സ്വപ്‌നക്കാരന്‍ [No: 4]

സ്വപ്‌നക്കാരന്‍ [No: 4]

പോത്തിഫര്‍ മറ്റു അടിമകളെ താമസിപ്പിച്ചിരി ക്കുന്ന സ്ഥലത്തേക്ക് ജോസഫിനെ കൊണ്ടു ചെന്നു. അടിമകളെല്ലാം അത്ഭുത പരതന്ത്രരായി ജോസഫിനെ നോക്കി. അവര്‍ പരസ്പരം പറഞ്ഞു, ''ഈ യുവാവ് അടിമയോ? പകലോന്‍ പതിനാറു വയസ്സായ ചെറുപ്പക്കാരനാ യതു പോലെ, ശോഭയുള്ള വന്‍ അടിമയാകില്ല. ഒരുപക്ഷേ ഫറവോയുടെ പേരക്കുട്ടിയാകാം. നമ്മളെ പരീക്ഷിക്കാന്‍ യജമാനന്‍ അടിമവേഷം ചാര്‍ത്തി കൊണ്ടുവന്നതാകാം.'' അവര്‍ പരിഭ്രമത്തോടെ ജോസഫിനെയും പോത്തി ഫറിനെയും നോക്കി ഭ്രമിച്ചു നിന്നു.

പോത്തിഫര്‍ ചോദിച്ചു: ''നിങ്ങളെന്താണ് പരിഭ്രമി ക്കുന്നത്. ഇന്നു ലേലചന്ത യില്‍നിന്നും ഇരുന്നൂറു വെള്ളിപണം കൊടുത്തു ഞാന്‍ വാങ്ങിയതാണ് ഇയാളെ.''

''ഇരുന്നൂറു വെള്ളി പണമോ?'' അടിമകള്‍ പരിഭ്രമത്തോടെ ചോദിച്ചു.

''അതേ, വിശ്വാസമാകു ന്നില്ലേ? ഏതാണ്ട് അഞ്ചു ദിവസം നിങ്ങളോടുകൂടെ ഇയാള്‍ ഉണ്ടാകും. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ ചെയ്യും. എന്തെങ്കിലും അലസത കാണിച്ചാല്‍ 'ആംനോന്‍' നമ്മെ അറിയിക്കണം.''

''ശരി യജമാനനെ'' ആംനോന്‍ പറഞ്ഞു.

പോത്തിഫര്‍ വീണ്ടും ചോദിച്ചു: ''നിങ്ങള്‍ പ്രാതല്‍ കഴിച്ചോ?''

''ഇല്ല... ഇല്ല...'' അടിമ കള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.

''നിങ്ങള്‍ ഭോജനശാല യിലേക്ക് ചെല്ലൂ. ജോസഫി നെയും കൊണ്ടുപോകൂ.'' പോത്തിഫര്‍ സേവകന്മാ രോടൊപ്പം നടന്നുപോയി.

അടിമകള്‍ ജോസഫിന് ചുറ്റും കൂടി. ആംനോന്‍ ചോദിച്ചു, ''യുവാവേ എങ്ങനെയാണ് അടിമചന്ത യില്‍ എത്തിപ്പെട്ടത്?''

ജോസഫ് മൗനം പാലിച്ചു. അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നത് മറ്റുള്ളവര്‍ കണ്ടു. അവര്‍ ക്കും സങ്കടമുണ്ടായി. സംഘംചേര്‍ന്ന് അടിമ കളുടെ ഭോജനശാലയി ലേക്ക് ചെന്ന ആംനോന്‍ പാചകപ്രമാണിയോട് പറഞ്ഞു: ''ഇന്ന് ഞങ്ങ ളോടൊപ്പം ഒരു പുതിയ ആളുണ്ട്.''

പാചകപ്രമാണി ജോസ ഫിനെ കണ്ട് ഇരിപ്പിടത്തില്‍ നിന്ന് ചാടി എഴുന്നേറ്റ് അത്ഭുതത്തോടെ നോക്കി. ജോസഫ് തല കുനിച്ചു നില്‍ക്കുകയാണ്. ആംനോന്‍ ജോസഫിനെ കൊണ്ടുപോയി ഒരു ഇരിപ്പിടത്തില്‍ ഇരുത്തി. പാചകപ്രമാണി സ്വകാര്യ മായി ഒരാളോട് ചോദിച്ചു, ''ഇയാള്‍ അടിമയാണോ, അതോ ഫറവോയുടെ പേരക്കുട്ടിയോ?''

