സ്വപ്‌നക്കാരന്‍ [No: 14]

സ്വപ്‌നക്കാരന്‍ [No: 14]

തല്‍ക്ഷണം ദൈവത്തിന്റെ ദൂതന്‍ ആകാശത്തുനിന്ന് ''അബ്രാഹം, അബ്രാഹം'' എന്ന് വിളിച്ചു. ദൂതന്‍ പറഞ്ഞു: ''കുട്ടിയു ടെ മേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്.''

''നീ ദൈവത്തില്‍ വിശ്വ സിക്കുന്നുവെന്നും ഭയപ്പെടു ന്നുവെന്നും എനിക്ക് ബോ ധ്യമായി. നിന്റെ ഏകജാത നെ പോലും എനിക്ക് തരാന്‍ നീ മടി കാണിച്ചില്ല. ഇസഹാക്കിലൂടെ നിന്റെ സന്തതി പരമ്പരയെ ഞാന്‍ വര്‍ധിപ്പിക്കും എന്ന വാഗ്ദാ നം ഞാന്‍ നിറവേറ്റും.''

അബ്രാഹം തലയുയര്‍ ത്തി നോക്കി. മുള്‍ച്ചെടികള്‍ ക്കിടയില്‍ കൊമ്പൊടുക്കി കിടക്കുന്ന ഒരു മുട്ടനാടിനെ കണ്ടു. അവന്‍ മകനു പക രം മുട്ടനാടിനെ കര്‍ത്താവി ന് ബലിയര്‍പ്പിച്ചു. അബ്രാ ഹം ആ സ്ഥലത്തിന് 'യാ ഹ്‌വെയിരെ' എന്ന് പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവന്‍ വേണ്ടതു പ്രദാനം ചെയ്യും എന്നാണ് അതിനര്‍ ത്ഥം. അബ്രാഹവും ഇസ ഹാക്കും ദൈവത്തിന് സ്‌തോത്രം ചൊല്ലി ഭവന ത്തിലേക്ക് പോന്നു. ഇസ ഹാക്കിന് വിവാഹപ്രായമാ യപ്പോള്‍ അബ്രാഹത്തിന്റെ സഹോദരന്‍ നാഹോറിന് ഭാര്യ മില്‍ക്കായില്‍ ഉണ്ടായ മകനായ ബത്തുവേലിന്റെ മകളായ റബേക്കയെ ഭാര്യ യായി സ്വീകരിച്ചു. അവ ളില്‍ രണ്ടു പുത്രന്മാര്‍ ജനി ച്ചു. മൂത്തവന്‍ ചെമന്നിരുന്ന അവനു ദൈവഹിതമനുസ രിച്ച് ഏസാവ് എന്ന് പേരിട്ടു. അവന്റെ ദേഹം മുഴുവ നും രോമകുപ്പായം ഇട്ടതു പോലെ കാണപ്പെട്ടു. അതി നുശേഷം സഹോദരന്‍ പുറത്തുവന്നു. അവന്‍ യാക്കോബ് എന്ന് വിളിക്ക പ്പെട്ടു. കുട്ടികള്‍ വളര്‍ന്നു. ഏസാവ് നല്ല നായാട്ടുകാര നായിത്തീര്‍ന്നു. ഇസഹാക്കിന് പ്രായമേറെയായി. ഏസാവ് വേട്ടയാടി കൊ ണ്ടുവന്നിരുന്ന മാംസം ഭക്ഷിച്ചിരുന്നതുകൊണ്ട് ഇസഹാക്കിന് ഏസാവി നോട് സ്‌നേഹം ഏറെയാ യിരുന്നു. യാക്കോബിനോ ടായിരുന്നു അമ്മ റബേക്കാ ക്ക് ഇഷ്ടം. ഒരു ദിവസം ഏസാവ് വേട്ടയാടി ഒന്നും കിട്ടാതെ തിരിച്ചുപോന്നു. വിശന്നും ക്ഷീണിച്ചും അയാള്‍ വീട്ടിലേക്ക് എത്തി. ക്ഷീണിച്ചു കിടന്നു. യാക്കോബ് ഉണ്ടാക്കുന്ന പായസത്തിന്റെ ആസ്വാദ്യ കരമായ ഗന്ധം ഏസാവി നെ കൊതിപ്പിച്ചു. ഏസാവ് യാക്കോബിനോട് ചോദി ച്ചു: ''ഞാന്‍ വിശന്നു ചാകാ റായി, നിന്റെ പായസത്തില്‍ നിന്നും എനിക്ക് തരിക. ഞാന്‍ വിശപ്പു മാറ്റട്ടെ.''

