ചെയ്തുമാത്രം പഠിക്കാനാവുന്ന എട്ടുകാര്യങ്ങള്‍

2023 ആഗോള സിനഡ് - ഒരു അവലോകനം - No. 4
ചെയ്തുമാത്രം പഠിക്കാനാവുന്ന എട്ടുകാര്യങ്ങള്‍

ഭൗതീക ശാസ്ത്രങ്ങളുടെ ചിന്താഭാഷ കണക്കാണ്. മനസ്സിലും പരീക്ഷണശാലകളിലും നടക്കുന്ന കൃത്യതയാര്‍ന്ന കണക്കുകൂട്ടലുകളിലൂടെ രൂപപ്പെടുത്തിയ സമവാക്യങ്ങളുടെ പ്രയോഗം വസ്തുപ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ വരുത്തും. ചൂട് 100 ഡിഗ്രി സെല്‍ഷ്യസായാല്‍ വെള്ളം തിളക്കും; അത് 475 ആയി ഉയര്‍ത്തിയാല്‍ കടലാസു കത്തും. ഭാവനയുടെ രഥത്തിലിരുന്ന് നന്മനിറഞ്ഞ കാവ്യസങ്കല്പങ്ങള്‍ മെനയുന്ന കലാകാരന്മാരും ജീവിതത്തിന് പുതിയ സമവാക്യങ്ങളാണ് നല്കുന്നത്. ചിന്തയുടേയും പരീക്ഷണങ്ങളുടേയും വെളിച്ചത്തില്‍ ബോധ്യങ്ങള്‍ ജനിപ്പിക്കുന്ന ഉദാഹരണങ്ങളും തെറ്റാത്ത നിര്‍ദ്ദേശങ്ങളും നല്കാന്‍ ശാസ്ത്രജ്ഞര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴി യും. എന്നാല്‍, വ്യക്തികളിലും സമൂഹങ്ങളിലും ഭാവമാറ്റവും ശൈലീമാറ്റവും സംഭവിച്ചു തുടങ്ങുന്നത് ഏതു താപനിലയിലാ ണെന്നും, അത്രത്തോളം താപോര്‍ജ്ജം സൃഷ്ടിക്കുന്ന പ്രക്രിയയേതാണെന്നും ശാസ്ത്രത്തിനും സാഹിത്യത്തിനും അറിയുമോ? ഇല്ലെന്നു തോന്നുന്നു കാരണം, ചിന്തയിലും ഭാവനയിലും പരിഹരിച്ച പല പ്രശ്‌നങ്ങളും ജീവിതത്തില്‍ പരിഹരി ക്കപ്പെടാതെ പോകുന്നു.

സഭ ഒരു കൂട്ടായ്മയാണെന്ന ദൈവശാസ്ത്രതത്ത്വം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഹാളില്‍ രൂപപ്പെട്ടതും സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടതുമാണ്. ശിരസ്സായ ക്രിസ്തുവിന്റെ ശരീരമാണ് സഭ എന്ന വേദഗ്രന്ഥ ഭാവനയും ആര്‍ക്കും അപരിചിതമല്ല. എന്നിട്ടും, ഒരൊറ്റ ശരീരം പോലെ ഐക്യപ്പെട്ടിരിക്കുന്ന സഭയുടെ ജീവിതത്തിലും പ്രേഷിതവേലയിലും കൂട്ടായ്മയും പങ്കാളിത്തവും വേണ്ടത്ര പ്രകടമായിട്ടില്ല. ഈ തിരിച്ചറിവാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോളസിനഡിലേ ക്ക് സഭയെ നയിക്കുന്നത്. സഭയെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കുകയെന്നതല്ല മറിച്ച്, സഭ സിനഡലാണെന്ന അടിസ്ഥാന സത്യം അനുഭവപരമായി ആവിഷ്‌ക്കരിക്കുകയെന്നതാണ് ഏകലക്ഷ്യം.

പ്രായോഗികതയുടെ പരുപരുത്ത പാതയിലേക്ക് പാദരക്ഷകളില്ലാതെ ഇറങ്ങാന്‍ സഭ തയ്യാറാകണം. ചിന്തയില്‍ പരിഹരി ക്കപ്പെടേണ്ട കാര്യങ്ങളല്ല ഇനി സഭയ്ക്കു മുമ്പില്‍ അവശേഷിക്കുന്നത്. പ്രായോഗിക പരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട പ്രവര്‍ത്തനശൈലികളാണ് അഭാവംകൊണ്ട് സഭയെ ദുര്‍ബലമാക്കുന്നത്.