അയാള്‍ പറഞ്ഞു: ''ഞങ്ങള്‍ക്കും ആ സംശയ മുണ്ട്. ഒരുപക്ഷേ യജമാ നന്‍ ഞങ്ങളെ പരിശോധി ക്കുവാന്‍ കൊണ്ടുവന്ന താകാം.''

''ശ്രദ്ധിച്ചോളൂ.'' പാചകപ്രമാണി പറഞ്ഞു.

പാചകശാലയില്‍നിന്നും മരം കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലാണ് ഭക്ഷണം കൊണ്ടുവന്നത്. എല്ലാവര്‍ ക്കും വിളമ്പി. ജോസഫിന്റെ മുമ്പില്‍ എത്തിയ സ്ത്രീ ജോസഫിനെ കണ്ടു വിസ്മയഭരിതയായി കൈവിറച്ചു; പാത്രം താഴെ വീണു. ഭക്ഷണം നിലത്തു വീണു. പാചകപ്രമാണി അകത്തുപോയി ജോസ ഫിന് പ്രാതല്‍ കൊണ്ടു വന്നു കൊടുത്തു.

ആ സ്ത്രീ പാചകശാലയില്‍ ചെന്നു പറഞ്ഞു: ''ഒരു രാജകുമാരന്‍ വന്നിരി ക്കുന്നു. എന്റെ കയ്യില്‍നി ന്നു പാത്രം താഴെ വീണു.''

പാചകം ചെയ്തിരുന്ന സ്ത്രീകള്‍ ജോസഫിനെ നോക്കി. അവര്‍ പരസ്പരം പറഞ്ഞു: ''ഇതടിമയല്ല; ഉടമയാണ്. നാം ഉണ്ടാക്കു ന്ന ഭക്ഷണത്തിന്റെ ഗുണ മേന്മ അറിയാന്‍ മാറുവേഷ ത്തില്‍ വന്നതാകാം.''

ജോസഫിന് നല്ല വിശപ്പുണ്ടായിരുന്നു. അവന്‍ മൗനമായിരുന്നു ഭക്ഷണം കഴിച്ചു.

അടിമകളെല്ലാവരും പാത്രങ്ങളെടുത്തു കിണറ്റി നരികിലേക്ക് പോയി. ജോസഫ് അവരെ അനു ഗമിച്ചു. പാത്രങ്ങള്‍ കഴുകി ഒരു നിശ്ചിതസ്ഥലത്ത് വച്ചു.

ആംനോന്‍ ജോസഫി നോട് പറഞ്ഞു: ''ഇന്ന് വയലില്‍ വരമ്പുണ്ടാക്കുന്ന പണിയാണ്. ജോസഫ് വയലിലേക്കിറങ്ങണ്ട. ഇവിടെ നോക്കിയിരുന്നാല്‍ മതി. ഞങ്ങള്‍ ചെയ്‌തോളാം.''

ജോസഫ് മിണ്ടിയില്ല. ഈശ്വരന്‍ ജോസഫിന്റെ കൂടെയുണ്ടായിരുന്നു. അവന്‍ വരുമ്പുണ്ടാക്കുന്ന പണി പെട്ടെന്ന് പഠിച്ചു. വളരെ വേഗത്തില്‍ ജോലി ചെയ്തു. മറ്റുള്ള അടിമകള്‍ അത്ഭുതത്തോടെ ജോസ ഫിനെ നോക്കിനിന്നു. അടിമകളോടൊപ്പം ജോസ ഫ് എല്ലാ ജോലികളും ചെയ്തു. ആംനോന് വലിയ സംതൃപ്തിയായി.

അഞ്ചാം ദിവസം പോത്തിഫറിന്റെ പരിചാര കന്‍ വന്നു ജോസഫിനെ കൂട്ടിക്കൊണ്ടുപോയി.

പോത്തിഫര്‍ പറഞ്ഞു: ''ഇന്നുമുതല്‍ ജോസഫ് തോട്ടത്തിലെ ജോലി ചെയ്താല്‍ മതി.''