യാക്കോബ് പറഞ്ഞു: ''നിന്റെ കടിഞ്ഞൂല്‍ അവ കാശം എനിക്ക് തന്നാല്‍ പായസം തരാം.''

ഏസാവ് ചിന്തിച്ചു. കടിഞ്ഞൂല്‍ അവകാശം കൊണ്ട് എന്തുനേടാന്‍, തല്‍ക്കാലം വിശപ്പ് ശമിപ്പിക്കാം. കടിഞ്ഞൂലവകാശം പോകുന്നെങ്കില്‍ പോകട്ടെ.

ഇതെല്ലാം റബേക്ക കേള്‍ക്കുന്നുണ്ടായിരുന്നു. ഏസാവ് വേട്ടയാടാന്‍ പോയപ്പോള്‍ റബേക്ക വിളിച്ച് യാക്കോബിനോട് പറഞ്ഞു: ''മകനെ നല്ല രണ്ടു കുഞ്ഞാടുകളെ കൊന്നു ഇറച്ചി കൊണ്ടുവരിക. ഞാന്‍ പിതാവിന് ഇഷ്ടമുള്ള രീതിയില്‍ പാചകം ചെയ്തു തരാം. അതുകൊണ്ടു പോയി പിതാവിനെ കൊടുക്കുക. അബ്രാഹം പിതാവില്‍നിന്നും ലഭിച്ച അനുഗ്രഹങ്ങള്‍ നിന്റെ പിതാവ് നിനക്ക് തരും.''

യാക്കോബ് ചോദിച്ചു: ''എന്നെ തൊട്ടു നോക്കിയാലോ? അനുഗ്രഹങ്ങള്‍ക്ക് പകരം ശാപമായിരിക്കും ലഭിക്കുക.''

''അതിനും വഴിയുണ്ട്.'' റബേക്ക പറഞ്ഞു.

''ഉണക്കി സൂക്ഷിച്ചിട്ടുള്ള ആടിന്റെ രോമ കുപ്പായം നിന്നെ ധരിപ്പിക്കാം. നിന്നെ തൊട്ടു നോക്കുമ്പോള്‍ പിതാവിന് ഒരു സംശയവും തോന്നില്ല.''

യാക്കോബ് അമ്മ പറഞ്ഞതുപോലെ എല്ലാം ചെയ്തു. ഇസഹാക്ക് ഇറച്ചിയും വീഞ്ഞും കുടിച്ചു. മകനെ നീ ഒന്നെന്റെ അടുത്തുവരൂ. അവന്‍ അടുത്തു ചെന്നു. ഇസഹാക്ക് മകനെ തൊട്ടു തലോടി. ഏസാവിന്റെ ഉടുപ്പാണ് യാക്കോബ് ഉടുത്തിരുന്നത്, ആ ഉടുപ്പിന്റെ മണം ബോധ്യപ്പെട്ടു. മകന്റെ കൈകള്‍ തടവി രോമാവൃതമായിരിക്കുന്നത് ബോധ്യപ്പെട്ടു. ഇസഹാക്ക് മകനെ അനുഗ്രഹിച്ചു

''ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ടിയും നിനക്ക് ദൈവം തരട്ടെ, ധാന്യവും വീഞ്ഞും സമൃദ്ധമാവട്ടെ, ജനതകള്‍ നിനക്ക് സേവ ചെയ്യട്ടെ, രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ, നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹീതനുമാകട്ടെ.'' ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുകയും അവന്‍ പുറത്തു കടക്കുകയും ചെയ്തു.

