സ്വപ്നക്കാരന്‍ [No: 6]

അല്പം കഴിഞ്ഞ് ജോസഫ് മുഖംതാഴ്ത്തി. ആ മുഖം സൂര്യതേജ സ്സോടെ തിളങ്ങുന്നത് അധികാരി കണ്ടു.

ജോസഫ് പറഞ്ഞു: ''അങ്ങ് ഉടനെ നാട്ടിലേക്ക് പോവുക. അങ്ങയുടെ ഭാര്യയ്ക്ക് പ്രസവസമയം അടുക്കുന്നു. അവര്‍ രണ്ടു കുട്ടികളെ പ്രസവിക്കും. അങ്ങയുടെ ദുഷ്ടസഹോ ദരന്മാര്‍ രണ്ടു കുട്ടികളെ യും കൊല്ലും. അങ്ങേക്ക് സന്താനങ്ങള്‍ ഇല്ലാതാവും. പകരം ഒരു ദുഷ്ടകുഞ്ഞി നെ ഭാര്യയുടെ സമീപത്ത് കൊണ്ടുവന്നിടും. ആ കുഞ്ഞും ദുഷ്ടസഹോദര ന്മാരും കൂടെ അങ്ങയുടെ സര്‍വസമ്പത്തും മുടിക്കും.

''ഞാനെന്താണ് ചെയ്യേണ്ടത്?'' അധികാരി ചോദിച്ചു.

ജോസഫ് ദൃഢമായി പറഞ്ഞു: ''അങ്ങ് ഉടനെ നാട്ടിലേക്ക് പോകണം. പ്രസവസമയം ഭാര്യയുടെ അടുത്തിരിക്കുക. സൂതികര്‍ മ്മിണികളെ ശ്രദ്ധിക്കുക. സഹോദരന്മാര്‍ അവര്‍ക്ക് പണം കൊടുത്തു കുഞ്ഞു ങ്ങളെ കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും. വിശ്വാ സമുള്ളവരുടെ പരിലാളനയില്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുക. സഹോദര ന്മാരെ തുരത്തി ഓടിക്കുക.''

അധികാരി ഉടന്‍തന്നെ തന്റെ കുതിരപ്പുറത്ത് നാട്ടി ലേക്ക് തിരിച്ചു. ജയിലിലെ കാര്യങ്ങള്‍ ജോസഫിന്റെ ചുമതലയില്‍ വിട്ടു.

കൃത്യാന്തര ബാഹുല്യ ങ്ങളിലും ഇടയ്ക്കിടയ്ക്ക് സ്മൃതിപദത്തിലേക്ക് അസീനത്ത് കടന്നു. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥനയും ഉപവാസവു മായി ജോസഫ് കഴിഞ്ഞു കൂടി. ജയിലറയിലെ പലരു ടെയും സ്വപ്നങ്ങള്‍ക്ക് ജോസഫ് നല്കിയ വ്യാ ഖ്യാനം എല്ലാം അതുപോ ലെ സംഭവിച്ചു. അവരുടെ യൊക്കെ ആദരം നേടു വാന്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജോസഫിന് കഴിഞ്ഞു. ഒരു ദിവസം ഒരു സേവകന്‍ ജോസഫിന്റെ അടുത്തു വന്നു പറഞ്ഞു. ''ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. എന്നെ ഒരു കാള കുത്താനോടിച്ചു, ഞാന്‍ ഓടി പുഴയില്‍ ചാടി. അവിടെ മൂന്നു മുതലകള്‍ എന്നെ വിഴുങ്ങാന്‍ വന്നു. ഞാനൊരു വിധത്തില്‍ അവയില്‍നിന്നു രക്ഷപ്പെട്ടു പോന്നു.''

