![സ്വപ്‌നക്കാരന്‍ [No: 7]](https://gumlet.assettype.com/sathyadeepam%2F2023-11%2Fe73aa886-0fda-491f-ab2a-82c2a741e54b%2Fswapnakkaran07.jpg?auto=format%2Ccompress&fit=max)
ആസ്ഥാന മാന്ത്രികനായ യാന്നസ്സിനെ വിളിച്ചു സ്വപ്നത്തിന്റെ വ്യാഖ്യാനം പറയാന്‍ പറഞ്ഞു.
അയാള്‍ പറഞ്ഞു, ''ഏഴു കൊഴുത്ത പശുക്കള്‍ എന്നു പറയുന്നത് ഏഴ് സുന്ദരികളായ കന്യകമാരാ ണ്. അവര്‍ അങ്ങയുടെ അന്തഃപുരത്തില്‍ പരിശോഭി ക്കുന്ന വിളക്കുകളാണ്. ഏഴു ശോഷിച്ച പശുക്കള്‍ അങ്ങയുടെ അന്തഃപുര ത്തില്‍ ആദ്യകാലത്തുണ്ടാ യതും ആവശ്യം കഴിഞ്ഞ് അങ്ങയുടെ പൂര്‍വികര്‍ ആട്ടിയകറ്റിയതുമായ സ്ത്രീജനങ്ങള്‍ പുതിയ കന്യകമാരുടെ സൗന്ദര്യം കണ്ട് കോപിഷ്ഠരായി അവരെ ആട്ടിയോടിക്കുക യാണ്.''
ഫറവോ പറഞ്ഞു, ''മതിയാക്കൂ തന്റെ ജല്പ നം. ഞാന്‍ മാന്ത്രികന്റെ വ്യാഖ്യാനത്തില്‍ സന്തോഷ വാനല്ല. പൊയ്‌ക്കോളൂ നമ്മുടെ കണ്‍വെട്ടത്തു നിന്നും.''
പ്രഗല്ഭരായ പലരെയും വിളിച്ച് സ്വപ്നവ്യാഖ്യാനം നടത്തി. ഒന്നും ഫറവോയെ സംതൃപ്തനാക്കിയില്ല.
ഈ സമയത്ത് പാന പാത്രവാഹകന്‍ ഫറോവ യുടെ മുമ്പില്‍ വന്നു വണങ്ങി നിന്നു.
ഫറവോ കോപത്തോടെ ചോദിച്ചു, ''നിങ്ങള്‍ വ്യാഖ്യാനിക്കാന്‍ വന്നതാ ണോ?''
''അല്ല തിരുമേനി. ക്ഷമി ക്കണം, എന്നെയും പാചക പ്രമാണിയെയും കാലാള്‍ പട നായകന്റെ തടവറയില്‍ ഇട്ടത് ഓര്‍ക്കുന്നുണ്ടോ. അക്കാലത്ത് ഞങ്ങളിരുവ രും ഓരോ സ്വപ്നം കണ്ടു. അവിടെ ഒരു ഹെബ്രായ യുവാവ് ഞങ്ങളുടെ സ്വപ്ന ത്തെ വ്യാഖ്യാനിച്ചു. അതു പോലെ സംഭവിച്ചു. പാചക പ്രമാണിയെ തിരുമേനി തൂക്കിക്കൊന്നു. എന്നെ ജോലിയില്‍ തുടരാന്‍ അനു വദിച്ചു. അയാളെ വിളിച്ചാല്‍ സ്വപ്നവ്യാഖ്യാനം ലഭിക്കും. അയാള്‍ സേനാ നായകന്റെ ഭൃത്യനാണ്. അയാളെ കൊണ്ടുവന്നാല്‍ വ്യാഖ്യാനം ശരിയായ വിധം ലഭിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുന്നു.''
അപ്പോള്‍ത്തന്നെ ഫറവോ ആളയച്ച് ജോസഫിനെ വരുത്തി.
ഫറവോ ജോസഫി നോട് പറഞ്ഞു, ''നാം ഒരു സ്വപ്നം കണ്ടു. അത് വ്യാഖ്യാനിക്കാന്‍ ആസ്ഥാ നപണ്ഡിതന്മാര്‍ക്കൊന്നും കഴിഞ്ഞില്ല. നിനക്ക് അതിന് കഴിയുമെന്ന് നാം കരുതുന്നു.''
