സ്വപ്‌നക്കാരന്‍ [No: 12]

സ്വപ്‌നക്കാരന്‍ [No: 12]

പത്തു കഴുതകളുടെ പുറത്ത് ഈജിപ്തിലെ വിശിഷ്ട വസ്തുക്കളും, പത്തു പെണ്‍കഴുതകളുടെ പുറത്ത് ധാന്യവുമായി പുറപ്പെട്ടു. പോകുന്നതിനു മുന്‍പ് ജോസഫ് അവരോ ടു പറഞ്ഞു, ''വഴിയില്‍വച്ച് ശണ്ഠകൂടരുത്.''

അവര്‍ യാക്കോബിന്റെ അടുത്തെത്തി പറഞ്ഞു, ''പിതാവേ ജോസഫ് ജീവിച്ചിരിക്കുന്നു. അവന്‍ ഈജിപ്തിന്റെ മുഴുവനും അധികാരിയാണ്.''

യാക്കോബ് ആദ്യം വിശ്വസിച്ചില്ല.

യാക്കോബ് ചോദിച്ചു, ''നിങ്ങളല്ലേ അവനെ ദുഷ്ടജന്തുക്കള്‍ കടിച്ചു കീറി എന്നും പറഞ്ഞ് അവന്റെ ഉടുപ്പ് എന്നെ കാണിച്ചവര്‍. എന്നിട്ടിപ്പോള്‍ ജോസഫ് ജീവിച്ചിരിക്കുന്നു വെന്നോ! വെറുതെ എന്നെ പറ്റിക്കാന്‍ നോക്കേണ്ട.''

യൂദാ പറഞ്ഞു, ''പിതാ വേ അവന്റെ വസ്ത്രം രക്ത ത്തില്‍ നനഞ്ഞ് വഴിയില്‍ കിടന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ അങ്ങനെ ചിന്തി ച്ചു. യഹോവയുടെ അനുഗ്ര ഹം കൊണ്ട് അവന്‍ ജീവി ച്ചിരിക്കുന്നു. മാത്രമല്ല, ഈജിപ്തിന്റെ അധികാരി ജോസഫാണ്. നോക്കൂ പിതാവേ, ഈ രഥങ്ങളും കാഴ്ചകളുമൊക്കെ ജോസ ഫ് തന്നു വിട്ടതാണ്.''

രഥങ്ങളും കാഴ്ച വസ്തുക്കളുമൊക്കെ കണ്ടപ്പോള്‍ യാക്കോബ് വിശ്വസിച്ചു.

''പിതാവിനെയും നമ്മുടെ സകല പുത്രീ പുത്രന്മാരെയും പേരക്കുട്ടി കളെയും കൂട്ടി ചെല്ലുവാ നാണ് ജോസഫ് ഈ രഥങ്ങളും മറ്റും തന്നു വിട്ടിരിക്കുന്നത്.''

യാക്കോബ് എല്ലാം നോക്കി കണ്ടു. യാക്കോബ് കമിഴ്ന്നു വീണു സ്വരമുയര്‍ ത്തി ദൈവത്തെ സ്തുതി ച്ചു.

യാക്കോബ് ചോദിച്ചു, ''ധാന്യം വാങ്ങാന്‍ ചെന്ന പ്പോള്‍ നിങ്ങള്‍ ഈജിപ്തി ന്റെ അധികാരിയെ നിലം പറ്റെ തൊഴുതില്ലേ.''

''ഉവ്വ് പിതാവേ, ഞങ്ങള്‍ മാത്രമല്ല ഗോതമ്പ് വാങ്ങാനെത്തിയ എല്ലാവരും അങ്ങനെ ചെയ്തു.''

''അധികാരി ജോസഫാ ണെന്നു നിങ്ങള്‍ അറിഞ്ഞി ല്ലേ.'' യാക്കോബ് ചോദിച്ചു.

''ഇല്ല അറിഞ്ഞില്ല. അദ്ദേഹം ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഞങ്ങളോട് സംസാരിച്ചത്.''

യാക്കോബ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ''ബാലനായിരുന്നപ്പോള്‍ അവന്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി.''

അവര്‍ പത്തു പേരും പരസ്പരം നോക്കി.

''ദൈവത്തെ വിശ്വസി ക്കുന്നവര്‍ ദൈവത്തില്‍ ശരണം വയ്ക്കണം. ആ സ്വപ്നം കേട്ടപ്പോള്‍ നിങ്ങളെല്ലാവരും അവനെ വെറുത്തു എന്നെനിക്കറി യാം. പക്ഷേ, ദൈവം തീരുമാനിച്ചത് നടപ്പി ലാക്കി.''