ജോസഫ് സ്വപ്നം കേട്ട് ഒത്തിരിനേരം ദൈവത്തെ പ്രാര്‍ത്ഥിച്ചു. എന്നിട്ട് പറ ഞ്ഞു, ''ഒറ്റക്കൊമ്പന്‍ നിങ്ങ ളെ ഓടിച്ചത് നിങ്ങള്‍ക്ക് ഇപ്പോഴുള്ള ജോലിയില്‍ നിന്നും കയറ്റം കിട്ടും എന്ന താണ്. മൂന്നു മുതലകള്‍ മൂന്നു ദിവസത്തെ പ്രതിനി ധീകരിക്കുന്നു. മൂന്നുദിവസ ത്തിനകം നിങ്ങള്‍ മെച്ച പ്പെട്ട ഉദ്യോഗത്തില്‍ എത്തിച്ചേരും.''

ആദ്യം സ്വപ്നക്കാരനു ബോധ്യം വന്നില്ല. പിന്നെ ജോസഫ് പറയുന്നതെല്ലാം നടക്കുമെന്നു വിശ്വസിച്ച് അയാള്‍ പോയി. നാലാം ദിവസം അയാള്‍ തിരിച്ചു വന്ന് ജോസഫിനു നന്ദി പറഞ്ഞുകൊണ്ട് പറഞ്ഞു: ''എനിക്ക് മേലാവില്‍ നിന്നും കല്‍പ്പന വന്നു. ഞാനിന്നുതന്നെ പോകും. പുതിയ ലാവണത്തില്‍ ജോലിയില്‍ ഏര്‍പ്പെടും.''

ജോസഫ് പറഞ്ഞു: ''ദൈവത്തിന് നന്ദി പറയൂ. എന്നും ദൈവവിചാരം ഉണ്ടാവണം.''

ഫറോവയുടെ പാന പാത്രവാഹകനെയും അപ്പ ക്കാരനെയും കാരാഗൃഹ ത്തില്‍ അടച്ചതായി ജോസ ഫ് അറിഞ്ഞു. അവരെ പോയി പരിചയപ്പെട്ടു. ജയിലധികാരി നാട്ടില്‍ പോയതുകൊണ്ട് ആ ചുമതല ജോസഫിനായിരു ന്നല്ലോ.

അടുത്തദിവസം ജയിലധികാരി വന്നു. ജോസഫ് പറഞ്ഞ വിധം എല്ലാ സംഭവിച്ചു എന്നും നീചന്മാരായ സഹോദര ങ്ങളെ ആട്ടിയോടിച്ചെന്നും അധികാരി അറിയിച്ചു. കുഞ്ഞുങ്ങളേയും ഭാര്യയെ യും അവരുടെ മാതാപിതാ ക്കളെ ഏല്‍പ്പിച്ചു എന്നും.

അധികാരി ഒത്തിരി പലഹാരങ്ങളും പുത്തന്‍ ഉടുപ്പുകളും കൊണ്ടുവന്നത് ജോസഫ് കാരാഗൃഹത്തി ലെ എല്ലാവര്‍ക്കുമായി പങ്കു വച്ചു. അവര്‍ സംതൃപ്ത രായി.

എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ജോസഫ് ജനലഴികളില്‍ പിടിച്ച് അകലേക്കു നോക്കി നില്‍ക്കും. ആരും ആ സമയത്ത് ജോസഫിനെ ശല്യം ചെയ്യുകയില്ല.

ജയിലധികാരിയുടെ സ്വപ്നം വ്യാഖ്യാനിച്ചതു പോലെ ഫലിച്ചതിനാല്‍ ഒത്തിരി പേര് ജോസഫിനെ കാണാന്‍ വന്നു തുടങ്ങി. അവരോടെല്ലാം ജോസഫ് സൗമ്യതയോടെ പെരുമാറി.

ഒരു ദിവസം അസീന ത്തിന്റെ പ്രധാന തോഴി പ്രസീല ജോസഫിനെ കാണാന്‍ വന്നു. അവളെ കണ്ടതും ജോസഫ് പൊട്ടി ക്കരഞ്ഞു. പ്രസീലയും കരഞ്ഞു.

''കാര്യങ്ങള്‍ നീ അറിഞ്ഞോ ജോസഫ്.'' പ്രസീല ചോദിച്ചു.

ജോസഫ് ആകാംക്ഷ യോടെ അവളുടെ മുഖത്തേക്ക് നോക്കി.

''അസീനത്ത് മരിച്ചു പോയി.''