ഫറവോ താന്‍ കണ്ടതാ യ രണ്ടു സ്വപ്നങ്ങളും ജോസഫിനോട് പറഞ്ഞു. ജോസഫ് കണ്ണുപൂട്ടി യഹോവയെ ധ്യാനിച്ചു. അതുകഴിഞ്ഞ് ഫറവോ യോട് ഉണര്‍ത്തിച്ചു.
''അങ്ങയുടെ സ്വപ്ന ങ്ങളുടെ അര്‍ത്ഥം ഒന്നു തന്നെയാണ്. താന്‍ എന്താ ണ് ചെയ്യാന്‍ പോകുന്നതെ ന്ന് ദൈവം അങ്ങേക്ക് വെളിപ്പെടുത്തിയതാണ്. ഏഴു കൊഴുത്ത പശുക്കള്‍ ഏഴു വര്‍ഷമാണ്. ഏഴു നല്ല കതിരുകളും ഏഴു വര്‍ഷം തന്നെ. ഈജിപ്ത് മുഴുവ നും സുഭിക്ഷത്തിന്റെ ഏഴു വര്‍ഷം വരാന്‍ പോകുന്നു. അതേ തുടര്‍ന്ന് ക്ഷാമ ത്തിന്റെ ഏഴ് വര്‍ഷങ്ങളും. സമൃദ്ധിയുടെ കാലം ഈജിപ്ത് മറന്നുപോകും. ക്ഷാമത്തിന്റെ കാലത്ത് ജനം ആഹാരം ഇല്ലാതെ യും കുടിവെള്ളമില്ലാതെ യും വലയും. ക്ഷാമം ഭീകരമായിരിക്കും. സ്വപ്നം ആവര്‍ത്തിച്ചത് ദൈവം ഇക്കാര്യം തീരുമാനിച്ചുറ ച്ചെന്നും. ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്. അതുകൊണ്ട് അങ്ങ് വിവേകിയും ബുദ്ധിമാനും ജനത്തിനോട് കരുണയുള്ള വനുമായ ഒരാളെ കണ്ടു പിടിച്ച് ഈജിപ്തിന്റെ മുഴു വനും തലവനായി നിയമി ക്കണം. വരാന്‍ പോകുന്ന സമൃദ്ധിയുടെ കാലത്ത് ധാന്യം ശേഖരിച്ച് അങ്ങ യുടെ അധികാരത്തിന്‍ കീഴില്‍ നഗരങ്ങളില്‍ ഭക്ഷണത്തിനായി ശേഖരി ച്ചു വയ്ക്കണം. ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്. ജലസമൃദ്ധിയുള്ള പാറകള്‍ പൊട്ടിച്ച് അരുവി കള്‍ ഉണ്ടാക്കണം. ജനത്തിന് വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടു ണ്ടാകാതിരിക്കാന്‍ കരുത ലായി സൂക്ഷിക്കണം. അങ്ങനെ നാട് പട്ടിണികൊ ണ്ട് നശിക്കാതിരിക്കും.''
ഈ നിര്‍ദേശം കൊള്ളാമെന്ന് ഫറവോ യ്ക്കും മറ്റുള്ള അധികാരി കള്‍ക്കും ബോധ്യമായി.
ഫറവോ ജോസഫി നോട് പറഞ്ഞു, ''ദൈവം ഇക്കാര്യം എല്ലാം നിനക്ക് വെളിപ്പെടുത്തിയിരിക്കുന്ന തു കൊണ്ട് നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനും കാരുണ്യമുള്ളവനുമായ ഒരാള്‍ വേറെയില്ല. നീ എന്റെ വീടിന് മേലാളായിരി ക്കും. ഈജിപ്തിലെ ജനം മുഴുവനും നിന്റെ വാക്കനു സരിച്ച് പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയ വനായിരിക്കും. ഈജിപ്ത് രാജ്യത്തെ മുഴുവന്‍ അധിപനായി നിന്നെ നിയമിച്ചിരിക്കുന്നു.''
ഫറേവോ തന്റെ കയ്യി ലെ മുദ്രമോതിരം ഊരി ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള ണിയിച്ച് കഴുത്തില്‍ ഒരു സ്വര്‍ണ്ണമാല അണിയിക്കുക യും ചെയ്തു.