പ്രായോഗികതയുടെ പരുപരുത്ത പാതയിലേക്ക് പാദരക്ഷകളില്ലാതെ ഇറങ്ങാന്‍ സഭ തയ്യാറാകണം. ചിന്തയില്‍ പരിഹരി ക്കപ്പെടേണ്ട കാര്യങ്ങളല്ല ഇനി സഭയ്ക്കു മുമ്പില്‍ അവശേഷിക്കുന്നത്. പ്രായോഗിക പരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട പ്രവര്‍ത്തനശൈലികളാണ് അഭാവംകൊണ്ട് സഭയെ ദുര്‍ബലമാക്കുന്നത്. അതുകൊണ്ടാണ്, ചെയ്തുമാത്രം പഠിക്കാവുന്ന എട്ടു കാര്യങ്ങള്‍ ആഗോളസിനഡ് അതിന്റെ ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്.

ഒന്ന്: നിസ്സംഗത പുലര്‍ത്താനും വിദ്വേഷം സൂക്ഷിക്കാനും കാരണമുള്ളിടത്ത് സ്‌നേഹം പരീക്ഷിക്കാന്‍ പറയുന്ന പരിശു ദ്ധാത്മാവിനെ കേള്‍ക്കണം. ആത്മാവ് ഹൃദയത്തോട് പറയുന്നത് അനുസരിച്ച് ശീലിക്കണം. രണ്ട്: അരികുവത്ക്കരിക്കപ്പെട്ടവരുടെ ആത്മപ്രകാശനത്തിന് സഭ വേദിയൊരുക്കണം. പട്ടണത്തിന്റെ തെരുവുകളിലും വഴിക്കവലകളിലും കണ്ടെത്തിയവരെയെല്ലാം തന്റെ വിരുന്നുശാലയിലേക്ക് വിളിച്ചുകൊണ്ടു വന്നവനാണ് സഭയുടെ ഇടയന്‍. മൂന്ന്: സഭയ്ക്കായി മാത്രമല്ല മനുഷ്യകുലം മുഴുവനുവേണ്ടിയും പരിശുദ്ധാത്മാവ് നല്കിക്കൊണ്ടിരിക്കുന്ന ദാനങ്ങളും വരങ്ങളും ആത്മാവിന്റെ നിയോഗങ്ങളനുസരിച്ചു തന്നെ ഉപയോഗിക്കണം. താലന്തുകള്‍ കുഴിച്ചിട്ട മണ്ണായി സഭ മാറരുത്; സഭാതനയരോരോരുത്തരും അവരവരുടെ മേഖലകളില്‍ ഉയര്‍ത്തെപ്പട്ട ദീപങ്ങളാകണം. നാല്: ഉത്തരവാദിത്തങ്ങളെല്ലാം പങ്കാളിത്തപരമായി നിര്‍വ്വഹിക്കാനുള്ള പ്രായോഗിക വഴികള്‍ പരീക്ഷിക്കണം. അഞ്ച്: സഭയിലെ അധികാരകേന്ദ്രങ്ങളുടേയും ഉത്തരവാദിത്ത നിര്‍വ്വഹണ രീതികളുടേയും ഗുണമേന്മ സൂക്ഷ്മമായി പരിശോധിക്കണം. സുവിശേഷത്തില്‍ വേരില്ലാത്തതും മുന്‍വിധികളാല്‍ വികലവുമായ ശൈലികള്‍ സത്വരം തിരുത്തണം. ആറ്: സംവാദം, അനുരഞ്ജനം, സൗഖ്യം, പങ്കാളിത്തം, സാഹോദര്യം തുടങ്ങിയ മാനുഷിക പുണ്യങ്ങളും സാമൂഹ്യനന്മകളും സമൃദ്ധമായി വിളയുന്ന ആരാമമായി സഭ മാറണം. സമൂഹങ്ങളില്‍ ജനാധിപത്യപരമായ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന സുതാര്യതയും വിശ്വാസ്യതയുമുള്ള ഏജന്റായി സഭ നിലകൊള്ളണം. ഏഴ്: ഇതര മതങ്ങളോടും അകത്തോലിക്കാ സമൂഹങ്ങളോടും വിവിധ സാമൂഹ്യ മുന്നേറ്റങ്ങളോടും സഭയ്ക്കുള്ള ബന്ധങ്ങള്‍ സുദൃഢമാകണം. പാലങ്ങള്‍ തകര്‍ക്കുന്ന സങ്കുചിതവും തീവ്രവാദപരവുമായ പ്രവണതകള്‍ ഉറവിടം നോക്കാതെതന്നെ തിരുത്തണം. എട്ട്: പ്രാദേശിക തലങ്ങളിലും ഉപരിതലങ്ങളിലുമുള്ള സിനഡല്‍പ്രക്രിയകളില്‍ പങ്കുചേര്‍ന്നും അവയുടെ ഫലങ്ങളനുഭവിച്ചും ഒരു സഭയായിരിക്കുക എന്നതിന്റെ മാധുര്യം ആസ്വദിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org