യാക്കോബ് മിഴികള്‍ അടച്ചു പ്രാര്‍ത്ഥനാനിരത നായി. മക്കളും മിഴികളടച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

യാക്കോബ് കണ്ണുതുറ ന്ന് പറഞ്ഞു, ''നമ്മുടെ സ്ഥാവര ജംഗമ വസ്തു ക്കളും കന്നുകാലികളുമായി അവിടെ ചെല്ലാം. കുറച്ചു ദിവസങ്ങള്‍ വേണം. അതു കൊണ്ട് ഉടനെ പുറപ്പെടാ നുള്ള ശ്രമങ്ങള്‍ നടത്തുക.''

തന്റെ പുത്രീപുത്രന്മാ രും മരുമക്കളും പേരക്കു ഞ്ഞുങ്ങളും സ്വത്തുക്കളും ഒക്കെ ശേഖരിച്ച് യാക്കോ ബ് യാത്ര പുറപ്പെട്ടു.

ബേര്‍ഷേബായിലെ ത്തിയപ്പോള്‍ രാത്രിയായി. യാക്കോബ് പിതാക്കന്മാരു ടെ ദൈവത്തിന് ബലിയര്‍ പ്പിച്ചു.

രാത്രിയിലുണ്ടായ ദര്‍ശനത്തില്‍ ദൈവം യാക്കോബിന് പ്രത്യക്ഷ പ്പെട്ടു. അവിടുന്ന് വിളിച്ചു, ''യാക്കോബ്, യാക്കോബ്.''

''ഇതാ ഞാന്‍'' അവന്‍ വിളി കേട്ടു.

''ഞാന്‍ ദൈവമാണ്. അബ്രാഹത്തിന്റെയും ഇസ ഹാക്കിന്റെയും ദൈവം. ഈജിപ്തിലേക്ക് പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു കൂടെയുണ്ട്. ഈജിപ്തില്‍ നിന്നെ ഒരു വലിയ ജനതയാക്കും, നിന്റെ മരണം ജോസഫി ന്റെ മടിയിലായിരിക്കും.''

നേരം പുലര്‍ന്നു. യാക്കോബും പരിവാരങ്ങ ളും ബേര്‍ഷേബായില്‍ നിന്നും യാത്രയായി. ഫറ വോ അയച്ച രഥങ്ങളിലാണ് അവര്‍ യാത്ര ചെയ്തത്. നാലുദിവസം യാത്ര ചെയ്ത് അവര്‍ ഈജിപ്തി ലെത്തി. യാക്കോബ് ഈജിപ്തിലെത്തിയ ഉടനെ ജോസഫ് പിതാവിനെ ചെന്നുകണ്ടുവണങ്ങി. അവര്‍ ഇരുവരും കെട്ടി പ്പിടിച്ചു. ഒത്തിരി നേരം കരഞ്ഞു.

യാക്കോബ് പറഞ്ഞു, ''ഇനി ഞാന്‍ മരിച്ചാലും എനിക്ക് ദുഃഖമില്ല. ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവിച്ചിരിക്കുന്നു എന്നറിയുകയും ചെയ്തു.''

ജോസഫ് ഫറവോയെ സന്ദര്‍ശിക്കാന്‍ ചെന്നു. ഫറവോയോട് ജോസഫ് പറഞ്ഞു, ''കാനാന്‍ ദേശത്തുനിന്നും എന്റെ പിതാവ് പിതൃകുടുംബങ്ങളും എത്തിച്ചേര്‍ന്നു. തിരുമനസ്സ് കല്പിച്ചതു പോലെ അവര്‍ക്ക് പാര്‍ക്കാന്‍ ഗോഷാനില്‍ സ്ഥലം കൊടുത്തു. അവരുടെ ആടുമാടുകളും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കൊണ്ടു വന്നിട്ടുണ്ട്.''

ഫറവോ കല്‍പ്പിച്ചു: ''ജോസഫിന്റെ പിതാവിനെ എന്റെയടുത്തു കൊണ്ടുവരിക.''

ജോസഫ് അപ്രകാരം ചെയ്തു. യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു.

ഫറവോ ചോദിച്ചു, ''അങ്ങേയ്ക്ക് എത്ര വയസ്സായി.''

യാക്കോബ് പറഞ്ഞു, ''എന്റെ ദേശാന്തരവാസ ക്കാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു.''

