഗ്രീക്കുകാര്‍ തോല്‍ക്കാന്‍ തുടങ്ങി. അപ്പോഴാണ് അക്കില്ലസിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ പ്രൊട്ടക്കുലസ് അക്കില്ലസിന്റെ വേഷവും പടച്ചട്ടയും രഥവുമായി ആള്‍മാറാട്ടം നടത്തി യുദ്ധത്തിനിറങ്ങാന്‍ അക്കില്ലസ് സമ്മതിച്ചത്. പക്ഷെ, യുദ്ധത്തില്‍ ട്രോജന്‍ രാജാവിന്റെ മൂത്തമകന്‍ പ്രൊട്ടക്കുലസിനെ വധിച്ചു, ശവം പോലും തിരിച്ചു കൊടുക്കാന്‍ തയ്യാറായില്ല.

ഈ ഒറ്റ സംഭവമാണ് അക്കില്ലസിന്റെ കോപത്തിന്റെ അഗ്നി ആളിക്കത്താന്‍ ഏക കാരണം. അയാള്‍ പുതിയ പടച്ചട്ടയുമണിഞ്ഞ് യുദ്ധത്തിനിറങ്ങി. അതു അക്രമത്തിന്റെ ഭ്രാന്താണ് സൃഷ്ടിച്ചത്. പുഴ വഴിമുടക്കിയ വിധം ശവങ്ങള്‍ നിറഞ്ഞു. ഓടി രക്ഷപ്പെട്ടവരെ അരിഞ്ഞുവീഴ്ത്തി. തന്റെ സുഹൃത്തിനു പകരം 12 യുവാക്കന്മാരെ പിടികൂടി ബലിയര്‍പ്പിച്ചു. അക്കില്ലസ് തന്റെ കൂട്ടുകാരനെ കൊന്നവനെ നേരിട്ടു. അയാള്‍ പേടിച്ചു കാല്‍ക്കല്‍ വീണു തന്റെ ശവം തിരിച്ചു നല്കണം എന്നപേക്ഷിച്ചു. യാതൊരു കരുണയും കാണിക്കാതെ അയാളെ കൊന്നു തന്റെ രഥത്തില്‍ ശവം കെട്ടിയിട്ട് പല തവണകളില്‍ ട്രോയി നഗരത്തി നു ചുറ്റും തന്റെ രഥമോടിച്ചു. എന്നാല്‍ രാത്രിയില്‍ ആരും കാണാതെ കൊല്ല പ്പെട്ടവന്റെ പിതാവ് അക്കില്ലസിന്റെ അടുക്കല്‍ വന്നു താണുവണങ്ങി കേണപേ ക്ഷിച്ചു മകന്റെ ശവത്തിനായി. അക്കില്ലസ് അയാളെ ശാന്തമായി സ്പര്‍ശിച്ചു, ശവം തിരിച്ചുകൊടുത്തു. ഈ യുദ്ധത്തില്‍ നഗരം പൂര്‍ണ്ണമായി കത്തിനശിച്ചു. ജനങ്ങള്‍ അനാഥരായി നാലുപാടും ഓടി. കോപത്തിന്റെ തീകത്തിച്ചവനെ ഒരു ബലഹീനതയുണ്ടായിരുന്നു. അയാളുടെ കാല്പാദങ്ങള്‍. അതില്‍ അയാള്‍ വീണു. എങ്ങനെ മരിച്ചു എന്ന് ഹോമര്‍ പറയുന്നില്ല.

