സ്വപ്‌നക്കാരന്‍ [No: 8]

സ്വപ്‌നക്കാരന്‍ [No: 8]

ജോസഫിന്റെ ഭാര്യ ചോദിച്ചു, ''അങ്ങയുടെ വെള്ളിക്കാസ കട്ടുകൊണ്ടു പോയവന് എന്ത് ശിക്ഷ കൊടുത്തു?''

''അതയാള്‍ മോഷ്ടിച്ച തല്ല. ഞാന്‍ ഗോതമ്പ് അളക്കുന്ന അധികാരി യോടു പറഞ്ഞ് ആ യുവാവിന്റെ ചാക്കില്‍വച്ചു കെട്ടിയതാണ്.'' ജോസഫ് പറഞ്ഞു.

''എന്തു ദ്രോഹമാണങ്ങു ചെയ്തത്!''

''കാനാന്‍ ദേശത്തു നിന്നും ധാന്യം വാങ്ങാന്‍ ഇവിടെ വന്നില്ലേ, പതിനൊന്നു പേര്‍. അവരെന്റെ സഹോദരന്മാരാണ്. എന്റെ പിതാവ് യാക്കോബിന് രണ്ടു പത്‌നിമാരില്‍നിന്നും രണ്ടു ഉപനാരികളില്‍ നിന്നും ജനിച്ചവര്‍. ഞങ്ങള്‍ പന്ത്രണ്ടു ആണ്‍സന്താന ങ്ങളും ഒരു പെണ്‍കുട്ടിയും എന്റെ പിതാവായ യാക്കോബിനു പിറന്നു.

അതില്‍ എന്റെ മാതാവായ റാഹേലിന് പിറന്നവനാണ് ഞാനും ബെഞ്ചമിനും. അവനെ പ്രസവിച്ചശേഷം എന്റെ അമ്മ മരിച്ചുപോയി. എന്റെ പിതാവ് ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് എന്നെയും എന്റെ സഹോദരനെയു മാണ്. ഞാനൊരു സ്വപ്നം കണ്ടതിനെ തുടര്‍ന്ന് പത്തു സഹോദരന്മാരും എന്നെ വെറുത്തു. അവര്‍ പത്തു സഹോദരന്മാരും ചേര്‍ന്നാ ണ് എന്നെ ഇസ്മാല്യേര്‍ക്ക് വിറ്റത്. അടിമച്ചന്തയില്‍ ഫറവോയുടെ കാവല്‍ നായകനായ പോത്തിഫറിനു വിറ്റു. അദ്ദേഹത്തിന് എന്നെ വിശ്വാസമായി. അതുകൊണ്ട് എല്ലാ സ്വാതന്ത്ര്യവും എനിക്കു തന്നു. അദ്ദേഹത്തിന്റെ മകള്‍ അസീനത്താണ് എന്നെ ഈജിപ്ഷ്യന്‍ ഭാഷ പഠിപ്പിച്ചത്.''

''അതുകൊണ്ടാണ് അങ്ങ് ഉറക്കത്തില്‍ പോലും അസീനത്തിനെ വിളിക്കു ന്നത്.''

''അവളെ എനിക്കിഷ്ട മായിരുന്നു. അവള്‍ മരിച്ചു പോയി. എന്നെ ഈജിപ്തി ന്റെ അധികാരിയായി നിയമിച്ച ഫറവോ ഓനിലെ പുരോഹിതനായ പോത്തി ഫെറായുടെ മകളായ അസനത്തിനെ എനിക്ക് ഭാര്യയായി നല്‍കി. നമ്മള്‍ സുഖകരമായി ജീവിക്കുന്നു. നമുക്ക് യഹോവ രണ്ട് പുത്രന്മാരെ തന്നിട്ടുണ്ട്; എഫ്രായിമിനെയും മനാസ യേയും. അവരെ തലമുറ യുടെ ചരിത്രം പഠിപ്പിക്കേ ണ്ടുന്ന ചുമതല എന്റെ സഹ ധര്‍മ്മിണിക്കുള്ളതാണ്.

