സ്വപ്‌നക്കാരന്‍ [No: 11]

സ്വപ്‌നക്കാരന്‍ [No: 11]

സീലാസ് സന്തോഷ ത്തോടെ ഓടിയെത്തി. ''യജമാനനെ മൂന്ന് അടി യോളം താഴെ വെള്ളത്തി ന്റെ ഇരുമ്പല്‍ കേള്‍ക്കുന്നു ണ്ട്. നമുക്ക് പ്രതീക്ഷി ക്കാം.''

''സീലാസ് എന്തു ചെയ്യണം?''

''ഒരു ഇരുമ്പുദണ്ഡ് കിട്ടിയാല്‍ വെള്ളത്തെ വരുത്താം.''

ഇരുമ്പുപണിക്കാരനെ ജോസഫ് നോക്കി പറ ഞ്ഞു: ''നമ്മുടെ രഥം കൊണ്ടുപോകൂ. കൂടിയ വേഗത്തില്‍ വരൂ.''

അയാള്‍ രഥത്തില്‍ കയറി. തേരാളി രഥമോടി ച്ചു പാഞ്ഞുപോയി.

ജോസഫ് പറഞ്ഞു: ''ദൈവം നിങ്ങളുടെ നിലവിളി കേട്ടിരിക്കുന്നു. സമാധാനമായിരിക്കുക.''

ജനം ശാന്തരായി ജോസഫിനു ചുറ്റും നടന്നു. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നും ജോസഫ് യഹോവ യെ വിളിച്ചു കരഞ്ഞു. ''ദൈവമേ ഞാന്‍ എന്തെങ്കി ലും അഹിതമായി ചെയ്‌തെ ങ്കില്‍ എന്നെ ശിക്ഷിക്കുക. ഈ ജനത്തോട് നീതി കാണിക്കുക.'' ജോസഫ് നിലത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

ഇതിനിടയില്‍ ചെമ്പു പണിക്കാരന്‍ കിണറ്റില്‍ ചെന്നു താന്‍ നിര്‍മ്മിച്ച ചെമ്പ് പൈപ്പുകള്‍ ശരിയാ ണോ എന്നു നോക്കി ഉറപ്പു വരുത്തി. രഥം പാഞ്ഞു വരുന്നതു കണ്ട ജനം ദൈവത്തെ സ്തുതിച്ചു.

രണ്ടിഞ്ചു ചുറ്റളവുള്ള ഇരുമ്പുദണ്ഡുമായി അയാള്‍ ഓടിയെത്തി.

സീലാസ് ആ ദണ്ഡ് വാങ്ങി കിണറ്റിലേക്കിറങ്ങി. ചെമ്പുപണിക്കാരനും കൂടെ പോയി. രണ്ടുപേരും ചേര്‍ ന്ന് രണ്ടു മൂന്നു പ്രാവശ്യം കുത്തി നോക്കി.

ജനം ആര്‍ത്തനാദം മുഴക്കി ദൈവത്തെ വിളിച്ചു. അല്പം കഴിഞ്ഞ് പാറയില്‍ നിന്നും ജലം ചീറ്റി. ചെമ്പു പണിക്കാരന്‍ ചെമ്പുകുഴല്‍ അതിലേക്ക് ചേര്‍ത്തു. തൊട്ടുള്ള കിണറ്റിലേക്ക് വെള്ളം ഒഴുകി വീണു.

ജനം ആഹ്ലാദത്തോടെ യഹോവയ്ക്ക് സ്തുതി ചൊല്ലി. അടുത്ത കിണറ്റി ലും ഇതുതന്നെ ആവര്‍ത്തി ച്ചു. രണ്ട് കിണറും നിറയു ന്നതു വരെ ജോസഫ് അവിടെ നിന്നു. ജനം ജോസഫിന് നന്ദി പറഞ്ഞു.

ജോസഫ് പറഞ്ഞു: ''എനിക്കല്ലാ നന്ദി പറയേ ണ്ടത്. ആദ്യം ദൈവത്തിന്, പിന്നെ ഈ മൂന്നുപേര്‍ക്കും. ഞാന്‍ കല്പിച്ചു. അവര്‍ പ്രവര്‍ത്തിച്ചു.''

ജനം ജോസഫിനെ തോളിലേറ്റി കിണറിന് ചുറ്റും നൃത്തമാടി. ജോസ ഫ് സീലാസിനോട് പറ ഞ്ഞു: ''ഈ ദണ്ഡ് സൂക്ഷി ക്കുക. ഇനിയും ആവശ്യ ങ്ങള്‍ വന്നേക്കും.''

