യുദ്ധവും വിശ്വാസവും [01]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ
യുദ്ധവും വിശ്വാസവും [01]
Published on

ബാല നോവല്‍ 01 | നെവിന്‍ കളത്തിവീട്ടില്‍

'ഠേ..!! ഠേ..!!' തുടര്‍ച്ചയായ വെടിയൊച്ചകള്‍. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുക യായിരുന്ന ജോസും ട്രിനോടായും ഭയന്ന് പരിഭ്രാന്തരായി. തങ്ങളുടെ ഇടവക ദേവാലയമായ സാന്റിയാഗോ പള്ളിയില്‍നിന്നുമാണ് ശബ്ദം. എന്താണ് സംഭവിക്കുന്ന തെന്ന് അറിയാന്‍ പള്ളിയുടെ പുറകിലെ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗത്തെ ലക്ഷ്യമാക്കി അവര്‍ ഓടി. ഒട്ടും ധൈര്യം ഉണ്ടായിട്ടല്ല,

നെഞ്ച് ശക്തിയായി ഇടിക്കുന്നുണ്ട്. ഇന്നലെ കുര്‍ബാന കഴിഞ്ഞ് ഫാദര്‍ ഇഗ്‌നേഷ്യസ് അവരോടു പറഞ്ഞ താണ് നാളെ പള്ളിയില്‍ എന്തു വേണമെങ്കിലും സംഭവിക്കാമെന്ന്. പുതുതായി മെക്‌സിക്കോയില്‍ അധികാരമേറ്റ പ്രസിഡണ്ട് കോളേസ്സും അദ്ദേഹത്തിന്റെ സര്‍ക്കാരും സഭയുടെയും വിശ്വാസികളുടെയും പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പുതിയ വിളംബരമിറക്കി.

ഇന്നു മുതല്‍ പള്ളികള്‍ പൂര്‍ണ്ണമായി അടച്ചിടും, പൊതു ആരാധനകള്‍ പാടില്ല, മത പഠനങ്ങളോ വിശ്വാസ അനുഷ്ഠാനങ്ങളോ പാടില്ല. പള്ളികളും പള്ളി സ്ഥാപനങ്ങളും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കുകയും പുരോഹിതര്‍ സര്‍ക്കാര്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കുകയും വേണം. ഇതൊക്കെയാണ് പുതിയ നിയമാവലി യില്‍ പറയുന്നത്. ഇതിനോടെല്ലാം എതിര്‍പ്പ് കാണിച്ച ആളാണ് ഫാദര്‍ ഇഗ്‌നേഷ്യസ്.

അതുകൊണ്ടുതന്നെയാണ് വെടിയൊച്ച കേട്ടതും ജോസിന് പേടിയായത്. ഓടുന്ന വഴിയില്‍ അവര്‍ വീണ്ടും കേട്ടു തോക്കില്‍ നിന്നും നിറയൊഴിക്കുന്ന ശബ്ദം. 'നമുക്ക് തിരിച്ചു പോയാലോ?' വേഗത കുറച്ചുകൊണ്ട് ട്രിനോടാ ചോദിച്ചു. എന്നാല്‍ ജോസിന്റെ വേഗത കുറഞ്ഞില്ല. ഒടുവില്‍ പള്ളി കാണാറായി. അവര്‍ ഒരു മരത്തിന്റെ മറവില്‍ പതിയിരുന്നു ചുറ്റും നീരിക്ഷിച്ചു.

ഫാദര്‍ ഇഗ്‌നേഷ്യസ് അനക്കമില്ലാതെ പള്ളിയുടെ കവാടത്തിനരികില്‍ കിടക്കുന്നു. അടുത്തൊന്നും ആരും ഇല്ല എന്ന് ഉറപ്പാക്കി അവര്‍ അടുത്തേക്ക് ചെന്നു. ഭാഗ്യം ഫാദര്‍ ഇഗ്‌നേഷ്യസ് മരിച്ചിട്ടില്ല. കാലിനാണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ ചോര ഒത്തിരി പോയിട്ടുണ്ട്, ബോധവും പോയി.

ട്രിനോടാ വേഗം പോയി തോട്ടത്തില്‍ നിന്നും ആരും കാണാതെ ഒരു ഉന്തുവണ്ടി കൊണ്ടുവന്നു. അവര്‍ പ്രയാസപ്പെട്ട് ഫാദര്‍ ഇഗ്‌നേഷ്യസിനെ അതില്‍ കിടത്തി വനത്തിലൂടെ ഓടി. വീണ്ടും പല സ്ഥാലത്തുനിന്നും വെടിയൊച്ചകള്‍ അവര്‍ കേട്ടു...

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org