വൃത്തിയും വെടിപ്പും ശുദ്ധിയുമുള്ള ഹെബ്രായ ക്കുട്ടി എന്നവന്‍ അറിയ പ്പെട്ടു.

തോട്ടത്തില്‍ പുതിയ തരം ചെടികള്‍ നട്ടുവളര്‍ ത്താനും ഇടതിങ്ങി വളരു ന്ന ചെടികള്‍ വെട്ടിയൊതു ക്കുവാനും അവന്‍ ജാഗ രൂകനായിരുന്നു. തോട്ട ത്തിന്റെ മധ്യത്തില്‍ നിന്നി രുന്ന അത്തിമരത്തിന്റെ ചുവട്ടില്‍ വീഴുന്ന ഇലകള്‍ അടിച്ചുനീക്കി ഉണക്കിക്ക ത്തിച്ച് ചെടികള്‍ക്ക് ചാരമിട്ടു നനയ്ക്കുവാനും അവന്‍ ശ്രദ്ധിച്ചിരുന്നു. വിശ്രമവേളകളില്‍ അവന്‍ അല്പസമയം അത്തിമര ച്ചോട്ടില്‍ പോയിരിക്കുവാനും ചിന്തിക്കുവാനും തുടങ്ങി. അപ്പോഴൊക്കെ അവന്‍ വീടിനെക്കുറിച്ചും പിതാവിനെക്കുറിച്ചും അനുജന്‍ ബെഞ്ചമിനെ ക്കുറിച്ചും ഓര്‍ത്തു കരഞ്ഞു. തന്റെ അമ്മയുടെ സഹോദരി ലേയാ മാതാവി നെക്കുറിച്ചും ഓര്‍ക്കാതിരി ക്കാന്‍ കഴിഞ്ഞില്ല. റാഹേലിനോളം സൗന്ദര്യ മില്ലെങ്കിലും തന്റെ അമ്മ തന്നെയാണ് ലേയാ മാതാവ്. പിതാവിന് ആറ് ആണ്‍ മക്കളെയും ഒരു പെണ്‍കുട്ടി യേയും നല്‍കിയവള്‍. സഹോദരന്മാരുടെ പേരു കള്‍ അവന്‍ ഓര്‍ത്തു... റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസഹാക്കര്‍, സെബലൂണ്‍, ദീന എന്ന സഹോദരിയെയും. ദീനയെ ക്കുറിച്ചോര്‍ത്തപ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ അമ്മയെ പ്പോലെ അത്രയും സുന്ദരിയല്ലെങ്കിലും ദീനയും സുന്ദരിയായിരുന്നു. ആ നാട്ടിലുള്ള വൃദ്ധരായ സ്ത്രീകളെ സന്ദര്‍ശിക്കു വാനും അവരെ ആശ്വസി പ്പിക്കുവാനും സദാസന്നദ്ധ യായിരുന്നു ദീന. ഒരു ദിവസം നാട്ടിലെ പ്രഭുവാ യിരുന്ന ഹീമോര്‍ എന്ന ഹിവ്യന്റെ മകന്‍ ഷെക്കെം ദീനയെ കണ്ട് അവളില്‍ മോഹിതനായി. അവന്റെ ഹൃദയം ദീനയില്‍ ലയിച്ചു. സ്‌നേഹവായ്‌പോടെ അവളോട് സംസാരിച്ചു. പക്ഷെ ദീന അവനെ അവഗണിച്ചു.

ഒരു ദിവസം ഹീമോര്‍ യാക്കോബിനെ കാണാന്‍ വന്നു. ദീനയെ ഷെക്കെമിന് ഭാര്യയായി വിവാഹം ചെയ്തു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ക്കാര്‍ക്ക് ഹിവ്യരുമായി ഒരു ബന്ധവും വേണ്ട എന്ന് യാക്കോബ് പറഞ്ഞു.

ദീനയെ ഷെക്കെം കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അപമാനിച്ചു. ഇതറിഞ്ഞ് യാക്കോബിന്റെ പത്തു പുത്രന്മാര്‍ ഷെക്കെമിനെ യും അവന്റെ സുഹൃത്തുക്കളെയും കൊന്നുതള്ളി. ജോസഫ് അതോര്‍ത്തു കരഞ്ഞു.

