![വിളിച്ചുചൊല്ലലും വിവാഹവാഗ്ദാനവും [ഭാഗം-3]](http://media.assettype.com/sathyadeepam%2Fimport%2F2021%2F10%2Fpromising-christian-marriage.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
കല്യാണം വിളിച്ചു ചൊല്ലുന്നതിനു മുമ്പു സ്ത്രീധനക്കച്ചീട്ടു (മണവാട്ടിയുടെ കാരണവന്മാര്‍ മകള്‍ക്കു കൊടുക്കുന്ന സ്ത്രീധനത്തിന്റെ വിവരവും അതുകൊടുക്കുന്ന തീയതിയും എഴുതി രണ്ടു സാക്ഷികള്‍ കൂടി ഒപ്പിട്ട രേഖ) പെണ്ണിന്റെ കാരണവര്‍ ചെ റുക്കന്റെ കുടുംബത്തിനു നല്കിയെന്നു വികാരി ഉറപ്പുവരുത്തേണ്ടിയിരുന്നു. വിളിച്ചുചൊല്ലുന്നതി നു മുമ്പോ, കെട്ടുകുറി കൊടുക്കുന്നതിനു മുമ്പോ വേദോപദേശം സംബന്ധിച്ച പരീക്ഷ വികാരി നടത്തേണ്ടതാണ്. വധൂവരന്മാരുടെ വിവാഹപ്രായം (ഉദയംപേരൂര്‍ സൂ നഹദോസിന്റെ കാനോനയില്‍ മണവാളനു 14 ഉം മണവാട്ടിക്കു 12 ഉം വയസ്സാണു നിശ്ചയിച്ചിരുന്നത്) പൂര്‍ത്തിയാക്കിയെന്നു ഉറപ്പു വരുത്തണം തുടങ്ങിയ ഏതാനും നിര്‍ദ്ദേശങ്ങള്‍ കൂടി മേല്പറ ഞ്ഞ കല്പനയില്‍ ഉണ്ടായിരുന്നു.
ഉദയംപേരൂര്‍ സൂനഹദോസി ന്റെ കാനോനകളിലൊ റോസിന്റെ നിയമാവലിയിലോ വിവാഹാശീര്‍ വ്വാദത്തിനു മുമ്പ് വിഗാരിയുടെ പക്കല്‍ വിവാഹ സമ്മതം അറിയിക്കണം എന്ന നിര്‍ദ്ദേശമില്ല. വിവാഹസമയത്തു മാത്രമെ അത് ആവശ്യമുള്ളൂ. എന്നാല്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത 1879-ല്‍ വിളിച്ചു ചൊല്ലുന്നതിനു മുമ്പ് വിഗാരിയുടെ പക്കല്‍ വിവാഹസമ്മതം വധൂവരന്മാര്‍ അറിയിക്കണം എന്ന ക ല്പന നല്കി. മാതാപിതാക്കള്‍ വിവാഹം ഉറപ്പിക്കുന്നതിനെ ക ല്യാണപ്പറഞ്ഞൊപ്പ് അഥവാ ക ല്യാണം ഉറപ്പിക്കല്‍ അഥവാ അച്ചാരക്കല്യാണം എന്നും വൈദികന്റെ മുമ്പില്‍ വധൂവരന്മാര്‍ വിവാഹസമ്മതം അറിയിക്കുന്നതിനെ മനസ്സമ്മതം അഥവാ വിവാഹ വാഗ്ദാനം എന്നും വിളിക്കാന്‍ തു ടങ്ങി. സുറിയാനി – ലത്തീന്‍ ക ത്തോലിക്കരുടെ ഇടയില്‍ 1879 മുതല്‍ മനസ്സമ്മതം എന്ന ചടങ്ങ് മേല്പറഞ്ഞ കല്പനവഴി പ്രയോഗത്തിലായി. തന്മൂലം മനസ്സമ്മതം (വിവാഹവാഗ്ദാ നം) നടത്തിയശേഷം മാ ത്രം വിളിച്ചുചൊല്ലാനും (പരസ്യപ്പെടുത്തല്‍) ആ രംഭിച്ചു. വികാരിയുടെ മു മ്പില്‍ വിവാഹസമ്മതം (വിവാഹ വാഗ്ദാനം) നടത്തുമ്പോള്‍ അത് രേഖയാക്കണം (പുസ്തകത്തില്‍ രേഖപ്പെടുത്തണം) എന്ന നിയമം ഇക്കാലത്ത് ഇല്ലായിരുന്നു.