ഫറവോ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ ഇരുത്തി. രഥത്തിന്റെ മുമ്പില്‍ ബ്യൂഗിള്‍ വായിച്ചു തമ്പേറു കൊട്ടി. ''മുട്ടുകള്‍ മടക്കുവിന്‍'' എന്ന് വിളിച്ചുപറഞ്ഞു കൊണ്ട് രഥഘോഷയാത്ര ഈജി പ്ത് മുഴുവനും ചുറ്റി സഞ്ച രിച്ചു. ജനം മുഴുവനും രഥ ത്തിനു മുമ്പില്‍ മുട്ടുകുത്തി നിന്നു.
ഫറവോ ജോസഫിനോ ടു പറഞ്ഞു, ''ഞാന്‍ ഫറ വോയാണ്. നിന്റെ സമ്മതം കൂടാതെ ഈജിപ്തില്‍ ഒരാളും കയ്യോ കാലോ ഉയര്‍ത്തുകയില്ല. അവന്‍ ജോസഫിന് 'സാഫ്‌നത്ത് ഫാനേയ' എന്നു പേരിട്ടു. ദൈവം പറയുന്ന അവന്‍ ജീവിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.
ജോസഫ് ഈജിപ്ത് മുഴുവനും ചുറ്റി സഞ്ചരിച്ചു. ജനത്തിന്റെ ഇടയിലെ പ്രമാണിമാരെ ഓരോ നഗര ത്തിലും വിളിച്ചുച്ചേര്‍ത്തു.
''രാജ്യത്ത് ഭീകരമായ ക്ഷാമം വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?''
അവര്‍ പരസ്പരം നോക്കി മിഴിച്ചു നിന്നു. അവര്‍ പറഞ്ഞു, ''അങ്ങ് തന്നെ അതിനൊരു പരിഹാരം കാണണം.''
ജോസഫ് പറഞ്ഞു, ''ഇപ്പോള്‍ സമൃദ്ധിയുടെ കാലമാണ്. നഗരങ്ങളില്‍ ഫറവോ വലിയ പാണ്ടിക ശാലകള്‍ പണിയും. നിങ്ങളുടെ സമൃദ്ധമായ വിളവില്‍ നിന്നും അഞ്ചില്‍ ഒന്നു ഫറവോയെ ഏല്പി ക്കണം. പാണ്ടികശാല കളില്‍ അത് നിക്ഷേപി ക്കും. ഏഴുവര്‍ഷം കഴിയു മ്പോള്‍ കടുത്ത ക്ഷാമം മൂലം ഈജിപ്ത് മുഴുവനും വരണ്ട് ഉണങ്ങും. ആളുകള്‍ ഭക്ഷണത്തിനുവേണ്ടി നെട്ടോട്ടം ഓടും. ആ സമയ ത്ത് ശേഖരിച്ചു വച്ചിരിക്കു ന്ന ധാന്യങ്ങള്‍ ആവശ്യാനു സരണം ഓരോ ഭവനത്തി നും കൊടുക്കും. അതുപോ ലെ വെള്ളവും.''
''നൈല്‍ നദിയിലെ വെള്ളം കുടിവെള്ളം അല്ല.'' അവര്‍ ഉച്ചത്തില്‍ പറഞ്ഞു.
''ഇപ്പോള്‍ എങ്ങനെ നിങ്ങള്‍ വെള്ളം കുടിക്കു ന്നു?''
''കിണറുകളില്‍ നിന്ന്.'' അവര്‍ പറഞ്ഞു.
''കടുത്ത വേനലില്‍ കിണറുകള്‍ വറ്റിപ്പോവും.''
''അപ്പോള്‍ എന്തു ചെയ്യും?'' അവര്‍ കൂട്ടത്തോ ടെ ചോദിച്ചു.
ജോസഫ് പറഞ്ഞു, ''ഈജിപ്തില്‍ ഒത്തിരി പാറകള്‍ ഉണ്ടല്ലോ? പാറ കള്‍ പൊട്ടിച്ചാല്‍ വെള്ളം ലഭിക്കും. അത് കിണറു കളില്‍ ശേഖരിക്കാം.''
കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, ''കിണറുകള്‍ നിര്‍മ്മിക്കുന്നത് പുതുതായല്ലേ?''