എന്നെ സഹോദരന്മാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒരു ദ്വിഭാഷിയുടെ സഹായ ത്തോടെയാണ് ഞാന്‍ അവരോട് സംസാരിച്ചത്. സഹോദരന്മാരെ ഞാന്‍ ചാരന്മാരെന്നാണ് വിളിച്ചത്. ഈജിപ്തിന്റെ ബലക്ഷയമറിഞ്ഞ് ആക്രമിക്കാന്‍ വന്നിരിക്കുന്ന ചാരന്മാരാ ണോ നിങ്ങള്‍ എന്നു കഠിനമായ ഭാഷയില്‍തന്നെ ഞാന്‍ അവരോട് ചോദിച്ചു. അവര്‍ എല്ലാവരും കരഞ്ഞു. ആരുടെ ചാക്കില്‍ നിന്നാണോ വെള്ളിക്കാസ കണ്ടെടുത്തത് അയാള്‍ തടവില്‍ കിടക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു.

ചെറിയ സഹോദരനെ കണ്ടില്ലെങ്കില്‍ വൃദ്ധനായ പിതാവ് ഹൃദയം പൊട്ടി മരിക്കും. ഞങ്ങള്‍ ആരെങ്കി ലുമൊരാള്‍ ബാലന് പകരം തടവില്‍ കിടക്കാമെന്ന് അവര്‍ കേണു. അങ്ങനെ ലേയാ മാതാവിന്റെ മകന്‍ ശിമയോനെ ഇവിടെ നിറുത്തി. അവര്‍ ധാന്യവു മായി പോയി.''

''കൊള്ളാമല്ലൊ നടപടി. അങ്ങേക്ക് അങ്ങയുടെ പിതാവിനെയും മറ്റുള്ളവരെ യും ഈ നാട്ടിലേക്ക് ക്ഷണിക്കരുതോ. എനിക്കും അദ്ദേഹത്തെ കാണാമ ല്ലോ.'' അസനത്ത് പറഞ്ഞു.

''അതിനു സമയമായി ട്ടില്ല. ഫറവോയുടെ അനു വാദം വാങ്ങണം. അദ്ദേഹം സന്നദ്ധനാണെങ്കില്‍ കാര്യ ങ്ങള്‍ എളുപ്പമായി.'' ജോസ ഫ് പറഞ്ഞു.

''സഹോദരന്മാരെ ചാരന്മാര്‍ എന്നു വിളിച്ച തില്‍ അങ്ങേക്ക് സങ്കട മില്ലേ.''

''സങ്കടമുണ്ട്. ഞാന്‍ അന്നു മുഴുവനും കരഞ്ഞു.''

അസനത്ത് ചോദിച്ചു, ''അങ്ങയെ ഇസ്മാല്യേര്‍ക്ക് വിറ്റതിലുള്ള പകപോക്കലാ യിരുന്നോ അത്.''

''യഹോവ അറിയാതെ ഒന്നും നടക്കുകയില്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. തന്നെയുമല്ല, എന്നെ അടിമച്ചന്തയില്‍ വിറ്റത് നന്നായി എന്ന ആഹ്ലാദവും എനിക്കുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഈ സ്ഥാനത്ത് എത്തുമായിരു ന്നില്ല. ദൈവം ഒന്നു നിശ്ച യിക്കുന്നു മനുഷ്യന്‍ അത് അറിയുന്നില്ല. ദൈവം തന്നെ സദാ കാണുന്നു എന്ന് ചിന്തിക്കുന്ന ഒരുവ നും തെറ്റ് ചെയ്യില്ല. അസന ത്തിന് ദൈവഭയമില്ലേ.''

അസനത്ത് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ''ദൈവ ഭയമില്ലാത്തവന്‍ മനുഷ്യ നല്ല മൃഗമാണ്. അങ്ങയുടെ ഭാര്യയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഓരോ നിമിഷവും ദൈവത്തോട് കടപ്പെട്ടിരി ക്കുന്നു.''

''ഇനി സഹോദരന്മാരു ടെ മുമ്പില്‍ മാറുവേഷം വേണ്ട.''