ജോസഫ് ഞെട്ടി. അവന്റെ ഹൃദയം രണ്ടായി പിളര്‍ന്നു പോകുന്നതു പോലെ അവനു തോന്നി. കണ്ണില്‍നിന്നും കുടുകുടെ കണ്ണീരൊഴുകി. വാക്കുമുട്ടി അവന്‍ നിന്നു.

പ്രസീല തുടര്‍ന്നു, ''ജോസഫ് നിന്നെ ഓര്‍ത്ത് ഒത്തിരി അവള്‍ വേദനിച്ചി രുന്നു. ആദ്യമൊക്കെ അമ്മയുടെ വാക്കുകള്‍ കേട്ട് നിന്നെ വെറുത്തിരു ന്നു. എന്നാലും നിന്റെ നന്മയും വിശുദ്ധിയും അസീനത്ത് എന്നും ഓര്‍മ്മി ച്ചിരുന്നു. അത്രയേറെ ശുദ്ധനായ നീ ഒരിക്കലും തെറ്റ് ചെയ്യുകയില്ല എന്ന ബോധ്യം അവള്‍ക്കുണ്ടായി. അതറിയാന്‍ അമ്മയെ കൊലപ്പെടുത്താന്‍ അവള്‍ ശ്രമിച്ചു. ജീവനില്‍ കൊതി യുള്ള ആ സ്ത്രീ മകളോട് സത്യം തുറന്നു പറഞ്ഞു. മറ്റാരേയും അറിയിക്കരു തെന്നും പൊത്തിഫര്‍ അറിഞ്ഞാല്‍ അവരെ വധിക്കു മെന്നും അസീനത്തിനോട് പറഞ്ഞു. സത്യം അറിഞ്ഞ തു മുതല്‍ അസീനത്ത് രോഗിയായി. കൊട്ടാരം വൈദ്യന്മാര്‍ അവളെ ചികി ത്സിച്ചു. രോഗം കണ്ടുപിടി ച്ചില്ല. ജോസഫ്, അന്ത്യ നാളുകളില്‍ അവള്‍ എന്നോട് എല്ലാം പറഞ്ഞു. ഒരു നിമിഷം പോലും അവള്‍ നിന്നെ മറന്നിട്ടില്ല, നിന്നോടുള്ള അത്യാഘാത മായ സ്‌നേഹത്തെപ്രതി വിലപിച്ചാണ് അവള്‍ മരിച്ചത്. എന്റെ മടിയില്‍ കിടന്ന് അവള്‍ മരിച്ചു.''

ജോസഫ് കമിഴ്ന്നു വീണു പ്രലപിച്ചു. പ്രസീല അവനെ സാന്ത്വനിപ്പിച്ചു കടന്നുപോയി. 21 ദിവസം അസീനത്തിനു വേണ്ടി ജോസഫ് ഉപവസിച്ചു. ഉള്ളു കാണുന്ന യഹോവ എല്ലാം അറിയുന്നുവെന്ന് അവന്‍ സമാധാനിച്ചു.

വീണ്ടും ജോസഫ് ദിനചര്യകളിലേക്ക് മടങ്ങി എന്നാലും അവന്റെ ഉള്ളി നുള്ളില്‍ അസീനത്തിനെ ക്കുറിച്ച് വിലാപം നിറഞ്ഞി രുന്നു. ഉണങ്ങാന്‍ പറ്റാത്ത മുറിവിന്റെ വേദന സഹി ക്കാന്‍ ശക്തി തരണമേയെ ന്നു ദൈവത്തോട് അവന്‍ പ്രാര്‍ത്ഥിച്ചു. യഹോവയി ലെ വിശ്വാസം അവന് സമാധാനം നല്‍കി.

രണ്ടു നാള്‍ കഴിഞ്ഞു ജയിലധികാരി ജോസഫി നോട് പറഞ്ഞു, ''ഫറവോയുടെ പാനപാത്ര വാഹകനും പാചകക്കാരനും നമ്മുടെ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട് ജോസ ഫിന്റെ ശ്രദ്ധ എപ്പോഴും അവരുടെ മേല്‍ ഉണ്ടാക ണം.