മനസ്സമ്മതത്തെക്കുറിച്ച് 1895 മേടം 15 നു ചാള്‍സ് ലവീഞ്ഞു മെത്രാന്‍ പുറപ്പെടുവിച്ച കല്പന യില്‍ ഇപ്രകാരം പറയുന്നു: "ഒത്തുകല്യാണം സാക്ഷാല്‍ ഒരു കല്യാണം അല്ലായ്കകൊണ്ടും പെണ്ണിന്റെയും ചെറുക്കന്റെയും സമ്മതത്തിന്മേല്‍ ബന്ധുക്കള്‍ ത മ്മില്‍ പള്ളിമുഖേന ചെയ്യുന്ന ഒരു പരസ്യവാക്കുടമ്പടി മാത്രം ആയിരിക്കകൊണ്ടും ആയതിനു അധി കദ്രവ്യവ്യയം ചെയ്തു വിരുന്നു ഒരുക്കുന്നതു അനാവശ്യമാകുന്ന തിനാലും ഒത്തുകല്യാണ വിരുന്നു പെണ്‍വശത്തു നിന്നാകകൊണ്ടും ചെറുക്കന്‍ ഭാഗക്കാര്‍ പതവും മിതവും വിട്ടു അധികവിരുന്നു കാരെ ക്ഷണിച്ചു പെണ്‍വശത്തു കാര്‍ക്കു അധിക ചിലവിന്നിടയാ ക്കാതെ സ്ത്രീധനചക്രത്തിന്റെ അവസ്ഥയ്ക്കു തക്കപോലെ വിരു ന്നുകാരെ ക്ഷണിച്ചുകൊണ്ടു പോകേണ്ടതാകുന്നു. ഏതു പോലെ യെന്നാല്‍ 3000 ചക്രം വരെ സ്ത്രീ ധനം ഒരുക്കുന്ന ഒത്തുകല്യാണ ത്തിനു അഞ്ചോ ആറോ പേരില്‍ കൂടാതെയും 7000 ചക്രം വരെയു ള്ളതിനു ഏഴെട്ടു പേരില്‍ കവിയാതെയും ഏഴായിരം മുതല്‍ മേല്പോട്ടുള്ളതിനു പത്തുപന്ത്രണ്ടു പേരില്‍ കൂടാതെയും ആണ്‍വശ ത്തു നിന്നും വിരുന്നുകാരായി പോകേണ്ടതാകുന്നു. ഇപ്രകാരം മേലാല്‍ കല്യാണ പറഞ്ഞൊപ്പില്‍ നിന്നു ഒരു കക്ഷി മാറുന്നതാക യാല്‍ ഒത്തുകല്യാണച്ചിലവു ആവശ്യപ്പെടുന്നതല്ല; ആവലാധി സ്വീകരിക്കപ്പെടുന്നതുമല്ല." 1895 മേടം 15 നു നല്കിയ മറ്റൊരു കല്പനയില്‍ ചാള്‍സ് ലവീഞ്ഞ് മെത്രാന്‍ ഇപ്രകാരം എഴുതിയിരി ക്കുന്നു: "വിശേഷിച്ചും ആ കല്യാണം ഞായറാഴ്ച കഴിക്കപ്പെടു ന്നതില്‍ പലര്‍ക്കും കുര്‍ബാന കാ ണ്മാന്‍ ഇടയാകാതിരിപ്പാനുള്ള യോഗ്യമുള്ളതുകൊണ്ട് മേലാല്‍ ഒത്തുകല്യാണം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ചെ യ്തുകൂടായെന്നു നാം കല്പിക്കു ന്നു."
ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്കയായിരുന്ന മാര്‍ മാത്യു മാക്കീല്‍ 1904-ല്‍ നല്കിയ ദെക്രെത്തുപുസ്തകത്തില്‍ മനസ്സമ്മത സംബന്ധമായ മുന്‍ കല്പനകള്‍ക്കു മാറ്റം വരുത്തി പുതിയ കല്പന നല്കി. അതിപ്രകാരമായിരുന്നു : "മണവാളനും മണവാട്ടിയും തമ്മില്‍ കെട്ടുന്നതിനു വി ളിച്ചു ചൊല്ലു തുടങ്ങുന്നതിനു മുമ്പില്‍ അവര്‍ക്കുണ്ടായിരിക്കുന്ന സമ്മതം, മണവാട്ടിയുടെ ബഹു. വികാരിയുടെ മുമ്പാകെ ചെന്നു അറിയിക്കണമെന്നുള്ള മുന്‍ ദെ ക്രെത്തു കല്പനയിലെ നിശ്ചയത്തിനു പകരം ഇപ്പോള്‍ നാം നി ശ്ചയിക്കുന്നതെന്തെന്നാല്‍: മേ ലാല്‍ അച്ചാരകല്യാണത്തിനു മുന്‍പില്‍ തമ്മില്‍ കെട്ടുവാനുള്ള ദമ്പതിമാരുടെ സമ്മതം മണവാട്ടിയുടെ ബഹു. വികാരിയുടെ മുമ്പാ കെ അവരു വെളിപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നവരില്‍, ഇരവരുടെയും ഉഭയ സമ്മതത്താല്‍ ചെ യ്ത ഒത്തുകല്യാണ പറഞ്ഞൊപ്പു വാസ്തവപ്പെടുന്നതും, ആ പറഞ്ഞൊപ്പില്‍നിന്നു ഒഴിയുന്നതിനുള്ള കാരണങ്ങള്‍ ഏറിയ കൂറും നീങ്ങിപ്പോകുന്നതും ആകയാല്‍, മണവാട്ടിയുടെ ബഹു. വികാരി പെണ്ണിനെയും ചെറുക്കനെയും ഒരുമിച്ചു മുമ്പാകെ വരുത്തി മറ്റു സാക്ഷികളെ കൂടാതെ, ഒത്തുകല്യാണത്തിനു മുമ്പില്‍തന്നെ, അ വരുടെ മനഃസമ്മതം പ്രത്യേകം, പ്രത്യേകം ചോദിച്ചറിയണം. അപ്രകാരം തന്നെ കല്യാണം വിളിച്ചുചൊല്ലു തുടങ്ങുന്നതിനു മുമ്പില്‍, മേല്‍ വിവരിച്ചപ്രകാരം പെണ്ണിന്റെയും, ചെറുക്കന്റെയും മനഃസമ്മതം ചോദിച്ചിട്ടുണ്ടോ എന്നും, ഉഭയ സമ്മതകച്ചീട്ടു അവര്‍ ത മ്മില്‍ എഴുതി മാറീട്ടുണ്ടോ എന്നും, അതിലെ താല്പര്യം പോലെ നടന്നിട്ടുണ്ടോ എന്നും, ബഹു. വികാരിമാര്‍ അവരോടു ചോദിച്ചറികയും, വേണ്ടുംവിധം പ്രവൃത്തിക്കയും, കുറിയില്‍ വിവരിക്കയും വേണം" (ദെക്രെത്തുപുസ്തകം, pp. 114-115).
എന്നാല്‍ മാര്‍ മാക്കീലിന്റെ കല്പനയിലും വികാരി വധൂവരന്മാരുടെ സമ്മതം അന്വേഷിക്ക ണം എന്നല്ലാതെ അത് രേഖപ്പെടുത്തണം എന്നു നിര്‍ദ്ദേശിക്കുന്നില്ല. വിവാഹവാഗ്ദാനം രേഖപ്പെടുത്തണം എന്ന നിര്‍ദ്ദേശം ആദ്യമായി നല്കിയത് മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാനാണ്. 1916 ഒക്‌ടോബര്‍ 31-നു നല്കിയ 'വരവുകളുടെ നിയമസംഗ്രഹം – അ നുബന്ധം' എന്ന കല്പനയില്‍ ഇ പ്രകാരം എഴുതിയിരിക്കുന്നു: "ശു ദ്ധ: സിംഹാസനത്തിന്റെ കല്പനകള്‍ക്ക് അനുസൃതമായി എല്ലായിടത്തും ഒരു രീതിയും ഒരു ക്രമവും ഉണ്ടായിരിക്കുന്നതിനായി, മണവാളനെയും മണവാട്ടിയെയും കൊ ണ്ടു വിവാഹപറഞ്ഞൊപ്പു (Sponþ salia) ചെയ്യിപ്പിച്ചു കൊള്ളണം. ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തുകയും വെണം". വിവാഹത്തി നു മുമ്പുള്ള മനസ്സമ്മതം അങ്ങ നെ 1916 മുതല്‍ റിക്കാര്‍ഡില്‍ രേ ഖപ്പെടുത്തിത്തുടങ്ങി. മാത്രമല്ല, വിവാഹ പറഞ്ഞൊപ്പ് എന്ന കര്‍ മ്മം എല്ലാ വിവാഹങ്ങള്‍ സംബന്ധിച്ചും ആചരിക്കേണ്ടതാണെ ന്നും കല്പിച്ചിരുന്നു.