''അതെ.''
''അപ്പോള്‍ പാറയില്‍ നിന്നും വരുന്ന വെള്ളം എങ്ങനെ കിണറുകളില്‍ എത്തും?''
''നല്ല ചോദ്യം.'' ജോസഫ് പറഞ്ഞു.
''ചെമ്പു പണിക്കാരെ കൊണ്ട് ആറിഞ്ച് വ്യാസ മുള്ള കുഴലുകള്‍ നിര്‍മ്മി പ്പിക്കും. പാറകളില്‍ നിന്നും ഒഴുകുന്ന വെള്ളം കുഴലുക ളിലൂടെ കിണറുകളില്‍ എത്തിക്കും.''
മറ്റൊരാള്‍ ചോദിച്ചു, ''ചെമ്പിനെക്കാള്‍ നല്ലത് ഇരുമ്പുകളല്ലേ. വിലയും കുറവായിരിക്കുകില്ലേ.''
''ഏഴു വര്‍ഷം ക്ഷാമം ഉണ്ടാകും. മഴ പെയ്യില്ല ഇരുമ്പുകഴലിന് തുരുമ്പെ ടുക്കും. ആ വെള്ളം കുടിക്കുവാന്‍ കൊള്ളില്ല.'' ജോസഫ് പറഞ്ഞു. ''മാത്രമല്ല, നമ്മള്‍ കിണറു കളുടെ ഉള്ളില്‍ ചെമ്പ് തകിടുകള്‍ ഇറക്കും. അടിയില്‍ വെള്ളം കിനിയാത്ത മട്ടില്‍ ചെമ്പ് തകിടുകള്‍ ഇട്ടിരിക്കും. കിണറിന്റെ മുകള്‍ഭാഗം ചെമ്പ് തകിടുകൊണ്ട് മൂടിയിരിക്കും. കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരിയെടുക്കണം. വെള്ളം കോരിയെടുക്കാ നും ചെമ്പിന്റെ കോരികള്‍ ഉണ്ടാക്കും.''
ജനം ജോസഫിനെ ശ്രദ്ധിച്ച് അത്ഭുതം കൊണ്ടന്തംവിട്ടുനിന്നു.
''ഇനിയെന്തെങ്കിലും സംശയം.'' ജോസഫ് ചോദിച്ചു.
ഒരു സംഘം വനിതകള്‍ കൂട്ടമായി ചോദിച്ചു, ''അങ്ങുന്നെ പാണ്ടികശാല കളില്‍ ഗോതമ്പല്ലേ ശേഖ രിക്കുക. അതുകൊണ്ട്, അപ്പം ഉണ്ടാക്കാം. അതിനു കൂട്ടാനുള്ള കറികള്‍ എങ്ങനെയുണ്ടാകും?''
''നിങ്ങള്‍ സമീപവാസി കള്‍ സംഘം ചേര്‍ന്ന് ആടു കളെ കൊന്ന് ഇറച്ചിയെടു ത്ത് ഉപയോഗിക്കണം. എല്ലാം പരസ്പരം പങ്കുവച്ച് ഭക്ഷിക്കണം. നൈല്‍ പോഷകനദിയാണ് അവിടെ നിന്നുള്ള മത്സ്യങ്ങളും ഉപയോഗിക്കാം.''
ഒരു പണ്ഡിതന്‍ ജോസ ഫിനോട് ചോദിച്ചു, ''ഇതെല്ലാം നടക്കുമോ?''
ജോസഫ് പറഞ്ഞു, ''ദൈവത്തില്‍ ശരണപ്പെ ടുക. ഫറവോയില്‍ വിശ്വസിക്കുക. എല്ലാം മുറപോലെ നടക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ പയറുകള്‍ പോലെയുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യാം. അതും ഭക്ഷിക്കാമല്ലോ. എല്ലാ സഹായങ്ങളും ഫറവോ ചെയ്തു തരും.''
ജനക്കൂട്ടം പ്രതീക്ഷ യോടെ അവരവരുടെ വാസ സ്ഥലത്തേക്ക് പോയി. ജോസഫ് ചെമ്പു പണിക്കാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ വിശദീകരിച്ചു.
അവര്‍ പറഞ്ഞു, ''അന്യനാടുകളില്‍ നിന്നും ചെമ്പു വാങ്ങേണ്ടതായി വരും.''
''ഈജിപ്തില്‍ കിട്ടാവു ന്നത്ര വാങ്ങൂ. അതുകഴി ഞ്ഞ് ചിന്തി ക്കാം.''
ഒരു ചെമ്പുപണിക്കാരന്‍ ചോദിച്ചു, ''യജമാനനെ എത്ര കാലം കൊണ്ടാണിത് തീര്‍ക്കേണ്ടത്?''
ജോസഫ് സ്മിതം തൂകി. ''ഇപ്പോള്‍ നല്ല വിളവും മഴയും വെള്ളവും ഒക്കെ കിട്ടുന്നുണ്ടല്ലോ. രണ്ടുവര്‍ഷം കൂടി ഇത് ലഭ്യമാകും. അത് കഴി ഞ്ഞാല്‍ ഏഴു വര്‍ഷത്തേക്ക് ക്ഷാമവും കഷ്ടപ്പാടും. അതിനെ നേരിടാനാണ് നമ്മള്‍ ശ്രമിക്കുന്നത്.''
കൂട്ടം ചോദിച്ചു, ''ഏഴു വര്‍ഷം ക്ഷാമമായാല്‍ നമ്മള്‍ എങ്ങനെ ജീവിക്കും?''
''നിങ്ങള്‍ക്ക് ഒരിക്കലും ക്ഷാമം അനുഭവപ്പെടില്ല. ഞാന്‍ പറയുന്നതുപോലെ എല്ലാവരും ശ്രമിച്ചാല്‍. പിന്നെ ഒരു കാര്യം ദൈവ ഹിതമാണ് ക്ഷാമവും സമൃദ്ധിയും. അതുകൊണ്ട് എപ്പോഴും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്ക ണം.''
''ഞങ്ങള്‍ അങ്ങ് പറയു ന്നതുപോലെ ചെയ്യാം.''
''സന്തോഷമായി പോവുക. ചെമ്പുതൊഴിലാ ളികള്‍ ഏറ്റവും വേഗത്തില്‍ പണി തുടങ്ങണം. ഞാന്‍ നിങ്ങളോടൊപ്പം എപ്പോഴും കാണും.''
''യഹോവേ അങ്ങേക്ക് നന്ദി, സ്‌തോത്രം.''
എല്ലാവരും അവരവരു ടെ ഇടങ്ങളിലേക്ക് യാത്ര യായി. ജോസഫും രണ്ടു പടയാളികളും മാത്രമായി.
ഒരു പടയാളി ചോദിച്ചു, ''യജമാനനെ ഇവര്‍ പണി ചെയ്യുമോ?''
''വിഷമിക്കേണ്ട കര്‍ത്താവായ തമ്പുരാന്‍ അവരെ കൊണ്ടത് ചെയ്യി ക്കും. നമുക്ക് പോകാം''
രഥം പാഞ്ഞുപോയി. ജോസഫിന്റെ മന്ദിരത്തിനു മുമ്പില്‍ നിന്നു. ജോസഫ് പടയാളികളോട് ചോദിച്ചു, ''നിങ്ങള്‍ക്ക് വിശക്കുന്നി ല്ലേ? എന്നോടൊപ്പം വരൂ മുത്താഴം കഴിച്ചു പോകാം.''
പടയാളികള്‍ പരസ്പരം നോക്കി. ജോസഫ് പറഞ്ഞു, ''പാടത്ത് പണി ചെയ്യുന്ന കര്‍ഷകനും പടയാളിക്കും പടനായക നും ഫറവോയ്ക്കും വിശ ക്കും. വിശപ്പിന് സ്ഥാനമാന ങ്ങളില്ല. വരൂ, നമുക്ക് ഭോജ നമുറിയിലേക്ക് പോകാം.''
ജോസഫ് മുമ്പേയും പടയാളികള്‍ പിമ്പേയും ഭോജനമുറിയിലേക്ക് നീങ്ങി.
അവിടെ പാചകപ്രമാ ണി പറഞ്ഞു, ''ഇന്ന് അസനത്ത് യജമാനത്തി ഭക്ഷ ണം കഴിക്കാന്‍ എത്തിയി ട്ടില്ല.''