''കല്‍പ്പനപോലെ.'' ജോസഫ് പ്രത്യുത്തരിച്ചു.

ദിവസങ്ങള്‍ നീങ്ങി. ജോസഫും തടവുപുള്ളി കളുമായുള്ള സൗഹൃദം പുതിയ അനുഭവമായി ത്തീര്‍ന്നു. ഒരു തടവറയി ലും ഇത്രയും സൗഹൃദം പുലര്‍ത്തിയവരെ അവര്‍ കണ്ടിരുന്നില്ല. ജോസഫി ന്റെ പെരുമാറ്റവും ശുദ്ധ മായ ജീവിതവും അവര്‍ക്ക് ആനന്ദം നല്‍കി.

അവരിരുവരും ഒരു രാത്രിയില്‍ സ്വപ്നം കണ്ട് പരിഭ്രമിച്ചിരിക്കുകയായിരു ന്നു. ജോസഫ് രാവിലെ അവരുടെ അടുത്തുചെന്ന പ്പോള്‍ അവര്‍ വിഷാദിച്ചിരി ക്കുന്നത് കണ്ടു.

ജോസഫ് അവരോട് ചോദിച്ചു, ''നിങ്ങളുടെ മുഖ ത്ത് എന്താണ് ഇന്നൊരു വിഷാദം. ആരെങ്കിലും അഹിതമായി പെരുമാറി യോ?''

അവര്‍ പറഞ്ഞു, ''ഞങ്ങള്‍ രണ്ടുപേരും ഇന്ന ലെ രാത്രിയില്‍ സ്വപ്നം കണ്ടു. അത് വ്യാഖ്യാനിക്കു വാന്‍ ആരെയും കണ്ടില്ല.''

''വ്യാഖ്യാനം ദൈവത്തി ന്റേതല്ലേ. സ്വപ്നം എന്താ ണെന്ന് പറയൂ.''

പാചകക്കാരന്‍ പറഞ്ഞു, ''ഈ തടവറയിലുള്ളവരുടെ സ്വപ്നം വ്യാഖ്യാനിക്കു വാന്‍ ജോസഫിന് കഴിയും എന്ന് പറഞ്ഞറിഞ്ഞു. ഞങ്ങളെയും ഒന്ന് സഹാ യിക്കണം.''

''എന്റെ കഴിവല്ല. ദൈവം തന്ന ദാനമാണ് വ്യാഖ്യാനം. അത് സംഭവി ക്കുന്നു. ജീവനുള്ള ദൈവ ത്തിന് നന്ദി. ആദ്യം യഹോ വയ്ക്ക് നന്ദി പറയൂ. എന്നിട്ട് സ്വപ്നം പറയൂ.''

അവരിരുവരും മിഴികള്‍ മേലോട്ടുയര്‍ത്തി അല്പ നേരം പ്രാര്‍ത്ഥിച്ചു. അനന്തരം പാനപാത്രവാഹ കന്‍ ജോസഫിനോട് പറ ഞ്ഞു, ''ഞാന്‍ ഒരു മുന്തിരി വള്ളി സ്വപ്നം കണ്ടു. അതില്‍ മൂന്ന് ശാഖകള്‍ ഉണ്ടായിരുന്നു. അത് മൊട്ടിട്ട ഉടനെ പുഷ്പിച്ചു. കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പഴുത്തു പാകമായി. ഫറവോയുടെ പാനപാത്രം എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ പറിച്ചു പിഴിഞ്ഞു പാന പാത്രത്തില്‍ ഒഴിച്ചു ഫറവോയ്ക്ക് കൊടുത്തു.''

ജോസഫ് ഒത്തിരിനേരം നിശ്ശബ്ദനായി ആകാശ ത്തേക്ക് മിഴികളൂന്നി നിന്നു ജോസഫിന്റെ മുഖം കാന്തി നിറയുന്നത് ഇരുവരും കണ്ടു.

