ചരിത്രത്തിന്റെ അജീര്‍ണ്ണം

ചരിത്രത്തിന്റെ അജീര്‍ണ്ണം

പോള്‍ തേലക്കാട്ട്

മൗലികവാദ സമൂഹങ്ങള്‍ ചരിത്രത്തിന്റെ അജീര്‍ണ്ണം ബാധിച്ചവരാണ്. പിന്നോട്ട് തിരിഞ്ഞു ജീവിക്കുന്നവരാണ് മൗലികവാദികള്‍. അവര്‍ക്ക് പറയാനുള്ളതു പഴമകള്‍ മാത്രമാണ്. പഴമയുടെ പുരാണങ്ങളുമായി അവര്‍ വര്‍ത്തമാനത്തെ നിറക്കുന്നു. ഓര്‍മ്മയ്ക്കും മറവിക്കുമിടയിലാണ് ജീവിതം. അവിടെ മറവി പ്രധാനമാണ്. ചരിത്രബോധത്തിന്റെ അതിപ്രസരം ജീവിതത്തെ മുരടിപ്പിക്കും. അതുകൊണ്ട് ഒരു ഓര്‍മ്മയുമില്ലാതെ ജീവിക്കണമെന്നല്ല. ചരിത്രബോധത്തിന്റെ അഭാവം വ്യക്തികള്‍ക്കും സംസ്‌കാരത്തിനും ആരോഗ്യകരമല്ല. ചരിത്രം പ്ലേറ്റോ എഴുത്തിനെക്കുറിച്ച് പറഞ്ഞ കഥപോലെ ഓരോ സമയം മരുന്നുമാണ് വിഷവുമാണ് (Pharmakon).
മനുഷ്യന്‍ പിന്നിലേക്കു നോക്കുന്നതു വര്‍ത്തമാനത്തെ മനസ്സിലാക്കാനാണ്. വര്‍ത്തമാനം ഉണ്ടായത് എങ്ങനെയെന്നു അറിയാനും ഭാവിക്കുവേണ്ടിയുള്ള താത്പര്യത്തിന്റെയും പേരിലുമാണ്. മനുഷ്യന് ചരിത്രമല്ല പ്രധാനം. അറിവും പ്രധാനമല്ല, ജീവിതമാണ് പ്രധാനം. ചരിത്രം പരിഗണിക്കണ്ടേ അവഗണിക്കണോ എന്ന ചോദ്യത്തിന് ഉത്തരം ജീവിതത്തിന്റെ മണ്ഡലത്തിലാണ്. വ്യാപകമായ ചരിത്രഭാഗങ്ങള്‍ മനുഷ്യര്‍ അവഗണിക്കുന്നു; ഉന്തിമാറ്റുന്നു. വളരെ ചുരുക്കം കാര്യങ്ങള്‍ ആഡംബരപൂര്‍വ്വം അലംങ്കരിച്ചു ഒറ്റപ്പെട്ട ദ്വീപുപോലെ സൂക്ഷിക്കുന്നു.
ചരിത്രം അറിയുന്നതു കാത്തുസൂക്ഷിക്കാനാണ്, ജീവിതം സൃഷ്ടിക്കാനല്ല. ചരിത്രത്തിന്റെ ഏതു ഭാഗവും ഉപേക്ഷിക്കാന്‍ യോഗ്യമാണ്. ജീവിതത്തിന് ഉപകരിക്കുമോ എന്നതാണ് പ്രധാനം. അതു പ്ലേറ്റോ പറഞ്ഞതുപോലെ മരുന്നാകണം. ജീവിതത്തെ മഹത്വപ്പെടുത്ത ണം, പാരമ്പര്യങ്ങളെ ബലവ ത്താക്കണം.
ചരിത്രത്തി ന്റെ ആധിക്യം ജീവിതത്തെ ത കര്‍ക്കുന്നു. ജീവി തം മലിനമാക്കു ന്നു; ജീവിതത്തില്‍ സംഘര്‍ ഷങ്ങളും പിളര്‍ പ്പും ഉണ്ടാക്കുന്നു. അനാവശ്യ വൈര്യങ്ങള്‍ ഊ തിവീര്‍പ്പിക്കുന്നു. അതു ജീവിതം മ ഹത്തരമായി സൃ ഷ്ടിക്കാന്‍ ഉപകരിക്കില്ല. ചരിത്ര ത്തെ ശാസ്ത്രമാ ക്കി ചിലര്‍ അനിവാര്യമാക്കുന്നു. വര്‍ത്തമാനത്തി ന്റെ അധികാര ത്തില്‍ നിന്നാണ് പഴമയെ വ്യാഖ്യാനിക്കുന്നത്. അധികാരത്തിന്റെ പഴമയോടുള്ള താത്പര്യം ആരോഗ്യകരമാകണമെന്നില്ല. ഒരു സമൂഹത്തെ മൗലികവാദത്തിലേക്കു നയിക്കാന്‍ അധികാരി പഴമയെ വ്യാഖ്യാനിച്ച് വിഷം സമൂഹത്തില്‍ വിതറും. ഇവിടെ ഓര്‍മ്മിക്കേണ്ടതു ഭാവി ഉണ്ടാക്കുന്നവര്‍ക്കു മാത്രമാണ് പഴമയെ വിധിക്കാന്‍ അവകാശമുള്ളൂ.
പ്ലേറ്റോ റിപ്പബ്ലിക്കിന്റെ മൂന്നാം പുസ്തകത്തില്‍ അനിവാര്യമായ വസ്തുതയെക്കാള്‍ അനിവാര്യവും ശക്തവുമായ നുണ സ്വീകരിക്കണമെന്നു പറയുന്നു. ചരിത്രങ്ങളിലെ വസ്തുനിഷ്ഠമായ പരാമര്‍ത്ഥം ജീവിതത്തെ അപകടപ്പെടുത്തുന്നതാകാം. ഇവിടെ ചരിത്ര വസ്തുതയ്ക്കു വിരുദ്ധമായതു ചരിത്രാതീതമാണ്. ചരിത്രത്തിന്റെ സത്യം വിഷമായി മാറും. അവര്‍ ചരിത്രാതീതമായ നുണ സ്വീകരിക്കുന്നു. ശരിയായ വസ്തുനിഷ്ഠ അറവിന്റെ വിഷം മാറ്റിവച്ച് "വിശ്വാസത്തിന്റെ സാഹസത്തിനു" മുതിരണമെന്നാണ് സോക്രട്ടീസ് ആവശ്യപ്പെടുന്നത്. ഇതിന് "ആഭിജാത നുണ" എന്നാണ് വിൡക്കുന്നത്. ചരിത്രവസ്തുതകളേക്കാള്‍ ജീവിതം മെച്ചമാകുന്നത് ആവശ്യത്തിനു തെളിവില്ലാത്ത വിശ്വാസമായിരിക്കട്ടെ കൂടുതല്‍ ഉപകാരപ്രദം. സത്യാന്വേഷണത്തിന്റെ ഭാഗമായി വിജ്ഞാനം ആവശ്യം ഇല്ലാത്ത അറിവിന്റെ രൂപങ്ങളെ സ്വീകരിക്കുന്നതിനെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. മനുഷ്യന്‍ തന്റെ പരിമിതികളെ തരണം ചെയ്യാന്‍ ഈ "ആഭിജാത നുണകളെ" ആശ്രയിക്കേണ്ടി വരുന്നു എന്നു പ്ലേറ്റോ വാദിച്ചു.
ദൈവം സത്യമാണ്, സത്യം ദൈവികവുമാണ്. ദൈവം നമ്മുടെ ഏറ്റവും പ്രബലമായ നുണയാണെങ്കിലോ എന്ന് നിഷേ ചോദിച്ചു. ദൈവം അറവിന്റെ മണ്ഡലത്തിനു പുറത്തായതു കൊണ്ടും, അറിയുന്ന ദൈവം ദൈവമല്ലാത്തതുകൊണ്ടും, ദൈവം കവികളുടെ പ്രാചരകരുടെയും വിശ്വാസമായ കഥകളാകുമ്പോള്‍ ആ കഥകള്‍ വസ്തുതകളെക്കാള്‍ ഭാവി ഉണ്ടാക്കുന്നതാകും. കുരുക്കഴിക്കാന്‍ കഴിയാത്ത സംഘര്‍ഷ പ്രതിസന്ധികളില്‍ ചരിത്രത്തിന്റെ വസ്തുതകളേക്കാള്‍ ഏശയ്യയുടെ വാള് വളച്ച് അരിവാളും കുന്തം തല്ലി കൊഴുവുമുണ്ടാക്കുന്ന കഥയായിരിക്കും ഭാവി ഉണ്ടാക്കുന്നതും ശാന്തി സൃഷ്ടിക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org