അവരോട് ജനങ്ങള്‍ നന്ദി പറഞ്ഞു.

ജോസഫും കൂട്ടരും സന്തോഷത്തോടെ മടങ്ങി.

ജനങ്ങള്‍ പരസ്പരം പറഞ്ഞു: ''ഇതിനുമുമ്പ് ഉണ്ടായിരുന്ന അധികാരി കളാരും നമ്മുടെ ദുഃഖം മനസ്സിലാക്കിയില്ലായിരുന്നു അഥവാ ഏതെങ്കിലും അധികാരി വന്നാല്‍ അയാള്‍ക്ക് കിഴിപ്പണം കൊടുക്കണം. മദ്യസല്‍ ക്കാരം നടത്തണം. അതു മാത്രമല്ല, സുന്ദരികളായ നമ്മുടെ പെണ്‍കുട്ടികളെ യും കൊണ്ടുപോകും. പിന്നെ ആ കുട്ടിയുടെ മൃത ദേഹം നദിയില്‍ പൊങ്ങും. ആ കുട്ടിയെ കുത്തികീറി യിട്ടുണ്ടാകും. കാവല്‍ ഭടന്മാരുണ്ട്. അവരും തഥൈവ. ഇരുട്ടായാല്‍ ഒരു പെണ്‍കുട്ടിക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റുമോ? പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ലല്ലോ ആരോഗ്യമുള്ള സ്ത്രീ കള്‍ക്കും പുറത്തിറ ങ്ങാന്‍ പറ്റാത്ത കാലം. കാല മാടന്മാരായിരു ന്നില്ലേ? ദുഷ്ടന്മാ രായ ഭരണാധികാരികള്‍ നമ്മെ തകര്‍ത്തില്ലേ?''

ഒരാള്‍ പറഞ്ഞു: ''ഏതാ യാലും ക്ഷാമം വന്നത് നന്നായി. അതുകൊണ്ടല്ലേ ഇത്രയും നല്ല ഒരധികാരി യെ കിട്ടിയത്.''

ഈ മാസം ഗോതമ്പിനു കൊടുക്കുവാന്‍ അംബ്രോ സിന്റെ പക്കല്‍ പണമില്ലാ യിരുന്നു അയാള്‍ സങ്കടം അധികാരിയോട് പറഞ്ഞു. അദ്ദേഹം ഒരു മാസത്തിനു പകരം രണ്ടു മാസത്തെ ഗോതമ്പ് കൊടുത്തു; സൗജന്യമായി.

''യഥാര്‍ത്ഥത്തില്‍ പാവങ്ങളുടെ കണ്ണുനീര്‍ കണ്ട് മനസ്സലിയുന്ന ഒരധി കാരി ഈ നാട്ടില്‍ ഉണ്ടായി ട്ടില്ല. അദ്ദേഹത്തിന് ദൈവ കൃപയാല്‍ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.''

മറ്റൊരു സ്ത്രീ പറഞ്ഞു: ''നമുക്ക് അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന് ആഴ്ച യില്‍ ഒരിക്കല്‍ ഉപവസി ക്കാം. ആറു വര്‍ഷമായില്ലേ ഈ ക്ഷാമം തുടങ്ങിയിട്ട്. നമുക്ക് പട്ടിണി ഉണ്ടായില്ല, യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല, ഇപ്പോള്‍ തന്നെ നമുക്ക് വെള്ളം കിട്ടുന്നില്ലെ ന്നറിഞ്ഞപ്പോള്‍ ഓടിയെ ത്തി പരിഹാരം കണ്ടില്ലേ, പഴയ അധികാരിയായി രുന്നെങ്കില്‍ വെള്ളം ഇല്ലെ ങ്കില്‍ മൂത്രം കുടിക്കൂ എന്ന് പറയില്ലേ? ദാഹിച്ചു ദാഹി ച്ചു എത്ര പേര്‍ മരിച്ചു വീണേനെ. ദൈവമേ, ആ മനുഷ്യനെ കാത്തുകൊള്ള ണമേ.''

ജോസഫ് എല്ലാ വരെയും അവരവരുടെ ഭവനത്തില്‍ വിട്ടു. തിരിച്ചു തന്റെ മന്ദിരത്തിലേക്ക് വന്നു. ഭാര്യ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു.