''അങ്ങനെയാണു ചിന്തി ക്കുന്നത്. പക്ഷേ ഫറവോ അനുവാദം തന്നാലേ ഈജിപ്തില്‍ അവരെ താമസിപ്പിക്കാന്‍ കഴിയൂ.''

''അങ്ങ് ആവശ്യപ്പെട്ടാല്‍ തിരുമേനി സമ്മതിക്കില്ലേ.''

''അങ്ങനെ ഒരധികാര പൂര്‍വം ഫറവോയോട് എനിക്ക് ചോദിക്കാനാവില്ല. ഞാനൊരപേക്ഷ സമര്‍പ്പി ക്കും. പിന്നെ എല്ലാം ദൈവഹിതം പോലെ.''

''അങ്ങനെയാവട്ടെ. വിശ്വസിക്കുന്നവരെ യഹോവ തള്ളുകയില്ലെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. ആ വിശ്വാസം എനിക്കു ണ്ട്.'' അസനത്ത് പറഞ്ഞു

''വിശ്വാസമാണല്ലോ എല്ലാം. വിശ്വാസമെന്നത് ആശിക്കുന്നവ ലഭിക്കുമെ ന്നുള്ള ഉറപ്പും കാണപ്പെടാ ത്തവ ഉണ്ട് എന്ന ബോധ്യ വുമാണ്.'' ജോസഫ് പറഞ്ഞു.

''ഇന്നു നീന്തല്‍ കുള ത്തില്‍ നീരാട്ടൊന്നുമില്ലേ.'' അസനത്ത് ചോദിച്ചു.

''ഞാനത് മറന്നു.''

''ഒന്നും മറക്കാന്‍ പാടി ല്ല. അങ്ങ് ഈജിപ്തിന്റെ അധികാരിയാണ്.''

''അതൊന്നും ഞാന്‍ മറക്കില്ല പ്രിയേ. തന്നെയു മല്ല, അധികാരങ്ങളെല്ലാം ഉന്നതങ്ങളില്‍ നിന്നും ലഭിക്കുന്നു എന്നുള്ള വിശ്വാസമുണ്ട്.''

''ഇത് മന്നന്‍ ഫറവോ അങ്ങയെ വിളിച്ചു നല്‍കി യതാണ്. മറക്കരുത്.'' അസനത്ത് പറഞ്ഞു.

''അക്കാര്യം ജീവനുള്ള കാലത്തോളം മറക്കില്ല. കര്‍ത്താവായ യഹോവ യുടെ തിരുഹിതമനുസരിച്ച് ഇന്നുവരെ പ്രവര്‍ത്തിച്ചി ട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിപര മായ കാര്യങ്ങള്‍ മറന്നു പോയേക്കാം.''

''ഏതായാലും സ്‌നാനം ചെയ്തു വരൂ. എന്നിട്ടാകാം വാഗ്‌വാദങ്ങള്‍.'' അസനത്ത് പറഞ്ഞു.

''നല്ലത് പ്രിയേ.'' ജോസ ഫ് നീന്തല്‍ കുളത്തിലേ ക്കും അസനത്ത് അകത്തേ ക്കും നടന്നു.

സ്‌നാനം കഴിഞ്ഞെത്തി യപ്പോള്‍ സേവകന്‍ വന്ന് മുഖം കാണിച്ചു.

''ഈജിപ്തിന്റെ മദ്ധ്യ ഭാഗത്തെ രണ്ടു മൂന്നു പേര്‍ അങ്ങയെ മുഖം കാണി ക്കാന്‍ കാത്തുനില്‍ക്കുന്നു.''

ജോസഫ് പുറത്തേക്ക് ചെന്നു. മൂന്നു പേരും നിലം പറ്റെ താണുതൊഴുതു.

ജോസഫ് അവരോട് ചോദിച്ചു, ''നിങ്ങളുടെ മുഖത്തെല്ലാം വിഷാദം നിറഞ്ഞിരിക്കുന്നത് എന്തു കൊണ്ട്?''

