സ്വപ്‌നക്കാരന്‍ [No: 13]

സ്വപ്‌നക്കാരന്‍ [No: 13]

ഈജിപ്തിലെത്തി 17-ാം വര്‍ഷം യാക്കോബിന് 147 വയസ്സായി. അന്നൊരു രാത്രി യാക്കോബ് ഒരു സ്വപ്നം കണ്ടു. ആകാശം മുട്ടുന്ന ഗോവണിയിലൂടെ യാക്കോബ് കയറിപ്പോകു ന്നു. ഏതാണ്ട് ആകാശത്തി നടുത്ത് എത്തിയപ്പോള്‍ കൈവിട്ടു പോയി. താഴെ വീണു. കണ്ണു തുറന്നു. സ്വപ്നം മാഞ്ഞുപോയി.

മറുനാള്‍ ആളയച്ചു ജോസഫിനെ വരുത്തി. യാക്കോബ് തീരെ അവശ നായിരുന്നു. യാക്കോബ് ജോസഫിനോട് പറഞ്ഞു, ''എല്ലാവരെയും എന്റെ മുമ്പില്‍ ഒന്നിച്ച് കൂട്ടുക. എനിക്ക് അവരെ അനുഗ്ര ഹിക്കണം.''

ജോസഫ് അപ്രകാരം ചെയ്തു. പന്ത്രണ്ടു മക്കളും യാക്കോബിന്റെ മുമ്പില്‍ അണിചേര്‍ന്നു. യാക്കോബ് പറഞ്ഞു, ''എന്റെ പിതാക്ക ന്മാരോട് ചേരാന്‍ എനിക്ക് സമയമായി. എന്നെ ഇവിടെ സംസ്‌കരിക്കരുത്. എന്നെ ഈജിപ്തില്‍ നിന്നും കൊണ്ടുപോകണം. എന്റെ പിതാക്കന്മാരോടൊപ്പം സംസ്‌കരിക്കണം. അബ്രാ ഹം പിതാവ് സാറാ മാതാ വിനെ സംസ്‌ക്കരിക്കാന്‍ 400 ഷെക്കല്‍ വെള്ളി കൊ ടുത്തു ഹിത്യനായ എഫ്രോ ണില്‍ നിന്നും വാങ്ങിയ കാനാന്‍ ദേശത്തില്‍ മാമ്രേ യുടെ കിഴക്ക് മക്‌പെലായി ലെ വയലിലുള്ള ഗുഹയില്‍ അടക്കി. ആ നിലവും അതി ലെ ഗുഹയും അബ്രാഹ ത്തിന് ഹിത്യരില്‍ നിന്നും ശ്മശാന ഭൂമിയായി കൈവ ശം കിട്ടി. സാറാ മാതാവി നെയും അബ്രാഹം പിതാ വിനെയും ഇസഹാക്കിനെ യും റബ്ബേക്കായേയും ആ ഗുഹയില്‍ അടക്കം ചെ യ്തു. എന്റെ ലേയയേയും ആ ഗുഹയിലാണ് സംസ്‌ക രിച്ചത്. എന്നെയും ആ ഗുഹയില്‍ അടക്കം ചെയ്യു മെന്ന് എന്നോട് സത്യം ചെയ്യണം.''

ജോസഫ് സത്യം ചെ യ്തു പറഞ്ഞു, ''പിതാവി ന്റെ ആഗ്രഹം പോലെ മക് പെലായിലെ വയലിലുള്ള ഗുഹയില്‍ പിതാക്കന്മാരോ ടൊപ്പം സംസ്‌കരിക്കാം.''

യാക്കോബ് കഴിഞ്ഞ കാല ചരിത്രം ജോസഫി നും മറ്റുള്ളവര്‍ക്കും മനസ്സി ലാക്കാന്‍ വേണ്ടി പറഞ്ഞു തുടങ്ങി, ''എന്റെ കാലം കഴിഞ്ഞാല്‍ ഈ ചരിത്രം ഒന്നും ആരും നിങ്ങളോട് പറയാന്‍ പോകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ഈ ചരിത്രമെല്ലാം പറയു ന്നത്. അബ്രാഹം പിതാവി ന് 100 വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് എന്ന പുത്രന്‍ ജനിച്ചത്. സാറാ വന്ധ്യയായതുകൊണ്ട് അവള്‍ക്കു കുഞ്ഞുങ്ങള്‍ പിറക്കുകയി ല്ലെന്നറിയുന്നതുകൊണ്ട് സാറായുടെ ഉറ്റ തോഴി ഹാഗാറിനെ അബ്രാഹത്തി ന്റെ ശയനഗൃഹത്തിലേക്ക് സാറാ കൊണ്ടുചെന്നു വിട്ടു. അബ്രാഹത്തിന്റെ ഒരു കുഞ്ഞിനെ വളര്‍ത്ത ണമെന്ന അതിമോഹം സാറായ്ക്കുണ്ടായിരുന്നു.