''എങ്ങോട്ടാണ് രഥവുമായി പാഞ്ഞുപോയത്?'' അവര്‍ ചോദിച്ചു.

ജോസഫ് നടന്ന കാര്യ ങ്ങള്‍ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു: ''രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിച്ചില്ല. വിശക്കുന്നില്ലേ?''

''ജനത്തിന്റെ ആഹ്ലാദം കണ്ടു വിശപ്പും ദാഹവും മാറി. അസനത്ത് മുത്താഴം കഴിച്ചോ?''

''അതിന് അത്താഴത്തിന് സമയമായില്ലല്ലോ?''

ജോസഫ് പുഞ്ചിരിച്ചു: ''മുത്താഴം എന്ന് പറ ഞ്ഞാല്‍, ഉച്ചഭക്ഷണം. അതാണ് ചോദിച്ചത്.''

''എനിക്ക് വിശന്നു. മനാസേയും എഫ്രായീമും വിശക്കുന്നു എന്നു പറ ഞ്ഞു. ഞങ്ങള്‍ മൂന്നുപേരും കഴിച്ചു. ഗോതമ്പപ്പവും ആട്ടിന്‍സൂപ്പുമുണ്ട്. ഞാന്‍ ചൂടാക്കിവയ്ക്കാം.'' അവര്‍ അകത്തേക്ക് പോയി.

ജോസഫ് മുട്ടുകുത്തി യഹോവയ്ക്ക് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. ദൈവമേ രാജ്യത്ത് ഉണ്ടാ വുന്ന സര്‍വ കഷ്ടതക ളും തീര്‍ക്കുവാന്‍ ഈ നിമിഷം വരെ അവിടുന്ന് എന്നെ സഹായിച്ചു. വെള്ളത്തിന്റെ ഈ കഷ്ടതയിലും അങ്ങയുടെ വലതുകരം നീട്ടി അങ്ങെന്നെ അനുഗ്രഹിച്ചു. നിരന്തരമായി അങ്ങയോടൊപ്പം എന്നെ കൂട്ടേണമേ... അങ്ങേക്ക് സ്തുതി, സ്‌തോത്രം, സ്‌തോത്രം. മുട്ടുകുത്തി നെറ്റി തറയില്‍ മുട്ടിച്ചാണ് ജോസഫ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്.

ഭാര്യ വന്നു നോക്കി. ജോസഫ് ശിരസ് നിലത്തു മുട്ടിച്ചു പിറുപിറുത്തു കൊണ്ടിരിക്കുന്നതായി അവള്‍ക്ക് തോന്നി.

അവള്‍ തൊട്ടുവിളിച്ചു. ജോസഫ് ഏകാഗ്രതയ്ക്ക് ഭംഗം വന്നപ്പോള്‍ ഞെട്ടി.

ഭാര്യ ചൊടിച്ചു. ''ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടു വന്നില്ല. ഇവിടെ കുനിഞ്ഞുകിടന്ന് അസീനത്തിനെ വിളിച്ചു മോങ്ങുകയാണോ?''

''നീ ഇനിയും ആ പേര് മറന്നില്ലേ. ഞാന്‍ ദൈവത്തിന് നന്ദി പറയുക യായിരുന്നു വെള്ളം തന്നതിന്.''

''വേണ്ട, വേണ്ട, എന്നോട് കള്ളം പറയേണ്ട. ഓരോ നിമിഷവും അസീന ത്തിന്റെ പേര് വിളിക്കുന്നു. ഉറക്കത്തില്‍ പോലും.''

''ഉറക്കത്തില്‍ ഞാന്‍ എന്റെ ഭാര്യയെ തന്നെ യാണ് വിളിക്കുന്നത്. നീ തെറ്റിദ്ധരിക്കുന്നു.''

''ഒരു തെറ്റിദ്ധാരണയും വേണ്ട. അങ്ങ് അസീന ത്തിനെ മറക്കുമെന്ന് നെഞ്ചില്‍ കൈവെച്ച് പറയാമോ?''

''ആവില്ല.'' ജോസഫ് കടുപ്പിച്ചു പറഞ്ഞു.