''ഞങ്ങളുടെ പാര്‍പ്പിടങ്ങ ളുടെ അടുത്ത് ഒരാള്‍ മരിച്ചു കിടക്കുന്നു. നെഞ്ച ത്ത് കഠാരയ്ക്കു കുത്തിയ പാടുണ്ട്.''

''നിങ്ങള്‍ കാണുമ്പോള്‍ അയാള്‍ക്ക് ജീവനുണ്ടായി രുന്നോ?''

''ഇല്ല യജമാനനെ. അയാള്‍ മരിച്ചു കഴിഞ്ഞിരു ന്നു.''

ജോസഫ് ആസ്ഥാന വൈദ്യനെ വിളിച്ചു കൊ ണ്ടുവരാന്‍ ആളെ അയച്ചു, അയാള്‍ വന്നു. അറിയിച്ച മൂന്നുപേരെയും വൈദ്യരെ യും കൂട്ടി ജോസഫ് സംഭവ സ്ഥലത്തേക്ക് കുതിച്ചു.

മൃതദേഹത്തിനു സമീപ ത്തു കൂടിനിന്നവരൊക്കെ അകന്നുമാറി. ജോസഫും വൈദ്യനും മൃതദേഹത്തി നു സമീപം മുട്ടുകുത്തി നിന്ന് പരിശോധിച്ചു.

വൈദ്യന്‍ പറഞ്ഞു, ''യജമാനനെ ഇയാള്‍ മരിച്ചിട്ട് രണ്ടു യാമം കഴി ഞ്ഞിരിക്കുന്നു.''

''മറ്റെന്തെങ്കിലും.''

''രക്തം ഒഴുകി തീര്‍ന്നാ ണ് മരിച്ചത്.''

ജോസഫ് പരിസരം മുഴുവനും പരിശോധിച്ചു. ഒരു താക്കോല്‍ക്കൂട്ടം കിടക്കുന്നത് കണ്ണില്‍പ്പെട്ടു. ജോസഫ് അതെടുത്തു, ഒരു പ്രത്യേകതരം താക്കോല്‍ക്കൂട്ടമായിരുന്നു അത്.

''ഇയാളുമായി ബന്ധപ്പെട്ട ആരെങ്കിലും ഇവിടെയുണ്ടോ?'' ജോസഫ് ചോദിച്ചു.

ഒരു മധ്യവയസ്‌കയായ സ്ത്രീ ഓടിയെത്തി. നെഞ്ച ത്തടിച്ചു കരഞ്ഞുകൊണ്ട് മൃതശരീരത്തിനടുത്തിരുന്നു കരഞ്ഞു.

''എന്റെ മോനെ, എന്റെ മോനെ, നിനക്കെന്തു പറ്റി മോനെ, നിന്നോടാരാണ് ഈ ചതി ചെയ്തത്.''

ജോസഫ് അവരെ വിളിച്ചു. അല്പം ദൂരെ മാറ്റി നിറുത്തി, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. മരിച്ച വ്യക്തി ഒരു കുടുംബ ത്തിന്റെ അത്താണിയായി രുന്നു.

''മൂന്നു മക്കളും ഭാര്യ യും. എന്റെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഈ മകന്‍ വയലിലും മറ്റും വേല ചെയ്താണ് കുടും ബം പോറ്റിയിരുന്നത്.'' അവര്‍ ആര്‍ത്തു വിളിച്ചു കരഞ്ഞു.

ശവസംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്ത ശേഷം ജോസഫ് സ്ത്രീ യോട് പറഞ്ഞു, ''അമ്മ നാളെ എന്റെ മന്ദിരത്തില്‍ വരണം.'' ആദ്യം വന്ന് അറിയിച്ച മൂന്നു പേരോടും ജോസഫ് പറഞ്ഞു, ''നാളെ ഈ അമ്മയെ എന്റെ മന്ദിരത്തില്‍ എത്തിക്കണം. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ പറയാം.'' ജോസഫും വൈദ്യനും തിരിച്ചുപോന്നു.