ഏസാവു വന്നു പിതാവിന്റെ അടുത്തുചെന്നു. ''പിതാവേ അങ്ങേക്ക് ഇഷ്ടമുള്ള നായാട്ടിറച്ചി പാകപ്പെടുത്തി കൊണ്ടുവന്നിരിക്കുന്നു. ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.''

''നീ ആരാണ്?'' ഇസഹാക്ക് ചോദിച്ചു.

ഏസാവ് മറുപടി പറഞ്ഞു: ''അങ്ങയുടെ കടിഞ്ഞൂല്‍ പുത്രന്‍ ഏസാവാണ് ഞാന്‍.''

ഇസഹാക്ക് പരിഭ്രമിച്ചു വിറയ്ക്കാന്‍ തുടങ്ങി. ''നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ചു. നിനക്കുള്ള വരം എന്നില്‍നിന്നും തട്ടിയെടുത്തു.''

ഏസാവ് ചിന്തിച്ചു. ആദ്യം കടിഞ്ഞൂല്‍ അവകാശം. പിന്നെ എനിക്കുള്ള വരവും. ''പിതാവേ ഒറ്റ വരമേ അങ്ങയുടെ പക്കലുള്ളോ?'' ഏസാവ് വേദനയോടെ ചോദിച്ചു.

''ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ടിയില്‍ നിന്നും നീ അകന്നിരിക്കും. വാളുകൊണ്ട് നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ മുഖം നിന്നില്‍ നിന്നും അകന്നുപോകും.''

ഇസഹാക്ക് കരഞ്ഞു. ഏസാവും കരഞ്ഞു.

റബേക്ക ഈ വിവരങ്ങള്‍ അറിഞ്ഞു. അവള്‍ യാക്കോബിനെ ലാബാന്റെ അടുത്തേക്ക് അയച്ചു. യാക്കോബ് രാത്രി തന്നെ പുറപ്പെട്ടു. അല്ലെങ്കില്‍ ഏസാവ് കൊന്നുകളയും എന്ന് അവന്‍ ഭയപ്പെട്ടു.

* * * * * * * * * *

യാക്കോബിന് 147 വയസ്സ്. പിതാക്കന്മാരോട് ചേരാനുള്ള സമയമായി എന്ന് യാക്കോബിന് തോന്നി. ജോസഫിനെ ആളയച്ചു വരുത്തി കാര്യങ്ങള്‍ പറഞ്ഞു. ജോസഫ് എല്ലാ മക്കളേയും തന്റെ രണ്ട് മക്കളേയും പിതാവിന്റെ മുമ്പില്‍ എത്തിച്ചു.

''ഇവര്‍ ആരാണ്?'' യാക്കോബ് ചോദിച്ചു.

''ഇവരെന്റെ മക്കളാണ്. എഫ്രായിമും മനാസ്സേയും.''

''അവരെ എന്റെ അടുക്കല്‍ കൊണ്ടുവരിക. ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ.''

ജോസഫ് രണ്ടു മക്കളേയും പിതാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു.

യാക്കോബ് ജോസഫിനോട് പറഞ്ഞു: ''നിന്റെ മുഖം കാണുമെന്ന് ഞാന്‍ വിചാരിച്ചില്ല. നിന്റെയും നിന്റെ മക്കളുടെയും മുഖം കാണുവാന്‍ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവം ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ. സമ്പല്‍സമൃദ്ധിയോടെ നീണാള്‍ വാഴട്ടെ.''

ജോസഫ് രണ്ട് മക്കളേയും പിടിച്ചു മാറ്റി നിലംപറ്റെ കുമ്പിട്ടു നമസ്‌കരിച്ചു.