1930-കള്‍ വരെയും വിവാഹ വാഗ്ദാനം (മനസ്സമ്മതം) വീടുകളിലും ബഹു. വികാരിയുടെ മേടയിലും (പള്ളിമുറി) വച്ചു നടത്തിയിരുന്നു. എന്നാല്‍ 1930-ല്‍ വിവാ ഹ വാഗ്ദാനം പള്ളിയില്‍ വച്ചു നടത്തുന്നതാണ് ഉചിതമെന്നും വീടുകളിലൊ പള്ളി മേടയിലൊ വച്ച് നടത്തുന്നത് ഉചിതമല്ലെന്നും മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീ ത്ത നിര്‍ദ്ദേശിച്ചു, എന്നാല്‍ അ തൊരു കല്പനയായി നല്കിയിട്ടില്ലായിരുന്നു. 1939 ജൂലൈ മാസത്തിലെ എറണാകുളം മിസ്സത്തില്‍ വിവാഹവാഗ്ദാനം പള്ളിയകത്തുവച്ചുതന്നെ നടത്തണം എന്നു മെ ത്രാപ്പോലീത്ത കല്പിച്ചു. ഇതിനെ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: "മഹാ കൂദാശയായ വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് മനസ്സമ്മതം. മനസ്സമ്മതത്തോടു കൂടിതന്നെ ദമ്പതിമാര്‍ തമ്മില്‍ സംബന്ധമുണ്ടാകുന്നു. ഈ കര്‍മ്മം വിവാഹത്തിന്റെ കര്‍ത്താവായ ദൈവത്തിന്റെ സന്നിധിയില്‍ വച്ച് അവിടത്തെ അനുഗ്രഹത്തോടുകൂടി നിര്‍വ്വഹിക്കപ്പെടുന്നു എന്നതിനു തെളിവായിട്ടാണ് ദേവാലയത്തില്‍വച്ചു നടത്തുന്നത്. മാത്രമല്ല, ദമ്പതിമാര്‍ക്കു വിവാഹത്തിന്റെ പരിശുദ്ധിയെയും ദിവ്യസ്വഭാവത്തെയുംപറ്റി ബോധമുളവാക്കുന്നതിനും ഈ കര്‍മ്മത്തിനു ദേവാലയമാണ് യോജിച്ചത്. അതിനാല്‍ മനസ്സമ്മതം വീട്ടില്‍വച്ചു നടത്തുന്നത് ക്രമക്കേടാണ്" (എറണാകുളം മിസ്സം, Vol. XII, p.76).
വിവാഹവാഗ്ദാനത്തിന് പ്ര ത്യേക രജിസ്റ്റര്‍ ഉണ്ടായിരിക്കണമെന്ന് 1934 സെപ്തംബര്‍ 8-നു പ്രസിദ്ധീകരിച്ച വരവുകളുടെ നി യമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത കല്പിച്ചിരുന്നു. അതില്‍ പറയുന്നു: "എല്ലാ പള്ളികളിലും അ ച്ചാരക്കല്യാണത്തിനായി തനിച്ച് ഒരു രജിസ്റ്റര്‍ ഉണ്ടായിരിക്കയും സ്ത്രീധന സംഖ്യ എത്രയെന്ന് അ തിലെഴുതി ഇരുകൂട്ടരെയുംകൊണ്ടു അതില്‍ ഒപ്പു വയ്പിക്കുക യും വികാരിയൊ അസിസ്‌തേന്തിയൊ അത് സാക്ഷീകരിക്കുകയും വെണം" (p. 26).
