ജോസഫിനെ വെട്ടിനിരത്തിയ സഹോദരന്മാർ

The brothers who conspired to eliminate Joseph
Published on: 
ജനാധിപത്യ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്നു പറയുമ്പോൾ ഒരാളുടെ ആവർത്തനമാണ് എല്ലാവരും എന്ന് അർത്ഥമാക്കുന്നില്ല.

പഴയനിയമത്തിൽ ഇസ്രായേൽ എന്ന പേരു ലഭിച്ച യാക്കോബിന്റെ 12 മക്കളിൽ ഒരുവനാണ് ജോസഫ്. അവരിൽ ഏറെ ശ്രേഷ്ഠനും ചരിത്രത്തിൽ അറിയപ്പെട്ടവനും ജോസഫാണ്. സത്യത്തിൽ ജോസഫ് മറ്റു സഹോദരന്മാരിൽ നിന്നു ഭിന്നനായി രുന്നു. തന്നെ വിറ്റവർക്ക് വന്ന ദാരിദ്ര്യത്തിൽ ധാന്യങ്ങൾക്കുവേണ്ടി തങ്ങൾ വിറ്റവന്റെ അടുത്തേക്കു സഹോദരന്മാർക്കു പോകേണ്ടി വന്നു.

ഇത് ഒരു സ്പർദ്ധയുടെ കഥയാണ്. ഒപ്പം സഹോദരന്മാർ തമ്മി ലുള്ള സമത്വത്തിന്റെയും കഥ. സമത്വം നമ്മുടെ കാലഘട്ടത്തിലെ വലിയൊരു മൂല്യമാണ്. സമത്വത്തിന്റെ ജനാധിപത്യത്തിലാണ് നാം ജീവിക്കുന്നത്. സഹോദരന്മാരുടെ സമത്വലോകത്തിലാണ് നാം. സമത്വം ഒരാദർശമാകുന്നതുപോലെ അത് അപകടകരമായ സ്പർദ്ധയുടെ അടിസ്ഥാനവുമാകാം. എല്ലാവരും തമ്മിൽ സമത്വ മുണ്ട് എന്ന് നാം പറയുന്നു. അതു നിയമവുമാണ്. പക്ഷെ, കണ്ണു തുറന്നു നോക്കിയാൽ തമ്മിൽ തമ്മിൽ വലിയ വ്യത്യാസങ്ങളുമുണ്ട്. ഇവിടെ സമത്വം എന്നതുകൊണ്ട് ഞാനും അപരനുമായി ഗണിത ശാസ്ത്രസമത്വമാണ് എന്നല്ല അർത്ഥമാക്കുന്നത്. നൂറ് എന്ന സംഖ്യ ഒന്നിന്റെ നൂറ് ആവർത്തനമാണ്. അതുപോലെ നൂറ് ആളുകൾ എന്നത് ഒരാളുടെ നൂറ് ആവർത്തനമല്ല. നൂറുപേരും വ്യത്യസ്തരായ വ്യക്തികളാണ്. കഴിവുകളിൽ, സഹനക്ഷമതയിൽ, പരസ്പരബന്ധ ത്തിൽ, വൈകാരികതയിൽ എല്ലാം വലിയ വ്യത്യാസങ്ങളുണ്ട്. ഓരോ വ്യക്തിക്കും സ്വന്തമായ തനിമയുണ്ട്. അതു ഭിന്നമാണ്. ഈ കഴിവുകൾ ആളുകളെ ഭിന്നമാക്കുന്നു. അവിടെ ഗണിതശാസ്ത്ര പരമായ സമത്വമില്ല.

ജനാധിപത്യ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്നു പറ യുമ്പോൾ ഒരാളുടെ ആവർത്തനമാണ് എല്ലാവരും എന്ന് അർത്ഥ മാക്കുന്നില്ല. ജീവിതം വൈവിധ്യത്തിന്റെ സമ്പന്നതയും പ്രത്യേക തകളും അതിന്റെ പുതുമകളുടെ വ്യത്യാസങ്ങളും ഉണ്ടാക്കുന്നു. എല്ലാവരും നിയമത്തിന്റെ മുമ്പിൽ തുല്യരാണ്. ജീവിതത്തിൽ തുല്യരല്ല. അവസരങ്ങളുടെ കാര്യങ്ങളിലും തുല്യരായി പരിഗണി ക്കപ്പെടണം. അതുകൊണ്ട് പ്രത്യേകമായ വൈശിഷ്ട്യങ്ങളും പ്രത്യേക സിദ്ധികളും പരിഗണിക്കപ്പെടുകയും വേണം. തുല്യ രാണ് എന്നു പറഞ്ഞു പാട്ടുപാടാനാകാത്തവളെ സംഗീതം പഠി പ്പിക്കാൻ നിയോഗിക്കാനാവില്ല. അവസരസമത്വം ജീവിതസമത്വ മല്ല. എല്ലാവരും ഭിന്നരാണ്, ആ വ്യത്യാസങ്ങളിൽ വലുപ്പചെറുപ്പ ങ്ങളും ഉണ്ടാകും.