മറ്റടിമകള്‍ ജോസഫ് കരയുന്നതു കണ്ട് പോത്തിഫറിനെ വിവരം അറിയിച്ചു. മിയാന്‍ പോത്തിഫര്‍ ജോസഫിന്റെ അടുത്തു വന്ന് ചോദിച്ചു, ''ജോലി യുടെ കാഠിന്യം കൊണ്ടാ ണോ നീ കരഞ്ഞത്?''

''അല്ല; പിതാവിനെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി.'' ജോസഫ് പറഞ്ഞു.

പോത്തിഫറും പരിവാര ങ്ങളും പോയി. ജോസഫ് വീണ്ടും തോട്ടപണിയില്‍ ഏര്‍പ്പെട്ടു. പൂന്തോട്ടത്തിന്റെ രീതി മാറ്റി. പൂക്കള്‍ വിരിയുന്ന ചെടികള്‍ നട്ടു നനച്ചു വളര്‍ത്തി. രാവും പകലും ജോസഫ് ജോലി ചെയ്യുന്നുവെന്ന് പോത്തിഫര്‍ അറിഞ്ഞു. ജോസഫിന് ജോലിയില്‍ ഒരു തടസ്സവും ഉണ്ടായില്ല.

ഒരു സായാഹ്നം ജോസ ഫ് പൂച്ചെടികളുടെ കമ്പു കള്‍ വെട്ടിയൊരുക്കുകയാ യിരുന്നു. പെണ്‍കുട്ടി കളുടെ കലപില ശബ്ദം അവന്റെ കര്‍ണ്ണങ്ങളില്‍ പതിച്ചു. ജോസഫ് ജോലി തുടര്‍ന്നുകൊണ്ടിരുന്നു. ഒരു പെണ്‍കുട്ടി ജോസ ഫിന്റെ അടുത്തുവന്ന് ചോദിച്ചു, ''എന്താ നിന്റെ പേര്?''

''ഹെബ്രായക്കുട്ടി.''

''അത് ഇവിടെയുള്ളവര്‍ വിളിക്കുന്ന പേരല്ലേ? നിന്റെ ശരിയായ പേരെന്താ?''

''ആ പേരുതന്നെ വിളി ച്ചാല്‍ മതി.''

''ങും. അടിമയുടെ അഹങ്കാരം.''

ജോസഫ് അതു കേട്ടതായി നടിച്ചില്ല.

''പോകാം.'' രണ്ടാമത്തെ പെണ്‍കുട്ടി പറഞ്ഞു. അവരിരുവരും നടന്നു.

മൂന്നാമത്തെ പെണ്‍കുട്ടി അവന്റ അടുത്തേക്ക് വന്നു. ''ഹെബ്രായക്കുട്ടി ഞാന്‍ അസീനത്ത്. മിയാന്‍ പോ ത്തിഫറിന്റെ ഏകമകള്‍.''

''യജമാനപുത്രിക്ക് വന്ദനം. പോത്തിഫര്‍ യജമാനന്‍ വിലയ്ക്ക് വാങ്ങിയ അടിമ; ജോസഫ്.''

അസീനത്ത് മന്ദസ്മിതം ചെയ്തു. ''ഇവര്‍ രണ്ടും എന്റെ ചാര്‍ച്ചക്കാരികള്‍. പ്രസീല, റൗല.''

''ക്ഷമിക്കണം. ഞാന്‍ അവിവേകം പറഞ്ഞുവെ ങ്കില്‍.''

''ജോസഫ് അഹിത മായി ഒന്നും പറഞ്ഞിട്ടില്ല.'' അസീനത്ത് പറഞ്ഞു.

''ഹീബ്രുവില്‍ ജോസഫ് എന്ന പേരിന് നേട്ടം, അഭി വൃദ്ധി എന്നല്ലേ അര്‍ത്ഥം.''

''ഹീബ്രു അറിയാമോ?''

''ചിലതെല്ലാം.'' അസീനത്ത് പറഞ്ഞു.

''എനിക്ക് പന്ത്രണ്ട് തോഴിമാരുണ്ട്. അവര്‍ക്കും ഹെബ്രായക്കുട്ടിയെ കാണണമെന്ന് പറഞ്ഞു. എന്താ വരാമോ?''