അതുപ്രകാരം ഹാഗാര്‍ ഒരു കുട്ടിയെ പ്രസവിച്ചു. അവന് ഇസ്മായില്‍ എന്ന് പേര് വിളിച്ചു. ഇസ്മായിലി നെ സ്വന്തം കുഞ്ഞിനെപോ ലെ സാറാ പരിപാലിച്ചു. ഹാഗാറിന് കുഞ്ഞ് ജനിച്ച പ്പോള്‍ അവള്‍ സാറായെ ധിക്കരിക്കാന്‍ തുടങ്ങി. ഇസ്മായില്‍ ജനിക്കു മ്പോള്‍ അബ്രാഹത്തിന് 86 വയസ്സ് പ്രായമായിരുന്നു.

ദൈവം അബ്രാഹത്തോ ട് അരുള്‍ചെയ്തു, ''നിന്റെ ഭാര്യ സാറാതന്നെ നിനക്ക് പുത്രനെ പ്രസവിച്ചുതരും.''

അബ്രാഹം കമിഴ്ന്നു വീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു. 100 വയസ്സ് തികഞ്ഞവന് ഇനി കുഞ്ഞ് ജനിക്കുമോ? 90 വയസ്സെത്തിയ സാറാ ഇനി പ്രസവിക്കുമോ?

അബ്രാഹം ദൈവത്തോ ട് യാചിച്ചു, ''ഇസ്മായില്‍ ജീവിച്ചിരുന്നാല്‍ മാത്രം മതി.''

''ദൈവത്തിന് അസാധ്യ മായതൊന്നുമില്ലെന്നറിയു ക.'' ദൈവം അരുള്‍ ചെ യ്തു, ''നിന്റെ ഭാര്യ സാറാ പ്രസവിക്കും. ആ പുത്രനെ ഇസഹാക്ക് എന്ന് പേരിട ണം. അവനുമായും അവ ന്റെ സന്തതികളുമായും എന്റെ ഉടമ്പടി ഞാന്‍ പുതു ക്കും.'' അബ്രാഹത്തോട് സംസാരിച്ച ശേഷം ദൈവം അവനെ വിട്ടു പോയി.

ദൈവം കല്‍പ്പിച്ചതു പോലെ അബ്രാഹം തന്റെ വീട്ടില്‍ പിറന്ന ആണുങ്ങ ളെയും ഇസ്മായിലിനെ യും പരദേശികളില്‍ നിന്നു വാങ്ങിയവരെയും പരിച്ഛേദ നം ചെയ്തു. പരിച്ഛേദനം ചെയ്യുമ്പോള്‍ അബ്രാഹ ത്തിന് 99 വയസ്സും ഇസ്മാ യിലിന് 13 വയസ്സുമായി രുന്നു.

ഒരു ദിവസം അബ്രാഹം തന്റെ കൂടാരത്തിന്റെ മു മ്പില്‍ ഇരിക്കുമ്പോള്‍ മാമ്രേയുടെ ഓക്കുമരത്തിന് സമീ പം മൂന്നാളുകള്‍ നില്‍ക്കു ന്നത് കണ്ടു. അബ്രാഹം എഴുന്നേറ്റു ചെന്ന് അവരെ നിലംപറ്റെ കുനിഞ്ഞു വണങ്ങി.

അബ്രാഹം പറഞ്ഞു, ''യജമാനനെ അങ്ങെന്നില്‍ സംപ്രീതനാണെങ്കില്‍ എന്നെ വിട്ടുപോകരുതേ.''

കാലുകഴുകാന്‍ കുറച്ചു വെള്ളം കൊണ്ടുവരട്ടെ. മരത്തണലില്‍ ഇരുന്ന് വിശ്രമിക്കുക.

അബ്രാഹം ഓടിപ്പോയി കാലുകള്‍ കഴുകാന്‍ വെള്ള വുമായി വന്നു. അവരുടെ കാലുകള്‍ കഴുകി.

''നിങ്ങള്‍ ഈ ദാസന്റെ അടുത്തു വന്നതു കൊണ്ട്, വിശപ്പടക്കാന്‍ കുറച്ചു അ പ്പം കൊണ്ടുവരാം. വിശപ്പട ക്കിയിട്ട് യാത്ര തുടരാം.''

''നീ പറഞ്ഞതുപോലെ ചെയ്യുക.'' മൂന്നാളുകളില്‍ ഒരാള്‍ പറഞ്ഞു.