ഒരു നാട്ടിലും നഗരത്തിലും ഭീകരദുരന്തമാണ് അക്കില്ലസ് സൃഷ്ടിച്ചത്. അതു സൃഷ്ടിയായിരുന്നില്ല സംഹാരമായിരുന്നു. ഈ ദുരന്ത കഥ ബാലനായ ജോര്‍ജ് സ്‌റ്റെയിനറെ തന്റെ പിതാവ് പഠിപ്പിച്ചതു സ്‌റ്റെയിനര്‍ തന്റെ ആത്മകഥയില്‍ എഴുതി. മകന്റെ ശവം യുദ്ധവീരനോട് യാജിക്കുന്ന പിതാവിന്റെ ദൂതന്‍. ഇത്രയും വായിച്ചിട്ട് സ്‌റ്റെയിനറിന്റെ പിതാവ് അതിനു അക്കില്ലസ് കൊടുക്കുന്ന മറുപടി ചൂണ്ടിക്കാണിച്ചു കൊടുത്തു. വിഡ്ഢി എന്നു വിളിച്ച് അയാളെ അക്കില്ലസ് കൊല്ലുകയാണ്. ഒടുങ്ങാത്തതും ശമിക്കാത്തതുമായ കോപവൈരത്തിന്റെ കഥ സ്‌റ്റെയിനര്‍ ആത്മകഥയില്‍ എഴുതുന്നത്, ജര്‍മ്മനില്‍ നാസ്സി പാര്‍ട്ടിയും ഹീറ്റ്‌ലറും ഉയര്‍ന്നു വരുന്ന സാഹചര്യം പറഞ്ഞുകൊണ്ടാണ്. ഹോമറിന്റെ കാവ്യം വാനക്കാരോട് പറഞ്ഞതു അക്കില്ലസ് എന്ന ഏക മനുഷ്യന്റെ ക്രോധ വും വൈരവും എന്തു പ്രത്യാഘാതങ്ങള്‍ ഒരു നഗരത്തിലും നാട്ടിലും ഉണ്ടാ ക്കുന്നു എന്നാണ്. അക്രമമൂര്‍ത്തിയായിരുന്നു അക്കില്ലസ്. അയാള്‍ സമൂഹ ത്തില്‍ സൃഷ്ടിച്ചതു വലിയ നിലവിളിയും പ്രതീക്ഷയില്ലാത്ത ദുഃഖത്തിന്റെ താണ്ഡവവും അതിന്റെ അന്തമില്ലാത്ത മരണവുമാണ്. ആരും ഒന്നും നേടാത്ത ഒരു മുഴുഭ്രാന്ത്. അപ്പന്‍ മകനെ ഹോമര്‍ പഠിപ്പിക്കുന്ന ഈ ആത്മകഥാഭാഗം അവസാനിക്കുന്നത് അക്കില്ലസിന്റെ ജീവിത പ്രമാണം ശ്രദ്ധിക്കാന്‍ പറഞ്ഞു കൊണ്ടാണ്. സ്വന്തം മരണത്തിനു പ്രഭാതവും മധ്യാഹ്നവും സായാഹ്നവും നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ മണ്ടത്തരങ്ങളില്‍ നിന്നു മാറി നില്‍ക്കാനാണ് പിതാവ് മകന് പറഞ്ഞു കൊടുത്തത്.

ചരിത്രത്തിലേക്കു വിധി വിശ്വാസത്തിന്റെ വ്യക്തികളും പ്രസ്ഥാനങ്ങളും കടന്നുവരും. തന്റെ അധികാരവും ചരിത്ര പ്രാധാന്യവും ഈശ്വരവിധിയാണ് എന്നു കരുതുകയും തങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാനുള്ള വൈരത്തിന്റെ ദൗത്യ മുണ്ട് എന്നു വിശ്വസിക്കുകയും ചെയ്യുന്നവര്‍. സ്‌റ്റെയിനറോ സ്‌റ്റെയിനറിന്റെ പിതാവോ ഹിറ്റ്‌ലര്‍ ഇത്രമാത്രം ദുരന്തങ്ങള്‍ ചരിത്രത്തില്‍ ഉണ്ടാക്കും എന്ന് ഒരിക്കലും കരുതുകയോ ഭയപ്പെടുകയോ ചെയ്തില്ല.