ജോസഫ് പറഞ്ഞു, ''അതിന്റെ അര്‍ത്ഥം ഇതാ ണ്. മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം താങ്കളെ ഉദ്യോഗത്തില്‍ നിയമിക്കും. മുന്‍പെന്ന പോലെ താങ്കള്‍ പാനപാത്രം ഫറവോയുടെ കരങ്ങളില്‍ ഏല്‍പ്പിക്കും. അത് തുടരുകയും ചെയ്യും. നല്ല കാലം വരുമ്പോള്‍ എന്നെ ഓര്‍ക്കു മല്ലോ.''

''നിശ്ചയമായും ഈ തടവറ യില്‍നിന്നും ജോസഫിനെ മോചി പ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും.''

പാനപാത്രവാഹകനോട് ശുഭകരമായ കാര്യങ്ങള്‍ പറഞ്ഞ ജോസഫിനോട് പാചകപ്രമാണി പറഞ്ഞു, ''ഞാന്‍ കണ്ട സ്വപ്നം ഇതാണ്. എന്റെ തലയില്‍ മൂന്നു കുട്ടകള്‍ നിറയെ അപ്പം. ഏറ്റവും മേലെയുള്ള കുട്ടയില്‍ ഫറവോ യ്ക്ക് വേണ്ടിമാത്രം ഉണ്ടാക്കിയ പലതരം അപ്പങ്ങള്‍. പക്ഷികള്‍ പറന്നെത്തി അപ്പങ്ങളെല്ലാം കൊത്തിത്തിന്നു. കുട്ട കാലിയാ യി. ഞാന്‍ കണ്ണുതുറന്നു.''

ജോസഫ് വീണ്ടും ആകാശ ത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തി മൗനമായി നിന്നു. ജോസഫിന്റെ മുഖത്ത് കാര്‍മേഘം വന്നു നിറയുന്നത് ഇരുവരും കണ്ടു.

ജോസഫ് പറഞ്ഞു, ''ഇന്നേക്ക് മൂന്നാം ദിവസം ഫറവോയുടെ പിറന്നാളാണ്. തന്റെ ജോലിക്കാര്‍ ക്ക് ഫറവോ വിരുന്നു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ പുനര്‍ നിയമിക്കും. പാചകപ്രമാണിയെ തൂക്കിക്കൊല്ലും.''

ജോസഫ് വ്യാഖ്യാനിച്ചതു പോലെ സംഭവിച്ചു. പക്ഷേ, പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍ത്തില്ല.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു.

''നൈല്‍ നദി തീരത്ത് ഫറവോ നില്‍ക്കുന്നു. നദിയില്‍ നിന്നും ആരോഗ്യമുള്ള കൊഴു ത്തു മിനുങ്ങിയ ഏഴ് പശുക്കള്‍ കയറി വന്നു. അല്പം കഴിഞ്ഞ പ്പോള്‍ കിഴക്കന്‍ കാറ്റില്‍ മെലിഞ്ഞുപോയ വിരൂപമായ ഏഴ് പശുക്കള്‍ കയറി വന്നു. മെലിഞ്ഞ പശുക്കള്‍ കൊഴുത്ത പശുക്കളെ വിഴുങ്ങി. ഫറവോ അന്തംവിട്ട് കണ്ണുകള്‍ തുറന്നു. വീണ്ടും ഉറങ്ങി. വീണ്ടും സ്വപ്നം കണ്ടു. ഒരു തണ്ടില്‍ പുഷ്ടിയും അഴകു മുള്ള ഏഴ് ധാന്യകതിരുകള്‍ വളര്‍ന്നുപൊങ്ങി. പിന്നീട് ഏഴു ശുഷ്‌ക്കിച്ച കതിരുകള്‍ പൊങ്ങി വന്നു. ശുഷ്‌ക്കിച്ച കതിരുകള്‍ ഫലപുഷ്ടിയുള്ള കതിരുകളെ വിഴുങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമാണെന്ന് ഫറവോയ്ക്ക് മനസ്സിലായി.''

ഈജിപ്തിലെ മാന്ത്രികന്മാരെ യും വ്യാഖ്യാതാക്കളെയും ഫറവോ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്നം പറഞ്ഞു. ആര്‍ക്കും അതു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org