''റൂബന്‍ നീ എന്റെ മൂത്തപുത്രനാണ്. പക്ഷേ നീ വെള്ളംപോലെ അസ്ഥിരനാണ്. ആരുടെയും മുന്‍പനായി വാഴില്ല. ശിമയോനും ലേവിയും കൂടപ്പിറപ്പുകളാണ്. അവരുടെ വാളുകള്‍ അക്രമത്തിന്റെ ആയുധങ്ങളാണ്. അവരുടെ ഗൂഢാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതിരിക്കട്ടെ. അവരുടെ സമ്മേളനത്തില്‍ എന്റെ ആത്മാവ് പങ്കുചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തില്‍ അവര്‍ മനുഷ്യരെ കൊന്നു, ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പുകള്‍ വെട്ടി, അവരുടെ ഉഗ്രമായ കോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ. ഞാന്‍ അവരെ ചിതറിക്കും.

യൂദാ നിന്റെ സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും, യൂദാ ഒരു സിംഹക്കുട്ടിയാണ്, ചെങ്കോല്‍ യൂദായെ വിട്ടുപോകില്ല; അതിന്റെ അവകാശി വന്നുചേരും വരെ. യൂദാ നിന്റെ ഉടുപ്പ് വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും. അവന്റെ കണ്ണുകള്‍ വീഞ്ഞിനേക്കാള്‍ ചെമന്നും പല്ലുകള്‍ പാലിനേക്കാള്‍ വെളുത്തുമിരിക്കും. സെബലൂണാകട്ടെ കടല്‍ത്തീരത്ത് വസിക്കും. അവന്‍ കപ്പലുകള്‍ക്ക് അഭയകേന്ദ്രം ആയിരിക്കും. ഇസഹാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്, അവന്‍ ചുമടുകള്‍ക്കിടയില്‍ കിടക്കും, ഭാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായം നടത്തിക്കൊടുക്കും. ഗാദിനെ കവര്‍ച്ചക്കാര്‍ ആക്രമിക്കും, എന്നാല്‍ അവന്‍ അവരെ തോല്‍പ്പിച്ച് ഓടിക്കും. ആഷേറിന്റെ ആഹാരം സമ്പന്നമായിരിക്കും, അവന്‍ രാജകീയ വിഭവങ്ങള്‍ പ്രധാനം ചെയ്യും. തന്നിഷ്ടം പോലെ ചലിക്കുന്ന പേടമാനാണ് നഫ്താലി, അവന്‍ മൃദുല വാക്കുകള്‍ പൊഴിക്കും. നീരുറവയ്ക്കരികെ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണ് ജോസഫ്, ഒരിക്കലും വാടാത്ത വൃക്ഷം. ആര്‍ത്തിയുള്ള ഒരു ചെന്നായയാണ് ബെഞ്ചമിന്‍.

ഇവരാണ് ഇസ്രായേലിന്റെ 12 ഗോത്രങ്ങള്‍.

ഇത്രയും പറഞ്ഞുകൊണ്ട് യാക്കോബ് ജോസഫിന്റെ മടിയില്‍ തലചായ്ച്ചു. അവന്‍ അന്ത്യശ്വാസം വലിച്ചു. തന്റെ ജനത്തോട് ചേര്‍ന്നു. ജോസഫ് പിതാവിന്റെ മുഖത്തേക്ക് കമിഴ്ന്നു വീണു. കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു. തന്റെ ദാസന്മാരായ വൈദ്യഗണത്തോട് പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ കല്‍പ്പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു 40 ദിവസം എടുത്തു. കാരണം, പരുമളദ്രവ്യം പൂശി തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ 80 ദിവസം അവനെ ഓര്‍ത്ത് വിലപിച്ചു. ഫറവോയുടെ അനുവാദത്തോടെ ജോസഫ് പിതാവിന്റെ മൃതദേഹം അദ്ദേഹം ആവശ്യപ്പെട്ടതുപോലെ സംസ്‌കരിച്ചു. ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിന്റെ തലവന്മാരും ജോസഫിനോടൊപ്പം പോയി. പിതാവ് ആവശ്യപ്പെട്ടതും അബ്രാഹം പിതാവ് വാങ്ങിയതുമായ സ്ഥലത്ത് യാക്കോബിനെ സംസ്‌കരിച്ചു.

ജോസഫ് വീണ്ടും രാജ്യകാര്യങ്ങളില്‍ ഏര്‍പ്പെട്ടു.

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org