ജോസഫ് പറഞ്ഞു, ''ഇവര്‍ക്ക് ആഹാരം കൊടു ക്കൂ. ഞാന്‍ യജമാനത്തി യെ കൊണ്ടുവരാം.''
അദ്ദേഹം മണിമന്ദിര ത്തിനുള്ളിലേക്ക് ചെന്നു. അസനത്ത് ഒരു തല്പത്തില്‍ ചാരിയിരിക്കുകയാ യിരുന്നു.
ജോസഫ് പറഞ്ഞു, ''അസനത്ത് വരൂ. എനിക്ക് വിശക്കുന്നു.''
അവര്‍ ജോസഫിന്റെ മുഖത്തേക്ക് നോക്കി. ''ഇന്ന് വളരെ സന്തോഷ വാനാണല്ലോ?''
ജോസഫ് നടന്ന കാര്യ ങ്ങളൊക്കെ ഭാര്യയോട് പറഞ്ഞു.
അവര്‍ക്ക് സന്ദേഹം തോന്നി, ''ഇതൊക്കെ പ്രാവര്‍ത്തികമാകുമോ?''
''യഹോവ വലിയവ നാണ്. അവിടുത്തേക്ക് എല്ലാം കഴിയും, ഇതൊ ക്കെ നടക്കണമെന്നു തീരുമാനിച്ചാല്‍ അതു നടപടിയിലാകും.''
''ഒരു കൊച്ചുവിഘ്‌നം വന്നാല്‍ ശ്രമങ്ങളെല്ലാം വിഫലമാകും.''
''ഒരു വിഘ്‌നവും വരില്ല അസനത്ത്. പ്രാര്‍ത്ഥിക്ക ണം. പ്രാര്‍ത്ഥനയ്ക്ക് നേടാന്‍ കഴിയാത്തതൊന്നു മില്ല. ങാ, വരൂ വിശക്കു ന്നു.''
ജോസഫ് നടന്നു പിന്നാലെ അസനത്തും.
ഭോജനമുറിയില്‍ ചെന്ന പ്പോള്‍ പടയാളികള്‍ ഭക്ഷ ണം കഴിച്ച് പോയിരുന്നു.
ഇരുവരും ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു.
ഒരു സേവകന്‍ ഓടിയെ ത്തി പറഞ്ഞു, ''കുതിരയു ടെ ഉടമസ്ഥനെ കൊണ്ടു വന്നിട്ടുണ്ട്.''
ജോസഫ് ഭാര്യയെ നോക്കി. അവര്‍ അതൊ ന്നും ശ്രദ്ധിക്കാതെ ഭക്ഷ ണം കഴിക്കുകയാണ്. ജോസഫ് ആഹാരം നിര്‍ ത്തി. പുറത്തേക്കു പോയി. രക്തമൊഴുകുന്ന മുഖവു മായി നില്‍ക്കുന്ന യുവാവി നെ ജോസഫ് കണ്ടു. സമീപത്ത് കുതിരയും.
''ആരിവിടെ?''
ഒരു സേവകന്‍ കടന്നു വന്നു.
''ആസ്ഥാന വൈദ്യനെ കൊണ്ടുവരൂ.''
''ഉത്തരവ്.'' സേവകന്‍ പോയി.
''നിങ്ങള്‍ ഈ കുതിര യുടെ ഉടമസ്ഥനാണോ?''
''അല്ല. ഞാന്‍ ഈ കുതിരയെ വാടകയ്ക്ക് എടുത്തതാണ്. യജമാനനെ ഈ കുതിര എന്നെ ഇടിച്ച താണ്.''
ജോസഫ് ചിരിച്ചു. ''കുതിരയുടെ ശരീരം മുഴുവനും നിങ്ങള്‍ മുറിപ്പാട് ഉണ്ടാക്കി. അതിനെ അടിച്ചു അവശനിലയിലെത്തിച്ചു. ഈ കുതിര എന്റെ അടുത്തുവന്ന് പരാതിമണി മുഴക്കി. അതിനെ ചികിത്സി ച്ചു ഭേദമാക്കി പുറത്തേക്ക് വിട്ടു.''
സേവകന്റെ നേരെ തിരി ഞ്ഞ് ജോസഫ് ചോദിച്ചു, ''എന്താണ് സംഭവിച്ചത്?''