''തോട്ടത്തില്‍നിന്നും അകന്നുമാറാന്‍ പറ്റുമോ?''

''ഞങ്ങളുടെ ഭോജന മുറിയില്‍ അവരെ ഇരു ത്താം. നാളെ ഉച്ചയ്ക്ക്.''

''കല്പനപോലെ.''

''കല്പനയല്ല. അപേക്ഷ യാണ്.'' അസീനത്ത് പറഞ്ഞു. മൂന്നുപേരും നടന്നകുന്നു.

ജോസഫ് അല്‍പനേരം അസീനത്തിന്റെ ശാലീനത യെക്കുറിച്ച് ഓര്‍ത്തു. യജമാനപുത്രിയാണെങ്കിലും എത്ര വിനയമായിട്ടാണ് അവള്‍ സംസാരിച്ചത്. ജോസഫ് ആത്മഗതം ചെയ്തു.

മറുനാള്‍ ഉച്ചയാഹാര ത്തിന് സമയമായപ്പോള്‍ അസീനത്തിനെക്കുറിച്ച് ജോസഫ് ഓര്‍ത്തു.

അസീനത്ത് ഭക്ഷണ മുറിയില്‍ പന്ത്രണ്ടു തോഴി മാരെയിരുത്തി. ചില്ലുപാത്ര ത്തില്‍ ഓരോ ആപ്പിളും ഓരോ കത്തിയും കൊടു ത്തു. പ്രസീലയും റൗലയും അവരുടെ കൂടെ ഉണ്ടായി രുന്നില്ല. സമയമായപ്പോള്‍ അസീനത്ത് വന്ന് ജോസ ഫിനെ

കൂട്ടിക്കൊണ്ട് തോഴിമാരുടെ അടുത്തേക്ക് ചെന്നു.

തോഴിമാര്‍ ജോസഫി നെ കണ്ട് വിഭ്രമത്തോടെ എഴുന്നേറ്റു. ആപ്പിള്‍ മുറിക്കുന്ന കത്തി അവരുടെ വിരലുകളില്‍ കൊണ്ട് ചോര ഒഴുകി.

''ഇതാണ് ഹെബ്രായ ക്കുട്ടി. ഞങ്ങളുടെ തോട്ടം സൂക്ഷിപ്പുകാരന്‍.''

''ഇതാണോ അസീനത്ത് പറഞ്ഞ അടിമ. വിശ്വസി ക്കാനാവുന്നില്ല. ഇയാള്‍ ഒരു രാജകുമാരനാണ്. മന്നന്‍ ഫറവോയുടെ പൗത്രന്‍.'' അവര്‍ പരസ്പ രം നോക്കി ഭ്രമിച്ചു നിന്നു.

''എല്ലാവരും പോയി കൈകഴുകൂ രക്തമൊഴുകുന്നു.'' അസീനത്ത് പറഞ്ഞു.

പാത്രം കഴുകുവാന്‍ നിയോഗിക്കപ്പെട്ട അടിമ സ്ത്രീ വന്നു. എല്ലാ പാത്ര ങ്ങളിലും രക്തം കണ്ട് സ്തംഭിച്ചുനിന്നു.

അസീനത്ത് പറഞ്ഞു: ''എല്ലാം ശുദ്ധിയാക്കൂ; കൈ മുറിക്കേണ്ട.''

ഇതിനിടയില്‍ ജോസഫ് പുറത്തിറങ്ങി അയാളുടെ ജോലിയില്‍ വ്യാപൃതനായി. അസീനത്തിന്റെ തോഴിമാരില്‍ ഒരുത്തി ചോദിച്ചു: ''ഇത്രയും സൗന്ദര്യമുള്ള യാള്‍ അടിമയാണോ?''

''അടിമചന്തയില്‍നിന്നും എന്റെ പിതാവ് വിലയ്ക്കു വാങ്ങിയതാണ് അയാളെ.'' അസീനത്ത് പറഞ്ഞു.