കൊല്ലന്റെ പണിപ്പുരയി ലേക്ക് ജോസഫ് വരുന്നതു കണ്ട് അയാള്‍ പരിഭ്രമിച്ചു. താക്കോല്‍ക്കൂട്ടം അയാളെ കാണിച്ചുകൊണ്ട് ചോദിച്ചു, ''ഈ താക്കോല്‍ കൂട്ടം നിങ്ങള്‍ ചെയ്തതാണോ?''

അയാള്‍ സമഗ്രമായി പരിശോധിച്ചുകൊണ്ട് പറ ഞ്ഞു, ''ഇതൊരു പ്രത്യേക താക്കോലാണ്. ഇത്തരം താക്കോല്‍ പണിയുന്ന ഒരാളെ ഈജിപ്തിലുള്ളൂ. അയാള്‍ യോര്‍ദാന്‍ നദി തീരത്ത് താമസിക്കുന്നു ണ്ട്.''

ജോസഫ് യോര്‍ദാന്‍ നദി തീരത്തേക്ക് വൈദ്യരു മൊരുമിച്ച് യാത്രയായി. ജോസഫിന്റെ രഥം ആലയുടെ മുന്നിലെത്തി.

കൊല്ലന്‍ അലറിക്കര ഞ്ഞ് ഓടിയെത്തി.

''യജമാനനെ ഞാനൊ രു തെറ്റും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടു മില്ല.''

ജോസഫ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ''നിങ്ങളെ ശിക്ഷിക്കാന്‍ വന്നതല്ല; ഒരു സഹായം ചോദിക്കാനാണ്.''

''അങ്ങേക്ക് എന്തു സഹായമാണ് ഞാന്‍ ചെയ്തു തരേണ്ടത്.''

ജോസഫ് താക്കോല്‍ ക്കൂട്ടം കാണിച്ചുകൊണ്ട് ചോദിച്ചു, ''ഇത് നിങ്ങള്‍ നിര്‍മ്മിച്ചതല്ലേ?''

''അതെ, യജമാനനെ. ഞാന്‍ ഉണ്ടാക്കിയ താക്കോല്‍ക്കൂട്ടമാണ്. ഒത്തിരി താക്കോലുകള്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്.''

''ഇത് ആര്‍ക്കാണ് കൊടുത്തതെന്ന് ഓര്‍മ്മയുണ്ടോ?'' ജോസഫ് സൗമ്യനായി ചോദിച്ചു.

കൊല്ലന്‍ ഒത്തിരി നേരം താക്കോല്‍ തിരിച്ചും മറിച്ചും നോക്കി എന്നിട്ട് പറഞ്ഞു, ''ഇത്തരം ഒത്തിരിപേര്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. ആര്‍ക്കൊക്കെയാണെന്ന് ഓര്‍മ്മയില്ല.''

''ഈ താക്കോല്‍ക്കൂട്ടം വഴിയില്‍ കിടന്നു കിട്ടിയതാണ്. ഇതിന്റെ ഉടമസ്ഥന്‍ അന്വേഷിച്ചുവന്നാല്‍ എന്നെ കാണുവാന്‍ പറയണം.''

''ശരി യജമാനനെ.'' ജോസഫ് വൈദ്യരുമായി തിരിച്ചുപോന്നു.

ജോസഫ് ഉള്ളുതുറന്ന് യഹോവയെ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പത്തനം പൂകി. അവിടുന്ന് അറിയാതെ ഒന്നും നടക്കില്ല എന്ന് പൂര്‍ണ ബോധ്യമുള്ളയാളാണല്ലോ ജോസഫ്.

അദ്ദേഹത്തിന് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. മട്ടുപ്പാവില്‍ച്ചെന്ന് ആകാശത്തേക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു.

ജോസഫിന്റെ മനസ്സില്‍ എന്തോ ഒരാശയം രൂപപ്പെട്ടു. ഏതാണ്ട് മൂന്നാം യാമത്തില്‍ ജോസഫ് ഉറങ്ങി.

മറുനാള്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ കൂട്ടി മൂന്നുപേരും വന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org