![ഓൾ or നത്തിങ് [08]](http://media.assettype.com/sathyadeepam%2F2025-02-06%2F7v5ri74k%2Fsr-clre-crocket08.jpg?w=480&auto=format%2Ccompress&fit=max)
എബിന്‍ കരിങ്ങേന്‍
2010 സെപ്റ്റംബര്‍ 8 ന് ഞാന്‍ എന്റെ നിത്യവ്രതത്തിനായി അമേരിക്കയില്‍ നിന്ന് സ്‌പെയിനിലേക്ക് മടങ്ങി. സ്‌പെയിനിലെ വലന്‍സിയയില്‍ സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ എന്ന പുതിയതായി തുറക്കുന്ന സമൂഹത്തിലേക്ക് എന്നെ അയച്ചു. എന്റെ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ ഇസബെല്‍ ക്യൂസ്റ്റ എന്നെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'സിസ്റ്റര്‍ ക്ലെയര്‍ തന്റെ നിത്യവ്രതം എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അവള്‍ സ്വയം പൂര്‍ണ്ണമായും കര്‍ത്താവിന് സമര്‍പ്പിക്കുകയും തന്റെ എല്ലാ ശക്തിയോടും കൂടി അത് ചെയ്യുകയും ചെയ്തു.
സിസ്റ്റര്‍ ക്ലെയര്‍ ധാരാളം ഉപയോഗിച്ചിരുന്ന ഒരു പ്രവൃത്തി ഉണ്ടായിരുന്നു, അത് അവളുടെ ജീവിതം ദൈവത്തിന്റെ കൈകളില്‍ സ്ഥാപിക്കാന്‍ സഹായിച്ചു. 'ബ്ലാങ്ക് ചെക്ക്' എന്ന ആശയമായിരുന്നു അത്. എല്ലാ ദിവസവും അവള്‍ കര്‍ത്താവിന് ഒരു ബ്ലാങ്ക് ചെക്ക് നല്‍കുമായിരുന്നു. അതിനാല്‍ കര്‍ത്താവിന് അവളോട് ആവശ്യമുള്ളത് ചോദിക്കാന്‍ കഴിയും'. വലന്‍സിയയില്‍, എന്റെ പ്രധാന ശുശ്രൂഷ മിസ്ലാറ്റയിലെ ആശുപത്രിയില്‍ മാരകമായി രോഗബാധിതരായവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതായിരുന്നു. ഇത് ബുദ്ധിമുട്ടുള്ള ഒരു ജോലിതന്നെ ആയിരുന്നു.
ഓരോ രോഗിയുടെയും ഹൃദയത്തെ മനസിലാക്കാനും അവരുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ അവരെ നയിക്കാനും നാം സ്വയം ഒരുക്കുകയും ഒരുങ്ങുകയും വേണം.
2011ല്‍ ഞാന്‍ തിരികെ ബെല്‍മോണ്ടിലേക്ക് മടങ്ങി. ഇത്തവണ എന്റെ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ അന മരിയ ലാപേന, എന്റെ ആത്മീയതയെ ഇങ്ങനെ സംഗ്രഹിച്ചത് ഞാന്‍ ഓര്‍ക്കുന്നു, 'She gave everything with a great sense of humour.' ('അവള്‍ എല്ലാം നര്‍മ്മബോധത്തോടെ നല്‍കി'.) 'അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എന്താണെന്നും അവള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ എന്താണെന്നും എനിക്കൊരിക്കലും പറയാന്‍ കഴിഞ്ഞില്ല, ഇപ്പോഴും അറിയില്ല.
എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടുമ്പോള്‍, അവളുടെ ഉത്തരം എല്ലായ്‌പ്പോഴും 'തീര്‍ച്ചയായും!' അതിനുപുറമെ, എന്താണ് ആവശ്യമെന്ന് മുന്‍കൂട്ടി കാണാന്‍ അവള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുകയും അതിനാല്‍ സഹായിക്കാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ വര്‍ഷാവസാനം ഞാന്‍ സ്വയം ചിന്തിച്ചു, 'അവളെപ്പോലെ അനുസരിക്കാന്‍ പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'.
2012 ഒക്‌ടോബറില്‍, എനിക്ക് ഒരു പുതിയ ലക്ഷ്യസ്ഥാനം ലഭിച്ചു, അവിടെ എനിക്ക് തമ്പുരാന്റെ അനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി ചെയ്യാന്‍ സാധിച്ചു. ഇക്വഡോര്‍! ഗുവായാക്വിലിലെ അടുത്തിടെ സ്ഥാപിതമായ കമ്മ്യൂണിറ്റിയിലേക്കാണ് എന്നെ അയച്ചത്. സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഒരു വര്‍ഷം മാത്രമേ ഗ്വായാക്വില്‍ ഉണ്ടായിരുന്നുള്ളൂ. അവിടെയുള്ള സഹോദരിമാര്‍ വളരെ ദരിദ്ര പ്രദേശങ്ങളിലെ കുറച്ച് സ്‌കൂളുകളില്‍ ക്ലാസുകള്‍ നല്‍കിയിരുന്നു.
ഞങ്ങള്‍ ഒരു ഇടവകയില്‍ ജോലി ചെയ്യുകയും യുവാക്കളെയും കുട്ടികളെയും സുവിശേഷവല്‍ക്കരിക്കുകയും ചെയ്തിരുന്നു. റിട്രീറ്റുകള്‍, വേനല്‍ക്കാല ക്യാമ്പുകള്‍, പ്രതിവാര രൂപീകരണ യോഗങ്ങള്‍ മുതലായവ ഞങ്ങള്‍ അവിടെ നടത്തിയിരുന്നു. ആ പ്രദേശത്തെ മനുഷ്യര്‍ അനുഭവിച്ച വിവിധ രോഗങ്ങള്‍ക്ക് പുറമേ, ഇക്വഡോറിലെ കഠിനമായ ചൂട് ക്ഷീണിപ്പിക്കുന്നതായിരുന്നു.
ഞാന്‍ ഇക്വഡോറില്‍ എത്തിയപ്പോള്‍, ഞങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജീവിത കഥകള്‍ കേള്‍ക്കുകയായിരുന്നു. ദൈവീക ഇടപെടല്‍ എന്ന് പറയട്ടെ, അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി അദ്ദേഹം ഞങ്ങളുടെ നാട് സന്ദര്‍ശിച്ചു.
ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു, 'പരിശുദ്ധനായ പിതാവേ, നിങ്ങള്‍ ക്ഷീണിതനാണോ? ഇക്വഡോറിലെ എന്റെ ആദ്യ ആഴ്ചയായിരുന്നു, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആ മറുപടി ഉദ്ധരണി എന്റെ മുദ്രാവാക്യമായിട്ടല്ല, മറിച്ച് ഇവിടെ, എന്റെ ജീവിതരീതിയായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 'ചിലപ്പോള്‍ ക്ഷീണം തോന്നും, തീര്‍ച്ചയായും! ജോലി എന്നെ തളര്‍ത്തുന്നു, പക്ഷേ ഞാന്‍ പരീക്ഷിക്കപ്പെട്ടിട്ടും, എന്നോട് തന്നെ സഹതാപം തോന്നേണ്ടതില്ലെന്നും, ദൈവം നല്‍കുന്നത് തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു'.
(തുടരും)