''എവിടെയോ തെറ്റു പറ്റിയിട്ടുണ്ട്. സൂര്യദേവന്‍ യുവാവായി നില്‍ക്കുന്നതു പോലെ. കണ്ടപ്പോള്‍ ഞങ്ങള്‍ ഭ്രമിച്ചു കത്തി കൊണ്ടു വിരലുകള്‍ മുറിഞ്ഞു.'' അസീനത്ത് അതുകേട്ട് ചിരിച്ചു.

ദിവസങ്ങള്‍ നീങ്ങി ഇടയ്ക്കിടയ്ക്ക് അസീനത്ത് തോട്ടത്തില്‍ വരികയും അറിയാവുന്ന ഭാഷയില്‍ സംസാരിക്കുകയും പതിവാ യി. ചില നേരങ്ങളില്‍ അസീനത്ത് വന്നെങ്കില്‍ എന്ന ചിന്ത ജോസഫിനും ഉണ്ടായി.

ആഴ്ചകള്‍ നീങ്ങി ഒരു ദിവസം പോത്തിഫര്‍ അദ്ദേഹത്തിന്റെ ഇരിപ്പിട ത്തിലേക്ക് ജോസഫിനെ വിളിപ്പിച്ചു.

ജോസഫ് ഭവ്യതയോടെ യജമാനന്റെ മുമ്പില്‍ നിന്നു.

''ജോസഫ് ഒരു പ്രത്യേക കാര്യം നിന്നെ ഏല്‍പ്പിക്കാനാണ് വിളിപ്പി ച്ചത്. ഇന്നു മുതല്‍ നീ തോട്ടക്കാരന്‍ അല്ല. എന്റെ ഭവനത്തിലെ സകല വിചാരിപ്പുകാരനായി നിന്നെ നിയമിക്കുന്നു. നിനക്ക് പാര്‍ക്കാന്‍ എന്റെ ഭവനത്തിനടുത്ത് ഒരു വീട് സജ്ജമാക്കിയിട്ടുണ്ട്.''

ജോസഫ് വണങ്ങി പറഞ്ഞു: ''യജമാനനെ ഈ ഉള്ളവനോട് തോന്നിയ പ്രീതിക്ക് നന്ദി. എന്റെ കഴിവിനൊത്ത് ഞാനങ്ങ യെ ശുശ്രൂഷിക്കും.''

പോത്തിഫര്‍ മറ്റുള്ളവ രോട് പറഞ്ഞു: ''ജോസഫി നെ അനുസരിക്കുക. ഇവന്‍ പറയുന്നത് ഞാന്‍ പറയുന്ന തുപോലെ.''

''ഉത്തരവ്.'' അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ജോസഫ് തന്റെ ആലയ ത്തിലേക്ക് നടക്കുമ്പോള്‍ ''ഹേയ് അഭിവൃദ്ധി'' എന്നൊരു ശബ്ദം കേട്ടു.

അവന്‍ തിരിഞ്ഞു നോക്കി. കൊട്ടാരജാലക ത്തിനരികില്‍ അസീനത്ത് നില്‍ക്കുന്നു. അവള്‍ ജോസഫിനെ അഗാധമായി സ്‌നേഹിച്ചു. ജോസഫ് പലപ്പോഴും അകന്നു മാറി യെങ്കിലും അവള്‍ അവനെ വിടാതെ പിന്തുടര്‍ന്നു.

ജോസഫ് യജമാനന്റെ ജോലികളില്‍ അതീവ ജാഗ്രത പാലിച്ചു. അടിമ കളായ വേലക്കാരുടെ നന്മ യ്ക്കായി അനേകം കാര്യ ങ്ങള്‍ ചെയ്തു. അധികാര മുള്ളപ്പോഴല്ലെ നന്മ ചെയ്യാ നൊക്കൂ. ആ സമയത്ത് നന്മ ചെയ്യണം. അല്ലെങ്കില്‍ പിന്നെ ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ല. തങ്ങള്‍ അടിമകളാണെന്ന ചിന്ത അവരില്‍നിന്ന് അകറ്റുവാ നും വൃത്തിയായും ശുദ്ധി യായും ജോലി ചെയ്യുവാ നും മൃഗങ്ങളെ പോലെ യുള്ള ജീവിതത്തില്‍നിന്നും മനുഷ്യരായി ജീവിക്കുവാ നും അടിമകളെ പ്രാപ്ത രാക്കി.