വിവാഹവാഗ്ദാനം സംബന്ധി ച്ച് 1940-ല്‍ പ്രസിദ്ധീകരിച്ച നിയമ സംഗ്രഹത്തില്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത ഇപ്രകാരം കല്പിച്ചിരിക്കുന്നു: "വിവാഹവാ ഗ്ദാനം ചെയ്യിക്കുന്നതിനുമുമ്പ് മണവാളനോടും മണവാട്ടിയോടും തനിച്ചു, തനിച്ചു വിവാഹത്തിനു പൂര്‍ണ്ണ സമ്മതമാണോ, കടമകള്‍ അറിയാമോ, പരസ്യമോ രഹസ്യമോ ആയ വല്ല തടസ്സവും ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ ചോദിച്ചറിയണം. പ്രസ്തുത വ്യവസ്ഥകളി ന്മേല്‍ വിവാഹപറഞ്ഞൊപ്പ് ദേവാ ലയത്തില്‍വച്ചു നടത്തേണ്ടതാണ്. അതിനു ശേഷം രജിസ്റ്ററില്‍ സമ്മതം എഴുതി സ്ത്രീധന സംഖ്യയും കുറിച്ചശേഷം രണ്ടു കൂട്ടരെയും കൊണ്ട് ഒപ്പുവപ്പിക്കുകയും വികാരിയോ അസിസ്‌തേന്തിയൊ സാക്ഷ്യപ്പെടുത്തുകയും വേണം. വികാരിയുടെയോ അദ്ദേഹം നിശ്ചയിക്കുന്ന ഏതെങ്കിലും വൈദിക ന്റെയൊ മുമ്പില്‍ വച്ചാണ് അച്ചാര ക്കല്യാണം നടത്തേണ്ടത്. അച്ചാരക്കല്യാണം നടത്തുന്ന പട്ടക്കാരന്‍ വിവരം അതിനുള്ള പുസ്തകത്തില്‍ എഴുതുകയോ എഴുതിക്കുകയോ ചെയ്യണം. അച്ചാരക്കല്യാണത്തിനു പ്രത്യേക ആശീര്‍വ്വാദ ങ്ങളൊന്നും നമ്മുടെ റീത്തില്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പ്രത്യേകാശീര്‍വ്വാദമൊന്നും നല്‌കേണ്ടതില്ല. അച്ചാരക്കല്യാണത്തിനു അന്യഇടവകയില്‍നിന്നു വരുന്നവര്‍ ശരിയായി സാക്ഷിച്ചിട്ടുള്ള മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്" (നിയമ സംഗ്രഹം, 1950, p. 85). മനസ്സമ്മത ശുശ്രൂഷയ്ക്കു 1950-കളില്‍പോലും പ്രത്യേക പ്രാര്‍ത്ഥനാക്രമം ഉണ്ടായിരുന്നില്ല. 1960-കളുടെ അവസാനത്തിലാണ് ആദ്യമായി അപ്രകാരമൊരു ശുശ്രൂഷാക്രമം ഫാ. ആബേല്‍ സിഎംഐ എഴുതിയുണ്ടാക്കിയത്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സീറോ മലബാര്‍ സഭയുടെ പ്രത്യേക ശുശ്രൂഷാക്രമം വിവാഹവാഗ്ദാനത്തിനുവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.
മേല്പറഞ്ഞ വിധം കാലങ്ങള്‍ കടന്നുപോയപ്പോള്‍ കാലഘട്ടത്തിനിണങ്ങിയവിധം പരിഷ്‌ക്കാരങ്ങള്‍ വരുത്തി വിവാഹവാഗ്ദാനം ഇന്നത്തെ രൂപത്തിലും ഭാവത്തി ലും എത്തിനില്ക്കുന്നു. വീട്ടില്‍ വച്ചോ വികാരിയുടെ മുറിയില്‍ വച്ചോ രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് അവസാനിപ്പിച്ചിരുന്ന ഒരു ചടങ്ങ് രൂപാന്തരീകരണം സംഭവിച്ച് ഒരു വലിയ ആഘോഷമായി (പെണ്‍വീട്ടുകാരുടെ വിവാഹാഘോഷമായി) മാറിയിരിക്കുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍, പ്രസംഗം, മോതിരക്കൈമാറ്റം (ചില രൂപതകളില്‍ വിശുദ്ധ കുര്‍ബാന കൂടെ അര്‍പ്പിക്കുന്നുണ്ട്) എന്നിങ്ങനെ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ ഒരു വിവാഹാഘോഷത്തിന്റെ എല്ലാ പരിവേഷവും മനസ്സമ്മതത്തി നും ലഭിച്ചിരിക്കുന്നു.