All or Nothing [06]

A tale of Sr. Clare Crockett - 6
All or Nothing [06]
Published on
  • എബിന്‍ കരിങ്ങേന്‍

ഞാന്‍ ഒരു കന്യാസ്ത്രീയാകാന്‍ പോകുന്നു! ഒരു കന്യാസ്ത്രീയാവുക എന്നതാണ് എന്റെ വിളി എന്നും, എന്നെത്തന്നെ പൂര്‍ണ്ണമായും കര്‍ത്താവിന് സമര്‍പ്പിക്കാന്‍ എല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ എല്ലാവരുടെയും പ്രതികരണം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു... 'നിനക്ക് ഭ്രാന്താണ്!'

പക്ഷേ പ്രധാന കാര്യം, എന്നില്‍ നിന്ന് അല്ലാത്ത ഒരു ശക്തി എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ബന്ധുക്കളിലൊരാള്‍ എന്നെ കണ്ടപ്പോള്‍, ഇതിനകം എന്റെ അന്തിമ വ്രതം എടുക്കല്‍ അടുത്തിരുന്നു, അദ്ദേഹം പറഞ്ഞു, 'ക്ലെയര്‍, നീ ഒരു കന്യാസ്ത്രീയാകുന്നതിനുമുമ്പ് എനിക്ക് നിന്നെ അറിയാമായിരുന്നു, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ ഒന്നില്ലെങ്കില്‍ നിനക്ക് ഭ്രാന്താണ് എന്ന് പറയാം അല്ലെങ്കില്‍ ദൈവം യഥാര്‍ഥത്തില്‍ ഉണ്ടെന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ'.

'കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല' (ഏശയ്യ 55:8). താന്‍ എന്താണ് ചെയ്യുന്നതെന്ന് ദൈവത്തിനറിയാം. നാം അവനില്‍ വിശ്വസിക്കുക മാത്രം ചെയ്യുക.

താന്‍ എന്തെങ്കിലും ചോദിച്ചാല്‍ അത് നടപ്പിലാക്കാന്‍ കഴിയുന്ന കൃപയും ശക്തിയും എല്ലായ്‌പ്പോഴും നല്‍കുമെന്ന് കര്‍ത്താവ് എനിക്ക് ഉറപ്പ് നല്‍കുന്നപോലെ തോന്നി. തമ്പുരാന്റെ സഹായമില്ലാതെ, അവിടുത്തെ ആഹ്വാനത്തോട് പ്രതികരിക്കാനും അവിടുത്തെ അനുഗമിക്കാനും എനിക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.

ദൈവം തന്റെ നോട്ടം ഒരു പാവപ്പെട്ട ആത്മാവില്‍ ഉറപ്പിക്കുന്നു. അങ്ങനെ അവള്‍ക്ക് അവനിലും അവന് അവളിലും ജീവിക്കാന്‍ കഴിയും, അങ്ങനെ ലോകത്തെ രക്ഷിക്കാന്‍ രക്ഷകന്റെ ഒപ്പം നില്‍ക്കുക. അത് ശരിക്കും ഭ്രാന്താണ്... പക്ഷേ അനുഗ്രഹീതമായ ഭ്രാന്ത്! ദൈവം നമ്മള്‍ ഓരോരുത്തരോടും ആവശ്യപ്പെടുന്നതിനോട് പ്രതികരിച്ചില്ലെങ്കില്‍ നമുക്ക് ഭ്രാന്തായിരിക്കും. കാരണം അവന്‍ ആവശ്യപ്പെടുന്നത് നമുക്ക് ഏറ്റവും മികച്ചതാണ്. നമ്മള്‍ വലിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തന്റെ ആദ്യ കുര്‍ബാനയില്‍ വളരെ ആവേശത്തോടെയും ശക്തിയോടും കൂടി പറഞ്ഞ കുറച്ച് വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു; 'നാമെല്ലാവരും ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുന്നില്ലേ? ക്രിസ്തുവിനെ നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും പ്രവേശിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, അവനോട് പൂര്‍ണ്ണമായും തുറക്കുകയാണെങ്കില്‍, അവന്‍ നമ്മില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയുമെന്ന് നാം ഭയപ്പെടുന്നില്ലേ?

ജീവിതത്തെ വളരെ മനോഹരമാക്കുന്ന സുപ്രധാനമായ, അതുല്യമായ, എന്തെങ്കിലും ഉപേക്ഷിക്കാന്‍ നമ്മള്‍ ഭയപ്പെടുന്നില്ലേ? അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം കുറയുകയും നഷ്ടപ്പെടുകയും ചെയ്യുമെന്ന അപകടസാധ്യതയില്ലേ? എന്നാല്‍ ഇതിനുള്ള ഉത്തരം നല്‍കുന്നത് അടുത്ത പിന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്, 'ഇല്ല! ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് അനുവദി ക്കുകയാണെങ്കില്‍, നമുക്ക് ഒന്നും നഷ്ടപ്പെടില്ല. ക്രിസ്തുവല്ലാതെ ജീവിതത്തെ സ്വതന്ത്രവും മനോഹരവും മഹത്തരവു മാക്കുന്ന മറ്റൊന്നും തന്നെയില്ല, ഒന്നും.'

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org