അബ്രാഹം പെട്ടെന്ന് കൂടാരത്തിലേക്ക് ഓടി. സാറായോട് പറഞ്ഞു, ''വേഗത്തില്‍ മൂന്നുപേര്‍ക്ക് കഴിക്കാനുള്ള അപ്പം ഉണ്ടാക്കുക.''

അവള്‍ മൂന്ന് ഇടങ്ങഴി മാവെടുത്തു കുഴച്ച് അപ്പം ഉണ്ടാക്കാന്‍ തുടങ്ങി. കാള ക്കൂട്ടത്തില്‍ നിന്നും ഊനമി ല്ലാത്തതും ഇളയതുമായ ഒരു കാളക്കുട്ടിയെ കൊന്നു കറിവയ്ക്കാന്‍ ഏലിയാസ റിനോട് കല്പ്പിച്ചു.

മാംസക്കറിയും അപ്പ വും ഒരു തുകല്‍ സഞ്ചി യില്‍ വെള്ളവുമായി അവന്‍ അതിഥികളുടെ മുമ്പില്‍ ചെന്നു വണങ്ങി നിന്നു. അവര്‍ ആഹാരം കഴിച്ചു തീരുന്നതുവരെ വിശറി കൊണ്ട് വീശിക്കൊ ണ്ടിരുന്നു. അവര്‍ ആഹാരം കഴിച്ചുകഴിഞ്ഞ് എഴുന്നേറ്റു.

''നിന്റെ ഭാര്യ സാറാ എവിടെ?''

''അവള്‍ കൂടാരത്തിലു ണ്ട്.''

''വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും വരും. അന്നു സാറായ്ക്ക് ഒരു മകനുണ്ടാ യിരിക്കും.''

കൂടാരത്തിന് പിന്നില്‍ സാറാ നില്‍ക്കുന്നുണ്ടായി രുന്നു. അവള്‍ ഉള്ളില്‍ ചിരി ച്ചു. വൃദ്ധയായ തനിക്ക് ഇനി കുഞ്ഞുണ്ടാകുമോ എന്ന് സ്വയം ചോദിച്ചുകൊ ണ്ട് സാറാ ചിരിച്ചു. അതുക ണ്ട് അബ്രാഹം പറഞ്ഞു, ''ദൈവത്തിന് അസാധ്യമാ യതൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

ഒന്നാമന്‍ പറഞ്ഞു, ''വ സന്തത്തില്‍ ഞാന്‍ വരും. അന്ന് സാറായ്ക്ക് ഒരു മക നുണ്ടായിരിക്കും.'' അവര്‍ മൂവരും എഴുന്നേറ്റു. അബ്രാ ഹം പിന്നാലെ ചെന്നു.

* * * * * * * * * * *

ആ നഗരം നശിപ്പിക്കു മ്പോള്‍ ''ദുഷ്ടന്മാര്‍ക്കൊ പ്പം നീതിമാന്മാരും നശിക്കു കയില്ലേ? അതുവേണോ കര്‍ത്താവേ?''

കര്‍ത്താവ് അരുളി ചെ യ്തു, ''സോദോം നഗര ത്തില്‍ അമ്പതു നീതിമാന്മാ രെ കണ്ടെത്തുന്ന പക്ഷം ആ നീതിമാന്മാരെപ്രതി ശിക്ഷയില്‍നിന്നും ഒഴിവാ ക്കാം.''

അബ്രാഹത്തിനു സന്ദേ ഹം തോന്നി. അബ്രാഹം ചോദിച്ചു: ''അമ്പതില്‍ അഞ്ചു കുറഞ്ഞാലോ?'' അബ്രാഹത്തിന്റെ സന്ദേഹ മെനിക്ക് മനസ്സിലാകുന്നു. അബ്രാഹം പത്തു നീതിമാ ന്മാരെ കണ്ടെത്തിയാല്‍ ഞാന്‍ ആ നഗരങ്ങള്‍ നശി പ്പിക്കുകയില്ല. സന്തോഷമാ യി അബ്രാഹത്തോട് സം സാരിച്ചു കഴിഞ്ഞ് കര്‍ത്താ വ് പോയി. അബ്രാഹം തന്റെ കൂടാരത്തിലേക്കും.

അബ്രാഹം സ്വയം പറ ഞ്ഞു. ഇത്രയും വലിയ നഗ രത്തില്‍ പത്ത് നീതിമാന്മാര്‍ ഉണ്ടാകും തീര്‍ച്ച. അബ്രാ ഹം ശാന്തമായി ഉറങ്ങി.