സേവകന്‍ ബഹുമാന ത്തോടെ പറഞ്ഞു, ''അങ്ങ യുടെ കല്‍പ്പനയനുസരിച്ച് ഞാന്‍ കുതിരയുടെ പിന്നാ ലെ പോയി. ഈ മനുഷ്യ നെ കണ്ട കുതിര ചാടിച്ചെ ന്ന് ഇയാളെ അടിച്ചു വീഴ്ത്തി. കാലുകൊണ്ട് ചവിട്ടി, തല കൊണ്ടിടിച്ചു. രക്തം ഒഴുകുന്നതു കണ്ട് കുതിര ഭേദ്യങ്ങള്‍ ഒഴിവാ ക്കി എന്നെ നോക്കി. ഞാന്‍ ഇയാളെ ഇങ്ങോട്ട് കൊണ്ടു പോന്നു. യജമാനനെ ഇതാ ണ് നടന്നത്.''
''രക്തം കണ്ട് കുതിര ഭേദ്യങ്ങള്‍ ഒഴിവാക്കി എന്ന് നിങ്ങള്‍ പറഞ്ഞല്ലോ. കുതിരയ്ക്കുള്ള സഹതാപം പോലും കുതിരയെ അടിക്കുമ്പോള്‍ ഇയാള്‍ക്ക് ഉണ്ടായില്ലല്ലോ.''
''എന്തു ചെയ്യണം യജ മാനനെ. ഇയാളെ കല്‍ത്തു റങ്കിലടയ്ക്കട്ടെ.''
''തല്‍ക്കാലം വേണ്ട. വൈദ്യന്‍ വരട്ടെ, എന്നിട്ട് ആകാം.''
അയാള്‍ ജോസഫിന്റെ കാലുപിടിച്ചു പറഞ്ഞു, ''എനിക്ക് മാപ്പു തരണം.''
ജോസഫ് പറഞ്ഞു, ''കുതിരയുടെ കാല്‍ക്കല്‍ ശരണം തേടൂ. അതിനോട് മാപ്പ് പറയൂ.''
അയാള്‍ കുതിരയുടെ കാലുപിടിച്ചു. കുതിര ജോസഫിനെ നോക്കി. ജോസഫ് പുഞ്ചിരിച്ചു. കുതിര അയാളുടെ മുഖത്തേക്ക് നോക്കി. അതിന്റെ കണ്ണില്‍ നിന്നും കണ്ണീരിറ്റു വീണു.
ജോസഫ് യുവാവി നോട് പറഞ്ഞു, ''കുതിര യുടെ കണ്ണുനീര്‍ ഇയാളുടെ മുഖത്ത് വീണല്ലോ? അതി നര്‍ത്ഥം കുതിര ക്ഷമിച്ചു എന്നാണ്. അതുകൊണ്ട് ഞാനും ക്ഷമിക്കുന്നു.''
വൈദ്യരെത്തി. ജോസ ഫ് പറഞ്ഞു, ''ഇയാളാണ് കുതിരയെ തല്ലിച്ചതച്ചത്. കുതിര തന്നെ ഇയാളെ ശിക്ഷിച്ചു. വൈദ്യര്‍ ചികി ത്സാലയത്തില്‍ കൊണ്ടു പോയി ഇയാളെ സുഖപ്പെ ടുത്തി എന്നെ ഏല്‍പ്പിക്കൂ.''
''ഉത്തരവുപോലെ.'' വൈദ്യന്‍ യുവാവിനെ കൊണ്ടുപോയി.
ജോസഫ് സേവകനോട് പറഞ്ഞു, ''കുതിരയെ മുമ്പില്‍ നടത്തി നിങ്ങള്‍ പിമ്പേ പോകൂ. കുതിര യുടെ യഥാര്‍ത്ഥ ഉടമസ്ഥ നെ കണ്ടെത്തണം.''
കുതിര ജോസഫിന്റെ അടുത്തുവന്നു മുന്‍കാലു കള്‍ മടക്കി നിന്നു. ജോസ ഫ് അതിന്റെ നെറ്റിയില്‍ തലോടി പറഞ്ഞു, ''ഉടമ സ്ഥന്റെ ആലയിലേക്ക് പോകൂ.''
കുതിര കാര്യങ്ങള്‍ മനസ്സിലായ പോലെ തല കുലുക്കി നടന്നു. പിന്നാലെ സേവകനും.
(തുടരും)