''എന്റെ എല്ലാ ഉല്‍ക്കര്‍ ഷത്തിനും കാരണം അവള്‍ പഠിപ്പിച്ച ഈജിപ്ത്ഷ്യന്‍ ഭാഷയാണ്. അതുകൊണ്ടാ ണ് ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കാനും, ഈജി പ്തിന്റെ അധികാരിയായി എന്നെ നിയമിക്കാനും, ഓനിലെ പുരോഹിതനായ പോത്തിഫറിന്റെ പുത്രിയെ എനിക്ക് ഭാര്യയായി ലഭിക്കുവാനും കാരണഭൂത മായത് അസീനത്താണ്. മരണം എന്നില്‍നിന്നും അവളെ വേര്‍പെടുത്തി. പക്ഷേ എന്റെ മരണംവരെ ഞാന്‍ അവളെ ഓര്‍ക്കും.''

''അപ്പോള്‍ എന്നെക്കുറി ച്ച് ഒരു ചിന്തയുമില്ലേ?''

''നിന്റെ എന്താവശ്യങ്ങ ളാണ് ഞാന്‍ മുടക്കിയിട്ടു ള്ളത്?''

''അതില്ല.'' ഒരുവിധം തളര്‍ന്ന ശബ്ദത്തില്‍ ഭാര്യ പറഞ്ഞു.

''പിന്നെ ഞാന്‍ എന്നും കൂടെ തന്നെയില്ലേ. എന്റെ ഹൃദയത്തില്‍ ഒരു പെണ്ണി നെ സ്ഥാനമുള്ളൂ. അതു നീയാണ്. ഓനിലെ പുരോ ഹിതന്റെ മകള്‍ അസനത്ത് എന്റെ എഫ്രായിമിന്റെയും മനാസേയുടെയും അമ്മയായ നീ.''

''വരൂ, ഭക്ഷണം കഴിക്കാം.''

അവള്‍ നടന്നു. പിന്നാ ലെ ജോസഫും. ഭക്ഷണ മുറിയില്‍ വച്ച് ഭാര്യ ചോദി ച്ചു: ''അങ്ങയുടെ സഹോദ രന്മാരോട് പറഞ്ഞോ? അങ്ങാണ് ജോസഫെന്ന്.''

''ഇല്ല.''

''ഇനി എന്നാണത്?''

''എന്റെ പിതാവിനെ ഈജിപ്തിലേക്ക് കൊണ്ടുവരാനുള്ള അനുവാദം ഫറവോ തന്നുകഴിഞ്ഞു.''

''പിതാവിനെ മാത്രം?''

''അല്ല, പിതാവിനെ യും അദ്ദേഹത്തിന്റെ മക്കളെയും ഭാര്യമാരെ യും പേരക്കുട്ടികളെയും കന്നുകാലികളെയും കൊണ്ടുവരാന്‍ ഫറവോ അനുവദിച്ചിട്ടുണ്ട്.''

''ഈജിപ്തിലെ ക്ഷാമകാലത്തോ?''

''കാനാന്‍ദേശത്തും ക്ഷാമം തന്നെയാണ്. അതുകൊണ്ടല്ലേ ഗോതമ്പ് വാങ്ങാന്‍ സഹോദരന്മാര്‍ വന്നത്?''

''അപ്പോള്‍ വെള്ളിക്കപ്പ് കട്ടെടുത്ത സഹോദരനെയോ?''

''ആ ചാക്കില്‍ വെള്ളിക്കപ്പ് വെച്ചതും ഞാന്‍ തന്നെയെന്ന് അസന്നത്തിനോട് പറഞ്ഞതല്ലേ?''

''അങ്ങ് ഉദ്ദേശിച്ച പ്രയോജനം കിട്ടിയോ?''

''ബാലനെ കണ്ടി ല്ലെങ്കില്‍ പിതാവ് ഹൃദയം പൊട്ടി മരിക്കുമെന്ന് അവര്‍ പറഞ്ഞു. ബാലന് പകരം ശിമയോന്‍ സഹോദരനെ തുറങ്കിലടച്ചു. ഞാന്‍ ബെഞ്ചമിനെ വിട്ടുകൊടുത്തു.''

''ങൂം. കളി കുറച്ചേറെ കളിക്കുന്നുണ്ട്.''

''ഇല്ലാതെ പറ്റുമോ? എന്നെ വെളിപ്പെടുത്തു ന്നതു വരെ ഈ കളി തുടര്‍ന്നേ പറ്റൂ.''

''ശരി അങ്ങനെ യാകട്ടെ.''

ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോള്‍ പത്തു സഹോദരന്മാരും ധാന്യം വാങ്ങിക്കാന്‍ ജോസഫിന്റെ അടുത്തു വന്നു.