വലിയ ശബ്ദവും ഇടി മുഴക്കവും കേട്ടാണ് അബ്രാഹം ഉണര്‍ന്നത്. സോദോം ഗോമോറ നഗര ങ്ങള്‍ കത്തുന്നത് അബ്രാ ഹം കണ്ടു. ഇതിനിടയില്‍ ലോത്തിനെയും രണ്ട് പെ ണ്‍മക്കളെയും ഭാര്യയെയും സോവാറിലേക്ക് കടത്തി മാലാഖമാര്‍ രക്ഷപ്പെടുത്തി. എന്തു ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കരുത് എ ന്നവരോട് കല്‍പ്പിച്ചിരുന്നു. ശബ്ദം കേട്ട് ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി. അവര്‍ ഉപ്പുതൂണായി പരി ണമിച്ചു. സോവാര്‍ പട്ടണ ത്തില്‍ ലോത്തും പെണ്‍ മക്കളും ജീവിച്ചു.

കര്‍ത്താവ് വാഗ്ദാനമ നുസരിച്ച് സാറായെ അനു ഗ്രഹിച്ചു. കര്‍ത്താവ് പറ ഞ്ഞ സമയത്ത് സാറാ പ്രസവിച്ചു. ആ കുട്ടിക്ക് ഇസഹാക്ക് എന്ന പേര് വിളിച്ചു.

ഇസ്മായിലിന്റെ കൂടെ ദൈവം ഉണ്ടായിരുന്നു. അവന്‍ അമ്മ, ഹാഗാറിനോടൊപ്പം പാരാനിലെ മരുഭൂമി യില്‍ വസിച്ചു. അവന്‍ വളര്‍ ന്നു സമര്‍ത്ഥനായ ഒരു വില്ലാളിയായിത്തീര്‍ന്നു. അവന്റെ അമ്മ ഈജി പ്തില്‍ നിന്ന് അവനൊരു ഭാര്യയെ കണ്ടെടുത്തു.

ഇസഹാക്കിന് 16 വയസ്സ് തികഞ്ഞപ്പോള്‍ ദൈവം അ ബ്രാഹമിനെ വിളിച്ചു. ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയ ദേശ ത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചു തരുന്ന മലമുകളില്‍ നീ അവനെ ദഹനബലിയായി അര്‍പ്പി ക്കണം.''

ഈ മകന്റെ സന്തതി പരമ്പരകളില്‍ നിന്നും നി ന്നെ ഒരു വലിയ ജനതയാ ക്കുമെന്ന വാഗ്ദാനം അബ്രാഹം ഓര്‍ത്തു. ദൈവത്തിന് അസാധ്യമായി ഒന്നുംതന്നെയില്ലെന്നു പൂര്‍ണ്ണമായി വിശ്വസിച്ചിരു ന്ന അബ്രാഹം മറുത്തൊ ന്നും ചിന്തിച്ചില്ല. ദൈവം പറഞ്ഞപോലെ പ്രവര്‍ത്തി ക്കാന്‍ സന്നദ്ധനായി അബ്രാഹം അതിരാവിലെ കഴുതയ്ക്ക് ജീനിയിട്ട് രണ്ടു വേലക്കാരെയും ഏകമകന്‍ ഇസഹാക്കിനെയും ബലി ക്കു വേണ്ടുന്ന വിറക് കീറിയെടുത്ത് ദൈവം കല്‍പ്പിച്ച സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തി നോക്കി, അകലെ ആ സ്ഥലം കണ്ടു. അവന്‍ വേലക്കാരോട് പറ ഞ്ഞു: ''കഴുതയുമായി നി ങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെ ചെന്നു ആരാധിച്ചു തിരിച്ചു വരാം.'' അബ്രാഹം ദഹന ബലിക്കുള്ള വിറകെടുത്തു മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അബ്രാഹം എടു ത്തു. അവര്‍ ഒരുമിച്ച് മുമ്പോട്ട് നടന്നു.

മോറിയ മലയിലേക്ക് കയറുമ്പോള്‍ ഇസഹാക്ക് പിതാവിനോട് ചോദിച്ചു: ''തീയും വിറകും ഉണ്ടല്ലോ; എന്നാല്‍ ദഹനബലിക്കുള്ള കുഞ്ഞാട് എവിടെ?''

''കുഞ്ഞാടിനെ ദൈവം തന്നെ തരും.'' അവരൊന്നി ച്ചു മുന്നോട്ടുപോയി.

ദൈവം പറഞ്ഞ സ്ഥല ത്തെത്തിയപ്പോള്‍ അബ്രാ ഹം ഒരു ബലിപീഠം നിര്‍മ്മി ച്ചു. വിറക് അടുക്കി വച്ചു. ഇസഹാക്കിനെ ബന്ധിച്ച് വിറകിനു മീതേ കിടത്തി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org