ഗോതമ്പുവയലുകളിലും മുന്തിരിതോട്ടങ്ങളിലും ഉണ്ടായ അഭിവൃദ്ധി മിയാന്‍ പോത്തിഫറിനെ ആനന്ദി പ്പിച്ചു. അയാള്‍ ജോസഫി നെക്കുറിച്ച് അഭിമാനപൂര്‍ വം തന്റെ സുഹൃത്തുക്ക ളായ മാടമ്പിമാരോട് പറഞ്ഞിരുന്നു. മാടമ്പിമാരില്‍ ചിലര്‍ ജോസഫിനെ അന്വേഷിച്ചു വരിക പതിവായിരുന്നു.

ഒരു ദിവസം ജോസഫ് പറഞ്ഞു: ''തോട്ടത്തിലും വയലുകളിലും ജോലി ചെയ്യുന്നവരെ മനുഷ്യരായി കാണണം. അവരുടെ ആലസ്യവും ദുഃഖങ്ങളും കണ്ടറിഞ്ഞു പ്രവര്‍ത്തിക്ക ണം. അവര്‍ മൃഗങ്ങളല്ല, നമ്മെപ്പോലെ മനുഷ്യരാ ണെന്ന് മാനിച്ച് പെരുമാറ ണം. അപ്പോള്‍ അഭിവൃദ്ധി യുണ്ടാകും, സമ്പത്ത് കൂടുകയും ചെയ്യും. കങ്കാണിമാരെക്കൊണ്ട് ജോലിക്കാരെ തല്ലിക്കരുത്. അടിമ അടികൊള്ളുവാന്‍ വിധിക്ക പ്പെട്ടവനാണെന്ന ദുര്‍ചിന്ത യ്ക്ക് മാറ്റം വരണം. അപ്പോള്‍ എല്ലാ ഉടമകള്‍ ക്കും സമ്പത്തുണ്ടാകും.'' മാടമ്പിമാര്‍ ജോസഫിന്റെ വാക്കുകളെ മാനിച്ചു.

ഒരു ദിവസം ജോസ ഫിനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ച് പോത്തിഫര്‍ പറഞ്ഞു: ''ജോസഫ് എന്റെ മകള്‍ അസീനത്തിന് ഹീബ്രു പഠിക്കണമെന്ന് ആഗ്രഹം, അവള്‍ നിന്നെ ഈജിപ്തുകാരുടെ ഭാഷ പഠിപ്പിക്കും.''

ഈജിപ്ഷ്യന്‍ ഭാഷ യില്‍ പരിജ്ഞാനം നേടണ മെന്ന് ജോസഫിനും ആഗ്ര ഹമുണ്ടായിരുന്നു. പോത്തി ഫറിന്റെ കല്പ്പന ജോസഫ് ശിരസാ വഹിച്ചു. അസീനത്തിന് ഹീബ്രുവില്‍ സാമാ ന്യ ജ്ഞാനമുണ്ടായിരുന്നു. താനുമായി കൂടുതല്‍ അടു ത്തിടപഴകുവാനായിരുന്നു അവള്‍ ഇത്തരത്തിലൊരാ വശ്യം തന്റെ പിതാവിന്റെ മുമ്പില്‍ അവതരിപ്പിച്ചത് എന്ന് ജോസഫിനു മനസ്സി ലായി.

അസീനത്തിനെ ജോസ ഫ് ഹീബ്രു ഭാഷ പഠിപ്പിച്ചു തുടങ്ങി. അവള്‍ ഈജിപ്തു കാരുടെ ഭാഷ ജോസഫി നെയും പഠിപ്പിക്കുവാന്‍ തുടങ്ങി. രണ്ടുപേരും വാശി യോടെ പഠിച്ചു.

അസീനത്ത് ജോസഫി നോട് പറഞ്ഞു: ''ഹെബ്രാ യകുട്ടി എന്റെ തോഴിമാര്‍ അടിമയെ കണ്ടു പരിഭ്രമി ക്കുവാന്‍ കാരണം, അവര്‍ കണ്ടിട്ടുള്ള അടിമകള്‍ക്കൊ ന്നും ജോസഫിന്റെ ആകാരസുഷമ ഉണ്ടായിരുന്നില്ല.''