ഫറോവയെ അനുഗ്രഹിച്ച ശേഷം യാക്കോബ് ഗോഷാനിലേക്ക് പോയി. ആ ദേശം മുഴുവനും ഫറോവയുടെ കല്പന അനുസരിച്ച് ജോസഫ് പിതാവിന് അവകാശമായി നല്‍കി. അന്നു ഫറവോയുടെ ദാനം സ്വീകരിച്ച് യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളും ഗോഷാനില്‍ താമസം തുടങ്ങി. ജോസഫ് അംഗസംഖ്യ അനുസരിച്ച് എല്ലാവര്‍ക്കും ആഹാരം കൊടുത്തു.

അന്നു പാതിരാത്രി കഴിഞ്ഞു വലിയ കാറ്റ് വീശി, ഘോരമായി മഴപെയ്തു. യാക്കോബ് ഈജിപ്തിലെത്തിയ ഉടനെ ദൈവം മഴ പെയ്യിച്ചു.

പുലര്‍കാലെ ഫറവോ രഥം അയച്ചു യാക്കോബി നെ കൊട്ടാരത്തിലേക്ക് വരുത്തി. ഉചിതമായ വിധ ത്തില്‍ സ്വീകരിച്ചിരുത്തി.

ഫറവോ പറഞ്ഞു, ''ക്ഷാമം തീരാന്‍ ഇനി ഇരുപത്തി രണ്ടു ദിവസം കൂടി യുണ്ട്. അങ്ങ് ഈജിപ്തില്‍ കാലുകുത്തി, ദൈവം പ്രസാദിച്ചു മഴ പെയ്യിച്ചു. ഇനി ഈജിപ്തിലെ കൃഷിയിടങ്ങള്‍ സജീവ മാകുമെന്നു തന്നെ ഞാന്‍ കരുതുന്നു. ഈജിപ്തിനു വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്ക ണം.''

''ഈജിപ്ത് ദൈവാനു ഗ്രഹം സിദ്ധിച്ച നാടാണ്. എന്റെ പ്രവേശനം ഒരു നിമിത്തമായി എന്ന് മാത്രം കരുതുന്നു.'' യാക്കോബ് വിനീതനായി പറഞ്ഞു.

യഹോവ ദര്‍ശനത്തില്‍ അരുളിയ കാര്യം യാക്കോബ് ഓര്‍ത്തു. ''ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരുന്നു.'' യാക്കോബ് ഉള്ളം നിറഞ്ഞു ദൈവത്തിനു നന്ദി പറഞ്ഞു. യാക്കോബിന്റെ മിഴികള്‍ നിറഞ്ഞു.

ഫറവോ അതു ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു, ''അങ്ങയുടെ മിഴികള്‍ നിറയുന്നല്ലോ. എന്താണ് കാര്യം?''

''ഉള്ളരുക്കി ദൈവത്തിന് നന്ദി പറഞ്ഞതു കൊണ്ടാ ണ് കണ്ണുകള്‍ നിറഞ്ഞത്.''

ഫറവോ നിശ്ശബ്ദനായി ദൈവത്തിനു നന്ദി പറഞ്ഞു.

''അങ്ങ് എന്നോടൊപ്പം പ്രാതല്‍ കഴിക്കണം.''

യാക്കോബ് പറഞ്ഞു, ''എനിക്കതിനു യോഗ്യത യില്ല എന്ന് ഞാന്‍ കരുതുന്നു.''

ഫറവോ പറഞ്ഞു, ''ആറു വര്‍ഷവും പതിനൊന്നു മാസവും ഒമ്പതു ദിവസം ഈജിപ്തില്‍ തീ കത്തുന്ന വെയില്‍ ആയിരു ന്നു. ചൂടുകൊണ്ട് ജനങ്ങള്‍ വലഞ്ഞു. സസ്യലതാദികള്‍ കത്തിക്കരിഞ്ഞു. ഇതില്‍ നിന്നും ഈജിപ്തിനു മോചനം കിട്ടിയത് ദൈവം കൂടെയുള്ള അങ്ങ് വന്നപ്പോഴാണ്. അതൊരി ക്കലും എനിക്ക് മറക്കാ നാവില്ല.''

''അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.''

യാക്കോബിനെ ആദര വോടെ ഫറോവയുടെ ഭോജനമുറിയിലേക്ക് കൊണ്ടുപോയി ഒരുമിച്ചിരു ന്നു പ്രാതല്‍ കഴിച്ചു.