ജോസഫിന്റെ മുന്നില്‍ ഈജിപ്തുകാര്‍ ഉണ്ടായി രുന്നു. സഹോദരന്മാരെ കണ്ടപ്പോള്‍ ജോസഫ് ഈജിപ്ഷ്യന്‍ ഭാഷയില്‍ തന്നോടൊപ്പം ഉണ്ടായിരു ന്ന ഈജിപ്തുകാരോട് പറ ഞ്ഞു, ''നമുക്ക് പിന്നെ സംസാരിക്കാം. തല്‍ക്കാലം പുറത്തേക്ക് ഇറങ്ങുക. ഇവരുടെ ആവശ്യങ്ങള്‍ കേള്‍ക്കട്ടെ. ഇവര്‍ കാനാന്‍ ദേശത്തുനിന്നും വന്നവ രാണ്.''

ദ്വിഭാഷി അവിടെത്തന്നെ നിന്നു.

ജോസഫ് അയാളോട് പറഞ്ഞു, ''മാന്യ മിത്രമേ താങ്കളും പുറത്തേക്ക് പോ യാലും.'' അങ്ങനെ അദ്ദേഹ വും പുറത്തേക്കു പോയി.

ജോസഫ് ഹീബ്രു ഭാഷ യില്‍ പറഞ്ഞു: ''ഞാന്‍ ജോസഫ് ആണ്. നിങ്ങള്‍ ഇസ്മായേല്യര്‍ക്ക് വിറ്റ ജോസഫ്. അവര്‍ പരിഭ്രമിച്ച് പരസ്പരം നോക്കി. ഓരോ രുത്തരെയും പേരുചൊല്ലി ജോസഫ് വിളിച്ചു. എന്നെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദി ക്കുകയോ വേണ്ട. കാരണം, ജനതയുടെ ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി ദൈവ മാണ് എന്നെ നിങ്ങള്‍ക്കു മുമ്പേ ഇങ്ങോട്ട് അയച്ചത്. നാട്ടിലാകെ ക്ഷാമം തുടങ്ങി യിട്ട് ആറു വര്‍ഷമായി, ഒരാള്‍ക്കും ഒരു പരാതിയു മില്ലാതെ ജനത്തെ സംര ക്ഷിക്കുവാന്‍ ദൈവകൃപ യാല്‍ എനിക്ക് കഴിഞ്ഞു. ദൈവമാണ് എന്നെ ഇങ്ങോ ട്ട് അയച്ചത്. അവിടുന്ന് എന്നെ ഫറവോയ്ക്ക് സഹായിയും ഈജിപ്തിന് അധികാരിയുമാക്കിയിരി ക്കുന്നു.

അവരുടെ അടുത്തേക്ക് ജോസഫ് ചെന്നു. റൂബന്‍ മുതല്‍ ബെഞ്ചമിന്‍ വരെയു ള്ള എല്ലാവരെയും അവന്‍ കെട്ടിപ്പിടിച്ചു ചുംബിച്ചു.

ജോസഫ് ബെഞ്ചമിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെ ഞ്ചമിനും കരഞ്ഞു. ''നി ങ്ങള്‍ വേഗം ചെന്ന് എന്റെ പിതാവിനോട് പറയുക. ഈജിപ്തിന്റെ അധികാരി അങ്ങയുടെ പതിനൊന്നാമ ത്തെ മകന്‍ ജോസഫാണെ ന്ന്. അങ്ങ് ഉടനെ ഈജി പ്തിലേക്ക് വരണം. ക്ഷാമ കാലത്ത് നിങ്ങളെ പോറ്റു വാനുള്ള കഴിവ് എനിക്ക് ദൈവം തന്നിട്ടുണ്ട്.''

സഹോദരന്മാരെ കാണാന്‍ ഫറവോ എത്തി. ജോസഫ് ഫറവോയെ ആദരവോടെ സ്വീകരിച്ചു

ഫറവോ കല്‍പ്പിച്ചു എത്രയും വേഗത്തില്‍ പിതാവിനെയും പരിവാര ങ്ങളെയും ഈജിപ്തില്‍ എത്തിക്കുക. നമ്മുടെ രഥങ്ങള്‍ കൊണ്ടു പോകൂ. വൈകരുത് എനിക്ക് ജോസഫിന്റെ പിതാവിനെ കാണാന്‍ തിരക്കായി. ഫറവോ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org