പ്രാദേശീയതയുടെ വക്താവായിരുന്ന ഒരു രാജാവിന്റെ മകന്‍ ആ നാട്ടില്‍ രാജാവാകുന്നതിനോട് രാജ്യമതത്തിന്റെ പുജാരികള്‍ ഒന്നടങ്കം രാജാവിന് ഒരു നിവേദനമര്‍പ്പിച്ചു. രാജാവ് ഞെട്ടി. വളരെ വ്യസനത്തോടെ അതിന്റെ നേതാക്കളില്‍ ഒരുവനോട് ചോദിച്ചു. എന്തുകൊണ്ട്, നിങ്ങള്‍ ഇവിടെ പാടില്ല എന്നു നിര്‍ബന്ധം പിടിക്കുന്നു? അയാള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകനു മായിരുന്നു. ഹ്രസ്വമായി ആ പൂജാരി പറഞ്ഞു, ''He hates'' രാജാവ് ഞെട്ടി. വെറുപ്പിന്റെ രാജാവിനെ വേണ്ട. അദ്ദേഹം അങ്ങനെ രാജ്യത്തിനു പുറത്ത് ഒരു പ്രവിശ്യയുടെ രാജാവാക്കി. പക്ഷെ, തന്റെ സ്വപ്നം മകനിലൂടെ വ്യാപകമായി രാജ്യത്തു നടപ്പിലാക്കണമെന്നു കരുതിയ പ്രദേശികതയുടെ പ്രവാചകന്‍ ചരടു കള്‍ വലിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. ദേശത്തിന്റെ രാജാവായി പക്ഷെ, വെറു പ്പിന്റെ സ്വഭാവം മാറിയില്ല. അതു പൂര്‍വാധികം പൗരുഷമായും മൃഗീയമായും ഉപയോഗിച്ചു. നാട്ടുരാജാക്കന്മാരുടെ ദുഷ്‌കൃത്യങ്ങളും ചരിത്രവും വിശദാംശ ങ്ങളും ശേഖരിച്ചു. അതു തുറുപ്പ് ചീട്ടാക്കി എല്ലാവര്‍ക്കും മൂക്കു ചരടിട്ടു. എല്ലാ വരെയും ഭീഷണിയില്‍ വരുതിയിലാക്കി. നാട്ടുകാരെ വഞ്ചിച്ചു. അവരോട് നുണ ആവര്‍ത്തിച്ചു പറഞ്ഞു. അവരെ വിദഗ്ദ്ധമായി വഞ്ചിച്ചു. വെറുപ്പിന്റെ വേദത്തില്‍ ഭീകര മൂര്‍ത്തിയായി. നാടിന്റെ കഷ്ടകാലത്തിന്റെ വരവ് ഉണ്ടാക്കി സാമ്രാജ്യ ത്തില്‍ ജീവിച്ചു.

അക്കില്ലസ് ചരിത്രത്തില്‍ ആവര്‍ത്തിക്കുന്നു. അതിന്റെ ദുഃഖദുരിതങ്ങളും. സ്റ്റെയിനര്‍ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത് നിരീശ്വരത്വം എന്താണ് എന്നു പറഞ്ഞുകൊണ്ടാണ്. ''ഓരോ ക്രൂരതയും ഓരോ അനീതിയും മനുഷ്യ നില്‍ അഥവാ മൃഗത്തില്‍ ആവസിച്ചു, ദൈവത്തിന്റെ സാന്നിധ്യങ്ങള്‍ നിഷേധിച്ച് നിരീശ്വരത്വം സ്ഥാപിക്കുന്നു. പക്ഷെ, എനിക്ക് അങ്ങനെ ദൈവവിശ്വാസം ഏറ്റവും കഠിനമായി വിഷമതകളിലും ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരണം രണ്ട് സാധൂകരിക്കുന്ന അത്ഭുതങ്ങള്‍ ധാര്‍മ്മികതയുടെ സാന്നിധ്യവും സ്‌നേഹവും വ്യാകരണത്തില്‍ ഭാവി കാലത്തിന്റെ കണ്ടെത്തലുമാണ്. ഈ അത്ഭുതങ്ങളുടെ സാന്നിധ്യം ഉള്ളിടത്തോളം അതു രക്ഷാകരവുമാണ്.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org