ഇതു മറന്ന് സമത്വത്തിന്റെ അളവുകോൽ എല്ലാവരുടെയും മേൽ വച്ച് ഉയർന്നവരെയും ഭിന്നമായ സിദ്ധികളുള്ളവരെയും വെട്ടിനിരപ്പാക്കുന്ന സ്പർദ്ധ സമൂഹത്തിൽ ഉണ്ടാകുക സ്വാഭാവിക മാണ്. ഭിന്നമായ പ്രതിഭകളെ വെട്ടിനിരത്തി സമത്വം സൃഷ്ടിക്കു ന്നത് വല്ലാത്ത അസൂയയുടെ ഫലമാണ്. ജോസഫിന്റെ കഥകൾ അതേപടി ആധുനികലോകത്തും ആവർത്തിക്കാൻ പ്രയാസ മാണ്. അക്രമം കാണിച്ചാൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷവരും. അതുകൊണ്ട് സമൂഹത്തിൽ വളരുന്ന സ്പർദ്ധയുടെ പ്രകട പ്രകാ ശനത്തിൽ അക്രമം കാണിക്കാതെ അക്രമം പരോക്ഷമാകും. അത് ആൾക്കൂട്ടം എന്ന നപുംസകത്തിന്റെ മെരുക്കലായി മാറും. അക്രമം ഗുപ്തമായി സമൂഹത്തിന്റെ നിരപ്പാക്കലിന്റെ പല രൂപങ്ങൾ സ്വീകരിക്കും. ഈ സ്പർദ്ധയുടെ സാമൂഹിക പ്രശ്നം ഗൗരവമായി അപഗ്രഥിക്കുന്നതു സോറൻ കീർക്കെഗോർ ആണ്. ആൾക്കൂട്ട ത്തിന്റെ അഥവാ ശരാശരിയുടെ നപുംസക രൂപം മെരുക്കി തീർപ്പാ ക്കൽ നടത്തുന്നതു പലവിധത്തിലായിരിക്കും. എല്ലായിടത്തും ഒരു വല്ലാത്ത നിഷേധത്തിന്റെ ശൂന്യതാബോധം നിഴലിക്കും. മാത്രമല്ല അത് ഒരുതരം വിധി വിലാസത്തിന്റെ നിരാശ നിറഞ്ഞതും നിഷേധപരവുമായ പ്രകടനങ്ങൾ ഉണ്ടാക്കും.

എല്ലാത്തരം നന്മയുടെ പ്രകാശനങ്ങളോടും വ്യക്തികളുടെ സർഗാത്മകനേട്ടങ്ങളോടും പുലർത്തുന്ന അവഗണനയും നിഷ് ക്കാമ അലസതയും ഒരു നന്മയും കാണാത്ത ദോഷൈക വീക്ഷ ണവും കൊണ്ടു സമൂഹത്തെ മലീനമാക്കും. മറ്റൊരുവൻ എന്നെ ക്കാൾ മെച്ചമാണ് എന്നു അംഗീകരിക്കാനുള്ള മനസ്സില്ലായ്മയുടെ “നിരാശ” എല്ലാറ്റിലും കുറ്റം കണ്ടുപിടിക്കുന്ന പുതിയ വിമർശകരെ ഉണ്ടാക്കും. ഇതിനു നാട്ടിൻപുറങ്ങളിൽ “കണ്ണുകടി” എന്നു വിശേ ഷിപ്പിക്കാറുണ്ട്. പ്രശംസ കണ്ണുകടിക്കാർക്ക് വായിൽ വരാത്ത ഭാഷയാണ്. അപരനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭാഷയാണ് സാമൂഹിക ജീവിതത്തെ സന്തോഷപ്രദമാ ക്കുന്നത്. ഈ വെട്ടിനിരത്തൽ സംസ്കാരം വിധിയുടെ താണ്ഡവ മാണ് ജീവിതം എന്ന വീക്ഷണഫലമാണ്. മറ്റുള്ളവരുടെ നന്മ കാണാനും അംഗീകരിക്കാനും ആദരിക്കാനും ആഘോഷി ക്കാനും കഴിയുന്ന സമൂഹമാണ് സർഗാത്മകസമൂഹമായി മാറു ന്നത്. കീർക്കെഗോർ എഴുതി, “വിപ്ലവാത്മകമായ യുഗം നടപടി കളുടെയാണ്; നമ്മുടെ കാലഘട്ടം പരസ്യത്തിന്റെയും പബ്ലിസിറ്റി യുടേയുമാണ്.” ഈ കാലത്തിന്റെ അത്യുൽസാഹത്തിന്റെ പിന്നിൽ നിർവികാരതയാണ്. ഈ നിർവികാരത പരിഹാസ സ്വഭാവമുള്ള ആലസ്യത്തിന്റെയാണ്. വ്യക്തികളും സമൂഹ പങ്കാളികളും വെറും അലസക്കാഴ്ചക്കാരായി നടത്തുന്ന ഓട്ടൻ തുള്ളൽ വെറും പാരഡി കളായി മാറും. നിശ്ശബ്ദസാക്ഷികൾക്കു മാത്രമാണ് ആന്തരികത ഉള്ളത്. അവർക്കാണ് സംസാരിക്കാൻ കഴിയുന്നതും.

logo
Sathyadeepam Online
www.sathyadeepam.org