ജോസഫ് പുലര്‍കാലെ ഉണര്‍ന്ന് ഈജിപ്തിന്റെ തെക്കേ ഭാഗത്തേക്ക് പോയി. അവിടുത്തെ ജനങ്ങള്‍ ആഹ്‌ളാദത്തോ ടെ പറഞ്ഞു, ''ഞങ്ങളുടെ കിണറുകള്‍ നിറഞ്ഞു. വരണ്ടുണങ്ങിയ പാടങ്ങളില്‍ മണ്ണ് കുതിര്‍ന്നു. ഇപ്പോള്‍ ഷാമം തീര്‍ന്നു എന്നു കരുതട്ടെ.''

ജോസഫ് ഈജിപ്ത് മുഴുവനും സഞ്ചരിച്ചു. ജനങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞു. എല്ലാവരോടും ജോസഫ് പറഞ്ഞു, ''നിങ്ങള്‍ ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കണം.''

''അങ്ങ് ഇനി എപ്പോള്‍ വരും.''

''ഞാനെന്നും നിങ്ങളോ ടൊപ്പമല്ലേ. പിന്നെന്തിന് സംശയം.''

''അങ്ങയുടെ ബന്ധു ക്കള്‍ എല്ലാം വന്നു എന്ന് കേട്ടല്ലോ.''

''വന്നു. അതിനെന്താ എനിക്ക് മാറ്റമില്ല.''

''അങ്ങ് മാറില്ലെന്നു ഞങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്.''

''ആഹാരത്തിനുള്ള ധാന്യങ്ങള്‍ വന്നു വാങ്ങി ക്കൊള്ളൂ. മഴ പെയ്താല്‍ ധാന്യം കിട്ടില്ലല്ലോ. പാട ങ്ങളില്‍ വിത്തു വിതയ്ക്ക ണം, അതു കതിരണിയ ണം, കതിര്‍ക്കുലകള്‍ മൂക്കണം, ഏതാണ്ട് ആറുമാസം കൂടി ധാന്യം വാങ്ങണം. വിതയ്ക്കാ നുള്ള വിത്തും സജ്ജമാക്കി യിട്ടുണ്ട്.''

ഈജിപ്ത് മുഴുവനും സഞ്ചരിച്ച ജോസഫിന് മനസ്സിലായി. ഒരു മഴ കിട്ടി. അപ്പോള്‍ ജനങ്ങള്‍ സന്തുഷ്ടരായിരിക്കുന്നു. ''യഹോവേ, ഇന്നും നാളെയും കൂടെ മഴ പെയ്യിക്കണേ.'' ജോസഫ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അന്ന് രാത്രിയും മറുനാള്‍ പകലും മഴ പെയ്തു. ഓരോ കര്‍ഷകനും ആവശ്യമുള്ള വിത്ത് വിതരണം ചെയ്തു.

ജോസഫ് പറഞ്ഞു, ''നിങ്ങള്‍ വിത്ത് വിതയ്ക്കാ വുന്ന മട്ടില്‍ പാടങ്ങള്‍ ശരിയാക്കൂ. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ വരാം.'' തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ ജോസഫ് വിത്ത് വിതരണം നടത്തി. അവരോടൊക്കെ വിത്തു വിതയ്ക്കത്തക്ക രീതിയില്‍ പാടങ്ങള്‍ ഒരു ക്കുവാന്‍ പറഞ്ഞു.

ജോസഫ് മന്ദിരത്തിലെ ത്തി അസനത്തിനോട് വിവരങ്ങള്‍ പറഞ്ഞു.

ഭാര്യ പാലു കാച്ചിയതും പഴങ്ങളും ജോസഫിന് കൊടുത്തു. എന്നിട്ട് പറഞ്ഞു, ''അല്പസമയം വിശ്രമിക്കൂ, അല്ലെങ്കില്‍ ക്ഷീണിച്ചു കിടന്നു പോകും.''

ജോസഫ് ആഹാരം കഴിക്കുന്നതിനിടയില്‍ പറഞ്ഞു, ''പിതാവിനെയും മറ്റുള്ളവരെയും കാണാതെ വിശ്രമമില്ല.''

ആഹാരം കഴിഞ്ഞ് ജോസഫ് ഗോഷേനിലേക്ക് പോയി. യാക്കോബ് ജോസ ഫിനെ കാത്തിരിക്കുകയാ യിരുന്നു. പിതാവിനെയും ബെഞ്ചമിനെയും മറ്റു സഹോദരന്മാരെയും ഒക്കെ കണ്ടു വിവരങ്ങള്‍ തിരക്കി. ജോസഫ് തിരിച്ചു പോന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org