ജോസഫ് വെറുതെ ചിരിച്ചു. എന്നിട്ടു പറഞ്ഞു, ''ആദ്യം ഹീബ്രു പഠിക്കൂ. അതുകഴിഞ്ഞ് നാട്ടുവിശേ ഷങ്ങള്‍ പറയാം.'' അസീന ത്ത് മുഖം താഴ്ത്തി ഇരുന്നു.

''യജമാനപുത്രിക്ക് പരിഭവമായോ?''

''എന്നെ അസീനത്ത് എന്നു വിളിച്ചാല്‍ മതി.''

''പോരാ. മറ്റുള്ളവര്‍ കേട്ടാല്‍ നിഷേധമാണെന്ന് കരുതും. അത് നമുക്കു രണ്ടു പേര്‍ക്കും ഗുണം ചെയ്യില്ല.''

''ഞാന്‍ ഹെബ്രായ ക്കുട്ടീ എന്നേ വിളിക്കൂ.''

''അത് അസീനത്തിന്റെ ഇഷ്ടം, എങ്ങനെ വിളിക്കുവാനും അധികാരം ഉണ്ടല്ലോ.''

''ഹെബ്രായക്കുട്ടീ എന്നെ സ്‌നേഹിക്കുന്നു ണ്ടോ?''

''അസീനത്തിന് സംശയ മുണ്ടോ? കിട്ടാക്കനിയാണെ ന്ന് അറിഞ്ഞിട്ടും ഞാന്‍ സ്‌നേഹിക്കുന്നു.''

''എന്നാല്‍, എന്നെ കെട്ടിപ്പിടിച്ച് ഒരു ചുംബനം തരുമോ?''

''പാടില്ല. വിവാഹശേഷ മല്ലാതെ ഒരു സ്ത്രീയെയും സ്പര്‍ശിക്കരുത് എന്നാണ് കല്പന.''

''ഹെബ്രായക്കുട്ടീ ആരുടെ കല്പന?''

''യഹോവ തമ്പുരാന്റെ കല്പന.''

''നമ്മള്‍ രണ്ടാളല്ലാതെ ആരും അറിയില്ല ഹെബ്രാ യക്കുട്ടീ.''

''എല്ലാമറിയുന്ന ഈശ്വരന്‍ അതറിയും.''

''ഞാന്‍ കെട്ടിപ്പിടിച്ചാ ലോ?''

''ഞാന്‍ ഓടിയകലും.''

''അത്രയ്ക്ക് ഭീരുവാ ണോ?''

''ഭീരുത്വമല്ല അസീന ത്ത്. യഹോവയ്ക്ക് അഹിതമായി ഒന്നും ചെയ്യരുത് എന്ന ഉറച്ച മനസ്സ്.''

''അപ്പോള്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞത് നുണയാണ് അല്ലേ?''

''അല്ല. ആത്മാര്‍ത്ഥ മായും അസീന്നത്തിനെ ഞാന്‍ സ്‌നേഹിക്കുന്നു.''

''ഞാന്‍ നാലഞ്ചു ദിവസം ഇവിടെ ഉണ്ടാവില്ല ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് പോകുന്നു.''

ജോസഫ് അല്പനേരം സ്തബ്ധനായി നിന്നു. അവന് അതൊരു പുതിയ അറിവായിരുന്നു. അസീന ത്ത് ആത്മഗതം ചെയ്തു. എന്റെ പ്രിയന്‍ അമൃതകിരണിനെ പോലെ. അസീന ത്ത് അടുത്തുചെന്നു അവന്റെ കൈത്തണ്ടയില്‍ പിടിച്ചു. ശരീരം മുഴുവനും കുളിരു കോരുന്നതുപോലെ ജോസഫിന് തോന്നി. അവന്‍ അവളുടെ കൈ വിടുവിച്ച് നടന്നകന്നു പോയി. അസീനത്ത് അവനെ നോക്കി നിന്നു. ജോസഫ് കണ്‍വെട്ടത്തു നിന്നും മറയുന്നതു വരെ അവള്‍ അവനെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു കൊട്ടാരത്തിലേക്ക് പോയി. അവളുടെ മനസ്സില്‍ മോഹഭംഗത്തിന്റെ തംബേറുകൊട്ടുന്നുണ്ടായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org